തെറ്റുകൾ മനുഷ്യസഹജം
തോറ്റു പോകാനും തളർന്ന് പോകാനും ഒരു പാട് കാരണങ്ങൾ ഉണ്ടാകും. പക്ഷേ ജയിക്കാൻ ഒരൊറ്റ കാരണമേ ഉണ്ടാകൂ .. ജയിച്ചേ തീരൂ എന്ന നമ്മുടെ ഉറച്ച തീരുമാനം.
തെറ്റുകൾ മനുഷ്യസഹജം.
പറ്റിയ തെറ്റുകൾ അറിഞ്ഞ നിമിഷം തന്നെ തിരുത്താൻ ശ്രമിക്കുക.
തെറ്റുതിരുത്തി പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് ജീവിതം കൂടുതൽ പക്വതയാർജ്ജിക്കുന്നത്.
നമ്മൾ ചുറ്റുപാടും നോക്കിക്കൊണ്ടിരുന്നാൽ മുന്നോട്ടു പോകാനാവില്ല. അവിടെ നമ്മുടെ തെറ്റുകളെക്കുറിച്ചുള്ള വിമർശനങ്ങളും കുറ്റപ്പെടുത്തലുമൊക്കെയായിരിക്കും. നേരെ മാത്രം നോക്കുക .നമ്മുടെ ലക്ഷ്യം അവിടെയാണ്.
തോൽക്കുമെന്ന ഭീതി വരുമ്പോൾ ഭീരുക്കൾ ചതിയുടെ മാർഗ്ഗവും ആക്രമവും അഴിച്ചുവിടുന്നു. ധീരൻമാർ തോൽവിയെ അംഗീകരിക്കാനും വീണ്ടും ജയം ലക്ഷ്യമാക്കി നേരായ മാർഗ്ഗത്തിൽ മുന്നേറാനും ശ്രമിക്കുന്നു.
നമ്മൾ എടുക്കുന്ന തീരുമാനങ്ങളിൽ നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ശരിയായ തീരുമാനങ്ങളും എന്നാൽ ജീവിതത്തെ നശിപ്പിക്കാൻ കഴിയുന്ന തെറ്റായ തീരുമാനങ്ങളും ഉണ്ടാകാം. തെറ്റ് പറ്റിയെന്ന തിരിച്ചറിവുണ്ടായാൽ ഉടൻ തന്നെ തിരുത്തണം. അല്ലെങ്കിൽ ജീവിതത്തിൽ തിരിച്ചുപിടിക്കാനാവാത്ത വിധം പലതും നഷ്ടപ്പെട്ടു പോയേക്കാം.
🌹🌹🌹🌹🌹🌹🌹
Comments
Post a Comment