Posts

Showing posts from May, 2020

സിൻസിയർ സിയാറ 13 - മൗലൽ ബുഖാരി മഖാം

കേരളത്തിൽ ഇസ്ലാം മത പ്രബോധനം നടത്തിയവരിൽ പ്രധാനിയായിയുന്നു സയ്യിദ്  മൗല തങ്ങൾ. ഹിജ്‌റ 1114-ൽ ലക്ഷദ്വീപിലെ കവരത്തിയിൽ ജനിച്ചു. വളപട്ടണം ഖാസിയും കേരളത്തിൽ ബുഖാരി കുടുംബത്തെ പ്രതിഷ്ഠിച്ച സയ്യിദ് അഹ്‌മദ് ജലാലുദ്ധീൻ ബുഖാരിയുടെ പൗത്രൻ സയ്യിദ് മുഹമ്മദ് എന്ന മുഹമ്മദുൽ പൊന്നാനിയാണ് പിതാവ്. ദക്ഷിണ കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ദീനീ പ്രവർത്തനം നടത്തി. മഹാനവർകളുടെ പ്രബോധനം കാരണം കൃസ്ത്യാനികളും ജൂതന്മാരും ഹിന്ദുക്കളുംമായ നിരവധിപേർ മുസ്ലിംകളായി മാറി. ഒരിക്കൽ മൗലൽ ബുഖാരി കൊച്ചിയിൽ മതപ്രബോധനം നടത്തവേ ജൂദാനയ ശൻജൂർ, തങ്ങളെ പരീക്ഷിക്കാൻ വന്നു. കയറുമ്പോൾ തന്റെ പ്രവാചകനായ മൂസ(അ) മിനി പറ്റി പറയണമെന്ന് അയാൾ കരുതിയിരുന്നു. അപ്രകാരം ജൂതൻ കയറുന്നത് കണ്ട മൗലതങ്ങൾ തന്റെ സംസാര വിഷയം മാറ്റി മൂസാനബിയെ കുറിച്ച് സംസാരിച്ചു. ഇതു് കേട്ട ജൂതന് തങ്ങളെ മനസ്സിലാവുകയും തന്റെ കയ്യിലുള്ള രണ്ട് വിലപിടിപ്പുള്ള  രത്നങ്ങൾ സമ്മാനിച്ചു. അതു വാങ്ങാതിരുന്നപ്പോൾ പള്ളി പുനരുദ്ധാരണത്തിന് തന്റെ പക്കലുള്ള വലിയ തേക്ക് നൽകാമെന്ന് പറയുകയും ചെയ്തു. അപ്പോൾ മഹാൻ അത് സ്വീകരിച്ചു. ചെമ്പിട്ടപ്പള്ളി പുതുക്കിപണിയുന്നതിനുപയോഗ...

സിൻസിയർ സിയാറ 12 - ജലാലുദ്ധീൻ മുസ്‌ലിയാർ എന്ന കുഞ്ഞാപ്പുട്ടി മുസ്‌ലിയാർ(ന. മ)

ശൈഖ് മുഹമ്മദ് മൂഹ് യദ്ധീൻ അൽ ബുഖാരി(ഖ. സി) മാട്ടായ-പട്ടാമ്പി 'അവർകളുടെ പിതൃവ്യരിൽ ആദ്യത്തെ വ്യക്തിയാണ് മഹാനായ കുഞ്ഞാപ്പുട്ടി മുസ്‌ലിയാർ(ന. മ) 1856ൽ തൃശൂർ ജില്ലയിലെ വടക്കേക്കാട് പുന്നയൂർക്കുളം എന്ന പ്രദേശത്തു പാണ്ടെത്തേലിൽ തറവാട്ടിലായിരുന്നു മഹാനവർകളുടെ ജനനം. പാണ്ടെത്തേലിൽ തറവാട്ടിലെ പണ്ഡിത കാരണവരും തികഞ്ഞ സൂഫീ വര്യരും മുദരിസും തസവ്വുഫ് ജ്ഞാനിയുമായിരുന്നു മഹാനവർകൾ. മഹാനവർകൾ അവിടെ ഉള്ള സമയത്ത് അടുത്ത പ്രദേശത്തു ജുമാമസ്ജിദിന്റെ നിർമാണം തുടങ്ങുന്നതിന്റെ വിഷയത്തിൽ ആ നാട്ടിലെ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും അന്തിമ തീരുമാനത്തിന് വേണ്ടി ഖുതുബി മുഹമ്മദ് മുസ്‌ലിയാർ (ന.മ) അവർകളെ സമീപിക്കുകയും ഖുതുബി അവർകൾ നേരെ വന്നത് കുഞ്ഞാപ്പുട്ടി മുസ്‌ലിയാർ(ന.മ) അടുക്കലാണ്. മഹാന്റെ അടുക്കൽ വന്ന ഖുതുബി (ന.മ)അവർകൾ മഹാന്റെ പാണ്ഡിത്യം മനസ്സിലാക്കി അവരുടെ ഫത്വവയുടെ അടിസ്ഥാനത്തിൽ ജുമുഅ തുടങ്ങാൻ ആവശ്യപ്പെടുകയാണുണ്ടായത്. മഹാനവർകൾക് 50 വർഷത്തോളം ഖിദ്മത്തിലായി മമ്മദ്‌ക എന്ന വ്യക്തി കൂടെ ഉണ്ടായിരുന്നു. മഹാനവകൾ  വഫാത്താവുന്നതിന്റെ മുൻപ്  മമ്മദ്കയോട് പറഞ്ഞിരുന്നു "നിന്റെ മരണം മദീന...

സിൻസിയർ സിയാറ 11 - കാറമ്മൂട് മഖാം

തെക്കൻ കേരളത്തിലെ പ്രശസ്തമായ മഖ്ബറകളിൽ പെട്ട കേന്ദ്രമാണ് പത്തനാപുരം താലൂക്കിലെ കുണ്ടയതിനടുത്ത കാറമ്മൂട് എന്ന പ്രദേശം. ഇവിടെ പേരറിയാത്ത മഖ്ബറകൾ ഉണ്ടെങ്കിലും പ്രസിദ്ധം സയ്യിദ് സുലൈമാൻ ഖാദിരിയുടെ മഖ്ബറയാണ്. മഹാനവർകൾ അവിടുത്തെ ഖാളിയായിരുന്നു. പണ്ടു കാലങ്ങളിൽ ഇവിടുത്തെ ഖാളിമാർ തെങ്കാശിക്കാരായിരുന്നു. തെങ്കാശി ബാവമാരാണ് ഇവിടുത്തെ കാര്യങ്ങളൊക്കെ തീരുമാനിച്ചിരുന്നത്. സയ്യിദ് സുലൈമാൻ ഖാദിരിയും തെങ്കാശിക്കാരനായിരുന്നു. അദ്ദേഹത്തെ നാട്ടുകാർ സ്നേഹപൂർവ്വം തെങ്കാശി ബാവ എണ്ണാണ് വിളിച്ചിരുന്നത്. ഖാളിയായതിനാൽ മഹാനവർകളെ നാട്ടുകാർ എപ്പോഴും പല്ലക്കിലേറ്റി പള്ളികളിൽ കൊണ്ട് വരികയും വയള് പറയിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. നാട്ടിൽ നടക്കുന്ന എല്ലാ തർക്കങ്ങൾക്കും ജാതി മത ഭേദമന്യേ മഹാനവർകളെയാണ് തീർപ്പു കല്പിക്കാൻ വിളിക്കാറ്. ഖാദിരിയ്യഃ ത്വരീഖത്തിന്റെ വലിയ പ്രചാരകനായിരുന്ന മഹാൻ തമിഴ്‌നാട്ടിലെ നാഗൂരിൽ അന്തിയുറങ്ങുന്ന ശാഹുൽ ഹമീദ് വലിയുള്ളാഹിയുടെ പിന്തലമുറക്കാരനുമായിരുന്നു.  കാറമ്മൂടിലെ ജനങ്ങൾ അദ്ദേഹത്തിന് അവിടെ വീട് നിർമിക്കുകയും സ്ഥലം നൽകുകയും ചെയ്തു. മഹാനവർകൾ അവിടെ വെച്ച് തന്നെയാണ് വഫാത്തായത്. കൊല്...

സിൻസിയർ സിയാറ 10 - കാഞ്ഞിരപ്പള്ളി മഖാം

================== കോട്ടക്കലിനടുത്ത കാഞ്ഞിരപ്പള്ളിയിൽ അന്തിയുറങ്ങുന്ന മഹാനാണ് അബ്ദുൽ ഹയ്യ് വലിയ്യ്. വലിയ സൂഫി വര്യരും സാഹിദുമായിരുന്നു. ഏകദേശം ഇരുനൂറ് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചവരാണ്. അശരണർക്കും രോഗികൾക്കും മനസ്സമാധാനം ലഭിക്കുന്ന കേന്ദ്രമാണിത്. ഈ മഹാൻ മരണപ്പെട്ടത് പുറം നാട്ടുകാർ അറിഞ്ഞതിൽ വലിയ അത്ഭുതമുണ്ട്. മഹാൻ ജനങ്ങളിൽ നിന്നും അകന്ന് മല മുകളിലായിരുന്നു ആരാധന നിർവ്വഹിച്ചിരുന്നത്. ആ മലയിലേക്ക് നാട്ടുകാർ തങ്ങളുടെ വളർത്തു മൃഗങ്ങളെ മേയാൻ വിടാറുണ്ടായിരുന്നു. ഒരു ദിവസം മേയാൻ പോയ കാലികൾ തിരിച്ചു വന്നില്ല. അന്വേഷിച്ചു പോയപ്പോൾ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിച്ചു. വഫാത്തായ മഹാന്റെ ചുറ്റും മൃഗങ്ങൾ കാവൽ നിൽക്കുന്നു. അവിടെ തന്നെ നാട്ടുകാർ മഹാനെ മറ മാടി. മൃഗങ്ങളുടെ രോഗങ്ങൾക്ക് വലിയ ഫലമാണിവിടം. ചാപ്പനങ്ങാടിക്കടുത്താണിത്. തൊട്ടപ്പുറത്ത് സബാൻ വില്ലേജ് സ്ഥിതി ചെയ്യുന്നു . ************************* 23/04/2020 Thursday

സിൻസിയർ സിയാറ 08 - അറക്കൽ മൂപ്പർ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്താണ്  അറക്കൽ മഖാം. ഹിജ്‌റ 1295 ൽ അറക്കൽ ചുങ്കത്ത് ഫരീദ് മുസ്ലിയാർക്ക് ഒരു കുഞ്ഞുണ്ടാവുകയും അതിന് അവർ മൂലൈകാൻ എന്ന പേരിടുകയും ചെയ്തു. ഇവരാണ് അറക്കൽ മൂപ്പർ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. പ്രാഥമിക പഠനം പിതാവിൽ നിന്നും കരസ്ഥമാക്കിയ ശേഷം വെളിയങ്കോട് കുട്യാമു മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. പഠനശേഷം ജന്മ ദേശമായ അറകളിൽ ദർസ് ആരംഭിച്ചു. നിരവധി ശിഷ്യ സമ്പതുണ്ടായിരുന്നു. വലിയുള്ളാഹി കക്കിടിപ്പുറം ശൈഖിന്റെയും കാപ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെയും ഓ കെ സൈനുദ്ധീൻ കുട്ടി മുസ്ലിയാരുടെയുമൊക്കെ ശൈഖായിരുന്നു മൂപ്പർ. മഹാനവർകൾ അന്തിയുറങ്ങുന്ന പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ലൈബ്രറിയിൽ ഏകദേശം 800 ൽ അധികം കിതാബുകളുണ്ട്. ഈ ലൈബ്രറിക്ക് ഗനീമത്തുസ്വാലിഹീൻ എന്നാണ് പേര്. മുദാരിസായിരിക്കെ തന്നെ ഹിജ്റ 1369 ശഅബാൻ 19 ന് മഹാൻ വഫാത്തായി. ശിൽപ്പ സൗന്ദര്യത്തോട് കൂടി ഉയർന്നു നിൽക്കുന്ന അറക്കൽ മഖാം പടിഞ്ഞാറങ്ങാടി-എടപ്പാൾ റൂട്ടിലാണ്. ************************ 22/04/2020 WEDNESDAY https://chat.whatsapp.com/0X22NJykHF9IZw09d9KJ9h

സിൻസിയർ സിയാറ 08 - അലി അഹ്‌മദ്‌ വലിയ്യ്

=================== തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു മഖാമാണിത്. അലി അഹ്‌മദ്‌ ബിൻ ശൈഖ് മഹ്മൂദുൽ ഖാഹിരി ശൗഖാത്തി എന്ന മഹാനാണ് ഇവിടെ അന്തിയുറങ്ങുന്നത്. നിരവധി കറാമത്തുകൾ കൊണ്ട് പ്രസിദ്ധമാണിവിടം. മഹാന്റെ മദദ് തേടി നിത്യവും നിരവധി ആളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. പൂർവ്വ കാലത്തു മഖ്ബറയും പള്ളിയും നിൽക്കുന്ന സ്ഥലം ഘോര വനമായിരുന്നെത്ര. കച്ചവടക്കാരനായിരുന്ന അലി വലിയ്യ് ഖിളർ നബി(അ) നെ നേരിട്ടു കണ്ടു. അതിനു ശേഷം മഹാൻ കച്ചവടം ഉപേക്ഷിച്ചു ആരാധനാ നിരതനായി. ഇപ്പോൾ പള്ളി നിൽക്കുന്ന സ്ഥലത്താണ് മഹാൻ തമ്പടിച്ചത്. മഹാൻ നിർമ്മിച്ചതാണ് ഈ പള്ളിയെന്നും പറയപ്പെടുന്നു. നാലു മദ്ഹബിലും ഫത്‌വ കൊടുത്തിരുന്ന സയ്യിദ് ഹിബത്തുള്ള തങ്ങളുടെ മഖാമും ഇവിടെയാണ്. ചാവക്കാട് കടപ്പുറത്താണ് ഈ മഖാമുകൾ സ്ഥിതി ചെയ്യുന്നത്. ************************ 21/04/2020 Tuesday സിൻസിയർ സിയാറ ഗ്രൂപ്പിൽ അംഗമാവാൻ ബന്ധപ്പെടുക https://wa.me/919995132053

സിൻസിയർ സിയാറ 07 - കരുനാഗപ്പള്ളി മഖാം

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വളരെ പ്രശസ്തമാണ്. ഇവിടെ ശിൽപ്പ ഭംഗിയോടെ തലയുയർത്തി നിൽക്കുന്ന ശൈഖ് പള്ളിക്ക് ചാരെ അലി ഹസ്സൻ തങ്ങളും പത്തു ശിഷ്യരുമാണ് മറപ്പെട്ടു കിടക്കുന്നത്. അബ്ദുൽ ഖാദിറുസ്സാനി എന്ന മഹാ പണ്ഡിതന്റെ ശിഷ്യനായിരുന്നു അലി ഹസ്സൻ തങ്ങൾ. പൊന്നാനി വലിയ ദർസിലാണ് പഠിച്ചത്. ദർസ് പഠന ശേഷം തെക്കോട്ടേക്ക് പോരുകയായിരുന്നു. ഇവിടെയെത്തിയ മഹാന് ജനങ്ങൾ സകല സൗകര്യങ്ങളും ചെയ്തു കൊടുത്തു. ശൈഖിന്റെ ആഗമനം അന്നത്തെ രാജാവായിരുന്ന കൃഷ്ണപുരം രാജാവിന്റെ കാതിലെത്തി. രാജാവ് ശൈഖിനെ ഹാജരാക്കാൻ ഉത്തരവിട്ടു. ശൈഖിനോട് സുഖ വിവരം തിരക്കിയ  രാജാവ് നിങ്ങൾക്ക് എന്താണ് ആവശ്യമുള്ളത് എന്ന് ചോദിച്ചു. അപ്പോൾ ഇബാദത്ത് ചെയ്യാൻ അല്പം സ്ഥലം വേണം എന്ന് പറഞ്ഞു. ഉടനെ കാട് മൂടിക്കിടന്നിരുന്ന ഇപ്പോൾ പള്ളി നിൽക്കുന്ന സ്ഥലം കാണിച്ചു കൊടുത്തു. ശൈഖും അനുയായികളും ഇവിടെ എത്തിയപ്പോൾ സർപ്പങ്ങൾ ഇവിടെ വിളയാടുകയാണ്. ശൈഖിനെ കണ്ടതോടെ അവർ ഫണം താഴ്‌ത്തി. ശൈഖ് ഒരു നാഗത്തെ പിടിച്ചു കൊട്ടയിലാക്കി രാജാവിന് സമ്മാനമായി കൊടുത്തയച്ചു. കൊട്ടാരത്തിൽ വെച്ചു സന്തോഷത്തോടെ കൊട്ട തുറന്ന രാജാവ് ഞെട്ടി ഓടാൻ തുടങ്ങി. ഉടനെ ശൈഖിന്റെ അടുക്കൽ വന്ന് മാപ...

സിൻസിയർ സിയാറ 06 - അന്ത്രു പാപ്പ

ആത്മീയ പൂന്തോപ്പിലെ ആദരണീയ വ്യക്തിത്വമായിരുന്നു വലിയുള്ളാഹി അന്ത്രു പാപ്പ. ചൊക്ലി വലിയാണ്ടി പീടികയിലെ കലന്തൻ  മുസ്ലിയാരായിരുന്നു പിതാവ്. മത പഠനം ലക്ഷ്യമാക്കി എട്ടാം വയസ്സിൽ വീടു വിട്ടിറങ്ങിയ മഹാനവർകൾ തന്റെ സഹോദരിയുടെ വിവാഹ വേളയിലാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തി കടന്നു വന്നത്. ഏതാനും സ്വർണ്ണാഭരണങ്ങൾ സഹോദരിയെ ഏൽപ്പിച്ചു പോയ പാപ്പയെ പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് കണ്ടു മുട്ടിയത്. മത പണ്ഡിതന്മാരെയും മുതഅല്ലിമീങ്ങളെയും ബഹുമാനിക്കലും സ്നേഹിക്കലുമാണ് ജീവിത വിജയത്തിന്റെ നിദാനമെന്ന് അടിയുറച്ചു വിശ്വസിച്ചവരായിരുന്നു. വീട് വിട്ടിറങ്ങിയ ശേഷം മഹാനവർകൾ താമസിച്ചിരുന്നത് ഓരോരോ മഖാമുകളിലായിരുന്നു. കൊച്ചിയിൽ മൗലൽ ബുഖാരി മഖാം, പൊന്നാണ് സൈനുദ്ദീൻ മഖ്ദൂം മഖാം, കരൂപടന്ന ശൈഖ് ഫഖീർ ഹാജി മഖാം, മുല്ലക്കരയിൽ ശൈഖ് അബ്ദുർറഹ്മാൻ വലിയ്യിന്റെയും മഖാമുകളിലായിരുന്നു താമസിച്ചിരുന്നത്. നിരവധി കറാമത്തുകൾ ജീവിതത്തിൽ പ്രകടമായിട്ടുണ്ട്. ഒന്നിവിടെ പരാമർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് നമ്മുടെ യാത്ര സഹായി ഗ്രൂപ്പ് ഉപയോഗപ്പെടുത്താം. മഹാനവർകൾ പൊന്നാനിയിൽ താമസിച്ചിരുന്ന കാലത്ത് നടന്ന സംഭവമാണ്. സമയം കാലത്ത് പത്ത് മണി. പൊന്നാന...

സിൻസിയർ സിയാറ 05 - പയ്യനാട് 02

പയ്യനാടിൽ നിരവധി മഖ്ബറകൾ ഉണ്ടെന്ന് നാം മുമ്പ് സൂചിപ്പിച്ചല്ലോ. അന്ന് സയ്യിദ് സീതി തങ്ങളുടെ ചരിത്രം നാം വായിച്ചു. പയ്യനാട് പഴയ ജുമാമസ്ജിദ് പരിസരത്തു മറപ്പെട്ടു കിടക്കുന്ന മഹാനാണ് സിദ്ധീഖ് തങ്ങളുടെ പരമ്പരയിൽപെട്ട ബൈത്താൻ മുസ്‌ലിയാർ. ഖുതുബുസ്സമാൻ മമ്പുറം തങ്ങളുടെ മുരീദാണ് ഉസ്മാൻ എന്ന ബൈത്താൻ മുസ്‌ലിയാർ. ബൈത്താൻ മുസ്ലിയാരുടെ സഹോദരൻ മക്കയിൽ വെച്ച് മരണപ്പെട്ടപ്പോൾ ഫോണില്ലാത്ത കാലത്ത് വീട്ടുകാരെയും നാട്ടുകാരെയും തത്സമയം അറിയിച്ചിരുന്നു. ഒരിക്കൽ ഒരു പയ്യനാടുകാരൻ മമ്പുറം തങ്ങൾക്ക് നൽകാൻ ഒരു ചക്കയുമായി വന്നു. വരുന്ന വഴിക്ക് അദ്ദേഹം ബൈതാണി ഉസ്താദിനെ കണ്ടു.ഉസ്താദ് അദ്ദേഹത്തോട് ചക്ക ചോദിച്ചപ്പോൾ കൊണ്ടു വരുന്ന വ്യക്തി നൽകിയില്ല. അങ്ങിനെ അദ്ദേഹം മമ്പുറം തങ്ങളുടെ അടുക്കൽ എത്തിയപ്പോൾ തങ്ങളവർകൾ വരുന്ന വഴിക്ക് ചക്ക ആരെങ്കിലും ചോദിച്ചുരുന്നുവോ എന്ന് ചോദിച്ചു. അദ്ദേഹം ഉണ്ടെന്ന് പറഞ്ഞു. ഉടനെ തങ്ങൾ പറഞ്ഞു : ഇതിലെ ചുളയെല്ലാം അദ്ദേഹം എടുത്തിട്ടുണ്ട്. ചക്ക മുറിച്ചു നോക്കിയപ്പോൾ ഒറ്റ ചുളയും കാണാനില്ല. ഇങ്ങിനെ കറാമത്തുകൾ പ്രകടമായിരുന്ന മഹാനായിരുന്നു. പള്ളിയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കെട്ടിലാണ് ബൈത്ത...

സിൻസിയർ സിയാറ 04 - പയ്യനാട്

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത പയ്യനാടിൽ നിരവധി മഹത്തുക്കൾ അന്തിയുറങ്ങുന്നുണ്ട്. യമനിലെ ഹളർമൗത്തിൽ നിന്നും കേരളത്തിലെത്തിയ സയ്യിദ് സീതി തങ്ങൾ എന്ന മഹാൻ ഇവിടെ അന്തിയുറങ്ങുന്നു. വലിയ കറാമത്തിന്റെയും ആഗ്രഹ സാഫല്യങ്ങളുടെ കേന്ദ്രവുമാണ് ഈ മഖാം. പയ്യനാടിലെ പ്രധാന മഖാമും ഇവരുടേതാണ്. പൂർവ്വ കാലം മുതൽ മഖാമിൽ ഒരു തിരി കത്തിക്കാറുണ്ടായിരുന്നു. ഏതു ശക്തമായ കാറ്റിലും കോളിലും തീ അണയാറുണ്ടായിരുന്നില്ല. ഒരിക്കൽ വണ്ടൂർ ഭാഗത്തുള്ള ഒരു പ്രമാണി യാത്ര പോകുമ്പോൾ ഈ മഖാമിന്റെ സമീപത്തു കൂടി പോയി. അപ്പോൾ ഈ കാഴ്ച അദ്ദേഹം കണ്ടു. ശക്തമായ കാറ്റിൽ മരങ്ങളും മറ്റും ആടിയുലഞ്ഞിട്ടും തീ നാളം അണഞ്ഞില്ല. അദ്ദേഹം ഇവിടെ മഖ്ബറ പണിയാൻ സമ്മതം തേടുകയും പിറ്റേ ദിവസം തന്നെ പണി തുടങ്ങുകയും ഇന്നത്തെ രൂപത്തിൽ മഖ്ബറ പണിയുകയും ചെയ്തു. എല്ലാ വർഷവും വിപുലമായ രീതിയിൽ റബീഉൽ അവ്വലിൽ അവസാന വെള്ളിയാഴ്ച മഹാനവർകളുടെ നേർച്ച നടക്കുന്നു. മഞ്ചേരി- പാണ്ടിക്കാട് റൂട്ടിലാണ് പയ്യനാട്. ************************** 17/04/2020 FRIDAY

സിൻസിയർ സിയാറ 03 - നെച്ചിക്കാട്ട്

  മലപ്പുറം ജില്ലയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ പടിഞ്ഞാറേക്കര ബീച്ചിന് സമീപമുള്ള പ്രദേശമാണ് കൂട്ടായി. ഇവിടെ നിരവധി മഹാന്മാർ അന്തിയുറങ്ങുന്നുണ്ട്. അതിൽ പ്രശസ്തം നെച്ചിക്കാട്ട് ഔലിയയാണ്. ജനനവും മരണവും പേരും പ്രദേശവും അവ്യക്തമാണെങ്കിലും അനവധി കറാമത്തുകൾ മഹാനിൽ നിന്നുണ്ടായിട്ടുണ്ട്. മഹാനവർകൾ ഇബാദത്ത് ചെയ്യാൻ വേണ്ടി തിരഞ്ഞെടുത്ത പ്രദേശമാണിവിടം. മുമ്പ് ഇവിടെ കാട് പിടിച്ചതും ജന വാസമില്ലാത്ത കേന്ദ്രവും കൂടിയായിരുന്നു. കാടിനോട് ചേർന്ന് ഒരു കുടിലിൽ വൃദ്ധ താമസിച്ചിരുന്നു. ഈ കാട്ടിൽ ഒരു ദിവ്യ പുരുഷൻ ജീവിക്കുന്നെന്നും അവർക്ക് വേണ്ട ഭക്ഷണം ഒരുക്കുകയും മഹാൻ നിത്യവും ഇവരുടെ വീട്ടിൽ നിന്നും പരസ്പരം കാണാതെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഒരു ദിവസം മഹാനെ കാണാതായപ്പോൾ സ്ത്രീക്ക് സംശയമായി. അന്ന് രാത്രി സ്വപ്നത്തിൽ മഹാൻ വഫാത്തായതായി കണ്ടു. പിറ്റേ ദിവസം കുറചാളുകളെയും കൂട്ടി കാട്ടിൽ പോയപ്പോൾ മഹാനെ മറമാടിയതായി കണ്ടു. നിരവധി കറാമത്തുകൾ കാണിച്ചിട്ടുണ്ട്. പൊന്നാനി പ്രദേശത്തുള്ള ഒരാൾ വലിയ്യിനെ കളിയാക്കുകയും അവിടെയുള്ളത് എലിക്കുട്ടിയാണെന്നും പറഞ്ഞു. മാസങ്ങൾക്കു ശേഷം ഇയാളുടെ ഭാര്യ ഗർഭിണിയായി. പ്രസവിച്ചു. ...

സിൻസിയർ സിയാറ 02 - ചെറിയമുണ്ടം മഖാം

തിരൂരിനടുത്ത ചെറിയമുണ്ടത്താണ് കുഞ്ഞിപ്പോക്കർ മുസ്ലിയാർ അന്തിയുറങ്ങുന്നത്. ഹിജ്‌റ1306 ൽ കുണ്ടിൽ അബ്ദുർറഹ്മാൻ എന്നവരുടെ മകനായി ജനിച്ചു. അല്ലാമാ അഹ്‌മദ്‌കോയ ശാലിയത്തി, പൊന്നാനി കുഞ്ഞൻ ബാവ മുസ്‌ലിയാർ തുടങ്ങിയവരുടെ അടുക്കലാണ് മഹാൻ ദർസ് പഠിച്ചത്. 1339 ൽ വെല്ലൂർ ബാഖിയാത്തിൽ നിന്നും ബാഖവി ബിരുദം കരസ്ഥമാക്കിയ മഹാൻ ചാലിയം, തിരൂരങ്ങാടി, പറപ്പൂർ, ചെറിയമുണ്ടം എന്നിവിടങ്ങളിൽ ദർസ് നടത്തി. ഖാദിരി, ബാ അലവി, ചിശ്തി, രിഫാഈ എന്നീ ത്വരീഖത്തുകളുടെ ശൈഖായിരുന്നു മഹാനവർകൾ. വ്യാജ ത്വരീകത്തുകൾക്കെതിരിൽ മഹാനവർകൾ നടത്തിയ പോരാട്ടം സ്മരണീയമാണ്. ഹിദായത്തുൽ മുതലഥ്വിഖ് ബി ഗവായത്തി മുതശയ്യിഖ് എന്നൊരു ഖണ്ഡനമെഴുതിയിട്ടുണ്ട്. ഖുർആൻ വ്യഖ്യാനം മഹാനവർകൾ രചിച്ചിട്ടുണ്ട്. അറബിയിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. 1934 നവംബർ14 ന് സമസ്ത രജിസ്റ്റർ ചെയ്തപ്പോൾ16 സ്ഥാനത്തുള്ള മെംബറായിരുന്നു. കക്കിടിപ്പുറം ശൈഖ്, OK ഉസ്താദ് എന്നിവരുടെ ആത്മീയ ശൈഖും കൂടിയായിരുന്നു. ഹിജ്‌റ1371 ൽ മഹാനവർകൾ വഫാത്തായി. NH17 ൽ  കോട്ടക്കൽ എടരിക്കോട് നിന്നും തിരൂർ റൂട്ടിലാണ് ചെറിയമുണ്ടം. ************************** 15/04/2020 Wed...

സിൻസിയർ സിയാറ 01 - ശുകപുരം ഉസ്താദ്

ശുകപുരം എന്ന പേരിൽ കേരളത്തിൽ അറിയപ്പെടുന്ന KMK മൗലവിയുടെ ഖബർ സ്ഥിതി ചെയ്യുന്നത് മുംബൈക്കടുത്ത ചർണി റോഡിലാണ്. കേരളത്തിൽ പല ഭാഗത്തും മഹാനവർകൾ പ്രസംഗം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കാൻ നിരവധി പേർ പങ്കെടുക്കുമായിരുന്നു. പ്രസംഗ കല സ്വായത്തമല്ലാതിരുന്ന അദ്ദേഹത്തിന് നാം മുമ്പ് പരിചയപ്പെടുത്തിയ ആലുവയിൽ അബൂബക്കർ മുസ്‌ലിയാരുടെ കറാമത്ത് മൂലമാണ് മേഖലയിൽ തിളങ്ങിയത്. ശുകപുരം ഉസ്താദ് ഒരു കാലത്ത് അത്തറുകളും സബീനകളും വിറ്റു നടന്നിരുന്നു. അങ്ങിനെ പല വീട്ടുകാരും അദ്ദേഹത്തോട് അസുഖങ്ങൾക്ക് മന്ത്രിക്കാൻ ചോദിക്കുകയും മന്ത്രിച്ചു കൊടുക്കാറുമുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന് മന്ത്രിക്കാനുള്ള ഇജാസത്ത് ഉണ്ടായിരുന്നില്ല. ഇതിനായി ആലുവയിൽ ഉസ്താദിന്റെ അടുക്കൽ ചെന്നു കാര്യങ്ങൾ അവതരിപ്പിച്ചു. ആലുവയിൽ ഉസ്താദ് ശുകപുരത്തോട് വയള് പറയാൻ പറഞ്ഞു. ശുകപുരം എനിക്ക് വയള് പറയാനുള്ള അറിവില്ലെന്ന് പറഞ്ഞപ്പോൾ ആലുവ ഉസ്താദ് നിങ്ങൾ വയള് പറയൂ എന്നാവർത്തിച്ചു.എന്നിട്ട് ശുകപുരത്തെ ഒന്ന് ചെറുതായി അടിച്ചു. പിന്നീട് ശുകപുരം വയ ള് പറയാൻ തുടങ്ങി. വയ ള് കേട്ട് നിരവധിയാളുകൾ ബോധം പോവുകയും മനം മാറ്റം വരികയും ഉണ്ടായിട്ടുണ്ട്. ...