സിൻസിയർ സിയാറ 05 - പയ്യനാട് 02
പയ്യനാടിൽ നിരവധി മഖ്ബറകൾ ഉണ്ടെന്ന് നാം മുമ്പ് സൂചിപ്പിച്ചല്ലോ. അന്ന് സയ്യിദ് സീതി തങ്ങളുടെ ചരിത്രം നാം വായിച്ചു. പയ്യനാട് പഴയ ജുമാമസ്ജിദ് പരിസരത്തു മറപ്പെട്ടു കിടക്കുന്ന മഹാനാണ് സിദ്ധീഖ് തങ്ങളുടെ പരമ്പരയിൽപെട്ട ബൈത്താൻ മുസ്‌ലിയാർ. ഖുതുബുസ്സമാൻ മമ്പുറം തങ്ങളുടെ മുരീദാണ് ഉസ്മാൻ എന്ന ബൈത്താൻ മുസ്‌ലിയാർ. ബൈത്താൻ മുസ്ലിയാരുടെ സഹോദരൻ മക്കയിൽ വെച്ച് മരണപ്പെട്ടപ്പോൾ ഫോണില്ലാത്ത കാലത്ത് വീട്ടുകാരെയും നാട്ടുകാരെയും തത്സമയം അറിയിച്ചിരുന്നു.
ഒരിക്കൽ ഒരു പയ്യനാടുകാരൻ മമ്പുറം തങ്ങൾക്ക് നൽകാൻ ഒരു ചക്കയുമായി വന്നു. വരുന്ന വഴിക്ക് അദ്ദേഹം ബൈതാണി ഉസ്താദിനെ കണ്ടു.ഉസ്താദ് അദ്ദേഹത്തോട് ചക്ക ചോദിച്ചപ്പോൾ കൊണ്ടു വരുന്ന വ്യക്തി നൽകിയില്ല. അങ്ങിനെ അദ്ദേഹം മമ്പുറം തങ്ങളുടെ അടുക്കൽ എത്തിയപ്പോൾ തങ്ങളവർകൾ വരുന്ന വഴിക്ക് ചക്ക ആരെങ്കിലും ചോദിച്ചുരുന്നുവോ എന്ന് ചോദിച്ചു. അദ്ദേഹം ഉണ്ടെന്ന് പറഞ്ഞു. ഉടനെ തങ്ങൾ പറഞ്ഞു : ഇതിലെ ചുളയെല്ലാം അദ്ദേഹം എടുത്തിട്ടുണ്ട്. ചക്ക മുറിച്ചു നോക്കിയപ്പോൾ ഒറ്റ ചുളയും കാണാനില്ല. ഇങ്ങിനെ കറാമത്തുകൾ പ്രകടമായിരുന്ന മഹാനായിരുന്നു.
പള്ളിയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കെട്ടിലാണ് ബൈത്താൻ മുസ്ലിയാരുടെ മഖ്ബറ.
*****************************
18/04/2020
Saturday
Comments
Post a Comment