സിൻസിയർ സിയാറ 01 - ശുകപുരം ഉസ്താദ്



ശുകപുരം എന്ന പേരിൽ കേരളത്തിൽ അറിയപ്പെടുന്ന KMK മൗലവിയുടെ ഖബർ സ്ഥിതി ചെയ്യുന്നത് മുംബൈക്കടുത്ത ചർണി റോഡിലാണ്. കേരളത്തിൽ പല ഭാഗത്തും മഹാനവർകൾ പ്രസംഗം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കാൻ നിരവധി പേർ പങ്കെടുക്കുമായിരുന്നു. പ്രസംഗ കല സ്വായത്തമല്ലാതിരുന്ന അദ്ദേഹത്തിന് നാം മുമ്പ് പരിചയപ്പെടുത്തിയ ആലുവയിൽ അബൂബക്കർ മുസ്‌ലിയാരുടെ കറാമത്ത് മൂലമാണ് മേഖലയിൽ തിളങ്ങിയത്.

ശുകപുരം ഉസ്താദ് ഒരു കാലത്ത് അത്തറുകളും സബീനകളും വിറ്റു നടന്നിരുന്നു. അങ്ങിനെ പല വീട്ടുകാരും അദ്ദേഹത്തോട് അസുഖങ്ങൾക്ക് മന്ത്രിക്കാൻ ചോദിക്കുകയും മന്ത്രിച്ചു കൊടുക്കാറുമുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന് മന്ത്രിക്കാനുള്ള ഇജാസത്ത് ഉണ്ടായിരുന്നില്ല. ഇതിനായി ആലുവയിൽ ഉസ്താദിന്റെ അടുക്കൽ ചെന്നു കാര്യങ്ങൾ അവതരിപ്പിച്ചു. ആലുവയിൽ ഉസ്താദ് ശുകപുരത്തോട് വയള് പറയാൻ പറഞ്ഞു. ശുകപുരം എനിക്ക് വയള് പറയാനുള്ള അറിവില്ലെന്ന് പറഞ്ഞപ്പോൾ ആലുവ ഉസ്താദ് നിങ്ങൾ വയള് പറയൂ എന്നാവർത്തിച്ചു.എന്നിട്ട് ശുകപുരത്തെ ഒന്ന് ചെറുതായി അടിച്ചു. പിന്നീട് ശുകപുരം വയ ള് പറയാൻ തുടങ്ങി. വയ ള് കേട്ട് നിരവധിയാളുകൾ ബോധം പോവുകയും മനം മാറ്റം വരികയും ഉണ്ടായിട്ടുണ്ട്.

മുംബൈയിൽ വയളിന് പോയപ്പോൾ വഫാത്താവുകയും അവിടെ തന്നെ മറമാടുകയും ചെയ്തു.
*************************
14/04/2020
Tuesday

Comments