സിൻസിയർ സിയാറ 12 - ജലാലുദ്ധീൻ മുസ്‌ലിയാർ എന്ന കുഞ്ഞാപ്പുട്ടി മുസ്‌ലിയാർ(ന. മ)



ശൈഖ് മുഹമ്മദ് മൂഹ് യദ്ധീൻ അൽ ബുഖാരി(ഖ. സി) മാട്ടായ-പട്ടാമ്പി 'അവർകളുടെ പിതൃവ്യരിൽ ആദ്യത്തെ വ്യക്തിയാണ് മഹാനായ കുഞ്ഞാപ്പുട്ടി മുസ്‌ലിയാർ(ന. മ)

1856ൽ തൃശൂർ ജില്ലയിലെ വടക്കേക്കാട് പുന്നയൂർക്കുളം എന്ന പ്രദേശത്തു പാണ്ടെത്തേലിൽ തറവാട്ടിലായിരുന്നു മഹാനവർകളുടെ ജനനം.

പാണ്ടെത്തേലിൽ തറവാട്ടിലെ പണ്ഡിത കാരണവരും തികഞ്ഞ സൂഫീ വര്യരും മുദരിസും തസവ്വുഫ് ജ്ഞാനിയുമായിരുന്നു മഹാനവർകൾ.

മഹാനവർകൾ അവിടെ ഉള്ള സമയത്ത് അടുത്ത പ്രദേശത്തു ജുമാമസ്ജിദിന്റെ നിർമാണം തുടങ്ങുന്നതിന്റെ വിഷയത്തിൽ ആ നാട്ടിലെ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും അന്തിമ തീരുമാനത്തിന് വേണ്ടി ഖുതുബി മുഹമ്മദ് മുസ്‌ലിയാർ (ന.മ) അവർകളെ സമീപിക്കുകയും ഖുതുബി അവർകൾ നേരെ വന്നത് കുഞ്ഞാപ്പുട്ടി മുസ്‌ലിയാർ(ന.മ) അടുക്കലാണ്.
മഹാന്റെ അടുക്കൽ വന്ന ഖുതുബി (ന.മ)അവർകൾ മഹാന്റെ പാണ്ഡിത്യം മനസ്സിലാക്കി അവരുടെ ഫത്വവയുടെ അടിസ്ഥാനത്തിൽ ജുമുഅ തുടങ്ങാൻ ആവശ്യപ്പെടുകയാണുണ്ടായത്.

മഹാനവർകൾക് 50 വർഷത്തോളം ഖിദ്മത്തിലായി മമ്മദ്‌ക എന്ന വ്യക്തി കൂടെ ഉണ്ടായിരുന്നു.
മഹാനവകൾ  വഫാത്താവുന്നതിന്റെ മുൻപ്  മമ്മദ്കയോട് പറഞ്ഞിരുന്നു "നിന്റെ മരണം മദീനയിൽ വെച്ചായിരിക്കുമെന്ന്."
പറഞ്ഞത് പ്രകാരം മദീനയിൽ പോയ സമയം ചെറിയ ഒരു പനി അനുഭവപ്പെടുകയും അവിടെ വെച്ചു മരണപ്പെടുകയും ചെയ്തു

സദാസമയവും കിതാബ് മുത്താലഅ ചെയ്യുന്നതായിട്ടാണ് മഹാനവർകളെ കാണപ്പെട്ടിരുന്നത്

മൗലിദ് കിതാബും "ജലാലിയത്തുൽ മുഅള്ളമ" എന്ന ബൈത് കിതാബും മഹാനവർകൾ രചിച്ചിട്ടുണ്ട്

പ്രാർത്ഥനക്ക് ഇജാബത്തുള്ള വ്യക്തി ആയിരുന്നു മഹാനവർകൾ.
പല പ്രദേശങ്ങളിലേക്കും മഴക്കും മറ്റുമായി പ്രാർത്ഥിക്കാൻ മഹാനവർകളെ കൂട്ടി കൊണ്ടുപോവുമായിരുന്നു

വടക്കേകാട് ആറ്റുപുറം എന്ന പ്രദേശത്തു മഴ ലഭിക്കാത്തതിനാൽ രണ്ടു പ്രാവശ്യം മഹാനവർകളെ കൊണ്ടുവന്നു പ്രാർത്ഥിപ്പിക്കുകയും രണ്ടു പ്രാവശ്യവും ആ പ്രദേശത്തുക്കാർക് നല്ല മഴലഭിക്കുകയും ഉണ്ടായി

1951  ൽ 95 ം വയസ്സിൽ കുഞ്ഞാപ്പുട്ടി മുസ്‌ലിയാർ (ന.മ) എന്ന മഹാൻ ഈ ലോകത്തോട് വിടപറഞ്ഞത്.

പ്രദേശമായ നീർകുന്നം മസ്ജിദുൽ ഇജാബയുടെ ചാരത്താണ് മഹാനവർകൾ അന്ത്യ വിശ്രമം കൊള്ളുന്നത്.
**********************
25/04/2020
SATURDAY

Comments