സിൻസിയർ സിയാറ 08 - അറക്കൽ മൂപ്പർ
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്താണ് അറക്കൽ മഖാം. ഹിജ്‌റ 1295 ൽ അറക്കൽ ചുങ്കത്ത് ഫരീദ് മുസ്ലിയാർക്ക് ഒരു കുഞ്ഞുണ്ടാവുകയും അതിന് അവർ മൂലൈകാൻ എന്ന പേരിടുകയും ചെയ്തു. ഇവരാണ് അറക്കൽ മൂപ്പർ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. പ്രാഥമിക പഠനം പിതാവിൽ നിന്നും കരസ്ഥമാക്കിയ ശേഷം വെളിയങ്കോട് കുട്യാമു മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു.
പഠനശേഷം ജന്മ ദേശമായ അറകളിൽ ദർസ് ആരംഭിച്ചു. നിരവധി ശിഷ്യ സമ്പതുണ്ടായിരുന്നു. വലിയുള്ളാഹി കക്കിടിപ്പുറം ശൈഖിന്റെയും കാപ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെയും ഓ കെ സൈനുദ്ധീൻ കുട്ടി മുസ്ലിയാരുടെയുമൊക്കെ ശൈഖായിരുന്നു മൂപ്പർ. മഹാനവർകൾ അന്തിയുറങ്ങുന്ന പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ലൈബ്രറിയിൽ ഏകദേശം 800 ൽ അധികം കിതാബുകളുണ്ട്. ഈ ലൈബ്രറിക്ക് ഗനീമത്തുസ്വാലിഹീൻ എന്നാണ് പേര്. മുദാരിസായിരിക്കെ തന്നെ ഹിജ്റ 1369 ശഅബാൻ 19 ന് മഹാൻ വഫാത്തായി.
ശിൽപ്പ സൗന്ദര്യത്തോട് കൂടി ഉയർന്നു നിൽക്കുന്ന അറക്കൽ മഖാം പടിഞ്ഞാറങ്ങാടി-എടപ്പാൾ റൂട്ടിലാണ്.
************************
22/04/2020
WEDNESDAY
https://chat.whatsapp.com/0X22NJykHF9IZw09d9KJ9h
Comments
Post a Comment