സിൻസിയർ സിയാറ 03 - നെച്ചിക്കാട്ട്

 
മലപ്പുറം ജില്ലയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ പടിഞ്ഞാറേക്കര ബീച്ചിന് സമീപമുള്ള പ്രദേശമാണ് കൂട്ടായി. ഇവിടെ നിരവധി മഹാന്മാർ അന്തിയുറങ്ങുന്നുണ്ട്. അതിൽ പ്രശസ്തം നെച്ചിക്കാട്ട് ഔലിയയാണ്.

ജനനവും മരണവും പേരും പ്രദേശവും അവ്യക്തമാണെങ്കിലും അനവധി കറാമത്തുകൾ മഹാനിൽ നിന്നുണ്ടായിട്ടുണ്ട്. മഹാനവർകൾ ഇബാദത്ത് ചെയ്യാൻ വേണ്ടി തിരഞ്ഞെടുത്ത പ്രദേശമാണിവിടം. മുമ്പ് ഇവിടെ കാട് പിടിച്ചതും ജന വാസമില്ലാത്ത കേന്ദ്രവും കൂടിയായിരുന്നു. കാടിനോട് ചേർന്ന് ഒരു കുടിലിൽ വൃദ്ധ താമസിച്ചിരുന്നു. ഈ കാട്ടിൽ ഒരു ദിവ്യ പുരുഷൻ ജീവിക്കുന്നെന്നും അവർക്ക് വേണ്ട ഭക്ഷണം ഒരുക്കുകയും മഹാൻ നിത്യവും ഇവരുടെ വീട്ടിൽ നിന്നും പരസ്പരം കാണാതെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഒരു ദിവസം മഹാനെ കാണാതായപ്പോൾ സ്ത്രീക്ക് സംശയമായി. അന്ന് രാത്രി സ്വപ്നത്തിൽ മഹാൻ വഫാത്തായതായി കണ്ടു. പിറ്റേ ദിവസം കുറചാളുകളെയും കൂട്ടി കാട്ടിൽ പോയപ്പോൾ മഹാനെ മറമാടിയതായി കണ്ടു.

നിരവധി കറാമത്തുകൾ കാണിച്ചിട്ടുണ്ട്. പൊന്നാനി പ്രദേശത്തുള്ള ഒരാൾ വലിയ്യിനെ കളിയാക്കുകയും അവിടെയുള്ളത് എലിക്കുട്ടിയാണെന്നും പറഞ്ഞു. മാസങ്ങൾക്കു ശേഷം ഇയാളുടെ ഭാര്യ ഗർഭിണിയായി. പ്രസവിച്ചു. സുബ്ഹാനല്ലാഹ്...പ്രസവിച്ചത് മുഴുവൻ എലിക്കുട്ടികൾ

തിരൂരിൽ നിന്നും ഉണ്ണിയാൽ വഴിയും പൊന്നാനിയിൽ നിന്ന് കടവ് കടന്നാലും കൂട്ടായിയിൽ എത്താം.
*************************
16/04/2020
Thursday

Comments