സിൻസിയർ സിയാറ 10 - കാഞ്ഞിരപ്പള്ളി മഖാം
==================
കോട്ടക്കലിനടുത്ത കാഞ്ഞിരപ്പള്ളിയിൽ അന്തിയുറങ്ങുന്ന മഹാനാണ് അബ്ദുൽ ഹയ്യ് വലിയ്യ്. വലിയ സൂഫി വര്യരും സാഹിദുമായിരുന്നു. ഏകദേശം ഇരുനൂറ് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചവരാണ്. അശരണർക്കും രോഗികൾക്കും മനസ്സമാധാനം ലഭിക്കുന്ന കേന്ദ്രമാണിത്.
ഈ മഹാൻ മരണപ്പെട്ടത് പുറം നാട്ടുകാർ അറിഞ്ഞതിൽ വലിയ അത്ഭുതമുണ്ട്. മഹാൻ ജനങ്ങളിൽ നിന്നും അകന്ന് മല മുകളിലായിരുന്നു ആരാധന നിർവ്വഹിച്ചിരുന്നത്. ആ മലയിലേക്ക് നാട്ടുകാർ തങ്ങളുടെ വളർത്തു മൃഗങ്ങളെ മേയാൻ വിടാറുണ്ടായിരുന്നു. ഒരു ദിവസം മേയാൻ പോയ കാലികൾ തിരിച്ചു വന്നില്ല. അന്വേഷിച്ചു പോയപ്പോൾ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിച്ചു. വഫാത്തായ മഹാന്റെ ചുറ്റും മൃഗങ്ങൾ കാവൽ നിൽക്കുന്നു. അവിടെ തന്നെ നാട്ടുകാർ മഹാനെ മറ മാടി. മൃഗങ്ങളുടെ രോഗങ്ങൾക്ക് വലിയ ഫലമാണിവിടം.
ചാപ്പനങ്ങാടിക്കടുത്താണിത്. തൊട്ടപ്പുറത്ത് സബാൻ വില്ലേജ് സ്ഥിതി ചെയ്യുന്നു .
*************************
23/04/2020
Thursday
Comments
Post a Comment