സിൻസിയർ സിയാറ 08 - അലി അഹ്‌മദ് വലിയ്യ്
===================
തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു മഖാമാണിത്. അലി അഹ്‌മദ് ബിൻ ശൈഖ് മഹ്മൂദുൽ ഖാഹിരി ശൗഖാത്തി എന്ന മഹാനാണ് ഇവിടെ അന്തിയുറങ്ങുന്നത്. നിരവധി കറാമത്തുകൾ കൊണ്ട് പ്രസിദ്ധമാണിവിടം. മഹാന്റെ മദദ് തേടി നിത്യവും നിരവധി ആളുകളാണ് വന്നു കൊണ്ടിരിക്കുന്നത്.
പൂർവ്വ കാലത്തു മഖ്ബറയും പള്ളിയും നിൽക്കുന്ന സ്ഥലം ഘോര വനമായിരുന്നെത്ര. കച്ചവടക്കാരനായിരുന്ന അലി വലിയ്യ് ഖിളർ നബി(അ) നെ നേരിട്ടു കണ്ടു. അതിനു ശേഷം മഹാൻ കച്ചവടം ഉപേക്ഷിച്ചു ആരാധനാ നിരതനായി. ഇപ്പോൾ പള്ളി നിൽക്കുന്ന സ്ഥലത്താണ് മഹാൻ തമ്പടിച്ചത്. മഹാൻ നിർമ്മിച്ചതാണ് ഈ പള്ളിയെന്നും പറയപ്പെടുന്നു. നാലു മദ്ഹബിലും ഫത്‌വ കൊടുത്തിരുന്ന സയ്യിദ് ഹിബത്തുള്ള തങ്ങളുടെ മഖാമും ഇവിടെയാണ്.
ചാവക്കാട് കടപ്പുറത്താണ് ഈ മഖാമുകൾ സ്ഥിതി ചെയ്യുന്നത്.
************************
21/04/2020
Tuesday
സിൻസിയർ സിയാറ ഗ്രൂപ്പിൽ അംഗമാവാൻ ബന്ധപ്പെടുക
https://wa.me/919995132053
Comments
Post a Comment