സിൻസിയർ സിയാറ 11 - കാറമ്മൂട് മഖാം
തെക്കൻ കേരളത്തിലെ പ്രശസ്തമായ മഖ്ബറകളിൽ പെട്ട കേന്ദ്രമാണ് പത്തനാപുരം താലൂക്കിലെ കുണ്ടയതിനടുത്ത കാറമ്മൂട് എന്ന പ്രദേശം. ഇവിടെ പേരറിയാത്ത മഖ്ബറകൾ ഉണ്ടെങ്കിലും പ്രസിദ്ധം സയ്യിദ് സുലൈമാൻ ഖാദിരിയുടെ മഖ്ബറയാണ്. മഹാനവർകൾ അവിടുത്തെ ഖാളിയായിരുന്നു. പണ്ടു കാലങ്ങളിൽ ഇവിടുത്തെ ഖാളിമാർ തെങ്കാശിക്കാരായിരുന്നു. തെങ്കാശി ബാവമാരാണ് ഇവിടുത്തെ കാര്യങ്ങളൊക്കെ തീരുമാനിച്ചിരുന്നത്. സയ്യിദ് സുലൈമാൻ ഖാദിരിയും തെങ്കാശിക്കാരനായിരുന്നു. അദ്ദേഹത്തെ നാട്ടുകാർ സ്നേഹപൂർവ്വം തെങ്കാശി ബാവ എണ്ണാണ് വിളിച്ചിരുന്നത്.
ഖാളിയായതിനാൽ മഹാനവർകളെ നാട്ടുകാർ എപ്പോഴും പല്ലക്കിലേറ്റി പള്ളികളിൽ കൊണ്ട് വരികയും വയള് പറയിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. നാട്ടിൽ നടക്കുന്ന എല്ലാ തർക്കങ്ങൾക്കും ജാതി മത ഭേദമന്യേ മഹാനവർകളെയാണ് തീർപ്പു കല്പിക്കാൻ വിളിക്കാറ്. ഖാദിരിയ്യഃ ത്വരീഖത്തിന്റെ വലിയ പ്രചാരകനായിരുന്ന മഹാൻ തമിഴ്‌നാട്ടിലെ നാഗൂരിൽ അന്തിയുറങ്ങുന്ന ശാഹുൽ ഹമീദ് വലിയുള്ളാഹിയുടെ പിന്തലമുറക്കാരനുമായിരുന്നു. കാറമ്മൂടിലെ ജനങ്ങൾ അദ്ദേഹത്തിന് അവിടെ വീട് നിർമിക്കുകയും സ്ഥലം നൽകുകയും ചെയ്തു. മഹാനവർകൾ അവിടെ വെച്ച് തന്നെയാണ് വഫാത്തായത്.
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ കുണ്ടയത്തിനടുത്താണ് കാറമ്മൂട്.
*************************
24/04/2020
FRIDAY
Comments
Post a Comment