സിൻസിയർ സിയാറ 04 - പയ്യനാട്



മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത പയ്യനാടിൽ നിരവധി മഹത്തുക്കൾ അന്തിയുറങ്ങുന്നുണ്ട്. യമനിലെ ഹളർമൗത്തിൽ നിന്നും കേരളത്തിലെത്തിയ സയ്യിദ് സീതി തങ്ങൾ എന്ന മഹാൻ ഇവിടെ അന്തിയുറങ്ങുന്നു. വലിയ കറാമത്തിന്റെയും ആഗ്രഹ സാഫല്യങ്ങളുടെ കേന്ദ്രവുമാണ് ഈ മഖാം. പയ്യനാടിലെ പ്രധാന മഖാമും ഇവരുടേതാണ്.

പൂർവ്വ കാലം മുതൽ മഖാമിൽ ഒരു തിരി കത്തിക്കാറുണ്ടായിരുന്നു. ഏതു ശക്തമായ കാറ്റിലും കോളിലും തീ അണയാറുണ്ടായിരുന്നില്ല. ഒരിക്കൽ വണ്ടൂർ ഭാഗത്തുള്ള ഒരു പ്രമാണി യാത്ര പോകുമ്പോൾ ഈ മഖാമിന്റെ സമീപത്തു കൂടി പോയി. അപ്പോൾ ഈ കാഴ്ച അദ്ദേഹം കണ്ടു. ശക്തമായ കാറ്റിൽ മരങ്ങളും മറ്റും ആടിയുലഞ്ഞിട്ടും തീ നാളം അണഞ്ഞില്ല. അദ്ദേഹം ഇവിടെ മഖ്ബറ പണിയാൻ സമ്മതം തേടുകയും പിറ്റേ ദിവസം തന്നെ പണി തുടങ്ങുകയും ഇന്നത്തെ രൂപത്തിൽ മഖ്ബറ പണിയുകയും ചെയ്തു. എല്ലാ വർഷവും വിപുലമായ രീതിയിൽ റബീഉൽ അവ്വലിൽ അവസാന വെള്ളിയാഴ്ച മഹാനവർകളുടെ നേർച്ച നടക്കുന്നു.

മഞ്ചേരി- പാണ്ടിക്കാട് റൂട്ടിലാണ് പയ്യനാട്.
**************************
17/04/2020
FRIDAY

Comments