സിൻസിയർ സിയാറ 13 - മൗലൽ ബുഖാരി മഖാം
കേരളത്തിൽ ഇസ്ലാം മത പ്രബോധനം നടത്തിയവരിൽ പ്രധാനിയായിയുന്നു സയ്യിദ് മൗല തങ്ങൾ. ഹിജ്‌റ 1114-ൽ ലക്ഷദ്വീപിലെ കവരത്തിയിൽ ജനിച്ചു. വളപട്ടണം ഖാസിയും കേരളത്തിൽ ബുഖാരി കുടുംബത്തെ പ്രതിഷ്ഠിച്ച സയ്യിദ് അഹ്‌മദ് ജലാലുദ്ധീൻ ബുഖാരിയുടെ പൗത്രൻ സയ്യിദ് മുഹമ്മദ് എന്ന മുഹമ്മദുൽ പൊന്നാനിയാണ് പിതാവ്. ദക്ഷിണ കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ദീനീ പ്രവർത്തനം നടത്തി. മഹാനവർകളുടെ പ്രബോധനം കാരണം കൃസ്ത്യാനികളും ജൂതന്മാരും ഹിന്ദുക്കളുംമായ നിരവധിപേർ മുസ്ലിംകളായി മാറി. ഒരിക്കൽ മൗലൽ ബുഖാരി കൊച്ചിയിൽ മതപ്രബോധനം നടത്തവേ ജൂദാനയ ശൻജൂർ, തങ്ങളെ പരീക്ഷിക്കാൻ വന്നു. കയറുമ്പോൾ തന്റെ പ്രവാചകനായ മൂസ(അ) മിനി പറ്റി പറയണമെന്ന് അയാൾ കരുതിയിരുന്നു. അപ്രകാരം ജൂതൻ കയറുന്നത് കണ്ട മൗലതങ്ങൾ തന്റെ സംസാര വിഷയം മാറ്റി മൂസാനബിയെ കുറിച്ച് സംസാരിച്ചു. ഇതു് കേട്ട ജൂതന് തങ്ങളെ മനസ്സിലാവുകയും തന്റെ കയ്യിലുള്ള രണ്ട് വിലപിടിപ്പുള്ള രത്നങ്ങൾ സമ്മാനിച്ചു. അതു വാങ്ങാതിരുന്നപ്പോൾ പള്ളി പുനരുദ്ധാരണത്തിന് തന്റെ പക്കലുള്ള വലിയ തേക്ക് നൽകാമെന്ന് പറയുകയും ചെയ്തു. അപ്പോൾ മഹാൻ അത് സ്വീകരിച്ചു. ചെമ്പിട്ടപ്പള്ളി പുതുക്കിപണിയുന്നതിനുപയോഗിച്ചു.
മഹാനായ ഉമറുൽ ഖാഹിരി(കീളക്കര) തന്റെ പ്രധാന ശിഷ്യനാണ്. മാപ്പിള ലബ്ബ ആലിംസാഹിബ് മൗലതങ്ങളെ കുറിച്ച് രചിച്ച 'മിന്ഹാത്തുൽ ബാരി ഫീ മത്‌നിൽ ബുഖാരി' എന്ന ഗ്രന്ഥം സുപ്രസിദ്ധമാണ്. 'മിനഹുൽ ബാരി' എന്ന കീർത്തന കൃതി സയ്യിദ് ഹംസ എന്ന ചെറുകുഞ്ഞിക്കോയ തങ്ങൾ രചിച്ചിട്ടുണ്ട്. 'മിന്ഹാത്തുൽ ബാരിയെ' ആധാരമാക്കി വുശ്രുത കവി ചേറ്റുവായിലെ പരീക്കുട്ടി എന്നവരും കീർത്തന കാവ്യം രചിച്ചിട്ടുണ്ട്.
മഹാനവർകൾ നാല് പേരെ വിവാഹം കഴിച്ചു. 63 വർഷകാലം ദീനിലായി ജീവിച്ചു. ഹി:1207 ശവ്വാൽ 3-ന് തിങ്കളാഴ്ച കണ്ണൂരിൽവച്ച് മരണപ്പെട്ടു. കണ്ണൂർസിറ്റി ജുമുഅത്ത് പള്ളിക്കടുത്താണ് ഖബർ. അവിടെ മഖാം പണിതത് മൗലയുടെ പേരാക്കിടാവ് സയ്യിദ് മുഹമ്മദാണ്. സഹോദരൻ മസ്താൻ തങ്ങൾ പിന്നീട് മഖാം പുതുക്കിപ്പണിതു. പ്രതിവർഷം ശവ്വാൽ ഒന്ന് മുതൽ മൂന്ന് ദിവസം വിപുലമായി മഖാമിൽ നേർച്ച നടത്തുന്നു.
സയ്യിദ് അഹ്മദുൽ ബുഖാരിയുടെ മകനായി ജനിച്ച സയ്യിദ് ഇബ്രാഹീം കുഞ്ഞിക്കോയ തങ്ങൾ എന്ന മസ്താൻ തങ്ങൾ അഗാതാപണ്ഡിതനും ഉന്നത സൂഫിയുമായിരുന്നു. മൗലാതങ്ങൾ മസ്താൻ തങ്ങളുടെ മഹത്വത്തെ കുറിച്ച് അവിടുത്തെ ജന്മത്തിന് മുമ്പേ ശുഭപ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. മഹാനവർകളുടെ വസ്വിയ്യത്ത് പ്രകാരം പിതാമഹനെ സിയാറത്ത് ചെയ്യുമ്പോൾ നിൽക്കുന്ന സ്ഥലത്ത് മഖ്ബറയൊരുക്കി. മൗലതങ്ങളുടെ മഖാമിന്റെ മുൻ വശത്തായി കാണുന്ന മഖാമാണ് മസ്താൻ തങ്ങളുടേത്.
കണ്ണൂർ അറക്കൽ കോട്ടക്കടുത്ത കണ്ണൂർസിറ്റി ജുമുഅത്ത് പള്ളിയിലാണ് മഖ്‌ബറ
...............................
26/04/2020
SUNDAY
Comments
Post a Comment