സിൻസിയർ സിയാറ 06 - അന്ത്രു പാപ്പ
ആത്മീയ പൂന്തോപ്പിലെ ആദരണീയ വ്യക്തിത്വമായിരുന്നു വലിയുള്ളാഹി അന്ത്രു പാപ്പ. ചൊക്ലി വലിയാണ്ടി പീടികയിലെ കലന്തൻ മുസ്ലിയാരായിരുന്നു പിതാവ്. മത പഠനം ലക്ഷ്യമാക്കി എട്ടാം വയസ്സിൽ വീടു വിട്ടിറങ്ങിയ മഹാനവർകൾ തന്റെ സഹോദരിയുടെ വിവാഹ വേളയിലാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തി കടന്നു വന്നത്. ഏതാനും സ്വർണ്ണാഭരണങ്ങൾ സഹോദരിയെ ഏൽപ്പിച്ചു പോയ പാപ്പയെ പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് കണ്ടു മുട്ടിയത്.
മത പണ്ഡിതന്മാരെയും മുതഅല്ലിമീങ്ങളെയും ബഹുമാനിക്കലും സ്നേഹിക്കലുമാണ് ജീവിത വിജയത്തിന്റെ നിദാനമെന്ന് അടിയുറച്ചു വിശ്വസിച്ചവരായിരുന്നു. വീട് വിട്ടിറങ്ങിയ ശേഷം മഹാനവർകൾ താമസിച്ചിരുന്നത് ഓരോരോ മഖാമുകളിലായിരുന്നു. കൊച്ചിയിൽ മൗലൽ ബുഖാരി മഖാം, പൊന്നാണ് സൈനുദ്ദീൻ മഖ്ദൂം മഖാം, കരൂപടന്ന ശൈഖ് ഫഖീർ ഹാജി മഖാം, മുല്ലക്കരയിൽ ശൈഖ് അബ്ദുർറഹ്മാൻ വലിയ്യിന്റെയും മഖാമുകളിലായിരുന്നു താമസിച്ചിരുന്നത്.
നിരവധി കറാമത്തുകൾ ജീവിതത്തിൽ പ്രകടമായിട്ടുണ്ട്. ഒന്നിവിടെ പരാമർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് നമ്മുടെ യാത്ര സഹായി ഗ്രൂപ്പ് ഉപയോഗപ്പെടുത്താം. മഹാനവർകൾ പൊന്നാനിയിൽ താമസിച്ചിരുന്ന കാലത്ത് നടന്ന സംഭവമാണ്. സമയം കാലത്ത് പത്ത് മണി. പൊന്നാനി MES കോളേജിലേക്കുള്ള കുട്ടികൾ പോകുന്ന വഴിയിൽ മഹാനവർകൾ പച്ച ജുബ്ബ ധരിച്ചു കൊണ്ട് മതിലിന്മേൽ കരിക്കട്ട കൊണ്ട് ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു എന്നെഴുതി. ഇത് കണ്ട വിദ്യാർഥികൾ മഹാനെ പരിഹസിച്ചു. എന്നാൽ ഏതാനും സമയങ്ങൾക്കുള്ളിൽ ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച വാർത്തയാണ് എല്ലാർക്കും കേൾക്കാൻ സാധിച്ചത്. മഹാനവർകൾ രാവിലെ ഒമ്പതിന് ആണ് എഴുതിയത്. എന്നാൽ ഇന്ദിരാഗാന്ധി മരിച്ചത്12: 30 മണിക്കായിരുന്നു.
നിരന്തരം പരിപാടികൾ ഉണ്ടായിരുന്ന മഹാനവർകൾ 2000 ഫെബ്രുവരി 27 ന് ഈ ലോകത്തോട് വിട പറഞ്ഞു.
കണ്ണൂർ ജില്ലയിലെ പാനൂരിനടുത്ത വലിയാണ്ടി പീടികയിലാണ് മഖാം.
***************************
19/04/2020
SUNDAY
🌹🌹🌹🌹🌹🌹🌹🌹
സിൻസിയർ സിയാറ ഗ്രൂപ്പിൽ അംഗമാവാൻ താഴെ നമ്പറിൽ ബന്ധപ്പെടുക
https://wa.me/919995132053
Comments
Post a Comment