സിൻസിയർ സിയാറ 02 - ചെറിയമുണ്ടം മഖാം
തിരൂരിനടുത്ത ചെറിയമുണ്ടത്താണ് കുഞ്ഞിപ്പോക്കർ മുസ്ലിയാർ അന്തിയുറങ്ങുന്നത്. ഹിജ്‌റ1306 ൽ കുണ്ടിൽ അബ്ദുർറഹ്മാൻ എന്നവരുടെ മകനായി ജനിച്ചു. അല്ലാമാ അഹ്‌മദ്‌കോയ ശാലിയത്തി, പൊന്നാനി കുഞ്ഞൻ ബാവ മുസ്‌ലിയാർ തുടങ്ങിയവരുടെ അടുക്കലാണ് മഹാൻ ദർസ് പഠിച്ചത്. 1339 ൽ വെല്ലൂർ ബാഖിയാത്തിൽ നിന്നും ബാഖവി ബിരുദം കരസ്ഥമാക്കിയ മഹാൻ ചാലിയം, തിരൂരങ്ങാടി, പറപ്പൂർ, ചെറിയമുണ്ടം എന്നിവിടങ്ങളിൽ ദർസ് നടത്തി. ഖാദിരി, ബാ അലവി, ചിശ്തി, രിഫാഈ എന്നീ ത്വരീഖത്തുകളുടെ ശൈഖായിരുന്നു മഹാനവർകൾ.
വ്യാജ ത്വരീകത്തുകൾക്കെതിരിൽ മഹാനവർകൾ നടത്തിയ പോരാട്ടം സ്മരണീയമാണ്. ഹിദായത്തുൽ മുതലഥ്വിഖ് ബി ഗവായത്തി മുതശയ്യിഖ് എന്നൊരു ഖണ്ഡനമെഴുതിയിട്ടുണ്ട്. ഖുർആൻ വ്യഖ്യാനം മഹാനവർകൾ രചിച്ചിട്ടുണ്ട്. അറബിയിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. 1934 നവംബർ14 ന് സമസ്ത രജിസ്റ്റർ ചെയ്തപ്പോൾ16 സ്ഥാനത്തുള്ള മെംബറായിരുന്നു. കക്കിടിപ്പുറം ശൈഖ്, OK ഉസ്താദ് എന്നിവരുടെ ആത്മീയ ശൈഖും കൂടിയായിരുന്നു. ഹിജ്‌റ1371 ൽ മഹാനവർകൾ വഫാത്തായി.
NH17 ൽ കോട്ടക്കൽ എടരിക്കോട് നിന്നും തിരൂർ റൂട്ടിലാണ് ചെറിയമുണ്ടം.
**************************
15/04/2020
Wednesday
Comments
Post a Comment