സിൻസിയർ സിയാറ 07 - കരുനാഗപ്പള്ളി മഖാം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വളരെ പ്രശസ്തമാണ്. ഇവിടെ ശിൽപ്പ ഭംഗിയോടെ തലയുയർത്തി നിൽക്കുന്ന ശൈഖ് പള്ളിക്ക് ചാരെ അലി ഹസ്സൻ തങ്ങളും പത്തു ശിഷ്യരുമാണ് മറപ്പെട്ടു കിടക്കുന്നത്.
അബ്ദുൽ ഖാദിറുസ്സാനി എന്ന മഹാ പണ്ഡിതന്റെ ശിഷ്യനായിരുന്നു അലി ഹസ്സൻ തങ്ങൾ. പൊന്നാനി വലിയ ദർസിലാണ് പഠിച്ചത്. ദർസ് പഠന ശേഷം തെക്കോട്ടേക്ക് പോരുകയായിരുന്നു. ഇവിടെയെത്തിയ മഹാന് ജനങ്ങൾ സകല സൗകര്യങ്ങളും ചെയ്തു കൊടുത്തു. ശൈഖിന്റെ ആഗമനം അന്നത്തെ രാജാവായിരുന്ന കൃഷ്ണപുരം രാജാവിന്റെ കാതിലെത്തി. രാജാവ് ശൈഖിനെ ഹാജരാക്കാൻ ഉത്തരവിട്ടു. ശൈഖിനോട് സുഖ വിവരം തിരക്കിയ രാജാവ് നിങ്ങൾക്ക് എന്താണ് ആവശ്യമുള്ളത് എന്ന് ചോദിച്ചു. അപ്പോൾ ഇബാദത്ത് ചെയ്യാൻ അല്പം സ്ഥലം വേണം എന്ന് പറഞ്ഞു. ഉടനെ കാട് മൂടിക്കിടന്നിരുന്ന ഇപ്പോൾ പള്ളി നിൽക്കുന്ന സ്ഥലം കാണിച്ചു കൊടുത്തു. ശൈഖും അനുയായികളും ഇവിടെ എത്തിയപ്പോൾ സർപ്പങ്ങൾ ഇവിടെ വിളയാടുകയാണ്. ശൈഖിനെ കണ്ടതോടെ അവർ ഫണം താഴ്‌ത്തി. ശൈഖ് ഒരു നാഗത്തെ പിടിച്ചു കൊട്ടയിലാക്കി രാജാവിന് സമ്മാനമായി കൊടുത്തയച്ചു. കൊട്ടാരത്തിൽ വെച്ചു സന്തോഷത്തോടെ കൊട്ട തുറന്ന രാജാവ് ഞെട്ടി ഓടാൻ തുടങ്ങി. ഉടനെ ശൈഖിന്റെ അടുക്കൽ വന്ന് മാപ്പ് പറഞ്ഞു. മറ്റൊരു സ്ഥലം തരാമെന്ന് പറഞ്ഞെങ്കിലും ശൈഖ് നിരസിച്ചു. ഇക്കാരണം മൂലമാണ് ഇവിടുത്തെ സ്ഥലപ്പേര് കരുനാഗപ്പള്ളി എന്നായത്.
നാഷണൽ ഹൈവെയിൽ കരുനാഗപ്പള്ളിയിലാണ് ശൈഖ് മസ്ജിദ്. ഇതിന്റെ അടുത്ത് തന്നെയാണ് നാം മുമ്പ് പരിചയപ്പെട്ട ഓച്ചിറ ഉപ്പൂപ്പയുടെയും പതി അബ്ദുൽ ഖാദിർ മുസ്ലിയാരുടെയും മഖ്ബറകൾ.
*************************
20/04/2020
MONDAY
Comments
Post a Comment