Posts

Showing posts from April, 2019

കൊടുംകാട്ടിലെ തീർത്ഥാടന കേന്ദ്രം

Image
ഗുണ്ടറ മഖാം ആണ്ട് നേർച്ച 2019 ഏപ്രിൽ 19 ,20 വെള്ളി ശനി പുണ്യം തേടി അലയുന്ന വിശ്വാസികൾക്ക് വർഷത്തിലൊരിക്കൽ മാത്രം എത്തിപ്പെടാനായി ഒരാശ്രയകേന്ദ്രം വയനാട് ജില്ലയിലെ മാനന്തവാടി - ബാവലി - മൈസൂർ റോഡിൽ, കേരളാ - കർണാടക അതിരിടുന്ന ബാവലി ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ നിന്നും അഞ്ച് കിലോമീറ്ററിനപ്പുറം മച്ചൂര് ഗൈറ്റിൽ നിന്നും വലത്തോട്ടുള്ള റോഡിലൂടെ മുന്നോട്ട് പോയാൽ, കബനി പുഴയുടെ തീരം ചേർന്ന് പരന്ന് കിടക്കുന്ന കൃഷിയിടങ്ങളും... ഗൗഡന്മാരുടെ വീടുകളും... കേരളത്തിൽ വേരുകളുള്ള കുറച്ച് മലയാളി വീടുകളും, അതിൽ പതിനഞ്ചോളം മുസ്ലിം വീടുകളും... ഒപ്പം പുഴയോട് ചേർന്ന് ഒരു കൊച്ചു പള്ളിയും. ഇത് മച്ചൂര്... അധികവും പരമ്പരാഗത രീതിയിൽ കളിമണ്ണിൽ മെഴുകിയുണ്ടാക്കിയ, മേൽക്കൂര പുല്ല്മേഞ്ഞ വീടുകൾ. കൂടുതലായി കർഷക ഗൗഡകുടുംബങ്ങൾ പാർക്കുന്ന നാട്. കാടും നാടും അന്യോന്യം ഇഴുകിചേർന്ന ഒരു കർണാടക ഗ്രാമം. പള്ളിയും പത്തോളം വീടുകളും പിന്നിട്ടാൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കെട്ടിടവും ചെക്ക് പോസ്റ്റും. കാര്യകാരണമില്ലാതെ മുന്നോട്ടുള്ള യാത്ര അനുവദിനീയമല്ല. ഇവിടെന്നങ്ങോട്ടുള്ള ഇടത്തൂർന്ന വനങ്ങൾക്കിടയിലും റോഡിനോട് ...

ഈമാനില്ലാത്ത മരണം

ഇമാം സുയൂത്വി(റ) പറയുന്നു: തീർച്ചയായും ബാങ്ക് കൊടുക്കുന്ന സമയത്ത് ഒരാൾ സംസാരിച്ചാൽ അവന്റെ മേൽ മോശമായ മരണം(ഈമാനില്ലാത്ത മരണം) ഭയപ്പെടേണ്ടതാണ്. ചില പണ്ഡിതൻമാർ പറയുന്നു: മോശമായ മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ നാലെണ്ണമാണ്. 1- നിസ്കാരത്തെ നിസ്സാരമായി കാണൽ.* 2- കള്ള് കുടിക്കൽ.* 3- മാതാപിതാക്കളെ ബുദ്ധിമുട്ടിക്കൽ.* 4: മസ്ലിമീങ്ങളെ ഉപദ്രവിക്കൽ.* (ബുജൈരിമി: 2/48 )

നൂഹ് നബി (അ) 06

ഞാൻ മലക്കല്ല... തന്റെ ജനത ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും നൂഹ് (അ) തക്കതായ മറുപടി നൽകിക്കൊണ്ടിരുന്നു... സത്യസന്ദേശ പ്രചാരണം കൊണ്ട് ധനസമ്പാദനം ഉദ്ദേശിക്കുന്നില്ല. അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കുകയെന്നത് വളരെ പ്രയാസമുള്ള ജോലിയാണ്. അതിന് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. പ്രതിഫലം നൽകേണ്ടവൻ അല്ലാഹു മാത്രം. പ്രതിഫലം ആ പ്രതിഫലം മാത്രമാണ് പ്രതീക്ഷിക്കുന്നത് ... തന്നെ പിൻപറ്റുന്നത് വെറും സാധാരണക്കാരാണെന്നാണ് മറ്റൊരു ആരോപണം. ഇതിനും ശരിയായ മറുപടി നൽകുന്നു ... നിങ്ങളുടെ കണ്ണിൽ അവർ നിസ്സാരന്മാരായിരിക്കാം. അവർ അല്ലാഹുവിൽ വിശ്വസിച്ചവരാണ്. അവർ മുസ്ലിംകളാണ്. നിങ്ങളുടെ സൗഹൃദം ലഭിക്കാൻ വേണ്ടി ഞാനവരെ ആട്ടിയോടിക്കുകയില്ല. ഞാനവരെ ആട്ടിയോടിച്ചാൽ അല്ലാഹു എന്നോട് കോപിക്കില്ലേ? പിന്നെ എന്നെയാര് സഹായിക്കും?  എനിക്കെവിടെയാണഭയം ...? വിശുദ്ധ ഖുർആൻ വചനം നോക്കൂ ... എന്റെ ജനങ്ങളേ ഇതിന് പ്രതിഫലമായി യാതൊരു ധനവും നിങ്ങളോട് ഞാൻ ആവശ്യപ്പെടുന്നില്ല. എന്റെ പ്രതിഫലം അല്ലാഹുവിങ്കൽ മാത്രമാകുന്നു. സത്യത്തിൽ വിശ്വസിച്ചവരെ ആട്ടിയോടിക്കുന്നവനല്ല ഞാൻ. തീർച്ചയായും അവരുടെ രക്ഷിതാവിനെ അവർ കണ്ടുമുട്ടുന്നവരാണ്...

അബ്ദുല്ലാഹി ബ്നു ഉമർ (റ) 17

ദീൻ സമ്പൂർണമായി _സലാം പറയുക_ _അതു കേവലം ഒരു_ _അഭിവാദ്യമല്ല മഹത്തായൊരു പ്രാർത്ഥനയാണ്_ _പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സലാം പറയുക_ നബി (സ) തങ്ങൾ സലാമിന്റെ മഹത്വം വിവരിച്ചിരിക്കുന്നു അബ്ദുല്ലാഹിബ്നു ഉമർ (റ) അതുനന്നായി ഉൾക്കൊണ്ടു  അദ്ദേഹം വീട്ടിൽ നിന്ന് പുറത്തുപോകും എന്തിന്? കണ്ടവർക്കെല്ലാം സലാം പറയാൻ തെരുവുകൾ തോറും നടക്കും സലാം പറയും പല  വഴികളിൽ നടക്കും നിരവധി പേരെ കാണും തിരിച്ചു വരും ഇതൊരു ചര്യയാക്കി മാറ്റി ഒരു സുന്നത്ത് സജീവമാക്കാനുള്ള ശ്രമം ആരെങ്കിലും സലാം പറഞ്ഞാൽ വലിയ സന്തോഷമാണ് അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ ചരിത്രമെഴുതിയവർ ഇക്കാര്യം എടുത്തു പറയുന്നുണ്ട്  അദ്ദേഹം തന്നെ ഇക്കാര്യം പ്രസ്താവിക്കുന്നു ഞാൻ ജനങ്ങൾക്കു സലാം ചൊല്ലുക ജനങ്ങൾ എനിക്കു സലാം ചൊല്ലുക അതിനുവേണ്ടിയാണ് ഞാൻ ചുറ്റിനടന്നത് മറ്റൊരാവശ്യവും എനിക്കില്ല  ദേഹത്തിന്റെ സമകാലീനനായ തുഫൈലബ്നു ഉബയ്യ് (റ) പറയുന്നത് ഇങ്ങനെ: അബ്ദുല്ലാഹിബ്നു ഉമർ (റ) രാവിലെ അങ്ങാടിയിലേക്കിറങ്ങും വഴിയിൽ കാണുന്ന പാവങ്ങൾക്കും കച്ചവടക്കാർക്കും സലാം പറയും അദ്ദേഹം ഏതെങ്കിലും സാധനത്തിന് വില ചോദിക്കുന്നത് ആരും കേട്ടിട്ടില്...

നൂഹ് നബി (അ) 05

നേർമാർഗത്തിലേക്കു വരിക ... സന്മാർഗത്തിൽ നിന്ന് ബഹുദൂരം അകന്നുപോയ ഒരു ജനതയിലേക്കാണ് നൂഹ് നബി (അ) നിയോഗിക്കപ്പെട്ടത്. ആദം (അ) ആദ്യ പിതാവാണ്. പിന്നീട് പിറന്ന തന്റെ സന്താനങ്ങളെ ഉപദേശിച്ചു നന്നാക്കുകയായിരുന്നു തന്റെ ദൗത്യം... ശീസ് (അ),  ഇദ്രീസ് (അ) എന്നിവർക്കും നല്ല മനുഷ്യരെ അഭിമുഖീകരിച്ചാൽ മതിയായിരുന്നു. എന്നാൽ നൂഹ് നബി (അ) ന്റെ അവസ്ഥ അതല്ല. ശക്തമായ എതിർപ്പിന്റെ മുമ്പിലേക്കാണ് വരുന്നത്. ജനങ്ങളെ സന്മാർഗത്തിലേക്ക് ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട ആദ്യ പ്രവാചകൻ എന്ന് നൂഹ് നബി (അ)വിശേഷിക്കപ്പെട്ടു... നൂഹ് നബി (അ)താനുമായി വളരെ അടുപ്പമുള്ള ആളുകളോട് സ്വകാര്യമായി സംസാരിച്ചു. സർവ്വ ലോകങ്ങളും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹു ഏകനാകുന്നു, ആരാധനക്കർഹൻ അവൻ മാത്രം തന്നെ, അവൻ പ്രവാചകനായി നിയോഗിച്ചിരിക്കുന്നു, ഞാൻ പറയുന്നത് വിശ്വസിക്കുക. അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവന് പങ്കുകാരില്ല. പലരോടും പറഞ്ഞു നോക്കി. ആർക്കും വിശ്വാസം വരുന്നില്ല. പറഞ്ഞ് പറഞ്ഞ് സംഗതി പരസ്യമായി അതോടെ രൂക്ഷമായ എതിർപ്പും തുടങ്ങി... വിശുദ്ധ ഖുർആനിലെ എഴുപത്തി ഒന്നാം അധ്യായത്തിന്റെ പേര് സൂറത്തു നൂഹ് എന്നാകുന്നു. ഈ അധ്യായത്തിൽ നൂഹ...

അബ്ദുല്ലാഹി ബ്നു ഉമർ (റ) 16

അധികാരം അകലെ _ഒരിക്കൽ അബ്ദുല്ലാഹിബ്നു ഉമർ (റ) ഒരു സ്വപ്നം കണ്ടു സ്വർഗത്തിലൂടെ ചുറ്റിനടക്കുന്നു കൈയിൽ സ്വർണക്കസവുള്ള തുണി പിടിച്ചിരിക്കുന്നു_ നബി (സ) തങ്ങളെ ചെന്ന് കണ്ടു സ്വപ്നത്തിന്റെ കാര്യം പറഞ്ഞു നബി (സ) പറഞ്ഞു: അബ്ദുല്ലാ, നിങ്ങൾ ഭാഗ്യവാനാണ് രാത്രിയിൽ നിസ്കാരം വർധിപ്പിക്കുക  അന്നു മുതൽ രാത്രിയിൽ സുന്നത്ത് നിസ്കാരം വർധിപ്പിച്ചു നാട്ടിലായാലും യാത്രയിലായാലും ധാരാളം നിസ്കരിക്കും അദാബിന്റെ ആയത്തുകൾ ഓതുമ്പോൾ നിയന്ത്രണംവിട്ടു കരയും  കൊച്ചു കുട്ടികളെപ്പോലെ പൊട്ടിക്കരയും എന്നാണ് സമകാലീനരായ സ്വഹാബികൾ പറഞ്ഞത് വലിയ ഉദാരമതിയായിരുന്നു അവശരെ സഹായിക്കുന്നതിൽ അതീവ തൽപരനാണ് ചിലപ്പോൾ വലിയ സംഖ്യകൾ കൈവശം വന്നുചേരും അവയൊന്നും സൂക്ഷിച്ചുവെക്കില്ല പെട്ടെന്നു സ്വദഖ ചെയ്തു തീർക്കും  ദാരിദ്ര്യത്തെ ഭയപ്പെട്ടില്ല ഉള്ളതെല്ലാം ദാനം ചെയ്തു സമാധാനത്തോടെ കഴിയും ഒരു സംഭവം പലരും ഉദ്ധരിച്ചിട്ടുണ്ട് അതിപ്രകാരമായിരുന്നു: നാലായിരം ദിർഹം അതൊരു വലിയ സംഖ്യയാണ് അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് ഒരു ദിവസം നാലായിരം ദിർഹം കിട്ടി വിലപിടിച്ചൊരു തുണിയും കിട്ടി  ഇബ്നു വാഇൽ എന്ന സ്നേഹിതന് ഈ വിവരം അറിയാം ...

അബ്ദുല്ലാഹി ബ്നു ഉമർ (റ) 15

ഉമ്മയും മകനും _മരണംവരെ സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട രണ്ടു സ്വഹാബികളാണ് അബ്ദുല്ലാഹിബ്നു ഉമർ (റ),_ _അബ്ദുല്ലാഹിബ്നുസുബൈർ (റ) എന്നിവർ പ്രമുഖരുടെ പുത്രന്മാർ ശ്രേഷ്ഠഗുണങ്ങൾ നിറഞ്ഞവർ_ നബി (സ) തങ്ങളുടെ തിരുസന്നിധിയിൽ അവർ ഒന്നിച്ചുണ്ടായിരുന്നു വളരെ ചെറുപ്പം മുതൽ അടുത്ത കൂട്ടുകാർ ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ ഒന്നിച്ചു പടപൊരുതി അബ്ദുല്ലാഹിബ്നു സുബൈർ (റ) വിനെക്കുറിച്ച് ചില കാര്യങ്ങൾ പറയേണ്ടത് ഇവിടെ അനിവാര്യമായിരിക്കുന്നു അദ്ദേഹത്തിന്റെ കുലീന കുടുംബത്തെ പരിചയപ്പെടാം നബി (സ) തങ്ങളുടെ ഉപ്പ അബ്ദുല്ല എന്നവരാണ് അദ്ദേഹത്തിന്റെ ഉപ്പയാണ് അബ്ദുൽ മുത്തലിബ് അബ്ദുൽ മുത്തലിബിന്റെ മകൾ സഫിയ്യ (റ) സഫിയ്യ (റ) യെ വിവാഹം ചെയ്തത് ആരാണെന്ന് പറയാം ഖദീജാ ബീവി (റ) യുടെ സഹോദരൻ അവ്വാം സഫിയ-അവ്വാം ദമ്പതികൾക്ക് ജനിച്ച പുത്രനാണ് സുബൈർ (റ) ഇനി സുബൈർ (റ) ആരെ വിവാഹം ചെയ്തുവെന്ന് നോക്കാം അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകൾ അസ്മാഅ് (റ) യെ ആഇശ ബീവി (റ)യുടെ സഹോദരി അസ്മാഅ് (റ) ഗർഭിണിയായി ആ സമയത്താണ് ഹിജ്റഃ നടക്കുന്നത് പൂർണ ഗർഭിണിയായ അസ്മാഅ് (റ) മദീനയിലേക്കു പുറപ്പെട്ടു ജൂതന്മാർക്ക് നബി (സ) തങ്ങൾ മദീനയിൽ വരുന്നത...

നൂഹ് നബി (അ) 1

അസൂയ വരുത്തിയ വിപത്ത്... അറേബ്യയിലെ യഹൂദികൾക്ക് നബി (സ) തങ്ങളോട് അസൂയ ഉണ്ടായിരുന്നു. അസൂയ അവരുടെ മനസ്സിൽ നിറഞ്ഞു. എത്ര തെളിവുകൾ നിരത്തിയിട്ടും അവർ സത്യവിശ്വാസം കൈക്കൊള്ളാൻ തയ്യാറായില്ല. ശത്രുത വർദ്ധിച്ചു കൊണ്ടിരുന്നു... വാസ്തവത്തിൽ അസൂയയാണ് മനുഷ്യനെ ദുഷിച്ച അവസ്ഥയിൽ എത്തിക്കുന്നത്. ഈ സന്ദർഭത്തിൽ ഖാബീലിന്റെ അസൂയയെക്കുറിച്ച് യഹൂദികൾക്ക് സത്യസന്ധമായ രീതിയിൽ പറഞ്ഞു കൊടുക്കാൻ അല്ലാഹു കൽപിക്കുന്നു. ഖാബീലിനെക്കുറിച്ച് യഹൂദികൾക്കും ക്രിസ്ത്യാനികൾക്കും ചില വിവരങ്ങളൊക്കെയുണ്ടായിരുന്നു. പല അബദ്ധങ്ങളും കടന്നുകൂടിയ കഥകൾ... യഥാർത്ഥ സംഭവം അല്ലാഹു വിവരിക്കുന്നു. സൂറത്ത് മാഇദയിലെ ഈ വിവരണം ശ്രദ്ധിക്കുക ... നബിയേ അവർക്ക് ആദമിന്റെ രണ്ട് പുത്രന്മാരുടെ വൃത്താന്തം യാഥർത്ഥമായ രീതിയിൽ ഓതിക്കൊടുക്കുക. അതായത് അവർ രണ്ടാളും ഒരു ഖുർബാൻ  (ബലി കർമം) നടത്തിയ സന്ദർഭം. എന്നിട്ട് അവരിൽ ഒരാളിൽ നിന്ന് അത് സ്വീകരിക്കപ്പെട്ടു. മറ്റേ ആളിൽ നിന്ന് സ്വീകരിക്കപ്പെട്ടതുമില്ല. അവൻ (ഖാബീൽ) പറഞ്ഞു : നിശ്ചയം നിന്നെ ഞാൻ കൊലപ്പെടുത്തും. അവൻ (ഹാബീൽ ) പറഞ്ഞു : തഖ്വ്വ (ഭയഭക്തി, സൂക്ഷ്മത ) യുള്ളവരിൽ നിന്നേ അല്ലാഹു സ്വീകരിക്കൂ.....

വിഷനിവാരണത്തിന്

സ്വഹാബികള്‍ യാത്രാമധ്യേ ഒരിടത്ത് തങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ ചില അറബ് ഗോത്രക്കാരോട് ഞങ്ങളെ അതിഥിയായി സ്വീകരിക്കുമോ എന്ന് ചോദിച്ചു. പക്ഷെ അവര്‍ വിസമ്മതിച്ചു. അതിനിടെ അവരുടെ ഗോത്രതലവനെ വിഷത്തേള്‍ കുത്തി. പല ചികിത്സകള്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. അവര്‍ ഞങ്ങളുടെ ഈ യാത്രാസംഗത്തെ സമീപിച്ച് ചോദിച്ചു. നിങ്ങളുടെ അടുക്കല്‍ തേള്‍ വിഷത്തിനുള്ള വല്ല മരുന്നുമുണ്ടോ?. അപ്പോള്‍ അബൂ സഈദിനില്‍ ഖുദ്‌രി (റ) പറഞ്ഞു. ഞാന്‍ മന്ത്രിക്കാം. പക്ഷെ നിങ്ങള്‍ ഞങ്ങളോട് ആതിഥ്യമര്യാദ കാണിക്കാനോ അതിഥിയായി സ്വീകരിക്കാനോ വിസമ്മതിച്ചവരാണ്. അതിനാല്‍ പ്രതിഫലമായി എന്തെങ്കിലും പാരിതോഷികം നല്‍കാതെ ഞാന്‍ മന്ത്രിക്കുകയില്ല. അങ്ങനെ 30 ആടുകളെ നല്‍കാമെന്ന് അവര്‍ സമ്മതിച്ചു. അബൂ സഈദിനില്‍ ഖുദ്‌രി (റ) ഫാത്വിഹ ഓതി മന്ത്രിച്ചപ്പോള്‍ ഗോത്രത്തലവന്റെ വിഷബാധ പൂര്‍ണ്ണമായും സുഖപ്പെട്ടു. അവര്‍ക്ക് അതിന് പാരിതോഷികം ലഭിച്ചപ്പോള്‍ സംഘത്തിലെ ചിലര്‍ അത് വീതിച്ച് നല്‍കണമെന്ന് അഭിപ്രായം പറഞ്ഞപ്പോള്‍ മന്ത്രിച്ചയാള്‍ പറഞ്ഞു. നമുക്ക് റസൂലുളളാഹിയുടെ നിര്‍ദ്ദേശം പോലെ ചെയ്യാം. അവര്‍ തിരുനബി(സ്വ) യെ സമീപിച്ച് സംഭവങ്ങള്‍ വിവരിച്ചു. ഇതുകേട്ട നബി(സ്വ) തങ...

സംശയങ്ങളും മറുപടികളും 11

1⃣❓ജനാബത്തുള്ളയാൾ കുളിക്കുന്നതിന്റെ മുമ്പ് ഭക്ഷണം വെള്ളം എന്നിവ കഴിക്കുന്നതിന്റെ വിധി? 2⃣❓ വുളു എടുക്കുന്നതിനിടയിൽ നജസ് തൊട്ടു പോയാൽ വുളു ശെരിയാകുമോ? 3⃣❓ചെന്നായ,കുറുക്കൻ എന്നീ മൃഗങ്ങൾ നകസനോ? 4⃣❓ മൃഗങ്ങൾ കുറ്റകൃത്യങ്ങൾ ചെയ്താൽ അവക്ക് പരലോകത്ത് വിചാരണയും ശിക്ഷയും ഉണ്ടാകുമോ? *✪►◄►◄►◄►◄<﷽>►◄►◄►◄►◄✪* _അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ._              *ചോദ്യം ❓* *1⃣❓ജനാബത്തുള്ളയാൾ കുളിക്കുന്നതിന്റെ മുമ്പ് ഭക്ഷണം വെള്ളം എന്നിവ കഴിക്കുന്നതിന്റെ വിധിയെന്താന്ന് സ്ഥിരമായി കഴിച്ചാൽ വെള്ളപ്പാണ്ട് പോലോത്ത അസുഖങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞു സത്യമാണോ വിശദമായി അറിയാൻ ആഗ്രഹിക്കുന്നു* _✍🏻മറുപടി നൽകിയത്   നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_ 🅰.ജനാബത്തുകാരന്‍ കുളിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ കുഴപ്പിമില്ല. എന്നാല്‍ അതിന് മുമ്പ് വുളൂഅ് എടുക്കല്‍ സുന്നത്താണ്. ഗുഹ്യ ഭാഗം കഴുകുക കൂടി ചെയ്യാതെ തിന്നലും കുടിക്...

അബ്ദുല്ലാഹി ബ്നു ഉമർ (റ) 13

ആ കാൽപാടുകൾ പിന്തുടർന്നു അലി (റ) പുറത്തേക്കു നോക്കി വഴിയിലേക്ക് ആരോ ഓടിവരുന്നു സൂക്ഷിച്ചുനോക്കി അമ്മാറുബ്നു യാസിർ (റ)  പ്രമുഖ സ്വഹാബിവര്യൻ  വളരെ വെപ്രാളത്തിലാണ് വരവ് ധൃതിയിൽ പറഞ്ഞു: ഖലീഫയുടെ വീട്ടിലേക്കുള്ള വെള്ളം തടഞ്ഞിരിക്കുന്നു താങ്കൾ എങ്ങനെയെങ്കിലും ഒരു തോൽപാത്രം വെള്ളം എത്തിച്ചു കൊടുക്കണം  അലി (റ) ഒരു തോൽപാത്രവുമായി ഓടി വെള്ളം നിറച്ചു അതുമായി നടന്നു പതിനായിരത്തോളം അക്രമികളാണ് വീട് ഉപരോധിച്ചിരിക്കുന്നത് ഞെങ്ങിഞെരുങ്ങി നീങ്ങി വീട്ടിനകത്ത് കടന്നു വെള്ളം നൽകി  സ്വന്തം മക്കളെ വിളിച്ചു ഹസൻ (റ), ഹുസൈൻ (റ) എന്നിവർ വന്നു 'നിങ്ങളിവിടെ നിൽക്കണം ഖലീഫയെ അക്രമികൾ ഉപദ്രവിക്കാനിടവരരുത് ചില പ്രമുഖ സ്വഹാബികളുടെ മക്കളും അവർക്ക് കൂട്ടിനെത്തി അബ്ദുല്ലാഹിബ്നു ഉമർ (റ) വന്നും പോയുമിരിക്കുന്നു അലി (റ) ഇബ്നു ഉമർ (റ) തുടങ്ങിയവർ വിപ്ലവകാരികളെ തിരിച്ചയക്കാൻ വളരെയേറെ ശ്രമിച്ചു അവർക്ക് ഖലീഫയുടെ ജീവൻ വേണം മറ്റൊന്നും കേൾക്കേണ്ട അക്രമികളോട് പൊരുതാൻ ഖലീഫ ആരെയും അനുവദിച്ചില്ല  ഒരു രാത്രി  ഖലീഫ അൽപം ഉറങ്ങി അപ്പോൾ സ്വപ്നം കണ്ടു നബി (സ) തങ്ങൾ വിളിക്കുന്നു  ഇങ്ങോട്ട് വരൂ.......

നൂഹ് നബി (അ)

【മുഖവുര】 മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്... പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം... നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്രഹങ്ങൾ നിർമ്മിച്ചതും ആരാധിച്ചതും ആ ജനതയാണ്. സത്യ ...

സംശയങ്ങളും മറുപടികളും 10

 1⃣❓മ്യൂസിക് കേൾക്കൽ ഹറാം ആണല്ലോ.എന്നാൽ baground music ആയി ഉപയോഗിക്കുന്ന നഷീദകൾ ഹറാം ആണോ?*  2⃣❓പൂച്ച, നായ എന്നിവ വീട്ടിൽ കയറുന്നു. ഇതിന്റെ ശല്യം ഒഴിവാകാൻ എന്തു ചെയ്യണം. ദിക്ർ ഉണ്ടോ?*  3⃣❓സാമ്പത്തികമായ ഉന്നതയില്‍ എത്തുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നത് ഞാന്‍ പലപ്പോഴും സ്വപ്നം കാണാറുണ്ട്. വെറുതെ ഇരിക്കുമ്പോഴും മറ്റും അത്തരം ഒരവസ്ഥയെ കുറിച്ച് ഞാന്‍ ചിന്തിക്കാറുമുണ്ട്. ഇത് തെറ്റാണോ?* *✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*         *അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.* *1⃣❓മ്യൂസിക് കേൾക്കൽ ഹറാം ആണല്ലോ.എന്നാൽ baground music ആയി ഉപയോഗിക്കുന്ന നഷീദകൾ ഹറാം ആണോ?* _✍🏻മറുപടി നൽകിയത്   നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_ 🅰.പരിശുദ്ധ ഖുർആൻ ഓതുമ്പോൾ ആരെങ്കിലും തജ് വീദിന്റെ നിയമങ്ങൾക്കുമപ്പുറും പോയി അക്ഷരങ്ങൾക്ക് താളം കൊടുക്കാൻ വേണ്ടി മദ്ദിന്റെ പരിധിക്കപ്പുറം നീട്ടുകയോ ഫത്ഹ് ഉള്ളത് അലിഫാക്കിയും കസ്റ് ഉള്ളത് യാആക്കിയും ളമ്മ് ഉള്ളത്ത് വാ...

അബ്ദുല്ലാഹി ബ്നു ഉമർ (റ) 12

പ്രതിസന്ധികളുടെ കാലം _ഉമർ (റ) വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ് ഒരു സുവർ കാലഘട്ടം അസ്തമിക്കുകയാണ്_ ഹിജ്റഃ ഇരുപത്തി മൂന്നാം വർഷം ദുൽഹജ്ജ് 26 അന്ന് സ്വുബ്ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദുന്നബവിയിലെത്തി പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു ഖലീഫയാണ് ഇമാം  തക്ബീർ ചൊല്ലി നിസ്കാരം ആരംഭിച്ചു ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി ഖലീഫയെ മൂന്നു തവണ കുത്തി പൊക്കിളിനു താഴെയാണ്  മൂന്നാമത്തെ കുത്ത് ഏറ്റത്  ഉമർ (റ) തളർന്നു വീണു അബ്ദുർറഹ്മാനുബ്നു ഔഫ് (റ) വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു അവൻ കത്തി ആഞ്ഞുവീശുന്നു അടുക്കാനാവുന്നില്ല ജീവൻ പണയംവെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു പന്ത്രണ്ട് പേർക്ക് കുത്തേറ്റു ചിലർക്ക് മാരകമായി പരിക്കേറ്റു വിഷം പുരട്ടിയ ആയുധമാണ് ആറാളുകൾ രക്തസാക്ഷികളായി ഘാതകൻ സ്വയം കുത്തി ആത്മഹത്യ ചെയ്തു  ബോധം തെളിഞ്ഞപ്പോൾ ഉമർ (റ) ചോദിച്ചു: നിസ്കാരം പൂർത്തിയാക്കിയോ? അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറഞ്ഞു: നിസ്കാരം പൂർത്തിയാക്കിയിട്ടുണ്ട്  ഖലീഫ പറഞ്ഞു: നിസ്കരിക്കാത്തവന...

ശീസ് (അ), ഇദ് രീസ് (അ) 18

ഈമാൻ കാത്ത് സൂക്ഷിക്കുക ... (2) വളരെയേറെ ആളുകൾ പിശാച് പറയുന്നതെല്ലാം വിശ്വസിച്ച്, അവനെ അനുസരിച്ചാണ് ജീവിക്കുന്നത്. ഇസ്ലാമിന്റെ അധ്യാപനങ്ങളെല്ലാം അവർ അവഗണിച്ചു തള്ളുന്നു. ഇത്തരക്കാരുടെ മരണ ശേഷമുള്ള സങ്കേതം എവിടെയാണ്. സംശയമില്ലാതെ പറയാം. നരകം തന്നെ. അവരുടെ യുക്തിയും കൗശലവും ഉപയോഗിച്ച് നരകത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമോ..? ഒരിക്കലുമില്ല. ഒരു രക്ഷാകേന്ദ്രവും അവർക്കില്ല. നരകമാണവരുടെ സങ്കേതം... അല്ലാഹു പറയുന്നത് ശ്രദ്ധിക്കൂ..! "അവരുടെ സങ്കേതം നരകമാകുന്നു. അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു സ്ഥലവും അവർ  കാണുന്നതല്ല." (4:121) മറ്റൊരു പ്രധാന ബിംബമാണ് സുവാഅ. മനുഷരെ ചതിക്കുഴിയിൽ ചാടിക്കാനുള്ള എളുപ്പവഴിയാണ് സ്ത്രീ ബിംബങ്ങൾ എന്ന് ഇബ് ലീസ് കരുതി. സുന്ദരിയായൊരു സ്ത്രീയുടെ രൂപത്തിൽ ഒരു ബിംബമുണ്ടാക്കി. അതിന്ന് സുവാഅ എന്ന് പേരിട്ടു. പുതിയ തലമുറക്ക് ഈ ബിംബത്തോട് വല്ലാത്ത സ്നേഹമായി. വളരെയേറെ ആളുകൾ വഴി തെറ്റിപ്പോയി. ഈ സ്ത്രീ ബിംബത്തോടാണ് അവർ ആവശ്യങ്ങൾ പറയുന്നത്. അതിനെ ആരാധിക്കുന്നു. ഈ സ്ത്രീബിംബം പ്രധാന കേന്ദ്രങ്ങളിലും വീടുകളിലുമെല്ലാം എന്നു ചേർന്നു. വിശുദ്ധ ഖുർആൻ വചനം ശ്രദ്ധിക്കു...! "അല്ല...

സംശയങ്ങളും മറുപടികളും 9

 1⃣❓നിന്ദ്യമാക്കി ജനങ്ങളെ ചിരിപ്പിച്ചു കളിപ്പിക്കുന്ന നിലയില്‍ ആലിമിന്‍റെയോ വാഇളിന്‍റെയോ മുഅല്ലിമിന്‍റെയോ കോലം കെട്ടി അഭിനയിക്കല്‍  ഹാസ്യമായി അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടു ചിരിച്ചിട്ടുണ്ട് .ഇത് കാരണം ഞാൻ തെറ്റുകാരൻ ആവുമോ?* *2⃣❓നിന്ദ്യമാക്കി പണ്ഡിതന്‍റെ ഫത്‌വ വലിച്ചെറിയലും ഇതെന്ത് ശറഅ എന്നു പറയലും'. ഇങ്ങനെ ചെയ്താൽ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുമെന്ന് ഒരിടത്തു വായിച്ചു.. ഇത് ശെരിയാണോ.?*  *3⃣❓സിഹ്ർ ബാധിച്ചതു എങ്ങനെ മനസ്സിലാക്കാൻ കഴിയും?*   *✪►◄►◄►◄►◄<﷽>►◄►◄►◄►◄✪* *_അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ._*                    *ചോദ്യം❓* *1⃣❓നിന്ദ്യമാക്കി ജനങ്ങളെ ചിരിപ്പിച്ചു കളിപ്പിക്കുന്ന നിലയില്‍ ആലിമിന്‍റെയോ വാഇളിന്‍റെയോ മുഅല്ലിമിന്‍റെയോ കോലം കെട്ടി അഭിനയിക്കല്‍ (അതില്‍ പങ്കെടുത്തവരെല്ലാം കാഫിറാകും). ഇങ്ങനെ ഒരു സ്ഥലത്തു വായിച്ചു.മുൻപ് ഒരു സിനിമയിൽ ഉസ്താദിന്റെ വേഷത്തിൽ ഹാസ്യമായി അവതര...