അബ്ദുല്ലാഹി ബ്നു ഉമർ (റ) 17

ദീൻ സമ്പൂർണമായി

_സലാം പറയുക_
_അതു കേവലം ഒരു_ _അഭിവാദ്യമല്ല മഹത്തായൊരു പ്രാർത്ഥനയാണ്_ _പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സലാം പറയുക_

നബി (സ) തങ്ങൾ സലാമിന്റെ മഹത്വം വിവരിച്ചിരിക്കുന്നു അബ്ദുല്ലാഹിബ്നു ഉമർ (റ) അതുനന്നായി ഉൾക്കൊണ്ടു 

അദ്ദേഹം വീട്ടിൽ നിന്ന് പുറത്തുപോകും എന്തിന്? കണ്ടവർക്കെല്ലാം സലാം പറയാൻ തെരുവുകൾ തോറും നടക്കും സലാം പറയും പല  വഴികളിൽ നടക്കും നിരവധി പേരെ കാണും തിരിച്ചു വരും ഇതൊരു ചര്യയാക്കി മാറ്റി ഒരു സുന്നത്ത് സജീവമാക്കാനുള്ള ശ്രമം ആരെങ്കിലും സലാം പറഞ്ഞാൽ വലിയ സന്തോഷമാണ്

അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ ചരിത്രമെഴുതിയവർ ഇക്കാര്യം എടുത്തു പറയുന്നുണ്ട് 

അദ്ദേഹം തന്നെ ഇക്കാര്യം പ്രസ്താവിക്കുന്നു

ഞാൻ ജനങ്ങൾക്കു സലാം ചൊല്ലുക
ജനങ്ങൾ എനിക്കു സലാം ചൊല്ലുക അതിനുവേണ്ടിയാണ് ഞാൻ ചുറ്റിനടന്നത് മറ്റൊരാവശ്യവും എനിക്കില്ല 

ദേഹത്തിന്റെ സമകാലീനനായ തുഫൈലബ്നു ഉബയ്യ് (റ) പറയുന്നത് ഇങ്ങനെ:

അബ്ദുല്ലാഹിബ്നു ഉമർ (റ) രാവിലെ അങ്ങാടിയിലേക്കിറങ്ങും വഴിയിൽ കാണുന്ന പാവങ്ങൾക്കും കച്ചവടക്കാർക്കും സലാം പറയും അദ്ദേഹം ഏതെങ്കിലും സാധനത്തിന് വില ചോദിക്കുന്നത് ആരും കേട്ടിട്ടില്ല ഏതെങ്കിലും സാധനം വാങ്ങുന്നതും കണ്ടിട്ടില്ല 

ചിലപ്പോഴൊക്കെ ദീർഘ യാത്രക്കു പോകും മദീനയിൽ തിരിച്ചെത്തിയാൽ നേരെ പോവുന്നത് മസ്ജിദുന്നബവിയിലേക്ക് റൗളാ ശരീഫിൽ ചൊല്ലും

റസൂലുല്ലാഹി (സ) തങ്ങൾക്ക് സലാം പറയും അതുകഴിഞ്ഞ് അബൂബക്കർ സിദ്ദീഖ് (റ) വിന് സലാം ചൊല്ലും പിന്നെ വന്ദ്യപിതാവ് ഉമർ (റ) വിന് സലാം ചൊല്ലും 

അബ്ദുല്ലാഹിബ്നു ഉമർ (റ) ആരോടും ദേഷ്യപ്പെടാറില്ല ശാപ വാക്കുകൾ പറയാറില്ല   ഒരിക്കൽ മാത്രം ഒരു സംഭവമുണ്ടായി തന്റെ അടിമയോട് പരുഷമായി പെരുമാറി ദുഃഖം വന്നു  പ്രായശ്ചിത്തമായി എന്ത് ചെയ്തെന്നോ? ആ അടിമയെമോചിപ്പിച്ചു സ്വതന്ത്രനാക്കി 

സൈദുബ്നു അസ്ലം ഒരു സംഭവം പറയുന്നു

അബ്ദുല്ലാഹിബ്നു ഉമർ (റ) വിനെ ഒരാൾ ചീത്ത പറയാൻ തുടങ്ങി മറുപടി പറയാതെ നടന്നു അയാൾ ചീത്ത പറഞ്ഞുകൊണ്ട് പിന്നാലെ നടന്നു വീട്ടിലെത്തി വീട്ടിൽ പ്രവേശിക്കുംമുമ്പെ തിരിഞ്ഞു നിന്നു എന്നിട്ടിങ്ങനെ പറഞ്ഞു:

ഞാനും എന്റെ സഹോദരൻ ആസ്വിമും ആരെയും ശകാരിക്കാറില്ല 

മനുഷ്യസേവനം അതാണ് ലക്ഷ്യം ആർക്കെങ്കിലും എന്തെങ്കിലും സേവനം ചെയ്യാൻ കിട്ടുന്ന ഒരവസരവും പാഴാക്കിക്കളയില്ല 

ഇബ്നു ഉമർ (റ) വിനെ പരിചരിക്കാൻ വേണ്ടി പലരും വരും എന്നാൽ അവർക്കതിന് അവസരം കിട്ടാറില്ല അവർക്കങ്ങോട്ട് സഹായം ചെയ്തു കൊടുക്കുകയും ചെയ്യും

മുജാഹിദ് (റ) പറയുന്നു: ഞങ്ങൾ ഒരുമിച്ച് ഒരു യാത്രക്കിറങ്ങി ഇബ്നു ഉമർ (റ) വിന് യാത്രയിൽ എന്തെങ്കിലും സേവനങ്ങൾ ചെയ്തു കൊടുക്കാമല്ലോ എന്നായിരുന്നു എന്റെ ചിന്ത പക്ഷെ, അതിന്നവസരമുണ്ടായില്ല അദ്ദേഹം എനിക്കു സേവനം ചെയ്യുകയാണുണ്ടായത്

മക്കയിലും മദീനയിലുമുണ്ടായിരുന്ന സ്വഹാബികളെല്ലാം വഫാത്തായിക്കഴിഞ്ഞു അവസാനം വഫാത്തായത് അബ്ദുല്ലാഹിബ്നു ഉമർ (റ) ആയിരുന്നുവെന്ന് ചരിത്രം പറയുന്നു 

നബി (സ) തങ്ങളുടെ ഹജ്ജ്
വിടവാങ്ങൽ ഹജ്ജ് 

നബി (സ) തങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ദുൽഹജ്ജ് മാസം ആ മാസത്തിലാണ് ഹജ്ജത്തുൽ വിദഅ് നടക്കുന്നത് ദുൽഹജ്ജിനു ശേഷം വരുന്ന രണ്ടു മാസങ്ങൾ മുമർറം, സ്വഫർ തുടർന്നു വരുന്നത് റബീഉൽ അവ്വൽ ആ റബീഉൽ അവ്വൽ മാസത്തിൽ നബി (സ) തങ്ങൾ വഫാത്താവുന്നു 

നബി (സ) തങ്ങൾ ഹജ്ജിന് പുറപ്പെടുന്ന വിവരം മദീനയിൽ വിളംബരം ചെയ്തു കൂടെപ്പോകാൻ ഉദ്ദേശിക്കുന്നവർക്കെല്ലാം പോകാം 

നിരവധിയാളുകൾ മദീനയിലെത്തി തമ്പുകെട്ടി താമസം തുടങ്ങി അവരും മദീനക്കാരും നബി (സ) തങ്ങളോടൊപ്പം പുറപ്പെടുകയാണ് 

അബ്ദുല്ലാഹിബ്നു ഉമർ (റ) നബി (സ) തങ്ങളോടൊപ്പമുണ്ട് നബി (സ) ചെയ്യുന്ന ഓരോ കർമവും സൂക്ഷ്മതയോടെ പഠിക്കുകയാണ് 

ഒരു സുന്നത്ത് പോലും അവഗണിക്കുന്നില്ല അത്രക്ക് ശ്രദ്ധയോടെ പിന്തുടരുന്നു  നബി (സ) ഇഹ്റാമിൽ പ്രവേശിച്ചതുപോലെ ഇഹ്റാമിൽ പ്രവേശിച്ചു നബി (സ) തൽബിയത്ത് ചൊല്ലിയതുപോലെ ചൊല്ലി ശേഷം ധരിച്ചത് പോലെ ധരിച്ചു ഓരോ അമലും കണ്ടു പഠിച്ചു ഒപ്പിയെടുത്തു 

നബി (സ) തങ്ങളോടൊപ്പം മക്കയിൽ പ്രവേശിച്ചു ആവേശം അലതല്ലുന്ന അന്തരീക്ഷം  നബി (സ) തങ്ങളോടൊപ്പം ത്വവാഫ് ചെയ്തു 
മിനാ
അറഫ
മുസ്ദലിഫ

എല്ലായിടത്തും നബി (സ) തങ്ങളോടൊപ്പം അബ്ദുല്ലാഹിബ്നു ഉമർ (റ) ഉണ്ട് ഓരോ സ്ഥലത്തിന്റെയും മഹത്വങ്ങൾ പഠിച്ചു ഓരോ പ്രദേശത്തിന്റെയും ചരിത്രം എല്ലാം നബി (സ) തങ്ങളിൽ നിന്നു നേരിട്ടു കേട്ടു പഠിച്ചു 

അറഫിയിൽ നബി (സ) തങ്ങൾ നിന്ന സ്ഥലം അവിടെയാണ് ഇബ്നു ഉമർ (റ) വർഷംതോറും വന്നു നിന്നത്   എവിടെയെല്ലാം ഇരുന്നുവോ അവടിയെല്ലാം ഇരുന്നു ഒരു സ്ഥലവും മറന്നില്ല ഒരു അമലും മറന്നില്ല 

നബി (സ) ചൊല്ലാൻ പറഞ്ഞത് ചൊല്ലി ചെയ്യാൻ പറഞ്ഞത് ചെയ്തു
കല്ലേറ്
ബലിയറുക്കൽ
മിനായിലെ രാപ്പാർക്കൽ
മുസ്ദലിഫയിലെ രാപ്പാർക്കൽ

എല്ലാം കഴിഞ്ഞ് മക്കത്തെത്തി അറഫയിൽ എല്ലാവരെയും ഒന്നിച്ചു കണ്ടു സന്തോഷമായി അറഫയിലെ ഖുത്വ് ബയിൽ എല്ലാ കാര്യങ്ങളും വ്യക്തമായിപ്പറഞ്ഞു 

ഇനി ഇതുപോലെ ഒരു കൂടിച്ചേരലില്ല ഇതുപോലൊരു ഖുത്വുബയില്ല ഇതു വിടവാങ്ങൽ ഖുത്വുബയാണ് ദീൻ പൂർത്തീകരിക്കപ്പെട്ടു 

ഇന്നത്തെ ദിവസം നിങ്ങളുടെ ദീൻ നിങ്ങൾക്കു നാം പൂർത്തീകരിച്ചു തന്നിരിക്കുന്നു

അൽ യൗമ അക്മൽതു ലകും ദീനകും

എന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്കു പൂർത്തീകരിച്ചു തന്നിരിക്കുന്നു

ഇസ്ലാം നിങ്ങൾക്കു മതമായി പൂർത്തീകരിച്ചു തന്നിരിക്കുന്നു

വ അത്മംതു അലൈകും നിഅ്മതീ 
വ റളീതു ലകുമുൽ ഇസ്ലാമ ദീന

ദീൻ പൂർത്തിയായി അതറിഞ്ഞ സന്തോഷം അറഫയിൽ ആഹ്ലാദം അലയടിച്ചു ഒരാൾക്കു മാത്രം സന്തോഷം വന്നില്ല പൊട്ടിക്കരയുന്നു അതാരാണ്? അബൂബക്കർ സിദ്ദീഖ് (റ) 

പലരും സങ്കടത്തിന്റെ കാരണം തിരക്കി

അബൂബക്കർ സിദ്ദീഖ് (റ) പറഞ്ഞു: ദീൻ പൂർത്തിയായാൽ പിന്നെ പ്രവാചകന്റെ ആവശ്യമെന്ത്? നബി (സ) ദൗത്യം പൂർത്തിയാക്കിയാൽ മടങ്ങിപ്പോവില്ലേ? നബി (സ) നമ്മെ വിട്ടുപോകും അതിന്റെ സൂചനയാണ് ഈ വചനം 

കേട്ടവർ ഞെട്ടി പ്രവാചകൻ വിടവാങ്ങുമോ? ഇതുവരെ അത് ചിന്തിച്ചിട്ടില്ല ചിലർ ഓടി നബി (സ) യുടെ സന്ധിധിയിലേക്ക് അബൂബക്കർ (റ) വിന്റെ വാക്കുകൾ അവിടെ ഉദ്ധരിക്കപ്പെട്ടു

പ്രവാചകൻ നിഷേധിച്ചില്ല സത്യവിശ്വാസികളുടെ മനസ്സിൽ വേദന പടർന്നു എല്ലാവരും മക്കയിലെത്തി ഹജ്ജിന്റെ അമലുകൾ പൂർത്തിയാക്കി ഹജ്ജ് പഠിച്ചു 

ഇഹ്റാം
അറഫയിൽ നിൽക്കൽ
ത്വവാഫുൽ ഇഫാളഃ
സഅ് യ്
മുടി നീക്കൽ
അതെല്ലാം കഴിഞ്ഞു 

എന്തെല്ലാം കാര്യങ്ങൾ പഠിച്ചറിഞ്ഞു മിനായിലെ രാവുകൾ അവിടത്തെ അമലുകൾ, അറഫാ പ്രവേശം, അറഫായിലെ നിറുത്തം, നബി (സ) തങ്ങളുടെ വിടവാങ്ങൽ ഖുത്വുബ, മുസ്ദലിഫയിലെ രാപ്പർക്കൽ, കല്ല് പെറുക്കൽ, ജംറകളിൽ കല്ലെറിയൽ, ബലിയറുക്കൽ, മുടിനീക്കൽ.....

എല്ലാം ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു ഇനിയൊരു കർമം ബാക്കിയുണ്ട് വിടവാങ്ങൽ ത്വവാഫ് ത്വവാഫുൽ വിദാഅ് 

ഉംറ നിർവഹിച്ചു
ത്വവാഫുൽ വിദാഅ് 
കഅ്ബാ ശരീഫിനോട് യാത്ര ചോദിക്കുന്നു നനയാത്ത കവിളുകളില്ല ദുഃഖത്തോടെ സാധനങ്ങൾ പെറുക്കിക്കെട്ടി മൃഗങ്ങളുടെ മുതുകിൽ ബന്ധിച്ചു 
ഇനിയൊരു യാത്ര ചോദിക്കലുണ്ട് അതാണ് സഹിക്കാൻ കഴിയാത്തത്

നബി (സ) തങ്ങളോടു യാത്ര ചോദിക്കൽ എത്ര ദുഃഖകരമായ വിടവാങ്ങൽ എത്രയോ നാടുകളിൽ നിന്നു വന്നവർ അവരവരുടെ നാടുകളിലേക്കു മടങ്ങുന്നു

നബി (സ) തങ്ങളുടെ പുണ്യം നിറഞ്ഞ കരം പിടിക്കുക വിട പറയുക എങ്ങനെ സഹിക്കും?

ചെറുസംഘങ്ങൾ
വലിയ സംഘങ്ങൾ
മക്കവിട്ടുകൊണ്ടിരിക്കുന്നു
ഒടുവിൽ നബി (സ) തങ്ങളും മദീനക്കാരും ബാക്കിയായി നബി (സ) തങ്ങൾ മക്കക്കാരോടു വിടചൊല്ലി നിശബ്ദമായ കൂട്ടക്കരച്ചിൽ 

നബി (സ) തങ്ങളും മദീനക്കാരും മക്കവിട്ടു മക്കയോടുള്ള നബി (സ) തങ്ങളുടെ അവസാന യാത്ര മദീനയിലേക്കുള്ള വഴിയിൽ താമസിക്കുന്നവരും കൂടെയുണ്ട് ഓരോ സംഘമായി വഴിയിൽ നിന്നു യാത്ര പിരിയുന്നു 

ഇതുപോലൊരു ഇനിയൊരു ഹജ്ജ് യാത്ര ഉണ്ടാവില്ല ഹജ്ജ് യാത്ര കഴിഞ്ഞ് നബി (സ) തങ്ങളും സ്വഹാബികളും മദീനയിലെത്തി

ഇസ്ലാം മതം പൂർണമായിരിക്കുന്നു ആദ്യഘട്ടത്തിൽ തൗഹീദ് പഠിച്ചു പിന്നെ നിസ്കാരം വന്നു മദീനയിൽ വെച്ചു നോമ്പും സകാത്തും കിട്ടി നബി (സ) തങ്ങളുടെ അവസാന കാലത്ത് ഹജ്ജും കിട്ടി ദീൻ സമ്പൂർണമായി ഇസ്ലാം, ഈമാൻ, ഇഹ്സാൻ എല്ലാം പൂർണമായി...
✍🏻അലി അഷ്ക്കർ
*📱9526765555*
 📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...
➖➖➖➖➖➖➖➖➖➖