സംശയങ്ങളും മറുപടികളും 9
1⃣❓നിന്ദ്യമാക്കി ജനങ്ങളെ ചിരിപ്പിച്ചു കളിപ്പിക്കുന്ന നിലയില്‍ ആലിമിന്‍റെയോ വാഇളിന്‍റെയോ മുഅല്ലിമിന്‍റെയോ കോലം കെട്ടി അഭിനയിക്കല്‍ ഹാസ്യമായി അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടു ചിരിച്ചിട്ടുണ്ട് .ഇത് കാരണം ഞാൻ തെറ്റുകാരൻ ആവുമോ?*
*2⃣❓നിന്ദ്യമാക്കി പണ്ഡിതന്‍റെ ഫത്‌വ വലിച്ചെറിയലും ഇതെന്ത് ശറഅ എന്നു പറയലും'. ഇങ്ങനെ ചെയ്താൽ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുമെന്ന് ഒരിടത്തു വായിച്ചു.. ഇത് ശെരിയാണോ.?*
*3⃣❓സിഹ്ർ ബാധിച്ചതു എങ്ങനെ മനസ്സിലാക്കാൻ കഴിയും?*
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
*_അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ._*
*ചോദ്യം❓*
*1⃣❓നിന്ദ്യമാക്കി ജനങ്ങളെ ചിരിപ്പിച്ചു കളിപ്പിക്കുന്ന നിലയില്‍ ആലിമിന്‍റെയോ വാഇളിന്‍റെയോ മുഅല്ലിമിന്‍റെയോ കോലം കെട്ടി അഭിനയിക്കല്‍ (അതില്‍ പങ്കെടുത്തവരെല്ലാം കാഫിറാകും). ഇങ്ങനെ ഒരു സ്ഥലത്തു വായിച്ചു.മുൻപ് ഒരു സിനിമയിൽ ഉസ്താദിന്റെ വേഷത്തിൽ ഹാസ്യമായി അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടു ചിരിച്ചിട്ടുണ്ട് .ഇത് കാരണം ഞാൻ തെറ്റുകാരൻ ആവുമോ ഉസ്താദേ.? മേൽ പറഞ്ഞതു പുതിയ ഒരു അറിവാണ് എനിക്ക്,അത് പരിഗണിച് പടച്ചോൻ എനിക്ക് പൊറുത്തു തരില്ലേ.?*
_✍🏻മറുപടി നൽകിയത് നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰.മനപ്പൂർവ്വം പരിഹസിക്കാനും ദീനുമായി ബന്ധമുള്ള ഒരു കാര്യത്തെ നിന്ദിക്കാനും ഉദ്ദേശിക്കാതെ സ്വാഭാവികമായി ഉണ്ടായതാണെങ്കിൽ ഇവിടെ കുഫ്റ് സംഭവിക്കില്ല. എന്നാലും ഇത്തരം കാര്യങ്ങൾ അതർഹിക്കുന്ന ഗൌരവത്തോടെ കാണാതെ ഈ രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നത് ഹറാമാണ്. ഈ വിഷയത്തിൽ കൂടുതൽ മനസ്സിലാക്കുവാൻ അടുത്ത ഉത്തരം വായിക്കുക.
*ചോദ്യം❓*
*2⃣❓നിന്ദ്യമാക്കി പണ്ഡിതന്‍റെ ഫത്‌വ വലിച്ചെറിയലും ഇതെന്ത് ശറഅ എന്നു പറയലും'. ഇങ്ങനെ ചെയ്താൽ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുമെന്ന് ഒരിടത്തു വായിച്ചു. ഞാൻ മുൻപ് ഒരു ഉസ്താദിന്റെ വയള്ൽ പറഞ്ഞ മസ്അല കേട്ടിട്ട് ഇതെന്തു എന്ന് പറഞ്ഞു പോയിട്ടുണ്ട്.ഇത് ശെരിയാണോ ഉസ്താദേ.ഞാൻ തെറ്റ് ചെയ്തോ?*
_✍🏻മറുപടി നൽകിയത് നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰.വിശ്വാസം മൂലമോ വാശി മൂലമോ നിന്ദയോടെയോ മുർത്തദ്ദാകുന്ന വാക്കോ പ്രവൃത്തിയോ മനസ്സിലുറപ്പിക്കലോ ഒരാളിൽ നിന്നുണ്ടാൽ അയാൾ ഇസ്ലാമിൽ നിന്ന പുറത്തു പോകും. ഉദാ:- വിശുദ്ധ ഖുർആനോ ശറഇന്റെ അറിവുകൾ എഴുതപ്പെട്ട ഗ്രന്ഥമോ മേൽ പറഞ്ഞ രീതിയിൽ വലിച്ചെറിയൽ, നഖം മുറിക്കൽ സുന്നത്താണെങ്കിലും ഞാനത് മുറിക്കികല്ല, അല്ലാഹുവിന്റെ റസൂല് വന്ന് പറഞ്ഞാലും ഞാനത് ചെയ്യില്ല തുടങ്ങിയ കാര്യങ്ങൾ മേൽ പറഞ്ഞ രീതിയിൽ ചെയ്യൽ. എന്നാൽ അറിയാതെ അങ്ങോട്ട് പറഞ്ഞു പോയി, ഒന്നും ഉദ്ദേശിക്കാതെ വന്നുപോയി, നാവിന് പിഴവ് സംഭവിച്ചു, അല്ലെങ്കിൽ മറ്റൊരാൾ കാഫിറാകുന്ന ഇന്ന വചനം, പ്രവൃത്തി ചെയ്തു വെന്ന് അറിയിക്കാൻ വേണ്ടി എടുത്തുദ്ധരിച്ചു തുടങ്ങിയവ കൊണ്ട് കുഫ്റ് സംഭവിക്കില്ല. ഉദാ. വിദ്യാർത്ഥികൾ പഠിക്കാതിരുന്നപ്പോൾ അധ്യാപകൻ ഒരു മതഗ്രന്ഥം കൊണ്ട് കുട്ടിയെ അടിക്കൽ. ആ പ്രവൃർത്തി കൊണ്ട് സാധാരണ ആ ഗ്രനഥത്തെ നിന്ദിക്കൽ വരാറില്ല. അതിനാൽ കാഫിറാകില്ല. പക്ഷേ അങ്ങനെ ചെയ്യൽ ഹറാമാണ്(തുഹ്ഫ, നിഹായ).
ചുരുക്കിപ്പറഞ്ഞാൽ ദീനുമായ ബന്ധമുള്ള കാര്യങ്ങളെ വളരേ കരുതലോടെയാണ് കൈകാര്യം ചെയ്യേണ്ടത്. എന്താണ് ചെയ്യുന്നത് എന്ന ബോധം അനിവാര്യമാണ്. മുകളിൽ പറയപ്പെട്ടത് പോലെ വിശ്വാസമോ വാശിയോ നിന്ദയോ മൂലമാണ് (ചോദ്യത്തിൽ പറയപ്പെട്ടതടക്കമുള്ള)ഏതെങ്കിലും വാക്കോ പ്രവർത്തിയോ കരുത്തോ സംഭവിച്ചത് എങ്കിൽ അപകടമാണ്. കലിമ ചൊല്ലി മടങ്ങേണ്ടതുള്ള വിഷയവുമാണ്. എന്നാൽ അറിയാതെ പറഞ്ഞുപോയതോ, വന്നുപോയതോ മേൽ പറഞ്ഞ രീതിയിലൊന്നും ഉദ്ദേശിക്കാതെ സംഭവിച്ചു പോയതോ ആണെങ്കിൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകില്ല. എങ്കിലും ആ പ്രവൃത്തി ഹറാമാണ്. അതിനാൽ തൌബ ചെയ്തു മടങ്ങണം.
*ചോദ്യം❓*
*3⃣❓സിഹ്ർ ബാധിച്ചതു എങ്ങനെ മനസ്സിലാക്കാൻ കഴിയും?*
_✍🏻മറുപടി നൽകിയത് നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰.നമ്മുടെ പണ്ഡിതന്മാർ പറയുന്നു: സാധാരണ മനുഷ്യന് ശ്രമിച്ചാൽ പരിഹാരം കാണാൻ കഴിയാത്ത വിധമുള്ള എന്തെങ്കിലും അസുഖം, ഭാര്യ-ഭർത്താക്കൾ തമ്മിലും മാതാപിതക്കളും മക്കളും തമ്മിലും സ്നേഹിതന്മാർ തമ്മിലുമൊക്കെയുള്ള മാനസികമായ അകൽച്ച, ബുദ്ധിക്ക് ഭ്രംശം സംഭവിക്കൽ, അവയവങ്ങൾ വളയൽ തുടങ്ങിയവ സിഹ്റ് ബാധിച്ചതിന്റെ ലക്ഷണങ്ങളാണ് (ഖുർത്വുബി). ഇതിനർത്ഥം മറ്റൊരു കാരണം കൊണ്ടും ഈ പറയപ്പെട്ട കാര്യങ്ങൾ ഉണ്ടാകില്ലാ എന്നല്ല. പ്രത്യുത മറ്റു പല കാരണങ്ങൾ കൊണ്ടും ഇങ്ങനെയൊക്കെ സംഭവിക്കാം, സിഹ്റ് കൊണ്ടും സംഭവിക്കാം. അതിനാൽ ഇത്തരം വല്ലതും സംഭവിച്ചാൽ ഉടനെ അത് സിഹ്റ് കൊണ്ട് തന്നെയാകും എന്നുറപ്പിച്ച് നാട്ടിലെ മുറി വൈദ്യന്മാരുടെ കെണിയിൽ പെടാതിരിക്കാൻ ഒരു വിശ്വാസി തന്റെ വിശ്വാസം ദൃഢമാക്കേണ്ടതാണ്.
_കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ._