നൂഹ് നബി (അ) 05
നേർമാർഗത്തിലേക്കു വരിക ...
സന്മാർഗത്തിൽ നിന്ന് ബഹുദൂരം അകന്നുപോയ ഒരു ജനതയിലേക്കാണ് നൂഹ് നബി (അ) നിയോഗിക്കപ്പെട്ടത്. ആദം (അ) ആദ്യ പിതാവാണ്. പിന്നീട് പിറന്ന തന്റെ സന്താനങ്ങളെ ഉപദേശിച്ചു നന്നാക്കുകയായിരുന്നു തന്റെ ദൗത്യം...
ശീസ് (അ), ഇദ്രീസ് (അ) എന്നിവർക്കും നല്ല മനുഷ്യരെ അഭിമുഖീകരിച്ചാൽ മതിയായിരുന്നു. എന്നാൽ നൂഹ് നബി (അ) ന്റെ അവസ്ഥ അതല്ല. ശക്തമായ എതിർപ്പിന്റെ മുമ്പിലേക്കാണ് വരുന്നത്. ജനങ്ങളെ സന്മാർഗത്തിലേക്ക് ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട ആദ്യ പ്രവാചകൻ എന്ന് നൂഹ് നബി (അ)വിശേഷിക്കപ്പെട്ടു...
നൂഹ് നബി (അ)താനുമായി വളരെ അടുപ്പമുള്ള ആളുകളോട് സ്വകാര്യമായി സംസാരിച്ചു. സർവ്വ ലോകങ്ങളും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹു ഏകനാകുന്നു, ആരാധനക്കർഹൻ അവൻ മാത്രം തന്നെ, അവൻ പ്രവാചകനായി നിയോഗിച്ചിരിക്കുന്നു, ഞാൻ പറയുന്നത് വിശ്വസിക്കുക. അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവന് പങ്കുകാരില്ല. പലരോടും പറഞ്ഞു നോക്കി. ആർക്കും വിശ്വാസം വരുന്നില്ല. പറഞ്ഞ് പറഞ്ഞ് സംഗതി പരസ്യമായി അതോടെ രൂക്ഷമായ എതിർപ്പും തുടങ്ങി...
വിശുദ്ധ ഖുർആനിലെ എഴുപത്തി ഒന്നാം അധ്യായത്തിന്റെ പേര് സൂറത്തു നൂഹ് എന്നാകുന്നു. ഈ അധ്യായത്തിൽ നൂഹ് (അ) നേരിട്ട ശക്തമായ എതിർപ്പുകൾ കാണാം. ശത്രുക്കൾക്കെതിരെ അദ്ദേഹം നടത്തിയ പ്രാർഥന കേട്ടാൽ മനസ്സിലാക്കാം ശത്രുതയുടെ കാഠിന്യം. അല്ലാഹു നൂഹ് (അ) നോട് കൽപ്പിച്ചു, നീ നാന്റെ ജനതക്ക് ശക്തമായ താക്കീത് നൽകുക. വേദനാജനകമായ ശിക്ഷ വന്നു ഭവിക്കുന്നതിന് മുമ്പായി ജനങ്ങൾക്ക് താക്കീത് നൽകുക...
ഈ ആശയം അവതരിപ്പിച്ചുകൊണ്ടാണ് സൂറത്ത് നൂഹ് ആരംഭിക്കുന്നത് ആ ഭാഗം കാണുക :
നിശ്ചയമായും നാം നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് റസൂലായി അയച്ചു. നിന്റെ ജനതക്ക് വേദനയേറിയ വല്ല ശിക്ഷയും വരുന്നതിന് മുമ്പായി നീ അവരെ താക്കീത് ചെയ്യണം (71:1). അദ്ദേഹം പറഞ്ഞു : എന്റെ ജനങ്ങളെ നിശ്ചയമായും ഞാൻ നിങ്ങൾക്ക് വ്യക്തമായ ഒരു താക്കീതുകാരനാകുന്നു. (71:2)നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവീൻ. അവനെ സൂക്ഷിക്കുകയും ചെയ്യുവീൻ. എന്നെ അനുസരിക്കുകയും ചെയ്യുവീൻ (71:3).
നൂഹ് (അ)ന്റെ പ്രബോധന പ്രവർത്തനങ്ങളുടെ തുടക്കം അങ്ങനെയായിരുന്നു ...
അല്ലാഹുവിനെ ആരാധിക്കുക, ആരാധന അവനു മാത്രം, ഈ ബിംബങ്ങളെയെല്ലാം കൈവെടിയുക. എന്ത് പറയുമ്പോഴും ഏതൊരു കാര്യം ചെയ്യുമ്പോഴും അല്ലാഹുവിനെ സൂക്ഷിക്കുക. ജീവിത്തിലുടനീളം സൂക്ഷ്മത വേണം. ശാന്തമായി ചിന്തിക്കണം. ഞാൻ അല്ലാഹുവിന്റെ ദൂതനാകുന്നു. അതുകൊണ്ട് നിങ്ങൾ എന്നെ അനുസരിക്കണം. നിങ്ങളുടെ ജീവിത രീതി മാറ്റണം. ഇന്ന് നിങ്ങൾ ശിർക്കിൽ മുങ്ങിക്കിടക്കുകയാണ്. ശിർക്കിൽ നിന്ന് മോചനം നേടണം. തൗഹീദിലേക്ക് വരണം. അങ്ങനെ നിങ്ങൾ ചെയ്താൽ നിങ്ങളുടെ പാപങ്ങൾ അല്ലാഹു പൊറുത്തു തരും. അവന്റെ അനുഗ്രഹത്താൽ നിങ്ങളെ പ്രവേശിപ്പിക്കും. ഈ ജീവിതം ശാശ്വതമല്ല. ഒരു നിശ്ചിത പരിധിവരെ മാത്രം മനുഷ്യന് ജീവിതമുള്ളൂ. സമയമെത്തിയാൽ ദുനിയാവിൽ നിന്ന് മാറിപ്പൊയ്ക്കൊള്ളണം. ആരെയും പിന്തിച്ചിടുകയില്ല. സൂറത്തു നൂഹിൽ ഇങ്ങനെ കാണാം ...
എന്നാലവൻ നിങ്ങൾക്കു നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരുന്നതാണ്. നിർണയിക്കപ്പെട്ട ഒരവധി വരെ അവൻ നിങ്ങളെ പിന്തിച്ചുതരുന്നതുമാണ് ...
നിശ്ചയമായും അല്ലാഹുവിന്റെ അവധി വന്നാൽ അത് പിന്തിക്കപ്പെടുന്നതല്ല. നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ (71:4).
എതിർപ്പുകൾ വകവെക്കാതെയുള്ള പ്രബോധനം സ്വീകര്യമായും പരസ്യമായും പ്രബോധനം നടത്തി. രാത്രിയിലും പകലിലും നടത്തി. ജനം രോഷാകുലരായി മാറി. ചിലർ ഭീഷണിപ്പെടുത്തി. ഈ വക സംസാരം നിർത്തണം, ഞങ്ങൾ ബിംബങ്ങളെ ആരാധിക്കും. ഞങ്ങൾ ഇന്നത്തെപ്പോലെ തന്നെ ജീവിക്കും. നീ അത് ചോദ്യം ചെയ്യരുത്. ഇത് നിനക്കുള്ള താക്കീതാണ്. സംസാരം നിർത്തിയില്ലെങ്കിൽ നിന്നെ ഞങ്ങൾ ശരിപ്പെടുത്തിക്കളയും. ധിക്കാരത്തിന്റെ ഭാഷയിലാണ് സംസാരം...
നൂഹ് (അ) അവരുടെ താക്കീത് അവഗണിച്ചു വീണ്ടും വീണ്ടും അല്ലാഹുവിലേക്ക് ക്ഷണിച്ചു. ആ ജനത നൂഹ് (അ)നെ കയ്യേറ്റം ചെയ്തു. മർദ്ദിച്ചു അവവശനായി നിലത്തു വീണു, ബോധം കെടുംവരെ പ്രഹരിച്ചു. ദുഷ്ടന്മാർ പിരിഞ്ഞുപോയി. അവശനായ പ്രവാചകൻ കണ്ണുകൾ തുറന്നു ചുറ്റും നോക്കി. അല്ലാഹുവിനെ വാഴ്ത്തി ദാഹജലം പാനം ചെയ്തു. അവശതയോടെ വീട്ടിലേക്കു മടങ്ങി. ആ പോക്ക് നോക്കി ദുഷ്ടന്മാർ പരിഹസാച്ചിരി മുഴക്കി. സൂറത്ത് ഹൂദിലെ വാക്കുകൾ നോക്കാം...
നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി (അദ്ദേഹം പറഞ്ഞു) നിശ്ചയമായും ഞാൻ നിങ്ങൾക്ക് സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു (11:25). നിങ്ങൾ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത്. വേദനയേറിയ ഒരു ദിവസത്തെ ശിക്ഷയെ നിങ്ങളുടെ മേൽ ഞാൻ ഭയപ്പെടുന്നു (11;26)...
അപ്പോൾ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രധാനികൾ പറഞ്ഞു : ഞങ്ങളെപ്പൊലെയുള്ള ഒരു മനുഷ്യനായിട്ടല്ലാതെ നിന്നെ ഞങ്ങൾ കാണുന്നില്ല. ഞങ്ങളുടെ പ്രഥമ വീക്ഷണത്തിൽ ഞങ്ങളേക്കാൾ താഴ്ന്ന നിലവാരത്തിലുള്ളവരല്ലാതെ നിന്നെയാരും പിൻപറ്റിയതായി ഞങ്ങൾ കാണുന്നുമില്ല. ഞങ്ങളേക്കാൾ നിങ്ങൾക്ക് വല്ല ശ്രേഷ്ഠതയും ഉള്ളതായി ഞങ്ങൾ കാണുന്നുമില്ല. എന്നാൽ നിങ്ങളെ വ്യാജം പറയുന്നവരായാണ് ഞങ്ങൾ കരുതുന്നത് (11:27).
ആ ജനതയുടെ മനോഭാവം മേൽ വചനത്തിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം ...
ഏതാനും ആളുകൾ നൂഹ് (അ)ൽ വിശ്വസിച്ചു. അവർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. നൂഹ് (അ) നെ ഒരു സാധാരണ മനഷ്യനായി അവർ കാണുന്നു. അവരുടെ കൂട്ടത്തിൽ അവരെപ്പോലെ ജീവിക്കുന്നു. ഒരു പ്രത്യേകതയും കാണുന്നില്ല. പ്രവാചകനെയും അനുയായികളെയും കുറിച്ച് ഒരു കാര്യം അവർ ഉറപ്പിച്ചു പറയുന്നു :
അവർ കള്ളം പറയുന്നവരാണ്. നൂഹ് (അ) പറഞ്ഞതെല്ലാം അവർ കളവാക്കി തള്ളിക്കളഞ്ഞു. സത്യത്തെ കളവായി ചിത്രീകരിക്കുക എന്നിട്ടതിനെ ശക്തിയായി നേരിടുക ഈ നിലപാടാണ് ആ സമൂഹം സ്വീകരിച്ചത്. എന്തൊരവസ്ഥയാണിത് ? ഈ അവസ്ഥയുടെ പിരിമുറുക്കം പ്രവാചകന്റെ വാക്കുകളിൽ കാണാം...
ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ്. അക്കാര്യം സത്യമാണ്. നിങ്ങളിൽ നിന്നൊരാളെ നിങ്ങളുടെ പ്രവാചകനായി നിയോഗിച്ചത്. നിങ്ങൾക്ക് അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹമാണ്. ആ അനുഗ്രഹത്തെയാണോ നിങ്ങൾ തള്ളിക്കളയുന്നത്. സത്യം കാണാൻ നിങ്ങൾക്ക് കഴിയാത്തതെന്ത്...? അന്ധന്മാരെപ്പോലെയായിപ്പോയോ നിങ്ങൾ? എനിക്കെങ്ങനെ നിങ്ങളെ നിർബന്ധിക്കാൻ കഴിയും ? നിങ്ങൾ വെറുക്കുന്ന ഒരു കാര്യം ചെയ്യാൻ ഞാൻ നിങ്ങളെ എങ്ങനെ നിർബന്ധിക്കും...?
വിശുദ്ധ ഖുർആൻ പറയുന്നു : അദ്ദേഹം പറഞ്ഞു : എന്റെ ജനങ്ങളേ നിങ്ങൾ എന്നോട് പറയുക : ഞാൻ എന്റെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു വ്യക്തമായ തെളിവോട് കൂടിയായിരിക്കുകയും, എനിക്ക് അവന്റെ പക്കൽ നിന്നുള്ള ഒരു അനുഗ്രഹത്തെ അവൻ നൽകുകയും, എന്നിട്ട് നിങ്ങൾക്കത് കാണാതെ പോവുകയും ചെയ്താൽ (നാമെന്ത് ചെയ്യും?) നിങ്ങൾ അതിനെ വെറുക്കുന്നവരായിരിക്കെ അതിനെ അടിച്ചേൽപിക്കുവാൻ നമുക്കു കഴിയുമോ...? (11:28)...
നൂഹ് (അ)അവർക്ക് ശക്തമായ താക്കീത് നൽകിക്കൊണ്ടിരുന്നു. ഇത് സത്യമാണ്. ഇത് അനുഗ്രഹമാണ്. നിങ്ങൾ ഞാൻ പറയുന്നത് വിശ്വസിക്കുക. നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനോട് സഹായം ചോദിക്കുക. ചെയ്തുപോയ പാപങ്ങൾക്ക് പശ്ചാത്തപിക്കുക. അവൻ നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരും. നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കും. സത്യമാർഗത്തിൽ നിന്നകന്ന് പോവരുത്. ആളുകൾ കല്ലുകൾ വലിച്ചെറിഞ്ഞു. നൂഹ് (അ)ന് നേരെ ശക്തമായ കല്ലേറ്. കല്ലുകൾ ശരീരത്തിൽ തട്ടി മുറിവുകളുണ്ടായി. രക്തമൊഴുകി. വല്ലാതെ വേദനിച്ചു...
നൂഹ് (അ)ഇങ്ങനെ പ്രാർത്ഥിച്ചു :എന്റെ റബ്ബേ വിവരമില്ലാത്ത ജനതയാണ്. അവർ ചെയ്യുന്നതെന്താണ് അവർക്കറിയില്ല. പൊറുത്തു കൊടുക്കേണമേ ...