സംശയങ്ങളും മറുപടികളും 11
1⃣❓ജനാബത്തുള്ളയാൾ കുളിക്കുന്നതിന്റെ മുമ്പ് ഭക്ഷണം വെള്ളം എന്നിവ കഴിക്കുന്നതിന്റെ വിധി?
2⃣❓ വുളു എടുക്കുന്നതിനിടയിൽ നജസ് തൊട്ടു പോയാൽ വുളു ശെരിയാകുമോ?
3⃣❓ചെന്നായ,കുറുക്കൻ എന്നീ മൃഗങ്ങൾ നകസനോ?
4⃣❓ മൃഗങ്ങൾ കുറ്റകൃത്യങ്ങൾ ചെയ്താൽ അവക്ക് പരലോകത്ത് വിചാരണയും ശിക്ഷയും ഉണ്ടാകുമോ?
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
_അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ._
*ചോദ്യം ❓*
*1⃣❓ജനാബത്തുള്ളയാൾ കുളിക്കുന്നതിന്റെ മുമ്പ് ഭക്ഷണം വെള്ളം എന്നിവ കഴിക്കുന്നതിന്റെ വിധിയെന്താന്ന് സ്ഥിരമായി കഴിച്ചാൽ വെള്ളപ്പാണ്ട് പോലോത്ത അസുഖങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞു സത്യമാണോ വിശദമായി അറിയാൻ ആഗ്രഹിക്കുന്നു*
_✍🏻മറുപടി നൽകിയത് നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰.ജനാബത്തുകാരന്‍ കുളിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ കുഴപ്പിമില്ല. എന്നാല്‍ അതിന് മുമ്പ് വുളൂഅ് എടുക്കല്‍ സുന്നത്താണ്. ഗുഹ്യ ഭാഗം കഴുകുക കൂടി ചെയ്യാതെ തിന്നലും കുടിക്കലും കറാഹത്താണ് (തുഹ്ഫ). പിന്നെ, ജനാബത്തുകാരന്‍ കുളിക്കുന്നതിന് മുമ്പ് തിന്നുകയും കുടിക്കുകയും ചെയ്താൽ വെള്ളപ്പാണ്ട് ഉണ്ടാകുന്നതിനെ ഭയപ്പെടണം എന്ന പരാമർശം ശിയാക്കളുടെ ഗ്രന്ഥങ്ങളിലാണ് പൊതുവെ കാണപ്പെടുന്നത് (ശിയാ കാഫി, ശിയ ഹിദായ, ശിയാ മിസ്ബാഹുൽ മിൻഹാജ്).
*ചോദ്യം ❓*
*2⃣❓വുളു എടുക്കുന്നതിനിടയിൽ നജസ് തൊട്ടു പോയാൽ വുളു ശെരിയാകുമോ?. (മുഖം കഴുകിയതിന് ശേഷം നജസ് ഉള്ള വസതു വാഷ് ബെയിസിന്റെ അടുത്ത് വെച്ചിട്ടുള്ള (പാംമ്പേർ സ്) തൊട്ട്പോയാൽ)*
_✍🏻മറുപടി നൽകിയത് നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰.നജസ് തൊടുന്നത് കൊണ്ടോ ശരീരത്തിൽ ആകുന്നത് കൊണ്ടോ വുളൂഅ് മുറിയുകയില്ല. എന്നാൽ നിസ്കരിക്കാൻ ആ നജസ് നീക്കൽ നിർബ്ബന്ധമാണ് (തുഹ്ഫ). ചോദ്യത്തിൽ പറയപ്പെട്ടത് പോലെ മുഖം കഴുകിയതിന് ശേഷം പാമ്പേഴ്സിലോ മറ്റോ തൊട്ടാൽ അതിൽ നിന്ന് കയ്യിൽ നജസ് ആയിട്ടുണ്ടെങ്കിൽ അത് ഇനി കഴുകാനുള്ള വെള്ളത്തിൽ ആകുന്നതും തുടർന്ന് കഴുകപ്പെടേണ്ട അവയവങ്ങളിൽ ശുദ്ധിയാകാത്ത വിധത്തിൽ പുരളുന്നതും നിർബ്ബന്ധമായും ശ്രദ്ധിക്കണം. എന്നാലും മുഖം കഴുകിയതിന് ശേഷം പാമ്പേഴ്സിൽ തൊട്ടതിന്റെ പേരിൽ വീണ്ടും മുഖം കഴുകൽ നിർബ്ബന്ധമില്ല.
*ചോദ്യം ❓*
*3⃣❓ചെന്നായ,കുറുക്കൻ എന്നീ മൃഗങ്ങൾ നകസനോ?*
_✍🏻മറുപടി നൽകിയത് നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰.ജീവികളുടെ കൂട്ടത്തിൽ നായയും പന്നിയും അവയുമായുള്ള ലൈംഗിക ബന്ധത്തിൽ ഉണ്ടായവയും നജസാണ്. അവയെല്ലാത്ത എല്ലാ ജീവികളും ശുദ്ധിയുള്ളതുമാണ് (അൽ അശ്ബാഹു വന്നളാഇർ, മുഗ്നി, നിഹായ). ചെന്നായയും കുറുക്കനും ഈ പറയപ്പെട്ട കാറ്റഗറിയിൽ പെടാത്തത് കൊണ്ട് നജസല്ല.
*ചോദ്യം ❓*
*4⃣❓മൃഗങ്ങൾ കുറ്റകൃത്യങ്ങൾ ചെയ്താൽ(മനുഷ്യനെ കൊല്ലുക പോലോത്ത ) അവക്ക് പരലോകത്ത് വിചാരണയും ശിക്ഷയും ഉണ്ടാകുമോ?*
_✍🏻മറുപടി നൽകിയത് നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_
🅰.തീർച്ചയായും ഉണ്ടാകും. കാരണം അല്ലാഹു തആലാ പറയുന്നു: വന്യ മൃഗങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുന്ന സന്ദർഭമാണത് (സൂറത്തുത്തക് വീർ). നബി (സ്വ) അരുൾ ചെയ്തു.: അന്ത്യ നാളിൽ അല്ലാഹു ജിന്നുകൾക്കും മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിൽ വിചാരണ നടപടികൾ പൂർത്തിയാക്കി വിധി നിർണ്ണിയിക്കും. അന്ന് കൊമ്പില്ലാത്ത ആട് കൊമ്പുള്ള ആട് കാണിച്ച പരാക്രമത്തിന് പ്രതികാരം ചെയ്യും. അങ്ങനെ അവരുടെയെല്ലാം വിചാരണ-ശിക്ഷാ നടപടികൾ പൂർത്തിയായാൽ അവരോട് നിങ്ങൾ മണ്ണാകുക എന്ന് പറയപ്പെടും. ആ സമയത്ത് അവിശ്വാസി പറയും ഞാൻ മണ്ണായി മാറിയിരുന്നെങ്കിൽ എത്ര നന്നായേനേ എന്ന്.(ത്വബ്രി, അഹ്മദ്).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ