Posts

കുട്ടികള്‍ക്ക് ബുദ്ധിവികാസം ഉണ്ടാകുവാന്‍

👨🏻‍🏫ഒരു കുട്ടിയുടെ ജനന സമയത്ത് ആകുട്ടിയുടെ തലച്ചോറില്‍ നൂറു ബില്യന്‍ ന്യൂറോണുകൾ ഉണ്ടാകും .ഏതാനും വര്‍ഷങ്ങളും മാസങ്ങളും കഴിയുമ്പോള്‍ കുട്ടിയുടെ തലച്ചോറില്‍ വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയും ഒരു സെക്കന്റില്‍ പത്തു ലക്ഷത്തില്‍ അധികം ന്യൂറൽ കണക്ഷനുകൾ ഉണ്ടാക്കുവാന്‍ പാകം ആകുകയും ചെയും 👩🏻‍🏫ഒരു കുട്ടിയുടെ ബ്രെയിന്‍ ഡെവലപ്പ്മെന്റ് ഒരുപാടു ഘടകങ്ങളെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത് .കുട്ടിയുടെ മാതാപിതാക്കള്‍ ,ബന്ധുക്കള്‍ ,അനുഭവങ്ങൾ,സാഹചര്യങ്ങള്‍ ഇവയെല്ലാം കുട്ടിയുടെ ബ്രെയിന്‍ ഡെവലപ്പ്മെന്റിനെ സ്വാധീനിക്കും .കുട്ടിയുടെ ബ്രെയിന്‍ വളര്‍ച്ചയും അതുപോലെ ശാരീരിക വളര്‍ച്ചയും ഉറപ്പു വരുത്തുവാന്‍ മാതാപിതാക്കള്‍ ചെയേണ്ട ചില കാര്യങ്ങള്‍ ഉണ്ട് അവ എന്തൊക്കെ എന്ന് നോക്കാം . 1⃣, *ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് പുക വലിക്കരുത്, മദ്യപിക്കരുത്.* 👨🏻‍🏫ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് അച്ഛന്‍ അമ്മ അതുപോലെ കുടുബത്തില്‍ ആരെങ്കിലും പുക വലിക്കുന്നത് കുട്ടിയുടെ ബുദ്ധിവികാസതെ പ്രതികൂലം ആയി ബാധിക്കും എന്നുള്ളത് കൊണ്ട് . 👩🏻‍🏫പുകവലിക്കുന്നതും പുകവലിക്കുന്നവരും ആയുള്ള സംബര്‍ഘവും ഗര്‍ഭിണികള്‍ ഒഴിവാക്കുക . ഗര്‍ഭ...

അറിയാതെ വിധിക്കരുത്

💞ഒരു 24 വയസ്സുള്ള കുട്ടി ട്രെയിൻ ജനാലയിൽ കുടി കാണുന്ന കാഴ്ച കണ്ടിട്ട് ഉച്ചത്തിൽ ബഹളം വച്ചു " ഡാഡി, നോക്കു മരങ്ങൾ എല്ലാം പിന്നില്ലോട്ടു പോകുന്നു " ഡാഡി പുഞ്ചിരിച്ചു , ഒരു യുവ ദമ്പതികൾ സമിപത്തുള്ള സീറ്റിൽ ഇരിന്നു , 24 വയസ്സുള്ള കുട്ടിയുടെ ബാലിശമായ പെരുമാറ്റം കണ്ടിരിക്കെ, അവൻ വീണ്ടും ഉദ്ഘോഷിച്ചു... "ഡാഡി , മേഘങ്ങൾ നമ്മോലോടൊപ്പം ഓടി വരുന്നു " ദമ്പതികൾക്ക് മനസ്സിൽ ദേഷ്യം വന്നു , അവർ അവന്റെ ഡാഡി യോട് പറഞ്ഞു നിങ്ങളുടെ മകനെ ഒരു നല്ല ഡോക്ടറെ കാണിച്ചു കൂടെ ? വൃദ്ധൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു . ഞാൻ ചെയ്തു ഞങ്ങൾ ഇപ്പോൾ വരുന്നത് ആശുപത്രിയിൽ നിന്നുമാണ് , എന്റെ മകൻ ജന്മം കൊണ്ട് കുരുടനാണ് , ഇന്നു അവനു കണ്ണുകൾ ലഭിച്ചു. ഭൂമിയിലുള്ള ഓരോ വെക്തികും ഒരു കഥ ഉണ്ട്. നിങ്ങൾ തീർച്ചയായും അവരെ അറിയാതെ വിധിക്കരുത്. പലപ്പോഴും സത്യം നമ്മളെ അതിശയിപ്പികും 🕯💡🕯💡🕯💡🕯💡🕯💡🕯

📖കാക്കയുടെ കൌശലം

✍       ഈ കഥ പണ്ട് കേരള പാഠാവലി എന്ന മലയാള പാഠപുസ്തകത്തിൽ ഞങ്ങളൊക്കെ പഠിച്ചതാണ്. ഒരു മരത്തിൽ രണ്ടു കാക്കകൾ കൂടുകൂട്ടി താമസിച്ചിരുന്നു. മര‍ത്തിന്റെ ചുവട്ടിലായി ഒരു മാളത്തിൽ ഒരു പാമ്പും താമസിച്ചിരുന്നു. വെറും പാമ്പല്ല, ഒരു വിഷസർപ്പം. പെൺകാക്ക മുട്ടയിടും; പക്ഷേ ഈ സർപ്പം മരത്തിൽക്കയറി മുട്ടകളെല്ലാം തിന്നുകളയും. അതുകൊണ്ട് മുട്ടകളൊന്നും വിരിഞ്ഞില്ല. പാ‍വം കാക്കകൾ, എന്തു ചെയ്യാ‍നാണ്. സർപ്പത്തെ ഓടിക്കാൻ അവർ ശ്രമിച്ചപ്പോളൊക്കെ അവൻ പത്തിവിടർത്തി അവരെ കൊത്താനോങ്ങി.  പാമ്പിന്റെ ശല്യം സഹിക്കാൻ വയ്യാതെ കാക്കകൾ വളരെ സങ്കടത്തിലായി. ഇവനെ നശിപ്പിക്കാൻ എന്താണൊരു വഴി? കാക്കകൾ ആലോചിച്ചു. ഒരു ദിവസം അടുത്തുള്ള വീട്ടിലെ കുട്ടി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവളുടെ കഴുത്തിൽ ഒരു സ്വർണ്ണമാലയുണ്ടായിരുന്നു. പെട്ടന്ന് ആ മാല ഊരി താഴെവീണുപോയി. പെൺകാക്ക ഇതു കണ്ടു.  കാക്കയ്ക്ക് ഒരു ബുദ്ധി തോന്നി. കാക്ക പറന്നു ചെന്ന് മാല കൊത്തിയെടുത്തുകൊണ്ട് ഒറ്റ പറക്കൽ!! കുട്ടി ഉറക്കെക്കരഞ്ഞു. അതുകേട്ട് പറമ്പിൽ പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്ന അവളുടെ അച്ഛൻ ഓടിവന്നു. കാക്ക മാലയുമായ...

അന്താരാഷ്ട്ര നാണയനിധി

👨🏻‍🏫ഐ എം എഫ് (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് - International Monetary Fund) അഥവാ രാജ്യാന്തര നാണയ നിധി രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനമാണ്. 👩🏻‍🏫184 രാജ്യങ്ങൾ അംഗമായ ഐ എം എഫ് 1945ലാണു സ്ഥാപിതമായത്. 👨🏻‍🏫രാജ്യാന്തര വ്യാപാരത്തിനും വിനിമയത്തിനും സൗകര്യമൊരുക്കുക, അംഗരാജ്യങ്ങൾക്ക് ബജറ്റ്, ധനകാര്യം, വിദേശ വിനിമയം എന്നിവ സംബന്ധിച്ചുള്ള സാങ്കേതിക സഹായം നൽകുക, വിനിമയ നിരക്ക് തിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുക എന്നിവയാണ് രാജ്യാന്തര നാണയ നിധിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. 👩🏻‍🏫വാഷിംഗ്‌ടൺ ഡി.സിയിലാണ് ഐ.എം.എഫിന്റെ തലസ്ഥാനം. *👨🏻‍🏫രൂപവത്കരണ പശ്ചാത്തലം* ▪▪▪▪▪▪▪▪▪▪ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുകയും തൊഴിലില്ലായ്മ വർദ്ധിപ്പിക്കുകയും ചെയ്തു. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തെയും വിനിമയ സ്ഥിരതയെയും യുദ്ധം പ്രതികൂലമായി ബാധിച്ചു. യുദ്ധാനന്തര സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ 1944 ജൂലൈ ഒന്നു മുതൽ 22 വരെ അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ബ്രിട്ടൻ വുഡ്...

യാത്രയിലെ ഛര്‍ദ്ദി എന്തു കൊണ്ട്, പരിഹാരം എന്ത്?

👨🏻‍⚕യാത്രയെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന പരാതികളില്‍ ഒന്നാണിത്‌ ഛർദി. 👩🏻‍⚕ നിങ്ങള്‍ക്ക്‌ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിയും മനംപിരട്ടലും മറ്റും ഉണ്ടാകാറുണ്ടെങ്കില്‍ റോഡ്‌ വഴിയുള്ള ഓരോ യാത്രയും ഏറെ വിഷമകരമായിരിക്കും. വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ക്ക്‌ അനുഭവപ്പെടുന്ന മോഷന്‍ സിക്‌നസ്സുകളില്‍ ഒരു തരമാണ്‌ കാര്‍ സിക്‌നസ്സ്‌. 👨🏻‍⚕മനംപുരട്ടല്‍, തളര്‍ച്ച, ഛര്‍ദ്ദി എന്നിവ യാത്രയെ അലങ്കോലമാക്കും. അതുകൊണ്ട്‌ എങ്ങനെ ഇത്‌ ഒഴിവാക്കാം എന്നതിനാണ്‌ ആദ്യം പ്രാധാന്യം നല്‍കുന്നത്‌ . 👩🏻‍⚕ ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതെ യാത്ര ആസ്വദിക്കാനുള്ള ചില മാർഗങ്ങൾ ഇതാ എന്താണ്‌ മോഷന്‍ സിക്‌നസ്സിന്‌ കാരണം? 👨🏻‍⚕ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ്‌ മോഷന്‍ സിക്‌നസ്സ്‌ ഉണ്ടാകുന്നത്‌, പ്രത്യേകിച്ച്‌ കണ്ണും ചെവിയും തമ്മില്‍.  ചലിക്കുന്നുണ്ട്‌ എന്ന്‌ തോന്നലുണ്ടാവും പക്ഷെ അത്‌ കാണില്ല ( ഉദാഹരണത്തിന്‌ കാറില്‍ ആയിരിക്കുമ്പോള്‍ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണെങ്കില്‍) , അകം ചെവി തലച്ചോറിന്‌ സൂചന നല്‍കും കാര്‍ ചലിക്കുന്നത്‌...

കുട്ടികളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ

👨🏻‍🏫 *കുട്ടികളുടെ പേരിൽ  ബാങ്ക്  അക്കൗണ്ട് തുറക്കാൻ എന്തൊക്കെ രേഖകൾ ആണ് വേണ്ടത് ?* ◾◽◾◽◾◽◾◽◾◽◾ 👨🏻‍🏫നിങ്ങൾക്ക്  സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള പോലെത്തന്നെ കുട്ടികളുടെ പേരിലും നിങ്ങൾക്ക് അക്കൗണ്ട് തുറക്കാം. 👩🏻‍🏫പത്ത് വയസ്സിന് താഴെയുള്ള കുട്ടികളാണെങ്കിൽ രക്ഷകർത്താവും ഈ അക്കൗണ്ടിൽ ഒപ്പം ചേരണം. ഇനി പത്ത് വയസ്സ് മുതൽ പതിനെട്ട് വയസ്സാകുന്ന കുട്ടികൾക്ക് രക്ഷകർത്താവിന്റെ സമ്മതത്തോടെ സ്വന്തമായി അക്കൗണ്ട് തുറക്കാം. 👨🏻‍🏫ഈ അക്കൗണ്ടിന് ചെക്കുബുക്കും, എടിഎം കാർഡും ആവശ്യമുണ്ടെങ്കിൽ ലഭിക്കുകയും ചെയ്യും.നിയമപരമായി പ്രായപൂർത്തിയാകുമ്പോൾ കുട്ടികളുടെ അക്കൗണ്ട് യാതൊരുവിധ നിബന്ധനകളില്ലാതെ ഉപയോഗിക്കാനും കഴിയും. 👩🏻‍🏫കുട്ടികളുടെ അക്കൗണ്ട് തുറക്കാൻ കുട്ടികളുടെ തന്നെ പേരിലുള്ള ജനന സർട്ടിഫിക്കറ്റോ, ആധാർ കാർഡോ കൂടെ അചഛനമ്മമാരുടെ തിരിച്ചറിയൽ രേഖയും ബാങ്കിൽ സമർപ്പിച്ചാൽ മതി. 👨🏻‍🏫റിക്കറിംഗ് ഡിപ്പോസിറ്റ്, ഫിക്സഡ് ഡിപ്പോസിറ്റ്, ഷെയർ ട്രേഡിംഗ് വരെ ഇന്ന് കുട്ടികളുടെ പേരിൽ നമുക്ക് തുടങ്ങാം. എല്ലാ മാതാപിതാക്കളും കുട്ടികളുടെ നല്ല ഭാവിക്കായി സ്വപ്നം കാണുകയും അതിന് വേണ്ടി പ്രയ്തി...

പൊതു വിജ്ഞാനം - ക്വിസ്സ്

📚✏📚✏📚✏📚✏📚✏📚 📒 *GK വിജ്ഞാന ക്വിസ് :106* ❓ കേരളത്തിൽ നിന്നും റാംസർ പട്ടികയിൽ ഉൾപ്പെടാത്തത്.?* 👇 *Options* 👇 A) വേമ്പനാട്ട് കായൽ B) അഷ്ടമുടിക്കായൽ C) ശാസ്താംകോട്ട കായൽ D) പുന്നമടക്കായൽ 👀 ഉത്തരം :D *▪...............................................▪* 📒 *GK വിജ്ഞാന ക്വിസ് :107* ❓ *വനം വകുപ്പ് നടപ്പിലാക്കിയ സാമൂഹിക വനംവത്കരണ പദ്ധതിയായ വഴിയോരത്തണൽ നിലവിൽ വന്നത്.?* 👇 *Options* 👇 A) 2007 June 5 B) 2008 June 5 C) 2009 June 5 D) 2010 June 5 👀 ഉത്തരം :C *▪...............................................▪* 📒 *GK വിജ്ഞാന ക്വിസ് :108* ❓ *കായംകുളം NTPC യുടെ സ്ഥാപിത വൈദ്യുതോത്പാദന ശേഷി.?* 👇 *Options* 👇 A) 380 MW B) 350 MW C) 780 MW D) 750 MW 👀 ഉത്തരം :B *▪...............................................▪* 📒 *GK വിജ്ഞാന ക്വിസ് :109* ❓ *KSEB യുടെ കീഴിലുള്ള ജലവൈദ്യുത  പദ്ധതികൾ.?* 👇 *Options* 👇 A) 23 B) 22 C) 21 D) 24 👀 ഉത്തരം :A *▪...............................................▪* 📒 *GK വിജ്ഞാന ക്വിസ് :110* ❓ *കുണ്ടള ഡാം ഏത് നദിയിൽ.?* 👇 *...

💻 ഇന്ത്യയിൽ ഗൂഗിള്‍ സെര്‍ച്ചിലൂടെ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നത് എങ്ങനെ?

💻📲💻📲💻📲💻📲💻📲💻 ⌨ ഇനിമുതൽ ഗൂഗിൾ സെർച്ച് വഴി ഉപയോക്താക്കൾക്ക് റീച്ചാർജ് ചെയ്യാനാവും. വിവിധ റീച്ചാർജ് നിരക്കുകൾ കണ്ടെത്താനും, താരതമ്യം ചെയ്യാനും റീച്ചാർജ് ചെയ്യാനും ഇതുവഴി സാധിക്കും. ⌨എയർടെൽ, വോഡഫോൺ -ഐഡിയ, ജിയോ, ബിഎസ്എൻഎൽ കണക്ഷനുകളുള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ സെർച്ചിലെ റീച്ചാർജ് സൗകര്യം പ്രയോജനപ്പെടുത്താം . ⌨നൂറ് കോടിയിലധികം സെല്ലുലാർ കണക്ഷനുകളുണ്ട്. ഇതിൽ 95 ശതമാനവും പ്രീപെയ്ഡ് ഉപയോക്താക്കളാണ്. വിവിധ മാർഗങ്ങളിലൂടെയാണ് ഈ ഉപയോക്താക്കളെല്ലാം റീച്ചാർജ് ചെയ്യുന്നത്. ⌨ റീച്ചാർജ് കൂടുതൽ സൗകര്യ പ്രദമാക്കുകയാണ് ഗൂഗിൾ.പുതിയ സേവനം  ഉപയോഗിക്കുന്നതു ഇങ്ങനെ. ▪ഫോണിൽ ഗൂഗിൾ ഓപ്പൺ ചെയ്ത് ' പ്രീപെയ്ഡ് മൊബൈൽ റീച്ചാർജ്' എന്ന് സെർച്ച് ചെയ്യുക. ▪അപ്പോൾ വരുന്ന സെർച്ച് റിസൽട്ടിൽ മൊബൈൽ നമ്പർ, ഓപ്പറേറ്റർ, സർക്കിൾ എന്നീ വിവരങ്ങൾ നൽകാനുള്ള ഫോം കാണാം. ▪വിവരങ്ങൾ നൽകി 'ബ്രൗസ് പ്ലാൻ' ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ലഭ്യമായ റീച്ചാർജ് പ്ലാനുകൾ കാണാൻ സാധിക്കും. നിങ്ങൾക്ക് വേണ്ട പ്ലാൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ മൊബിക്വിക്, പേ ടീഎം, ഗൂഗിൾ പേ പോലുള്ള ആ പ്ലാനുകൾക്ക് വിവിധ റീച്ചാർജ് സേവ...

പ്രവാചകര്‍ക്കൊപ്പെമെത്താന്‍

             മനുഷ്യരില്‍ ഏറ്റവും ഉത്തമരും മഹോന്നതരുമാണ് അല്ലാഹുവിന്റെ പ്രവാചകന്മാര്‍. ഇബാദത്തുകളെക്കൊണ്ടോ മറ്റോ അവരെ മറികടക്കാന്‍ സാധാരണ മനുഷ്യരായ നമുക്ക് കഴിയില്ല. എന്നാല്‍ അവരോടൊപ്പം എണ്ണിപ്പറയാന്‍ മാത്രം സ്രേഷ്ടത നേടിയ ഒരു വിഭാഗത്തെ നബി(സ) പരിചയപ്പെടുത്തുന്നത് കാണുക.       *🍊അബൂ സഈദില്‍ ഖുദ്‌രിയ്യ് (റ) നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു. വിശ്വസ്തനും സത്യസന്ധനുമായ വ്യാപാരി പ്രവാചകന്മാരുടെയും സ്വാലിഹീങ്ങളുടെയും രക്തസാക്ഷികളുടെയും ഒപ്പമായിരിക്കും. (തുര്‍മുദി – 1209 , ഹാകിം – 6/2 )*         ബിസിനസുകാരന് ഇത്രയും ഉന്നതിയിലെത്താന്‍ മാത്രം എന്തു ഗുണമാണുള്ളത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. അതിന്റെ കാരണം മറ്റൊന്നുമല്ല. കച്ചവടത്തില്‍ സത്യസന്ധത പുലര്‍ത്തുന്നു എന്നത് കൊണ്ടാണ്. സത്യസന്ധത പുലര്‍ത്താന്‍ കച്ചവടക്കാരനു ലഭിച്ച പ്രചോദനം അല്ലാഹുവിനെ പേടികുക എന്ന ദിക്‌റ് കൊണ്ടാണ്.         *🍊ഇബ്‌നു അസാകിര്‍ (റ) ഉദ്ദരിക്കുന്ന ഒരു ഹദീസ് കാണുക. ഹലാലയ ഭക്ഷണത്തിനു വേണ്ടിയുളള അന്വേഷണത്തില്‍ ഒരു രാത്രി കഷ്ടത പേറിയ...

🔅അലി(റ)ന്റെ ചെങ്കണ്ണ്

ഇസ്ലാമിക പോരാട്ട ചരിത്രത്തിൽ ത്രസിപ്പിക്കുന്ന ഒരേടാണ് ഖൈബർ യുദ്ധം. ധിക്കാരിയായ മുറഹിബിനെയും അനുയായികളെയും നിലംപരിഷാക്കിയ  അവിസ്മരണീയ പോരാട്ടം. " നാളെ ഞാൻ പതാക ഒരു ധീരയോദ്ധാവിനു കൈമാറും.അദ്ധ്യേഹം അല്ലാഹുവിനെയും, അല്ലാഹു അദ്ധ്യേഹ ത്തെയും സ്നേഹിക്കുന്നുണ്ട് " നബി(സ) പ്രഖ്യാപിച്ചു. അത്യാവേശത്തോടെയാണ് സ്വഹാബത്ത് ആ പ്രഖ്യാപനം സ്വീകരിച്ചത്. 'ആ മഹാഭാഗ്യവാൻ ഞാനായിരുന്നെങ്കിൽ എന്ന് എല്ലാവരും അഭിലഷിച്ചു' തിരുനബി (സ) പ്രഖ്യാപിക്കുന്ന ആ പരമ യോഗ്യനെ നാളെ പ്രഭാതത്തിലറിയാം. എല്ലാവരും അക്ഷമയോടെ കാത്തിരുന്നു. നേരം പുലർന്നു. തിരു നബി (സ) യുടെ പ്രഖ്യാപനം കാതോർത്തു അവർ കാത്തിരുന്നു. "അയ്ന അലിയ്യു ബ്നു അബീത്വാലിബ് " കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് ആറ്റലോർ പ്രഖ്യാപിച്ചു. അലീ (റ)ആ മഹനീയ സ്ഥാനത്തിനു പരമ യോഗ്യൻ തന്നെ. സ്വഹാബത്തിനിടയിൽ ആരംഭ നബി(സ) അലീ (റ)നെ പരതി. പക്ഷെ അവർക്കിടയിൽ ആ മുഖമില്ല. "അലി എവിടെ?" അവിടുന്ന് അന്വേഷിച്ചു. "ശക്തമായ ചെങ്കണ്ണ് ബാധിച്ച് വിശ്രമത്തിലാണ് " സ്വഹാബത്ത് മറുപടി പറഞ്ഞു. അലി (റ)നെ വിളിക്കാൻ നബി (സ) ആളെ അയച്ചു. ചെങ്കണ്ണുമാ...

പകർച്ചവ്യാധികളാൽ ആധിയാകുമ്പോൾ

       രണ്ട് അനുഗ്രഹങ്ങളെ കുറിച്ച് മുഹമ്മദ് മുസ്തഫ (സ) വിശ്വാസികളെ ഓർമപ്പെടുത്തുന്നുണ്ട് ‘രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തിൽ അധികമാളുകളും അശ്രദ്ധരാണ്. ആരോഗ്യവും ഒഴിവു സമയവുമത്രെ അത്'. മനുഷ്യർക്ക് അല്ലാഹു നൽകിയ അനുഗ്രഹമായാണ് ആരോഗ്യത്തെ ഇസ്‌ലാം വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ മുമ്പിൽ നമ്മുടെ ആരോഗ്യത്തെകുറിച്ച് നാം കണക്ക് ബോധിപ്പിക്കുക തന്നെ വേണം. നബി (സ) പറഞ്ഞു. 'അന്ത്യ നാളിൽ അടിമ ആദ്യമായി വിചാരണ ചെയ്യപ്പെടുക അവനു നൽകിയ ആരോഗ്യത്തെകുറിച്ചും അവനു നൽകിയ വെള്ളത്തെ കുറിച്ചുമായിരിക്കും'. അസുഖം വന്നാൽ ചികിൽസിച്ചും മരുന്ന് കഴിച്ചും ആരോഗ്യം വീണ്ടെടുത്ത് ആഫിയത്തോടെ നിലകൊള്ളണമെന്നു മുത്ത് നബി നമ്മോട് ആവശ്യപ്പെടുന്നുണ്ട്.     ഉസാമ ബിൻ ശരീക് (റ) നിവേദനം: ഞാൻ നബി (സ)യുടെ അടുത്തു പോയി. അവിടെ വളരെ നിശബ്ദമായി അനുയായികൾ ഇരിക്കുന്നുണ്ട്. സലാം പറഞ്ഞു കൊണ്ട് ഞാൻ അവിടെ ഇരുന്നു. പല ഭാഗത്തു നിന്നും ഗ്രാമീണരായ അറബികൾ അവിടെ വന്നുകൊണ്ടിരുന്നു. അവർ നബി തിരുമേനിയോട് ചോദിച്ചു; ‘അസുഖം വന്നാൽ ഞങ്ങൾ ചികിത്സിച്ചോട്ടെ?' അവിടുന്ന് പറഞ്ഞു ‘നിങ്ങൾ ചികിത്സിച്ചു കൊള്ളുക, മരുന്...

സ്വര്‍ഗത്തിലേക്കുള്ള കരങ്ങള്‍!

            നബി(സ) തങ്ങള്‍ സഹാബത്തിനോടൊപ്പം ഇരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ഓരോരുത്തരായി വന്ന് തിരുനബിയുടെ കൈപിടിച്ച് അനുഗ്രഹം തേടുന്നു. പക്ഷേ ഒരു സ്വഹാബി ഒഴിഞ്ഞു മാറി നില്‍ക്കുന്നത് നബി(സ) തങ്ങള്‍ കാണുന്നു. അടുത്തു വിളിച്ച് കാരണ മന്യേഷിച്ചപ്പോള്‍ നീരസത്തോടെ തന്റെ കൈ തിരു കരങ്ങളിലേക്ക് നീട്ടുകയും തിരുനബി (സ) ആ സ്വഹാബിയുടെ കരം ഗ്രഹിക്കുകയും ചെയ്തു. അപ്പോള്‍ നബി(സ)ചോദിച്ചു എന്താണ് താങ്കളുടെ കരങ്ങള്‍ ഇപ്പരുവത്തില്‍ പരുത്തതായിരിക്കുന്നു? (തന്റെ കൈകളിലെ പരുപരുത്ത തയമ്പുകള്‍ തിരു കരത്തില്‍ തട്ടി തിരുനബിക്ക് പ്രയാസ മുണ്ടാകരുതെന്ന് കരുതിയാണദ്ദേഹം ഒഴിഞ്ഞു മാറി നിന്നത്) സ്വഹാബി മറുപടി പറഞ്ഞു. നബിയെ , ഞാന്‍ കഠിനമായ ജോലിചെയ്തുകൊണ്ടാണ് എന്റെ കുടുംബത്തെ പോറ്റുന്നത്. അതുകൊണ്ടാണ് എന്റെ കൈകളില്‍ പരുപരുത്ത തയമ്പുകള്‍ ഉണ്ടായത്. ഇതുകേട്ട നബി(സ) യുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറയുകയും സ്വഹാബിയുടെകൈകള്‍ മറ്റു സ്വഹാബികളിലേക്ക് ഉയര്‍ത്തിപിടിച്ചുകൊണ്ട് പ്രവാചകന്‍ പറയുകയും ചെയ്തു. *നിങ്ങള്‍ക്കാര്‍ക്കെങ്കിലും സ്വര്‍ഗത്തിലേക്കുള്ള കരങ്ങള്‍ കാണണമെന്നാഗ്രഹമുണ്ടോ എങ്കില്‍ ഈ കൈകളിലേക്ക്...

ഷാജിയുടെ കൂട്ടുകാർ

ഷാജിയുടെ മൃതദേഹം വെള്ള പുതപ്പിച്ച് പള്ളിയിൽ കൊണ്ട് വച്ചപ്പോ നീളൻ താടി വച്ചൊരാൾ അടുത്ത് വന്ന് മുഖമെന്റെ ചെവിയോടു ചേർത്ത് മെല്ലെ പറഞ്ഞു.. ഉസ്താദേ... ഒരു പാടു സ്ഥലങ്ങളിൽ ഗാനമേളക്ക് പാടാൻ  പോയവനാണ്. അങ്ങാടിയിൽ ഒത്തിരി കൂട്ടുകെട്ടും സഹവാസവുമൊക്കെയുള്ള ആളായിരുന്നു ഷാജി മോൻ. ഉസ്താദ് അവൻ ആർക്കെങ്കിലും വല്ല ദോശവും ചെയ്തിട്ടുണ്ടെങ്കി അവനോട് ക്ഷമിക്കണമെന്ന് എല്ലാവരോടുമൊന്ന് പറയണം.. ഞാൻ പള്ളിയിലുള്ളവരെ നോക്കി. ഒന്നോ രണ്ടോ നിരയായി ഇത്തിരി പേർ മാത്രം. ഏറ്റവും മുമ്പിലായി ചുവന്ന ടീ ഷർട്ടിട്ട് ഒരാൾ നിന്നിരുന്നു. ഷാജിയുടെ അടുത്ത കൂട്ടുകാരനോ മറ്റോ ആയിരിക്കും. പിന്നെ അൽപം പ്രായം ചെന്നവരും മധ്യവയസ്കരും... എവിടെ പോയി ഷാജിയുടെ കൂട്ടുകാരൊക്കെ..? അവന്റെ ചിലവിൽ ടൂറിന് പോവാനും വെള്ളമടിക്കാനും തല്ലുണ്ടാക്കാനുമൊക്കെ കൂടെയുണ്ടാകുമായിരുന്ന അനേകം ചെറുപ്പക്കാർ അവന് കൂട്ടുകാരായി ഉണ്ടായിരുന്നല്ലോ...? മുന്നിൽ വച്ച മൃതദേഹത്തിൽ ഒരാൾ വന്ന് അത്തർ കുടഞ്ഞു. എന്തിനായിരിക്കും ഇടക്കിടക്കിങ്ങനെ അത്തർ കുടയുന്നത്..? മൂന്ന് ദിവസം മുമ്പ് കാണായതാണ് ഷാജിയെ.. മൂന്നാം ദിവസം ഹാർബറിനടുത്ത് കടലിൽ ആളു പോവാത്തിടത്ത് ...

പാരത്രിക ലോകത്തിന്റെ അനിവാര്യത

      അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍. പരലോക വിജയികളെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് അവര്‍ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നാണ്. അന്ത്യനാളിലുള്ള വിശ്വാസം ഈമാന്‍ കാര്യങ്ങളില്‍ പെട്ടതാണ്. *പരലോകവും അതിലെ സകലതും സത്യമാണെന്ന് വിശ്വസിക്കല്‍ മുസ്ലിമാവാന്‍ നിര്‍ബന്ധമാണെന്നര്‍ത്ഥം.*      പരലോകവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അദൃശ്യമാണ്. അതിനെ കുറിച്ചുള്ള ചിന്ത മനുഷ്യരില്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. *പാരത്രിക ലോകത്ത് തന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാം ഉത്തരം പറയേണ്ടതുണ്ടെന്ന ചിന്ത മനുഷ്യനെ നന്നാകുവാന്‍ പ്രേരിപ്പിക്കും.* സല്‍ പ്രവര്‍ത്തനങ്ങളില്‍ മാത്രമേ അവന് വ്യാപൃതനാവാനാകൂ. വ്യക്തികള്‍ നന്നാകുന്നതിലൂടെ സമൂഹവും നന്നാവും. *മരണത്തോടെ എല്ലാം അവസാനിക്കുമെങ്കില്‍ ഭൗതിക ലോകത്ത് എന്തുമാവാം എന്ന പ്രവണത സംജാതമാകും. പ്രയാസഘട്ടത്തില്‍ അവര്‍ മരണത്തില്‍ അഭയം തേടും.* *✨പാരത്രിക ലോകത്തിന്റെ അനിവാര്യത.*        പരലോക ജീവിതം മനുഷ്യജീവിതത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിന് തീര്‍ത്തും അനിവാര്യമാ...

വിളകൾ വിളവെടുക്കുവാൻ പാകമാവുന്ന സമയം ( harvesting perio d of crops )

ചീര  = 30 ദിവസം വെണ്ട  = 50 ദിവസം പാവൽ  = 55 ദിവസം പടവലം  = 100 ദിവസം മത്തൻ  = 100 ദിവസം കുമ്പളം  =90 ദിവസം പയർ  = 60 ദിവസം പച്ചമുളക്  = 60 ദിവസം Carrot  = 70 ദിവസം കാബ്ബജ്  =70 ദിവസം Cauliflower  = 80 ദിവസം ഉള്ളി  =120 ദിവസം Cherry tomato  = 45 days tomato normal  = 65 ദിവസം അമര  =120 ദിവസം തുവര  = 120 ദിവസം വിത്തുകൾ പാകിയ ദിവസം മുതൽ  വിളവിനു പാകം ആവുന്ന ദിവസം ആണ് പോസ്റ്റിൽ. കാലാവസ്ഥയും,  വിളയുടെ വറൈറ്റിയിൽ വരുന്ന change അനുസരിച്ചു  ദിവസങ്ങളിൽ അല്പം വ്യത്യാസം വരാം..  മറിച്ചുള്ള അനുഭവങ്ങളോ അറിവുകളോ ഷെയർ ചെയ്യാൻ മറക്കരുത്....

തക്കാളിയുടെ ഇലചുരുണ്ടാൽ

 തക്കാളിച്ചെടിയുടെ ഇലകളിൽ വരുന്ന ഇല ചുരുളൽ രോഗത്തിന് എന്താണ് പ്രതിവിധി വൈറസ് രോഗമാണ് ഇല ചുരുളൽ. ടൊമാറ്റോ ലീഫ് കേൾ വൈറസ് ആണ് രോഗ കാരണം. രോഗം പരത്തുന്നത് വെള്ളീച്ചകൾ. തക്കാളിക്ക് ഏറ്റവും നഷ്ടം ഉണ്ടാക്കുന്ന രോഗമാണിത്. രോഗബാധ കണ്ട ചെടി നശിപ്പിക്കുക. ഗ്രീസോ ആവണക്കെണ്ണയോ പുരട്ടിയ മഞ്ഞക്കെണി തോട്ടത്തിൽ നാട്ടി വെള്ളീച്ചകളെ കുടുക്കുക. വെർട്ടിസീലിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക. ബിവേറിയ എന്ന ജൈവകീടനാശിനി 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക. അഞ്ചു മില്ലി വേപ്പെണ്ണയും ആറു അല്ലി വെള്ളുള്ളി ചതച്ചതും ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക. ഇലകളിൽ അല്പം കുമ്മായം വിതറുക. കേരള കാർഷിക സർവകലാശാലയുടെ ഇനമായ അനഘ എന്ന തക്കാളി നട്ടു വളർത്തുക. ഇതിന് ഇല ചുരുളൽ താരതമ്യേന കുറവാണ്.

ജൈവരീതിയില്‍ വെണ്ട കൃഷി ചെയ്യാം

ഇഷ്ടപെട്ടാൽ #share ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ  ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/muttakozhitharavu/) .................. .................. ............... മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ട കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വിളയുന്ന പച്ചക്കറിയാണ്. സാധാരണയായി നാടന്‍ ഇനങ്ങളും സങ്കരയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. നല്ല രുചിയും മണവുമുള്ള ചെറിയ ഇനം സാമ്പാര്‍ വെണ്ട മുതല്‍ അരമീറ്ററിലധികം നീളം വെക്കുന്ന ആനക്കൊമ്പന്‍ വെണ്ടയിനങ്ങൾ വരെ കേരളത്തിലുണ്ട്. സാധാരണയായി സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലും വേനല്‍ക്കാല വിളയായി ജനുവരി-ഫിബ്രവരി മാസങ്ങളിലുമാണ് വെണ്ട കൃഷി ചെയ്യാറ്. എന്നാല്‍ ആനക്കൊമ്പന്‍ എന്ന ഇനം മെയ് അവസാനവും ജൂണ്‍ ആദ്യവുമായി നട്ടുവളര്‍ത്താറുണ്ട്. കൃഷിയിടം നന്നായി കിളച്ച് മണ്ണ് ഉണക്കി ചപ്പിലകള്‍ കത്തിച്ച് ചാരവുമായി മണ്ണ് നന്നായി കൂട്ടിയിളക്കണം. ഇത് വരമ്പ് രൂപത്തിലോ കുനകൂട്ടി തടമാക്കിയോ വാരമെടുക്കാം. വിത്ത് നടുന്നതിന് 15 ദിവസം മുമ്...

സ്വവര്‍ഗ ഭോജനവും തൂവല്‍ കൊത്തിവലിക്കലും

തീറ്റ, വെള്ളം എന്നിവ ആവശ്യാനുസരണം ലഭിക്കാനുള്ള സൗകര്യക്കുറവ്, ശരിയായപോഷകങ്ങളുടെും ധാതുലവണങ്ങളുടെയും അഭാവം, തീറ്റയിലെ അമിതമായ ഊര്‍ജം, നിയന്ത്രിത ഭക്ഷണരീതി,ആവശ്യത്തിലേറെയുള്ള വെളിച്ചം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. കൂടെയുള്ള കോഴികളുടെ വിസര്‍ജനദ്വാരം, വയറിന്റെ അടിഭാഗം എന്നിവിടങ്ങളില്‍ കൊത്തി കുടല്‍മാല വലിച്ചെടുക്കുകയും അത് ജീവനാശത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഒരിക്കല്‍ കൊത്തുകൊണ്ട കോഴിയെ മറ്റ് കോഴികളെല്ലാം കൂടി കൊത്താനുള്ള പ്രവണത വളരെ കൂടുതലാണ്. ചില കോഴികള്‍ അവയുടെ വാലിലും ചിറകിലുമുള്ള തൂവലുകള്‍ കൊത്തിവലിക്കുകയും തല, പുറം എന്നിവിടങ്ങളില്‍ കൊത്തി മുറിവുകളുണ്ടാക്കുകയും ചെയ്യുന്നു. ഈ ദുഃസ്വഭാവങ്ങള്‍ക്കുള്ള പ്രതിവിധിയായി കോഴികളുടെ കൊക്ക് മുറിക്കാറുണ്ട്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആറാഴ്ച പ്രായമാകുമ്പോള്‍ കൊക്ക് മുറിക്കാം. മേല്‍കൊക്കിന്റെ നീളത്തില്‍ മൂന്നില്‍ ഒരു ഭാഗവും കീഴ്‌ക്കൊക്കിന്റെ അഗ്രവും ഡീ ബീക്കര്‍ ഉപയോഗിച്ച് മുറിക്കാം. കോഴികളെ മുട്ടയിടാനുള്ള കൂടുകളിലേക്ക് മാറ്റുന്ന അവസരങ്ങളിലും വീണ്ടും ഒരിക്കല്‍ക്കൂടി കൊക്കുമുറിക്കാം. കീഴ്‌ക്കൊക്ക് മേല്‍ക്കൊക്കിനേക്കാള്‍ നീളം കൂടിയതായിരിക്കാ...

🐓 നാടൻകോഴികളുടെ പരിചരണ രീതി. 🐥

വളർത്താനുള്ള കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോളും അവയ്ക്കു നൽകുന്ന തീറ്റ കാര്യത്തിലും വളരെയേറെ ശ്രദ്ധവേണം. അതുപോലെ വളരെ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് കോഴികൾക്ക് അസുഖങ്ങൾ വന്നാലുള്ള ചികിത്സ. നാടൻ കോഴികൾക്ക് നൽകാവുന്ന ചില നടൻ ചികിത്സ നോക്കാം 1.കോഴികൾക്ക് വിരശല്യം ഉണ്ടായാൽ കച്ചോലവും വെളളുളളിയും തുളസിയിലും ചതച്ച് നീരെടുത്ത് കൊടുക്കുക.പപ്പായ ഇല കൊടുക്കുന്നതും നല്ലതാണ്. 2.കോഴികൾക്ക് വസന്തയോ ദഹനക്കേടോ വന്നാൽ ചുവന്നുള്ളി ചതച്ച നീര് എടുത്തു കൊടുക്കുക. 3.കോഴികുഞ്ഞുങ്ങൾ തമ്മിൽ കൊത്താതിരിക്കാൻ ഇറച്ചി അരിഞ്ഞ് കൊടുക്കുക. മുട്ട തൊണ്ട് പൊടിച്ചിട്ട് കൊടുകാം. 4.കോഴിയുടെ മുട്ട ഉൽപ്പാദനം കുറഞ്ഞാൽ പപ്പായയുടെ ഇല അരിഞ്ഞ് കൊടുക്കുക മുട്ടയിടീൽ മെച്ചപ്പെടും. 5.കോഴികളുടെ ചിറക് പൊന്തിച്ച് നടക്കുന്ന അസുഖത്തിന് ഉള്ളി അരിഞ്ഞിട്ട് തിറ്റിക്കുന്നത് നല്ലതാണ്. 6.കോഴികൾക്ക് ഇടയ്ക്കിടെ പുളിയരിപ്പൊടി കൊടുത്താൽ അവയുടെ ശരീരത്തിൽ നെയ്യ് കെട്ടുന്നത് ഒഴിവാക്കാം. 7.കോഴിക്ക് ശരീരത്തിൽ മുറിവുണ്ടായാൽ അടുക്കളയിലെ പുകമൂലം ഉണ്ടാകുന്ന കരിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക. 8.കോഴിക് തീറ്റ തിന്നിട്ടു അത് ദഹികാതെ...

മല്ലിയില കൃഷി ചെയ്യേണ്ട രീതി

കറികൾക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്‍റെ ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതുവളർത്തുന്നുള്ളു.*  ഇതുവളർത്താന്‍ ബുദ്ധിമുട്ടാണെന്ന് വിചാരിച്ചിട്ടാണോ അതോ മെനക്കെടാന്‍ വയ്യെന്ന് വിചാരിച്ചിട്ടാണോ എന്ത്കൊണ്ടെന്നു അറിയില്ല. ഈ ചെടി കുറച്ചു delicate ആണെന്നത് ശരി. *മാര്‍ക്കറ്റില്‍ കിട്ടുന്ന ഇല പല തരം രാസ-വിഷ പ്രയോഗം കഴിഞ്ഞതാണ് എന്നറിഞ്ഞിട്ടും പലരും ഇതു വീട്ടില്‍ വളർത്താന്‍ ശ്രമിക്കുന്നില്ല എന്നത് അതിശയംതന്നെ.വീട്ടില്‍വളർത്താന്‍ വലിയ ബുദ്ധിമുട്ടില്ലാത്ത ഒന്നാണ് മല്ലി.*  വിത്തു നേരിട്ട് പാകാം. നമ്മുടെ കാലാവസ്ഥയില്‍ ഇതുവർഷംമുഴുവന്‍വളരത്താന്‍ പറ്റിയതാണ്. *⚫കൃഷി ചെയ്യേണ്ട രീതി.* ആദ്യമായി നടാന്‍ പറ്റിയ സ്ഥലം കണ്ടെത്തുക. കുറേശ്ശെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം. *നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക.* മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. അപ്പോള്‍ രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും നല്ലത്. നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കണം. മണ്ണു നന്നായി കിള...