പ്രവാചകര്‍ക്കൊപ്പെമെത്താന്‍



             മനുഷ്യരില്‍ ഏറ്റവും ഉത്തമരും മഹോന്നതരുമാണ് അല്ലാഹുവിന്റെ പ്രവാചകന്മാര്‍. ഇബാദത്തുകളെക്കൊണ്ടോ മറ്റോ അവരെ മറികടക്കാന്‍ സാധാരണ മനുഷ്യരായ നമുക്ക് കഴിയില്ല. എന്നാല്‍ അവരോടൊപ്പം എണ്ണിപ്പറയാന്‍ മാത്രം സ്രേഷ്ടത നേടിയ ഒരു വിഭാഗത്തെ നബി(സ) പരിചയപ്പെടുത്തുന്നത് കാണുക.

      *🍊അബൂ സഈദില്‍ ഖുദ്‌രിയ്യ് (റ) നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു. വിശ്വസ്തനും സത്യസന്ധനുമായ വ്യാപാരി പ്രവാചകന്മാരുടെയും സ്വാലിഹീങ്ങളുടെയും രക്തസാക്ഷികളുടെയും ഒപ്പമായിരിക്കും. (തുര്‍മുദി – 1209 , ഹാകിം – 6/2 )*

        ബിസിനസുകാരന് ഇത്രയും ഉന്നതിയിലെത്താന്‍ മാത്രം എന്തു ഗുണമാണുള്ളത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. അതിന്റെ കാരണം മറ്റൊന്നുമല്ല. കച്ചവടത്തില്‍ സത്യസന്ധത പുലര്‍ത്തുന്നു എന്നത് കൊണ്ടാണ്. സത്യസന്ധത പുലര്‍ത്താന്‍ കച്ചവടക്കാരനു ലഭിച്ച പ്രചോദനം അല്ലാഹുവിനെ പേടികുക എന്ന ദിക്‌റ് കൊണ്ടാണ്.

        *🍊ഇബ്‌നു അസാകിര്‍ (റ) ഉദ്ദരിക്കുന്ന ഒരു ഹദീസ് കാണുക. ഹലാലയ ഭക്ഷണത്തിനു വേണ്ടിയുളള അന്വേഷണത്തില്‍ ഒരു രാത്രി കഷ്ടത പേറിയവന്‍ പാപമോചനത്തിന്റെ ഒരു രാത്രിയാണ് കഴിച്ചു കടത്തിയത്.*

         *🍊ഇബ്‌റാഹിം ബ്‌നു അദ്ഹം (റ)വിനോട് ഒരാള്‍ ചോദിച്ചു താങ്കള്‍ വിശ്വസ്തനായ കച്ചവടക്കാരനാണോ? അതല്ല ഇഖ്‌ലാസോടെ അമല്‍ ചെയ്യുന്ന ആബിദാണോ? അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. വിശ്വസ്തനായ കച്ചവടക്കാരനാണ്.കച്ചവടക്കാരന്‍ എന്നും യുദ്ധമുഖത്താണ്. കച്ചവടത്തിലും അത്അളന്ന് തിട്ടപ്പെടുത്തിക്കൊടുക്കുന്നതിലും ഇബ്‌ലീസ് അവനെ ചതിപ്പെടുത്താന്‍ പിന്തുടരുന്നു. അവനോട് കച്ചവടക്കാരന്‍ സമരം ചെയത് മനുഷ്യ സമൂഹത്തിനു വേണ്ടി തന്റെ വ്യാപാര വൃത്തത്തില്‍ വ്യാപൃതനാവുന്നു*

         കര്‍ഷകന്റെ കൈക്കോട്ടും പിക്കാസും ആശാരിയുടെ ഉളിയും മൂശാരിയുടെ ഈര്‍ച്ചവാളും കച്ചവടക്കാരന്റെ ത്രാസും അല്ലാഹുവിന്റെ ദിക്‌റിലാവുന്ന അവസ്ഥ രൂപപ്പെടുന്നത് തൊഴിലെടുക്കുന്നവരുടെ സത്യ സന്ധതയും വിശ്വസ്തതയും മികച്ചു നില്‍ക്കുമ്പോഴാണ്. കാരണം വ്യാപാരി തന്റെ ബിസ്‌നസ്സിലുള്ള കച്ചവട ചരക്കുകളുടെ മോശത്തരങ്ങല്‍ പറയുന്നതും കര്‍ഷകര്‍ സത്യസന്ധമായി വയലില്‍ വേലചെയ്യുന്നതും കച്ചവടക്കാരല്‍ അളന്നു തിട്ടപ്പെടുന്നതും അല്ലാഹുവിനെ പേടിക്കുക എന്ന് ദിക്‌റ് കൊണ്ടാണ്. ഈ ദിക്‌റാണ് കച്ചവടക്കാരന്റെ മഹോന്നതിക്കു കാരണ മാവുന്ന സംഗതി.

Comments