സ്വര്‍ഗത്തിലേക്കുള്ള കരങ്ങള്‍!


     
      നബി(സ) തങ്ങള്‍ സഹാബത്തിനോടൊപ്പം ഇരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ഓരോരുത്തരായി വന്ന് തിരുനബിയുടെ കൈപിടിച്ച് അനുഗ്രഹം തേടുന്നു. പക്ഷേ ഒരു സ്വഹാബി ഒഴിഞ്ഞു മാറി നില്‍ക്കുന്നത് നബി(സ) തങ്ങള്‍ കാണുന്നു. അടുത്തു വിളിച്ച് കാരണ മന്യേഷിച്ചപ്പോള്‍ നീരസത്തോടെ തന്റെ കൈ തിരു കരങ്ങളിലേക്ക് നീട്ടുകയും തിരുനബി (സ) ആ സ്വഹാബിയുടെ കരം ഗ്രഹിക്കുകയും ചെയ്തു. അപ്പോള്‍ നബി(സ)ചോദിച്ചു എന്താണ് താങ്കളുടെ കരങ്ങള്‍ ഇപ്പരുവത്തില്‍ പരുത്തതായിരിക്കുന്നു?
(തന്റെ കൈകളിലെ പരുപരുത്ത തയമ്പുകള്‍ തിരു കരത്തില്‍ തട്ടി തിരുനബിക്ക് പ്രയാസ മുണ്ടാകരുതെന്ന് കരുതിയാണദ്ദേഹം ഒഴിഞ്ഞു മാറി നിന്നത്) സ്വഹാബി മറുപടി പറഞ്ഞു. നബിയെ , ഞാന്‍ കഠിനമായ ജോലിചെയ്തുകൊണ്ടാണ് എന്റെ കുടുംബത്തെ പോറ്റുന്നത്. അതുകൊണ്ടാണ് എന്റെ കൈകളില്‍ പരുപരുത്ത തയമ്പുകള്‍ ഉണ്ടായത്. ഇതുകേട്ട നബി(സ) യുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറയുകയും സ്വഹാബിയുടെകൈകള്‍ മറ്റു സ്വഹാബികളിലേക്ക് ഉയര്‍ത്തിപിടിച്ചുകൊണ്ട് പ്രവാചകന്‍ പറയുകയും ചെയ്തു. *നിങ്ങള്‍ക്കാര്‍ക്കെങ്കിലും സ്വര്‍ഗത്തിലേക്കുള്ള കരങ്ങള്‍ കാണണമെന്നാഗ്രഹമുണ്ടോ എങ്കില്‍ ഈ കൈകളിലേക്ക് നോക്കുക എന്ന് നബി (സ) പറയുകയും ചെയ്തു.*

*🔅സ്വര്‍ഗം പ്രതിഫലം ലഭിക്കുന്ന നിസ്സാര സംഗതികള്‍!!.*

         അല്ലാഹുവിന്റെ അതിമഹത്തായ ഔദാര്യങ്ങള്‍ വിശ്വാസികളെതേടി വരുന്നതു നോക്കൂ. നമുക്കു വളരെ നിസ്സാരമായി തോന്നുന്ന ചില കര്‍മ്മങ്ങള്‍ക്ക് അല്ലാഹു പ്രതിഫലമായി നല്‍കുന്നത് സ്വര്‍ഗമാണ്. അവന്റെ കരകവിഞ്ഞൊഴുകുന്ന ഔദാര്യമാണിത്. അശ്രദ്ധയും അജ്ഞതയും മൂലം ലളിതമായി ചെയ്യുന്ന ഇത്തരം കര്‍മ്മങ്ങള്‍ അവഗണിക്കുക വഴി സ്വര്‍ഗം ലഭിക്കുന്ന ചാന്‍സുകള്‍ എത്രയാണ് നാം നഷ്ടപ്പെടുത്തിയത്.

       *🍊ആയിശ (റ) നിവേദനം ചെയ്യുന്നു നബി(സ) പറഞ്ഞു. ആരെങ്കിലും നിസ്‌ക്കരിക്കാന്‍ നിന്ന സ്വഫിലെ വിടവ് നികത്തിയാല്‍ ആവ്യക്തിയുടെ പദവി ഉയര്‍ത്തുകയും സ്വര്‍ഗത്തില്‍ അവനൊരു വീട് നല്‍കുകയും ചെയ്യുന്നതാണ്.*

        *🍊മറ്റൊരു ഹദീസ് അബൂസഈദ്(റ) വില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു, ആരെങ്കിലും പള്ളിയില്‍ നിന്ന് വല്ല മാലിന്യങ്ങളും നീക്കം ചെയ്താല്‍ അല്ലാഹു അവന് സ്വര്‍ഗത്തില്‍ ഒരു വീട് നല്‍കുന്നതാണ്.(ഇബ്‌നു മാജ-757)*

        *🍊സൗബാന്‍ (റ) നിവേദനം. ഒരു മുസ്‌ലിം തന്റെ സഹോദരനെ സന്ദര്‍ശിച്ചാല്‍ തിരിച്ചു പോരുന്നത് വരെ സ്വര്‍ഗീയ ഖുര്‍ഫത്തിലാവില്‍ ആണ് ഉണ്ടാവുക എന്നു റസൂല്‍ (സ) പറഞ്ഞു. അപ്പോള്‍ ഒരാള്‍ ചോദിച്ചു അല്ലാഹുവിന്റെ ദൂതരെ ഖുര്‍ഫത്തുല്‍ ജന്ന: എന്നു പറഞ്ഞാല്‍ എന്താണ്.? തിരുനബി (സ) പറഞ്ഞു സ്വര്‍ഗത്തില്‍ നിന്ന് പറിച്ചെടുത്ത ഫലങ്ങള്‍ (മുസ്‌ലിം.)*

         *🍊അലി (റ) വില്‍ നിന്ന് ഉദ്ദേരിക്കുന്നു. റസൂല്‍ (സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. പ്രഭാത വേളയില്‍ ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ സന്ദര്‍ശിച്ചാല്‍ പ്രദോഷം വരെ എഴുപതിനായിരം മലക്കുകള്‍ അവനുവേണ്ടി ദുആ ചെയ്തുകൊണ്ടിരിക്കും. വൈകുന്നേരത്തിലാണ് സന്ദര്‍ശിക്കുന്നെങ്കില്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ ദുആ ചെയ്തുകൊണ്ടിരിക്കും അതു കാരണം അവന് സുഖകരമായ സ്വര്‍ഗം പ്രതിഫലമായി ലഭിക്കും. (തുര്‍മുദി)*


Comments