തക്കാളിയുടെ ഇലചുരുണ്ടാൽ
തക്കാളിച്ചെടിയുടെ ഇലകളിൽ വരുന്ന ഇല ചുരുളൽ രോഗത്തിന് എന്താണ് പ്രതിവിധി
വൈറസ് രോഗമാണ് ഇല ചുരുളൽ. ടൊമാറ്റോ ലീഫ് കേൾ വൈറസ് ആണ് രോഗ കാരണം. രോഗം പരത്തുന്നത് വെള്ളീച്ചകൾ. തക്കാളിക്ക് ഏറ്റവും നഷ്ടം ഉണ്ടാക്കുന്ന രോഗമാണിത്. രോഗബാധ കണ്ട ചെടി നശിപ്പിക്കുക. ഗ്രീസോ ആവണക്കെണ്ണയോ പുരട്ടിയ മഞ്ഞക്കെണി തോട്ടത്തിൽ നാട്ടി വെള്ളീച്ചകളെ കുടുക്കുക. വെർട്ടിസീലിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക. ബിവേറിയ എന്ന ജൈവകീടനാശിനി 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക. അഞ്ചു മില്ലി വേപ്പെണ്ണയും ആറു അല്ലി വെള്ളുള്ളി ചതച്ചതും ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക. ഇലകളിൽ അല്പം കുമ്മായം വിതറുക. കേരള കാർഷിക സർവകലാശാലയുടെ ഇനമായ അനഘ എന്ന തക്കാളി നട്ടു വളർത്തുക. ഇതിന് ഇല ചുരുളൽ താരതമ്യേന കുറവാണ്.
Comments
Post a Comment