ആത്മാവും പിശാചിന്റെ ചതിക്കുഴികളും
“മനുഷ്യഹൃദയത്തില്‍ പിശാച് സ്വാധീനം ചെലുത്തും. അല്ലാഹുവിനെ സ്മരിച്ചാല്‍ അവന്‍ പിന്തിരിയും. അല്ലാഹുവിനെ മറന്നാല്‍ ഹൃദയം അവന്റെ നിയന്ത്രണത്തിലാവും” (നബിവചനം). മണ്ണുകൊണ്ടാണ് മനുഷ്യ സൃഷ്ടിപ്പ്. അതിനാല്‍ മണ്ണില്‍ നിക്ഷിപ്തമായ സ്വഭാവ പ്രകൃതങ്ങള്‍ മനുഷ്യനിലും കാണും. വെള്ളത്തിന്റെയും അഗ്നിയുടെയും അംശങ്ങള്‍ സൃഷ്ടിപ്പിന് ഉപയോഗപ്പെടുത്തിയിട്ടുള്ളതിനാല്‍ അതിന്റെ സ്വഭാവവും അവനില്‍ പ്രകടമാകും. മൃഗീയവും പൈശാചികവുമായ സ്വഭാവങ്ങള്‍ മനുഷ്യനില്‍ സംഗമിച്ചത് ഇതിനാല്‍ കൂടിയാണ്. “മുട്ടിയാല്‍ മുഴങ്ങുന്ന ഉണങ്ങിയ കളിമണ്ണിനാല്‍ മനുഷ്യനെ സൃഷ്ടിച്ചു. അഗ്നിജ്വാലയില്‍ നിന്ന് ജിന്നിനെയും സൃഷ്ടിച്ചു”എന്നാണ് ഖുര്‍ആനിക ഭാഷ്യം. ഇബ്ലീസിന്റെ പാദസ്പര്‍ശമേറ്റതും ഏല്‍ക്കാത്തതുമായ മണ്ണുകള്‍ ഭൂമിയില്‍ നിന്ന് മനുഷ്യ സൃഷ്ടിപ്പിനുവേണ്ടി ശേഖരിച്ചവയില്‍ ഉണ്ടായിരുന്നു. പിശാചിന്റെ പാദസ്പര്‍ശമേറ്റ മണ്ണുകൊണ്ടാണ് അല്ലാഹു നഫ്സിനെ സൃഷ്ടിച്ചത്. അതിനാല്‍ സകല വിനാശങ്ങളുടെയും പ്രഭവകേന്ദ്രമായി അതുമാറി. ഇബ്ലീസിന്റെ പാദസ്പര്‍ശമേല്‍ക്കാത്ത മണ്ണുകൊണ്ടാണ് പ്രവാചകരെയും ഔലിയാക്കളെയും സൃഷ്ടിച്ചത്. പ്രധാനമായും നബി(സ്വ)യുടെ സൃഷ്ടിപ്പിന് ഹേതുകമായ മണ്ണ...