നിസ്‌കാരം- 04, 05, 06
നിസ്‌കാരം- 📩04
*🪀കുട്ടികള്‍*...
പുതുതലമുറയെ ഇസ്ലാമിക ചുറ്റുപാടിലേക്ക് പാകപ്പെടുത്തിയെടുക്കുക എന്നുള്ളത് സമൂഹത്തിന്റെ ബാധ്യതയാണ്. നിസ്‌കാരവും തഥൈവ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ആളുകള്‍ക്കേ നിസ്‌കാരവും നിര്‍ബന്ധമാവൂ. *എങ്കിലും ഏഴു വയസ്സായ കുട്ടിയെ നിസ്‌കാരം പഠിപ്പിക്കലും നിസ്‌കരിക്കാന്‍ കല്‍പ്പിക്കലും രക്ഷിതാക്കളുടെ മേല്‍ കടമയാണ്.*
സാധാരണ ഗതിയില്‍ ഏഴു വയസ്സാകുമ്പോള്‍ ഒരു വിവേകത്തോടെയുള്ള പെരുമാറ്റവും സ്വഭാവവും പ്രകടിപ്പിച്ചു തുടങ്ങും . കുട്ടികള്‍ കല്‍പന അനുസരിക്കുന്നില്ല എങ്കില്‍ ശിക്ഷിക്കും എന്ന മുന്നറിയിപ്പും നല്‍കണം (ഫ പേ.53) കുട്ടികള്‍ക്ക് പത്തു വയസ്സാവുകയും നിസ്‌കാര കാര്യങ്ങളില്‍ അലസതയും മടിയും പ്രകടിപ്പിക്കുന്നതെങ്കില്‍ പരിക്കേല്‍ക്കാത്ത വിധം അടിക്കുകയും വേണം. *മുതിര്‍ന്നവര്‍ നിസ്‌കാരത്തില്‍ പാലിക്കുന്ന പൂര്‍ണ്ണമായ നിബന്ധനകളും മര്യാദകളും തന്നെയായിരിക്കണം കുട്ടികളിലും ഉണ്ടാവേണ്ടത്.അതില്‍ വീഴ്ച വരുത്തുന്നത് കാരണം രക്ഷിതാക്കള്‍ ആയിരിക്കും ശിക്ഷക്ക് നിധേയമാവുക.*
അപ്പോള്‍ വുളൂഅ് ഇല്ലാതെയും പെണ്‍കുട്ടികളാണെങ്കില്‍ മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ശരീര ഭാഗങ്ങള്‍ മറക്കാതെയും നിസ്‌കരിക്കുന്നത് ഹറാമാണ്. അതിന്റെ ശിക്ഷ രക്ഷിതാക്കള്‍ക്കായിരിക്കും. മാത്രമല്ല നഷ്ടപ്പെട്ട നിസ്‌കാരങ്ങള്‍ ഖളാഅ് വീട്ടാനും രക്ഷിതാക്കള്‍ കുട്ടികളെ പ്രേരിപ്പിക്കേണ്ടതാണ്.
*🥀നിസ്‌കാരത്തിന്റെ പൂര്‍ണ്ണമായ മര്യാദകളും സുന്നത്തുകളും ശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ മാത്രമേ പ്രായപൂര്‍ത്തിയായ ശേഷം കുറ്റമറ്റ രീതിയിലുള്ള നിസ്‌കാരം നിര്‍വ്വഹിക്കുന്ന നിലക്ക് കുട്ടികള്‍ വളര്‍ന്നു വരികയുള്ളു.*
ഇവിടെ രക്ഷിതാക്കള്‍ എന്നത് കണ്ട് വിവക്ഷ മാതാ പിതാക്കള്‍ മാത്രമല്ല അവരുടെ അഭാവത്തില്‍ ഇത്തരം ബാധ്യതകളും കടമകളും മറ്റുള്ള രക്ഷാകര്‍ത്താക്കളിലേക്കും നീങ്ങുനന്നതാണ്. കുട്ടി പൂര്‍ണ്ണ വിവേകത്തോടെ പ്രായ പൂര്‍ത്തിയായല്ലാതെ ഇവരുടെ ഈ ബാധ്യത തീരുകയില്ല മാത്രവുമല്ല ഖുര്‍ആനും നിസ്‌കാരവും മറ്റു മത ചിട്ടകളും പഠിപ്പിക്കേണ്ടതിനാവശ്യമായ ചെലവ് കുട്ടിക്ക് സ്വത്തുണ്ടെങ്കില്‍ അതില്‍ നിന്നും ഇല്ലെങ്കില്‍ പിതാവിന്റെ സ്വത്തില്‍ നിന്നുമായിരിക്കണം. അതുമില്ലെങ്കില്‍ പിതാവിന്റെ സ്വത്തില്‍ നിന്നുമായിരിക്കണം അതുമില്ലെങ്കില്‍ മാതാവിനായിരിക്കും ആ ചുമതല (ഫ പേ 54) .
*🧉അടിമ അവന്റെ യജമാനനോടുള്ള കൂടിക്കാഴ്ച്ചക്ക് മുന്നൊരുക്കം അത്യാവശ്യമാണ്. ഇത്തരം മുന്നൊരുക്കള്‍ക്കായി രക്ഷിതാവ് തന്നെ ചില നിബന്ധനകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് . ഇത്തരം നിബന്ധനകളില്‍ പ്രധാനപ്പെട്ടവയാണ് ശര്‍ത്തുകള്‍ .ഇവ അഞ്ചാണ് .*
*നിസ്‌കാരം- 📩05-*
*🪀നിസ്കാരത്തിന്റെ ശര്‍ത്തുകള്‍*...
*📨1- ശുദ്ധിയാവല്‍( ത്വഹാറത്ത്)*
നിസ്‌കാരത്തിന്റ ശര്‍ത്തുകളില്‍ പ്രധാനപ്പെട്ടതും ആദ്യത്തേതുമാണിത്. ശുദ്ധി എന്നാല്‍ ചെറുതും വലുതും ആയ അശുദ്ധികളില്‍ നിന്നുള്ള ശുദ്ധിയാവല്‍, യഥാര്‍ത്ഥത്തില്‍ അശുദ്ധി മൂലമോ നജസ് കാരണമോ സംഭവിച്ച തടസ്സം നീക്കുക എന്നതാണതിന്റെ മതപരമായ വിവക്ഷ.
*🧉അംഗ ശുദ്ധി (വുളു) വരുത്തുന്നതോടു കൂടിയാണ് ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകുന്നത്,എന്നാല്‍ വലിയ അശുദ്ധിയുള്ള വ്യക്തി ശുദ്ധിയാകുന്നത് കുളിക്കുന്നതോടെയാണ്.*
*📨2- ദേഹം വസ്ത്രം സ്ഥലം എന്നിവ നജസില്‍ നിന്ന് മുക്തമാവാന്‍..*
നിസ്‌കരിക്കുന്ന വ്യക്തിയുടെ ശരീരം മുഴുവനും വായ,മൂക്ക്,കണ്ണ് എന്നിവയടക്കം .അവന്റെ വസ്ത്രവും നിസ്‌കാര സ്ഥലവും വിട്ടുവീഴ്ചയില്ലാത്ത നജസില്‍ നിന്ന് മുക്തമായിരിക്കണം.കാരണം തന്റെ രക്ഷിതാവുമായുള്ള സംഭാഷണത്തില്‍ അടിമ ലക്ഷ്യമാക്കുന്നത് ആത്മ സംശുദ്ദീകരണമാണ്. ഇതിനായി അവന്റെ ബാഹ്യ പ്രകടനങ്ങളില്‍ ശുദ്ധി പാലിക്കല്‍ അവന്‍ നിര്‍ബന്ധിതമാവുകയാണ്.
*📨3- നഗ്നത മറക്കല്‍...*
നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ മൂന്നാമത്തേതാണ് നഗ്നത മറക്കല്‍ . പുരുഷന്‍മാരും അടിമകളായ സ്തീകളും മുട്ടുകാലിന്റെയും പൊക്കിളിന്റെയും ഇടയിലുള്ള സ്ഥലത്തെ നഗ്നത മറക്കലാണ് നിര്‍ബന്ധം.
*🧉എന്നാല്‍ സ്വതന്ത്രയായ സ്ത്രീ അവള്‍ പ്രായപൂര്‍ത്തിയാകാത്തവളാണെങ്കിലും മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ശരീര ഭാഗങ്ങള്‍ മറക്കാല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അഭിമുഖമായി സംസാരിക്കുമ്പോള്‍ തൊലിയുടെ നിറം കാണാത്ത വിധത്തിലുള്ള വസ്ത്രമാണ് നഗ്നത മറക്കാന്‍ ഉപയോഗിക്കേണ്ടത് മാത്രമല്ല മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും മറക്കല്‍ നിര്‍ബന്ധമാണ്.*
നിസ്‌കാരത്തിലല്ലാത്തപ്പോഴും വിജന സ്ഥലത്താണെങ്കിലും നഗ്നത മറക്കല്‍ വ്യക്തികള്‍ക്ക് നിര്‍ബന്ധമാണ്.
*📨4- സമയം ആയെന്നറിയല്‍...*
നിര്‍ദ്ദിഷ്ഠ സമയങ്ങളിലുള്ള നിസ്‌കാരങ്ങളാണ് അഞ്ച് നേരത്തെ ഫര്‍ള് നിസ്‌കാരങ്ങള്‍ എന്നത് കൊണ്ട് തന്നെ അത് സമയ ബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതും അനിവാര്യം തന്നെ. അത് കൊണ്ട് ഈ നിസ്‌കാരങ്ങളുടെ സമയം പ്രവേശിച്ചുവെന്നറിയൽ നിസ്‌കാരം സ്വീകാര്യമാവാന്‍ ശര്‍ത്താണ്.
*📨5- ഖിബ് ലയിലേക്ക് മുന്നിടല്‍...*
നാഥനിലേക്ക് താഴ്മയോടെ കീഴടങ്ങുന്ന അടിമ രക്ഷിതാവിന്റെ ഗേഹമായ ഖിബ് ലയിലേക്ക് മുന്നിടല്‍ ശര്‍ത്താണ്. ഇതു മൂലം അവന്‍ പ്രകടമാക്കുന്നത് തന്റെ രക്ഷിതാവിനേടുള്ള കീഴ് വഴക്കവും അനുസരണയുമാണ്. ഒരഭിമുഖ സംഭാഷണത്തിന്റെ മര്യാദയെന്നോണം ഇവിടെയും നിസ്‌കരിക്കുന്ന വ്യക്തി നെഞ്ചു കൊണ്ടാണ് ഖിബ്ലയെ മുന്നിടേണ്ടത്. മാത്രവുമല്ല ഖിബ് ലയുടെ ഭാഗത്തേക്കായാല്‍ പോര മറിച്ച് ഖിബ് ലയുടെ അഭാവത്തിലും അഭിമുഖമായിട്ടെന്നവണ്ണം നിസ്‌കരിക്കുന്നയാള്‍ നില്‍ക്കണം. (കേരളത്തില്‍ നിന്നും നിസ്‌കരിക്കുന്നവരുടെ ഖിബ് ല പടിഞ്ഞാറ് ഭാഗത്തു നിന്നും അല്‍പം വടക്കു ഭാഗത്തേക്ക് ചെരിഞ്ഞ് കൊണ്ടാണ് നില്‍ക്കേണ്ത്.)
*നിസ്‌കാരം- 📩06-*
*🪀ശുദ്ദീകരണവും ജലവും*...
വൃത്തിയുടെ കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവുമുള്ള ഇസ്ലാമിന്ന് ശുദ്ധീകരണത്തിനായി ചില മാര്‍ഗ്ഗങ്ങളും രീതികളും സ്വീകരിച്ചിട്ടുണ്ട്. നിസ്‌കാരത്തിനു വേണ്ടി മാത്രമല്ല അല്ലാത്ത അവസ്ഥയിലും വ്യക്തിയുടെ ശരീരവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശുദ്ധീകരിക്കാനും ഇസ്ലാം നിര്‍ദ്ദേശിക്കുന്നുണ്ട്.
*ശുദ്ദീകരണത്തിനാവശ്യമായതും ഏറ്റവും പ്രധാനപ്പെട്ടതുമാണ് ശുദ്ധജലം.* ഇവിടെ ശുദ്ധജലം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് സൃഷ്ടിപരമായ വിശേഷണങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്ന വെള്ളമാണ്. അപ്പോള്‍ കടല്‍ വെള്ളവും നദീജലവും ഈ അര്‍ത്ഥത്തില്‍ ശുദ്ധജലം തന്നെയാണ്. മാത്രവുമല്ല മറ്റൊരു ശുദ്ധീകരണത്തിന് ഈ ജലം ഉപയോഗിച്ചതുമാകരുത്.
കുങ്കുമം, ചന്ദനം , വെള്ളത്തിന് സമീപമുള്ള മരത്തില്‍ നിന്ന് വീഴുന്ന പഴം വെള്ളത്തില്‍ മനഃപ ൂര്‍വ്വം ഇട്ടു അതില്‍ അലിഞ്ഞു ചേര്‍ന്ന ഇല തുടങ്ങിയ വെള്ളത്തെ സംരക്ഷിക്കാന്‍ കഴിയുന്നതും വേര്‍ തിരിച്ചു കാണാന്‍ പറ്റാത്ത വിധം വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നതുമായ ശുദ്ധിയുള്ള വസ്തുക്കള്‍ കൊണ്ട് പകര്‍ച്ച സംഭവിച്ചാല്‍ ആ വെള്ളം ഉപയോഗ ശൂന്യമാണ്.
*🦠എന്നാല്‍ വെള്ളത്തിന്റെ പേരിനെ ബാധിക്കാത്ത അല്‍പമാത്ര പകര്‍ച്ചയും അല്പ്പമോ അനല്‍പ്പമോ എന്ന് സംശയിക്കത്തക്കമുള്ള ജലവും ശുദ്ധീകരണ പ്രക്രിയയില്‍ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല വെള്ളം സ്ഥിതി ചെയ്യുന്ന അല്ലെങ്കില്‍ ഒഴുകുന്ന സ്ഥലത്തെ കളിമണ്ണ് ഗന്ധകം പായല്‍ തുടങ്ങിയവ കൊണ്ട് വെള്ളത്തിന് വല്ല പകര്‍ച്ചയും സംഭവിച്ചാലും വിരോധമൊന്നുമില്ല.*
*🍁ദീര്‍ഘ കാലം കെട്ടി നിന്നോ അകലെയുള്ള വൃക്ഷത്തിലെ ഇലകള്‍ സ്വയം പാറി വീണലിഞ്ഞോ പകര്‍ച്ച വന്നാലും ആ വെള്ളം ശുദ്ദീകരണ യോഗ്യം തന്നെ.*
വെള്ളം ശുദ്ധമാണെങ്കില്‍ തന്നെയും തന്നെയും ഏകദേശം 200 ലിറ്റര്‍ കുറവുള്ളതില്‍ നജസ് വീണാല്‍ ആ വെള്ളം ശുദ്ധീകരണ യോഗ്യമല്ല. ഇനി വെള്ളം രണ്ട് കുല്ലത്തില്‍ കൂടിയത് തന്നെ പക്ഷേ അതില്‍ നജസ് വീണ് വെള്ളത്തിന്റെ നിറം , മണം , രുചി , എന്നിവയിലൊന്ന് വ്യത്യാസം സംഭവിച്ചാല്‍ ആ വെള്ളവും ശുദ്ദൂകരണ പ്രക്രിയയില്‍ ഉപയോഗിക്കാന്‍ പാടില്ല.
*🧉ബക്കറ്റ് പോലെയുള്ള പാത്രത്തില്‍ നിന്ന് കോരിയെടുത്ത് ശുദ്ധീകരണം നടത്തുന്നയാള്‍ നജസ് ആയതോ അശുദ്ധിയുള്ളതോ തന്റെ കൈ പാത്രത്തിലെ വെള്ളത്തില്‍ മുക്കരുത്. തന്‍മൂലം വെള്ളം ശുദ്ധമാണെങ്കിലും മുമ്പ് പറഞ്ഞത് പ്രകാരം ഉപയോഗ സൂന്യമായതിന്റെ ഗണത്തില്‍ പെടുത്തേണ്ടി വരും.*
അത് പോലെ തന്നെ വുളു ചെയ്യുന്നതിനിടെ തെറിച്ച വെള്ളം അല്ലെങ്കില്‍ കുളിയുടെയോ നജസ് ഒഴുകുന്ന അവസരത്തിലോ ശുദ്ധീകരണത്തിനായി എടുത്തു വെച്ച വെള്ളത്തില്‍ തെറിച്ചു വീണ ജലം കാരണം മറ്റൊരു ശുദ്ദീകരണം നടത്തരുത് മറിച്ച് ബക്കറ്റില്‍ നിന്നും മറ്റും ചെയ്യും പ്രകാരം ചെറിയ പാട്ടയോ മറ്റോ ഉപയോഗിച്ച് വെള്ളം കോരിയെടുത്ത് ഹാളിലേക്ക് വെള്ളം വീഴാത്ത രീതിയില്‍ പുറത്ത് വെച്ച് ശുദ്ധി വരുത്തണം.