നിസ്‌കാരം 16, 17, 18
നിസ്‌കാരം- 📩16
🪀വുളൂഅ്
🏐ഖുഫ്ഫ..
കഠിനമായ ചൂടിനെയും മറ്റു പ്രതിരോധിക്കാനായി തോല്, മരം എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന ഖുഫ്ഫ മരുഭൂമിയിലൂടെയുള്ള യാത്രക്കോ കാട്ടില്‍ വേട്ടക്ക് പോകാനോ ആണ് സാധാരണയായി ധരിക്കാറ്. കണങ്കാലിന്റെ പകുതിക്ക് മുകളില്‍ വരെ മറക്കുന്നതാണ് സാധാരണ ഗതിയിലുള്ള ഖുഫ്ഫ.
എന്നാല്‍ ഖുഫ്ഫ ഷൂവിന്റെ ഉള്ളില്‍ ധരിക്കുന്ന സോക്‌സോ ഷൂവോ ഖുഫ്ഫയുടെ ഗണത്തില്‍ പെടുത്താവതല്ല. അതുകൊണ്ട് ഇവക്കുമുകളില്‍ തടവുന്നത് സാധൂകരിക്കാനാവില്ലെ.
🏐ഹൗളില്‍ ശ്രദ്ധിക്കേണ്ടത്..
കൈയിട്ട് വുളൂഅ് ചെയ്യുന്ന പളളി ഹൗളുകള്‍, ടാങ്കുകള്‍, സമ്മേളന നഗരിയിലേയും മററും തല്‍ക്കാലിക ഹൗളുകള്‍ എന്നിവയിലൊക്കെ ഏകദേശം 200 ലിറ്റര്‍ വെള്ളമുള്ളപ്പോള്‍ മാത്രമേ അതില്‍ കയ്യിട്ട് വുളൂഅ് ചെയ്യാവൂ.
ജലക്ഷാമം അനുഭവപ്പെടുന്ന സമയത്തും സാധാരണയില്‍ കവിഞ്ഞ് കൂടുതല്‍ ആളുകള്‍ ഒന്നിച്ച് വുളൂഅ് ചെയ്യുമ്പോഴും പലപ്പോഴും ഇത്രയും അധികം വെള്ളം ഹൗളുകളില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അതില്‍ കയ്യിട്ട് വുളൂഅ് ചെയ്യരുത്. മാത്രവുമല്ല വുളൂഅ് ചെയ്യാനുപയോഗിച്ച് വെള്ളം അതിലേക്ക് തെറിക്കുന്നതും സൂക്ഷിക്കണം.
ഏതെങ്കിലും ഒരാള്‍ വുളൂഇന്റെ നിയ്യത്ത് ചെയ്ത് മുഖം കഴുകിയ ശേഷം ഹൗളിലെ 200 ലിറ്ററില്‍ കുറഞ്ഞ വെള്ളത്തില്‍ കയ്യിട്ടാല്‍ പിന്നീട് ആ വെള്ളം ഏകദേശം 200 ലിറ്റര്‍ തികയാത്തിടത്തോളം അതില്‍ നിന്ന് കോരിയെടുത്ത് വുളൂഅ് ചെയ്യാവതല്ല.
🏐വെള്ളത്തിന്റെ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടത്.
ആധുനിക സമൂഹം ജലമലിനീകരണത്തിനെതിരെയും അമിത വ്യയത്തിനെതിരെയും ശക്തമായ ആഹ്വാനവുമായി കടന്നുവരുവന്നതിന്റെ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെയും എത്രയോ മുമ്പ് തന്നെ പരിശുദ്ധ ഇസ്‌ലാം ജലത്തിന്റെ അമിത വ്യയത്തിനെതിരെയും ദുര്‍ വിനിയോഗത്തിനെതിരെയും ശക്തമായി ശബ്ദിച്ചിട്ടുണ്ട്.
ആവശ്യത്തിന് മാത്രം ജലം വിനിയോഗിക്കുന്നതാണ് യഥാര്‍ത്ഥ സത്യവിശ്വാസിയുടെ ജീവിത ചര്യ. ഇതിന് പ്രവാചക തിരുമേനി തന്നെ മാതൃക വരച്ചുവെതതച്ചിട്ടുണ്ട്. അവിടുന്ന് ഒരു മുദ്ദ്. ഏകദേശം 800 മില്ലി. വെള്ളം കൊണ്ടാണ് വുളൂഅ് ചെയ്യുകയും ഒരു സ്വാഹ് ഏകദേശം 3.200 ലിറ്റര്‍ വെള്ളംകൊണ്ടാണ് സ്‌നാനം ചെയ്യുകയും ചെയ്തിരുന്നത്.
നിറഞ്ഞൊഴുകുന്ന നദിയില്‍ നിന്നോ കടലില്‍ നിന്നോ വുളൂഅ് ചെയ്യുമ്പോഴും ആവശ്യത്തിന് മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്നാണ് ശാസന. വുളൂഅ് കുളി മറ്റു ശുചീകരണങ്ങള്‍ക്കൊക്കെ വെള്ളം മിതമായി മാത്രമെ ഉപയോഗിക്കാവൂ. സുന്നത്തുകള്‍ പാലിക്കുന്നതിലപ്പുറം വെള്ളം പാഴാക്കരുത്.
സാധാരണയായി പള്ളികളിലെ ഹൗളില്‍ നിന്ന് വലിയ കപ്പുകള്‍ ഉപയോഗിച്ച് വെള്ളം കോരിയൊഴക്കുന്ന പതിവുണ്ട്. അതുപോലെത്തന്നെ വുളൂഇന്റെ അവയവങ്ങള്‍ കഴുകുന്ന സമയത്ത് പൂര്‍ണ്ണമായും ടാപ്പ് തുറന്ന് വിടുമ്പോള്‍ ധാരാളം വെള്ളം പാഴാകാറുണ്ട്. വലി തൊട്ടിയിലും ബക്കറ്റിലും വെള്ളം നിറച്ച് തലവഴി പലതവണ വെള്ളം ഒഴിച്ച് നഷ്ടപ്പെടുത്തുന്നവര്‍ ഷവര്‍ പൂര്‍ണ്ണമായുംതുറന്നുവിട്ട് ഇതെല്ലാം ദൂര്‍ത്താണ്. മതപരമായി ഇതിനെല്ലാം വിലക്കുണ്ട്. മാത്രമല്ല ജലക്ഷാമത്തിന് നിമിത്തമാകാനും സാധ്യതയുണ്ട്.
ആയതിനാല്‍ ഇതെല്ലം ഉപേക്ഷിക്കേണ്ടതാണ്.
പള്ളിയില്‍ ടാപ്പിന്റെ മുന്നിലും ഹൗളിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍ നനയും പ്രകാരം നിന്നോ മറ്റു രീതിയിലോ വുളൂഅ് ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് അലോസരം ഉണ്ടാക്കും. അത് പാടില്ല. അടുത്ത് നിന്ന് വുളൂഅ് ചെയ്യുന്നവന്‍ പ്രയാസമാകും വിധം വെള്ളം തെറുപ്പിക്കുകയോ തുപ്പുകയോ അരുത്.
പള്ളികളിലെ മെയിന്‍ വാള്‍വ് 10% മുതല്‍ 15% മാത്രം തുറന്നുവെക്കുന്നതും ഹൗളുകളില്‍ വളരെ ചെറിയ പാട്ടകള്‍ ഉപയോഗിക്കുന്നതും വെള്ളം പാഴാകുന്നതിന് ഒരു പരിധിവരെ പരിഹാരമാണ്.
നിസ്‌കാരം- 📩17
നജസുകള്‍
ശുചിത്വകാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന പരിശുദ്ധ ഇസ്‌ലാം അഴുക്കിനെയും മ്ലേച്ചമായ വസ്തുക്കളെയും വ്യക്തമായി പ്രധിപാതിക്കുന്നുണ്ട്. മ്ലേച്ചമായ വസ്തുക്കളെ വ്യക്തമായി നിര്‍വചിക്കുകയും ശുദ്ധീകരണ രീതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. നിസ്‌കാരത്തിന്റെ സ്വീകാര്യതക്ക് പ്രതിബദ്ധമാകുന്ന എന്നതാണ് നജസ് എന്നതിന്റെ സാങ്കേതിക വിവക്ഷ.
*കാഷ്ടം, മൂത്രം എന്നിവ ഇവക്ക് ഉദാഹരണങ്ങളാണ്. മാത്രമല്ല വികാര മൂര്‍ച്ചയിലെത്താത്ത ഘട്ടത്തില്‍ പുറപ്പെടുന്ന വെളുപ്പോ മഞ്ഞയോ വര്‍ണ്ണമുള്ള നേര്‍ത്ത ദ്രാവകമാണ് മദ്‌യ്. മൂത്രമൊയിച്ചാലോ ഭാരം ചുമന്നാലോ പുറുപ്പെടുന്ന കട്ടിയുള്ള കലര്‍പ്പുള്ള ദ്രാവകമാണ് വദ്‌യ്. ഇവരണ്ടും നജസാണ്.*
*രക്തം, ചലം, രക്തം കലര്‍ന്ന നീര് എന്നിവയുടെ മുറിവ്, പൊള്ളന്‍, വസൂരി എന്നിവയില്‍ നിന്ന് ഒലിക്കുന്ന പകര്‍ച്ച വെള്ളം എല്ലാം നജസ് തന്നെയാണ്. ആമാശയത്തിലെത്തിയ ശേഷം ഛര്‍ദ്ദിക്കുന്ന എന്തും വെള്ളം ആണെങ്കില്‍ തന്നെയും നജസാണ്. മാത്രമല്ല, പിത്തനീര് ഭക്ഷിക്കപ്പെടാത്ത ജീവികളുടെ പാല്‍ ഒട്ടകം, പശു പോലുള്ള ജീവികള്‍ അയവിറക്കുന്നവ എന്നിവയും ആമാശയത്തില്‍ നിന്നുള്ള കഫം, ഉറങ്ങുന്നവന്റെ ദ്രാവകം ആമാശത്തില്‍ നിന്നാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഇവയും നജസിന്റെ ഗണത്തിലാണ് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ പരിഗണിച്ചത്.
ഇപ്രകാരം തന്നെ പ്രസവിക്കുമ്പോള്‍ കുട്ടിയോടൊപ്പമോ അതിനല്‍പം മുമ്പോ പുറപ്പെടുന്ന ദ്രവവും നജസാണ്.
ശവം, ശവത്തിന്റെ രോമം, എല്ല്, കൊമ്പ്, പല്ല് എന്നിവ നജസാണെങ്കിലും മനുഷ്യന്‍ മത്സ്യം വെട്ടുകിളി എന്നിവ നജസല്ല. ലഹരി പദാര്‍ത്ഥങ്ങള്‍ ഒരു തുള്ളിയാണെങ്കില്‍ പോലും നജലസാണ്.
നായയും പന്നിയും നജസായതുപോല തന്നെ ഇവ പരസ്പരമോ മറ്റൊരു ജീവിയുമായി ഇണചേര്‍ന്നുണ്ടായതോ ആണെങ്കില്‍ അതും നജസാണ്.
🏐നജസുകള്‍ ശ്രദ്ധിക്കേണ്ടത്..
വിശ്വാസി ഇടപഴകുന്ന മേഖലകളെല്ലാം തന്നെവൃത്തിയുള്ളതായിരിക്കേണ്ടതാണ്. അവന്റെ നടത്തത്തിലും ഇരുത്തതിലും കിടത്തത്തിലുമെല്ലാം നജസ് ശരീരത്തിലേക്കും വസ്ത്രത്തിലേക്കമെല്ലാം പുരളുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ നജസിനെ സൂക്ഷിക്കുന്ന പരുവത്തിലായിരിക്കണം അവന്റെ വസ്ത്രധാര രീതിയും പെരുമാറ്റവും.
പൊതുവെ ശ്രദ്ധിക്കപ്പെടാതെ പോവുന്ന കാര്യമാണ് നിലത്തിഴച്ച് നടക്കുന്ന പാന്റും തുണിയുമെല്ലാം. *ഇവ റോഡിലും നിരത്തിലും കാറിലും ബസിലും ട്രെയിനിലുമൊക്കെ നിലത്തുള്ള നജസുകള്‍ പേറി നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവാണ്. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് പള്ളിയില്‍ കയറി നിലത്തിഴച്ചാല്‍ വസ്ത്രത്തില്‍ നിന്ന് നജസ് പള്ളിയില്‍ പുരണ്ട് പള്ളിയും മലിനമാകും. ഇത് മറ്റുള്ളവരുടെ നിസ്‌കാരവും അസാധുവാക്കും.*
ആയതിനാല്‍ നിസ്‌കാര സമയത്ത് മാത്രം പാന്റ് മടക്കിവെക്കുന്നതും തുണി കയറ്ഇ ഉടുക്കുന്നതും നിസ്‌കാരത്തിന്റെ സാധൂകരണത്തിന് യാതൊരുപകാരവും ചെയ്യുകയില്ല.
അതുകൊണ്ടുതന്നെ നെരിയാണിക്ക് മുകളില്‍ മാത്രം ഇറക്കമുള്ള രീതിയില്‍ പാന്റ് തയ്പിക്കുകയും തുണിയുടുക്കുന്നവര്‍ എല്ലാ സമയത്തും തുണി കയറ്റി ഉടുക്കുകയും ചെയ്യുക.
തൊഴില്‍ സ്ഥലത്തും സ്‌കൂളുകളിലും കോളേജുകളിലും ബസിലും ട്രയിനിലും ബസ്റ്റാന്റിലും റെയില്‍വെ സ്റ്റേഷനുകളിലുമെല്ലാം അന്യസ്ത്രീകളുമായി കുശലം പറഞ്ഞ് രസിക്കുന്നതും അകലെ നിന്ന് നോക്കി ആശ്വദിക്കുന്നതും മൊബൈല്‍ സംഭാഷണവും കമ്പ്യൂട്ടറിലെയും മൊബൈലിലെയും മെസ്സേജുകളും ചാറ്റിംഗും ഇക്കിളി നോവല്‍ വായനയും മറ്റുള്ള പലപ്രവര്‍ത്തനങ്ങളുമെല്ലാം പലപ്പോഴും മദിയെന്ന ദ്രാവകം പുറപ്പെടാന്‍ കാരണമാകും. മത്രമല്ല, സ്വന്തം ഭാര്യമാരുമായി യാത്രയിലെയും മറ്റുമുള്ള തമാശകളും പെരുമാറ്റങ്ങളും കാരണമായി മദ്‌യ് പുറപ്പൈട്ടേക്കാം. *എന്നാല്‍ മദ്‌യ് പുറപ്പെടുന്നത് മൂത്രം പുറപ്പെടുന്നത് പ്രകാരം അറിയണമെന്നനില്ല. ആയതിനാല്‍ ഇത്തരക്കാന്‍ അടിവസ്ത്രം പരിശോധിക്കുകയും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുകയും വേണം. അടിവസ്ത്രത്തില്‍ മദ്‌യ് ഉണ്ടെങ്കില്‍ വസ്ത്രം കഴുകുകയോ അതഴിച്ച് മാറ്റുകയോ വേണം. അല്ലാതെയുള്ള നിസ്‌കാരം അസാധുവാണ്.
മൂത്രമൊഴിക്കുന്ന സമയത്ത് ശരീരത്തിലേക്ക് തെറിക്കാതെ ശ്രദ്ധിക്കണം. യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കുമ്പോള്‍ ക്ലോസറ്റിലുള്ള വെള്ളം ചന്തിയുടെ ഭാഗത്തേക്കും തുടയിലേക്കും തെറിക്കുന്നതിനാലും ക്ലോസറ്റില്‍ തുടവെച്ച് ഇരിക്കുന്നതിനാലും ഈ ഭാഗങ്ങളൊക്കെ കഴുകി ശുദ്ധി വരുത്തണം.
വസ്ത്രത്തിലേക്ക് തെറിച്ചിട്ടുണ്ടെങ്കില്‍ വസ്ത്രം കഴുകുകയോ വേറെ വസ്ത്രം ധരിക്കുകയോ വേണം.
വീടുകളില്‍ ബാത്ത് റൂമില്‍ നിന്ന് വുളൂഅ് ചെയ്തുവരുന്നവര്‍ ചെരിപ്പ് അഴിച്ചു നേരെ നിസ്‌കാര പായയില്‍ കയറണം. *വീടുകളില്‍ വെള്ളം ഒഴിച്ച് കഴുകുന്നതിന് പകരം സാധാരണയായി നിലം തുടക്കുകയാണ് പതിവ്. കാഴ്ചയില്‍ വൃത്തിയാകുമെങ്കിലും പുരളുന്ന സ്ഥലമാണെങ്കില്‍ നജസില്‍ നിന്നു ശുദ്ധിയാകുന്നില്ല. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളില്‍. അവര്‍ മലമൂത്രവിര്‍ജ്ജനം നടത്തുമ്പോള്‍ കഴുകി വൃത്തിയാക്കുന്നതിന് പകരം മലവും മൂത്രവും നീക്കി നിലം കഴുകാതെ തുടക്കുക മാത്രം ചെയ്യുമ്പോള്‍ നജസ് പരക്കുകയാണ് ചെയ്യുക. ഈ നിലയില്‍ കഴുകാതെയുള്ള തറയില്‍ നനഞ്ഞ കാലോടുകൂടെ ചവിട്ടി കട്ടിലിലും കസേരയിലും മറ്റു സ്ഥലങ്ങളിലും കുട്ടികളും വലിയവരും കയറുമ്പോള്‍ അവിടെയെല്ലാം നജസ് വ്യാപിക്കുന്നു. അതുകൊണ്ട് തറയില്‍ നജസായാല്‍ കഴുകി വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.*
നിസ്‌കാരം- 📩18
🏐നജസ് കഴുകല്‍..
നജസിന്റെ വിവധ രൂപങ്ങള്‍ നാം ചര്‍ച്ചെ ചെയ്യുകയുണ്ടായി. മാത്രമല്ല ശരീരത്തിലോ വസ്ത്രത്തിലോ നിസ്‌കരിക്കുന്ന സ്ഥലത്തോ നജസ് ശേഷിക്കുകയാണെങ്കില്‍ നിസ്‌കാരം അസാധുവാകാനുള്ള കാരണമാകുമെങ്ന്നും നാം പറയുകയുണ്ടായി.
എന്നാല്‍ എങ്ങനെയാണ് ശരീരത്തിലോ വസ്ത്രത്തിലോ മറ്റിടങ്ങളിലോ പുരണ്ട നജസ് നീക്കം ചെയ്യുക.
*ദൃഷ്ടിഗോചരമായ നജസ് രുചി, നിറ, ഗന്ധം എന്നിവ നീക്കം ചെയ്യും വിധമായിരിക്കണം കഴുകിശുദ്ധിയാക്കേണ്ടത്. എന്നാല്‍ അടയാളമൊന്നുമില്ലാത്ത ഉണങ്ങിയ മൂത്രം പോലുള്ള കാണാനാവാത്ത നജസാണെങ്കില്‍ അതിേന്മല്‍ ഒരു പ്രാവശ്യം വെള്ളം ഒഴുക്കിയാല്‍ മതയാകും. കുറഞ്ഞ വെള്ളമാണ് അതായത് ഏകദേശം 200 ലിറ്ററില്‍ താഴെ വെള്ളമാണെങ്കില്‍ ശുദ്ധീകരണത്തിന് മലിന വസ്തുവിന്റെ മേല്‍ വെള്ളം ഒഴിച്ച് കഴുകണമെന്ന നിബന്ധനയുണ്ട്. വസ്തു അതിലിട്ട് കഴുകിയാല്‍ കുറഞ്ഞ വെള്ളവും നജസാവും. എന്നാല്‍ വെള്ളം ഏകദേശം 200 ലിറ്റര്‍ അതായത് രണ്ട് കുല്ലത്ത് വെള്ളമോ അതില്‍ കൂടുതലോ ആണെങ്കില്‍ ഈ പ്രശ്‌നം ഇല്ല.
വായ് നജസായാല്‍ തൊണ്ടവരെ വെള്ളം ഒഴിച്ച് വൃത്തിയാക്കാണം. നജസായ അവസ്ഥയില്‍ ഒന്നും കഴിക്കല്‍ അനുവദനീയമല്ല.
നജസായ തറ കഴുകുന്ന സമയത്ത് റൂമിന് പുറത്തേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള ഓവുകളോ ബാത്ത് റൂമിലേക്ക് ഒലിപ്പിക്കാന്‍ സൗകര്യമോ ഇല്ലെങ്കില്‍ അവിടങ്ങളിലെ നജസ് ആദ്യം പൂര്‍ണ്ണമായി തുടച്ചുനീക്കണം. ശേഷം ഉണങ്ങിയ തുണികൊണ്ട് നജസിന്റെ അടയാളങ്ങളും നനവും പൂര്‍ണ്ണമായും തുടച്ച് ഉണക്കുക. പിന്നീട് അവിടെ ശുദ്ധജലം ഒഴിച്ച് ശുദ്ധിയുള്ള തുണികൊണ്ട് തുടച്ചുമാറ്റിയാല്‍ മതിയാകുന്നതാണ്.
🏐ശൗച്യം ചെയ്യല്‍..
വിസര്‍ജ്ജന ദ്വാരങ്ങളിലൂടെ നനവോടെ എന്ത് പുറപ്പെട്ടാലും ശൗച്യം ചെയ്യല്‍ നിര്‍ബന്ധമാണ്. നജസ് നീങ്ങിയെന്ന് മികച്ച ധാരണ ഉണ്ടായാലും മതി.
വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ ഇടതുകാലും പുറത്തിറങ്ങുമ്പോള്‍ വലതുകാലും ആദ്യം വെക്കലാണ് സുന്നത്. ഖുര്‍ആന്‍ ,നബിയുടെയോ മലകിന്റെയോ പേര് എന്നിങ്ങനെയുള്ള ആദരണീയ നാമങ്ങള്‍ തിരുവചനങ്ങള്‍ എന്നിവ മാറ്റി വെക്കണം. വിസര്‍ജ്ജന വേളയില്‍ സംസാരിക്കരുത്. ദിക്‌റ് ചൊല്ലുകയും അരുത്. വിസര്‍ജ്ജ്യം പുറത്ത് വരാതിരിക്കുമ്പോഴും ദിക്‌റ് ചൊല്ലരുത്. ഇതെല്ലാം സുന്നത്താണ്.
ജനങ്ങള്‍ സംസാരിച്ചും വിശ്രമിച്ചും ഇരിക്കുന്ന മറ്റാര്‍ക്കും ഉടമസ്ഥതയില്ലാത്ത സ്ഥലങ്ങള്‍ വഴികള്‍ തുടങ്ങിയ ഇടങ്ങളിലൊന്നും മലമൂത്രവിസര്‍ജ്ജനം അരുത്. അവിടെ നിര്‍വഹിക്കല്‍ നിശിദ്ധമാണ്. ഫലവൃക്ഷ ചുവട്ടിലും വിസര്‍ജ്ജനം നടത്താതിരിക്കലാണ് ഉത്തമം. ഖിബ്‌ലക്ക് മുന്നിട്ടോ പിന്നിട്ടോ വിസര്‍ജ്ജനം നടത്താതിരിക്കുക, വിസര്‍ജ്ജന വേളയില്‍ പല്ലുതേക്കാതിരിക്കുക, മൂത്രത്തലില്‍ തുപ്പാതിരിക്കുക ഇവയെല്ലാം സുന്നത്തായ മര്യാദകളാണ്.
വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍
*بِسْمِ اللهِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ*
എന്നും
പുറത്തിറങ്ങുമ്പോള്‍
*غُفْرَانَكَ الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّيَ الأَذَى وَعَافَانِي*
ശേഷം
*اللَّهُمَّ طَهِّرْ قَلْبِي مِنَ النِّفَاقِ وَحَصِّنْ فَرْجِي مِنَ الْفَوَاحِشِ*
എന്നും ചൊല്ലല്‍ സുന്നത്താണ്..
വിസര്‍ജ്ജന വേളയില്‍ പരിപൂര്‍ണ്ണമായും മൂത്രം ഉററിത്തീര്‍ന്നു എന്നുറപ്പുവരുത്തിയ ശേഷം മാത്രമേ ശൗച്യം ചെയ്യാവൂ. ഇങ്ങനെ ഉറ്റിത്തീരാന്‍ അല്‍പ ശേഷം കാത്തിരിക്കുകയും തൊണ്ടയനക്കുക ചുമക്കുക ലിംഗത്തിന്റെ അടിഭാഗം അമർത്ത്തി തടവുക തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതമുണ്.
*അല്ലാത്തപക്ഷം പൂര്‍ണ്ണമായും മൂത്രം ഉറ്റിത്തീരുന്നതിന് മുമ്പ് എഴുനേല്‍ക്കുകയാണെങ്കില്‍ മൂത്രനാളിയില്‍ ശേഷിക്കുന്ന മൂത്രം അടിവസ്ത്രത്തിലും മറ്റും പുരണ്ട് അത് നജസാകും. നിസ്‌കാരം അസാധുവാകും. മാത്രമല്ല, മൂത്ര നാളിയില്‍ ശേഷിക്കുന്ന ചെറിയ മൂത്രത്തുളളില്‍ മൂത്രക്കല്ലുകളായി മാറിയേക്കാം. മലദ്വാരത്തില്‍ ശേഷിക്കുന്ന മലത്തിന്റെ അംശങ്ങള്‍ കാരണം മലദ്വാരത്തില്‍ വ്രണങ്ങളുണ്ടാകാനും മൂലക്കുരു ഉണ്ടാകാനും ഇത്തരം അവസ്ഥകള്‍ കാരണമായേക്കാം.*