നിസ്‌കാരം 07, 08, 09
നിസ്‌കാരം- 📩07-
*🪀കുളി നിര്‍ബന്ധമാകുന്ന കാരണങ്ങള്‍*...
ശുദ്ധി ഇസ്ലാമിന്റെ ഭാഗമാണെന്നും അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവല്‍ നമ്മുടെ നിസ്‌കാരം തുടങ്ങിയ ആരാധനകള്‍ സ്വീകാര്യമാവാന്‍ അനിവാര്യമാണെന്നും നാം പറഞ്ഞുവല്ലൊ, മാത്രമല്ല അശുദ്ധിയെ ചെറിയതെന്നും വലിയതെന്നും രണ്ടായി തിരിക്കുമെന്നും ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവല്‍ വുളൂഇലൂടെ യാണെന്നും നാം ചര്‍ച്ച ചെയ്തു.
*എന്നാല്‍ ചില പ്രത്യേക കാരണങ്ങള്‍ ഉണ്ടാവല്‍ വ്യക്തിയെ വലിയ അശുദ്ധിയുള്ളവനായി പരിഗണിക്കുകയും അതില്‍ നിന്ന് ശുദ്ദിയാവാന്‍ കുളിക്കുകയും ആവശ്യമാണ്. കുളി അനിവാര്യമാകുന്ന കാര്യങ്ങള്‍ നാലാണ്.*
*🏐ശുക്ല സ്ഖലനം...*
ഒരു വ്യക്തിയില്‍ നിന്ന് ശുക്ല സ്ഖലനം സംഭവിക്കുന്നത് മൂലം അയാള്‍ വലിയ അശുദ്ധിക്കാരനാവുകയും കുളി നിര്‍ബന്ധമാവുകയും ചെയ്യും. മൂന്ന് പ്രത്യേകതകളില്‍ നിന്ന് ഒന്നു കൊണ്ട് സ്രവിച്ചത് ശുക്ലമാണെുറപ്പിക്കാം. പുറപ്പെടുമ്പോഴുള്ള നിര്‍വൃതി,തെറിചിചു വീഴല്‍ , ഉണങഅങ്ങാത്തപ്പോള്‍ ഗോതമ്പു മാവിന്റെയും ഉണങ്ങിയാല്‍ മുട്ടയുടെയും ഗന്ധം.
*🏐പുരുഷ ലിംഗാഗ്രം യോനി നാളത്തില്‍ പ്രവേശിക്കുക.*
യോനിയില്‍ പൂര്‍ണ്ണമായോ അര്‍ദ്ധ പൂര്‍ണ്ണമായോ പ്രവേശിക്കേണ്ടതില്ല. മറിച്ച് ലിംഗാഗ്രം ചെറിയ തോതില്‍ പ്രവേശിച്ചാലും മതി.
*🏐ആര്‍ത്തവ രക്തം നിലക്കുക.*
ചില പ്രത്യേക അവസരങ്ങളില്‍ സ്ത്രീകളുടെ ഗര്‍ഭാശയത്തിന്റെ അറ്റത്തു നിന്ന് പുറപ്പെടുന്ന രക്തമാണ് ആര്‍ത്തവ രക്തം . ചാന്ദ്ര വര്‍ഷം കലണ്ടര്‍ പ്രകാരം ഒമ്പത് വയസ്സ് പൂര്‍ത്തിയായാല്‍ ഒരു സ്ത്രീയില്‍ ഇത് സംഭവിക്കാം എന്നാല്‍ ഒമ്പതു വയസ്സു തികയുന്നതിന് പതിനാറില്‍ താഴെ ദിവസമുള്ളപ്പോള്‍ രക്തം കണ്ടാല്‍ അതും ആര്‍ത്തവം തന്നെ .*ആര്‍ത്തവ സമയം കുറഞ്ഞത് ഒരു രാപ്പകലും കൂടിയാല്‍ പതിനഞ്ചു ദിവസമാണ്. ഇരു ആര്‍ത്തവങ്ങള്‍ക്കിടയില്‍ ശുദ്ധിയുടെ ദിവസവും കുറഞ്ഞത് പതിനഞ്ചു ദിവസമുണ്ടാകണം. എ ങ്കിലും സാധാരണ ഇത് ആറോ ഏഴോ ദിവസമാണ് ഉണ്ടാവാറ്.*
*🏐പ്രസവ രക്തം (നിഫാസ്) മുറിയല്‍.*
ബീജം അണ്ഡവുമായി സംയോജനം നടക്കുന്നതോടു കൂടി സ്ത്രീയില്‍ ആര്‍ത്തവ രക്തം മുറിയുകയും അത് ഗര്‍ഭ പാത്രത്തില്‍ കെട്ടിക്കിടക്കുകയും ചെയ്യും, ഇതാണ് പ്രസവ രക്തം. ഇത് ഗര്‍ഭാശയം ഒഴിയുന്നതോടെ പുറത്തോക്കൊഴുകുകയും ചെയ്യുന്നു. *കുറഞ്ഞത് ഒരു സെക്ക ന്റ് സമയം കൊണ്ട് തീരാം. സാധാരണ നാല്‍പതു ദിവസമാണുണ്ടാവാറ്. എന്നാല്‍ കൂടിയാല്‍ അറുപതു ദിവസം വരെ അത് നീണ്ടു നില്‍ക്കാം .*
*🏐പ്രസവം.*
പ്രസവമുണ്ടാവുകയും അതൊരു നനവ് ഉണ്ടാവാതെ ആണെങ്കിലും കുളി നിര്‍ബന്ധമാണ്. *മാത്രമല്ല പുറത്ത് വന്നത് ഒരു രക്ത പിണ്ഡമോ മാംസ പിണ്ഡമോആണെങ്കിലും കുളിക്കണം.*
*🏐മരണം.*
ഒരു മുസ്ലിമായ മനുഷ്യന്‍ മരണപ്പെടുന്നതോടു കൂടി അദ്ധേഹത്തെ കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മരണം സംഭവിച്ചത് രക്തസാക്ഷിത്വം വഴിയാണെങ്കില്‍ അദ്ധേഹത്തെ കുളിപ്പിക്കാന്‍ പാടില്ല. അത് ഹറാമാണ്.
നിസ്‌കാരം- 📩08
*🏐ആര്‍ത്തവം, നിഫാസ്, ഇസ്തിഹാളത്, മൂത്ര വാര്‍ച്ച...*
ആര്‍ത്തവം ചില പ്രത്യേക സമയങ്ങളില്‍ ഗര്‍ഭാശയത്തിന്റെ അറ്റത്തു നിന്ന് പുറപ്പെടുന്ന രക്തമാണ് ആര്‍ത്തവം . ചാന്ദ്ര വര്‍ഷ കലണ്ടര്‍ പ്രകാരം ഒമ്പത് വയസ്സ് പൂര്‍ത്തിയായാല്‍ ആര്‍ത്തവ രക്തം ഒരു സ്ത്രീയില്‍ നിന്ന് പുറപ്പെടാം
എന്നാല്‍ ഒമ്പതു വയസ്സ് തികയുന്നതിന്ന് പതിനാറു ദിവസം മാത്രം ശേഷിക്കുന്ന അവസരത്തില്‍ സ്ത്രീയില്‍ നിന്ന് രക്തം പുറപ്പെട്ടാല്‍ അതും ആര്‍ത്തവ രക്തം തന്നെ .ആര്‍ത്തവ സമയം ഏറ്റവും കുറഞ്ഞത് ഒരു രാപ്പകലും കൂടിയാല്‍ പതിനഞ്ച് ദിവസവുമാണ്. ഈ ആര്‍ത്തവങ്ങള്‍ക്കിടയില്‍ ശുദ്ധിയുടെ ദിവസവും കുറഞ്ഞത് പതിനഞ്ചുണ്ടാവണം.
*🏐നിഫാസ് – പ്രസവ രക്തം.*
പ്രസവാനന്തരം സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തു വരുന്ന രക്തമാണിത്. കുറഞ്ഞത് ഒരു സെക്കന്റ് കൊണ്ട് തീരാം .എന്നാല്‍ സാധാരണ ഗതിയില്‍ നാല്‍പത് ദിവസം വരെയും കൂടിയാല്‍ അറുപത് ദിവസം വരെയും കൂടിയാല്‍ അറുപത് ദിവസം വരെയും അത് നീണ്ട് നില്‍ക്കാം
മുകളില്‍ പറഞ്ഞ അവസരങ്ങളിലും ആര്‍ത്തവം ,പ്രസവ രക്തം നിസ്‌കാരം നിര്‍ബന്ധമില്ല മാത്രവുമല്ല ആ സമയത്ത് നിസ്‌കാരം പിന്നീട് മടക്കല്‍ ഹറാമുമാണ്.
ഈ രണ്ടു രക്തങ്ങളും മുറിയുന്ന സമയത്ത് കുളി നിര്‍ബന്ധമാകും . കാരണം ഈ രണ്ട് രക്തങ്ങള്‍ പുറപ്പെടുന്നത് കൊണ്ട് വലിയ അശുദ്ധിയുള്ളവരാകും .
*🏐ഇസ്തിഹാളത് – ബ്ലീഡിംഗ്.*
അറുപത് ദിവസം കഴിഞ്ഞിട്ടും നിലക്കാത്ത പ്രസവാനന്തര രക്തം , ഒരു ദിവസത്തിനേക്കാല്‍ ചുരുങ്ങിയ സമയം മാത്രം പുറപ്പെടുന്ന രക്തം , രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയിലെ ശുദ്ധിയുടെ കുറഞ്ഞ കാലയളവായ 15 ദിവസത്തിനിടയില്‍ പുറപ്പെടുന്ന രക്തം എന്നിവ ഇസ്തിഹാളത് ആണ് .
*ഇത് ഒരു രക്തവും കൂടിയാണ്. കാരണം മേല്‍പ്പറഞ്ഞ രീതിയില്‍ പുറപ്പെടുന്ന രക്തം ഒരു വിധേനയും ആര്‍ത്തവ രക്തമായോ പ്രസവ രക്തമായോ പരിഗണിക്കാന്‍ പറ്റുന്നതല്ല. ഇത് നിമിത്തമായി കുളിനിര്‍ബന്ധമാകുന്നതല്ല. പ്രസ്തുത കാലയളവില്‍ നിസ്‌കാരം നിര്‍ബന്ധവുമാണ്.*
ഓരോ നിസ്‌കാരത്തിനും മൂത്ര ദ്വാരം കഴുകി ശുദ്ധിവരുത്തി പരുത്തിയോ തുണിയോ പാഡോ മറ്റോ വച്ച് ഭദ്രമായി കെട്ടിയ ശേഷം വുളു ചെയ്തു ഉടന്‍ തന്നെ നിസ്‌കരിക്കണം . ഓരോ ഫര്‍ള് നിസ്‌കാരത്തിനും ഇങ്ങനെ ആവര്‍ത്തിക്കണം.
*🏐മൂത്ര വാര്‍ച്ച.*
രോഗ കാരണം നിയന്ത്രണാതീതമായോ മറ്റോ വ്യക്തിയില്‍ നിന്ന് മൂത്രം പുറപ്പെടുന്നതാണ് മൂത്ര വാര്‍ച്ച ഇത് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടാകാം . ഈ രോഗമുള്ളവന്‍ ഇപ്രകാരം ഓരോ ഫര്‍ള് നിസ്‌കാരത്തിനും ശൗച്യം ചെയ്ത ലിംഗാഗ്രമോ മൂത്ര നാളിയോ കെട്ടി ഭദ്രമാക്കിയ ശേഷം വുളുഅ് ചെയ്താണ് നിസ്‌കരിക്കേണ്ടത്.
*നിസ്‌കാരം- 📩09-*
*🧉വലിയ അശുദ്ധി ,ഹൈള് ,നിഫാസ്, കൊണ്ട് ഹറാമായ കാര്യങ്ങള്‍..*
വലിയ അശുദ്ധിക്കാരന്‍ ചെറിയ അശുദ്ധിയുള്ള വ്യക്തികള്‍ക്ക് നിഷിദ്ധമായ നിസ്‌കാരം ത്വവാഫ് സുജൂദ് , ഖുര്‍ആന്‍ സ്പര്‍ശനം എന്നിവക്കു പുറമെ പള്ളിയ്ല്‍ താമസിക്കുക ഖുര്‍ആന്‍ എന്ന ഉദ്ദേശത്തോടെ അത് പാരായണം ചെയ്യുക എന്നിവ ഹറാമാണ്. കുട്ടിയാണെങ്കില്‍ പോലും സ്വശരീരം കേള്‍ക്കും വിധം ഒരു ആയത്തിന്റെ അല്‍പം പോലും ഓതാന്‍ പാടില്ല.
എന്നാല്‍ ആര്‍ത്തവക്കാരിക്കും പ്രസവ രക്തം നിലക്കാത്തവള്‍ക്കും ചെരിയ വലിയ അശുദ്ധി ഉള്ളവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍ക്ക് പുറമെ നിസ്‌കാരം ,നോമ്പ് , എന്നിവ ഹറാമാണ്. *ഈ ഘട്ടങ്ങളില്‍ നഷ്ടമായ നോമ്പ് പിന്നീട് നോറ്റു വീട്ടല്‍ നിര്‍ബന്ധമാണ്.* എന്നാല്‍ നിസ്‌കാരം ഖളാഅ് വീട്ടേണ്ടതില്ല . എന്നു മാത്രമല്ല അത് നിഷിദ്ധമാണെന്ന് പ്രബലാഭിപ്രായം
ഇപ്രകാരം തന്നെ ആര്‍ത്തവം ,പ്രസവരക്തം എന്നിവ നിലനില്‍ക്കുന്ന സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ പാടില്ല. *വിശേഷിച്ച് സംയോഗം ചെയ്യല്‍ കഠിന പാപമാണ്.*