ആ ഓര്‍മ്മ പോലും അവരുടെ ബോധം നശിപ്പിച്ചു...
✍ അബൂബക്കര്‍ അഹ്‌സനി പറപ്പൂർ.
ഉത്ത്ബത്തുല്‍ ഉലാം, നമ്മള്‍ പരിചയപ്പെടേണ്ട വ്യക്തിത്വമാണ്. അല്ലാഹുവിനെ ഭയപ്പെട്ട് സദാസമയവും ജീവിതം കഴിച്ചു കൂട്ടിയ മഹാനായിരുന്നു. ആഖിറത്തെ ഭയപ്പെടുന്ന വിഷയത്തില്‍ ഹസന്‍ ബസ്വരി തങ്ങളുമായിട്ടാണ് ചരിത്രം അദ്ദേഹത്തെ താരതമ്യം ചെയ്തത്.കാലം മുഴുവന്‍ വ്രതത്തിലായി കഴിഞ്ഞു കൂടുന്ന ത്യാഗിയായിരുന്നു.
ഓരോ ദിവസവും അദ്ദേഹത്തിന്റെ കൈവശം ബാക്കിയാവുന്ന പണം ഒരു നാണയമാണ്. ആ ഒരു നാണയം കൊണ്ട് അദ്ദേഹം ഈത്തപ്പനയോല വാങ്ങും. എന്നിട്ട് ആ ഓല മുടഞ്ഞിട്ട് അത് മൂന്ന് നാണയത്തിന് വില്‍ക്കും. കിട്ടുന്ന മൂന്ന് നാണയങ്ങളില്‍ ഒരു നാണയം മഹാനവര്‍കള്‍ സ്വദഖഃ നല്‍കും. ഒരു നാണയം കൊണ്ട് രാത്രിയിലേക്കുള്ള ഭക്ഷണം വാങ്ങും. ബാക്കിയുള്ള ഒരു നാണയം അടുത്ത ദിവസത്തെ ഓലവാങ്ങാനായി സൂക്ഷിക്കും. ഇതായിരുന്നു മഹാന്റെ സമ്പാദ്യ ശീലം. പക്ഷികള്‍ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് മഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അത്രമേല്‍ മഹത്തരമായിരുന്നു മഹാനവര്‍കളുടെ വ്യക്തിത്വം.
****************************
അതാഅ് തങ്ങളാണ് *ഉത്ത്ബത്തുല്‍ ഉലാം* എന്നവരുമായുള്ള അനുഭവം പങ്കുവെക്കുന്നത്.
'ഞങ്ങള് ഉത്ത്ബത്തുല്‍ ഉലാം എന്ന വ്യക്തിയോട് കൂടെ ഒരു യാത്ര പുറപ്പെട്ടു. യാത്രാ സംഘത്തില്‍ യുവാക്കളും വൃദ്ധരും എല്ലാമുണ്ട്. ഈ സംഘത്തെ ഞാനൊന്ന് പരിചയ്യപ്പെടുത്താം, ഇവര്‍ ഇശാ നിസ്‌കാരത്തിന്റെ വുളൂഅ് കൊണ്ടു തന്നെയാണ് സുബ്ഹ് നിസ്‌കരിക്കുന്നത്.(അഥവാ, ഇശാ നിസ്‌കാരം മുതല്‍ സുബ്ഹ് വരെ ഇവര്‍ വുളൂഇലായി റബ്ബിന്റെ സ്മരണയിലാണ്) രാത്രി മുഴുവന്‍ നിന്ന് നിസ്‌കരിച്ചതിന്റെ കാരണമായി ഇവരുടെ കാല്‍പാദങ്ങളെല്ലാം നീരുകെട്ടി വീര്‍ത്തിട്ടുണ്ട്. ഉറക്കമില്ലാത്ത കണ്ണുകള്‍ ഉറക്കന്വേഷിച്ചെന്നോണം ഊര്‍ന്ന് ആഴങ്ങളിലേക്ക് ഊളിയിട്ടിട്ടുണ്ട്. തൊലിപ്പുറത്തിലൂടെ അവരുടെ എല്ലുകളുടെ നിറം വ്യക്തമായി കാണാം. ആ തൊലിക്കും എല്ലിനുമിടയിലൂടെ പോകുന്ന; എടുത്തു പിടിച്ചു നില്‍ക്കുന്ന ഞരമ്പുകള്‍ നമ്മളെ ഭയപ്പെടുത്തും. നേരം പുലര്‍ന്നാല്‍ ശ്മശാനങ്ങളില്‍ നിന്ന് ഉയിര്‍ത്തെയുന്നേറ്റവരാണോ ഇവരെന്ന് തെറ്റിദ്ധരിക്കുമാര്‍ അവരുടെ ശരീരം വെളുത്ത് വെറുങ്ങലിച്ചിരിക്കും. ചെവികൊണ്ട് ഒന്ന് കൂടെ വട്ടം പിടിച്ചാല്‍ അവരു പറയുന്നതായി കേള്‍ക്കാം:
*’അല്ലാഹുവിന് വഴിപെടുന്നവരെ അവന്‍ എങ്ങെനെയാണ് ആദരിക്കുന്നത്! അവന് തെറ്റ് ചെയ്യുന്നവരെ അവനെങ്ങെനെയാണ് നിസാരപ്പെടുത്തുന്നത്!'*
ഈ സംഘം ഇങ്ങെനെ നടക്കുന്നതിനിടയില്‍ ഒരു സ്ഥലത്തെത്തിയപ്പോള്‍ ആ കൂട്ടത്തിലുണ്ടായിരുന്ന ഉത്ത്ബത്തുൽ ഉലാം എന്നവര് ബോധരഹിതനായിട്ട് വീണു. ബോധരഹിതനായി വീണ ഉത്ത്ബത്ത് എന്നവരുടെ ചുറ്റും 'ഉസ്താദിനെന്തു പറ്റി' എന്നറിയാതെ *ശിഷ്യന്മാര്‍ കരഞ്ഞു കൊണ്ട് വട്ടം കൂടി*.
നല്ല തണുപ്പുള്ള ദിവസമാണ്. എന്നിട്ടും ബോധം നഷ്ടപ്പെട്ടു കിടക്കുന്ന ഉത്ബത്ത് എന്നവരുടെ നെറ്റിത്തടം വിയര്‍ക്കാന്‍ തുടങ്ങി. ആരോ മഹാനവര്‍കളുടെ മുഖത്ത് വെള്ളം തളിച്ചു. അദ്ദേഹത്തിന് ബോധം തെളിഞ്ഞു. '
' എന്തേ, പെട്ടെന്ന് ബോധം നഷ്ടപ്പെട്ടതെന്ന്' ആരോ ചോദിച്ചു. മഹാന്‍ പറഞ്ഞു:
'അത്, ദ, ഇവിടെ ഈ സ്ഥലത്തെത്തിയപ്പോള്‍ ഇവിടെ വെച്ച് എന്നിൽ നിന്നും റബ്ബിന് തെറ്റ് സംഭവിച്ചത് ഞാനോര്‍ത്തു പോയി. അതോര്‍ത്തത് കാരണമാണ് എന്റെ ബോധം നഷ്ടപ്പെട്ടത്.
* عُتْبَةُ الغُلاَمُ بنُ أَبَانٍ البَصْرِيُّ *
لزَّاهِدُ، الخَاشِعُ، الخَائِفُ، عُتْبَةُ بنُ أَبَانٍ البَصْرِيُّ. كَانَ يُشَبَّهُ فِي حُزْنِه بِالحَسَنِ البَصْرِيِّ , .. . يَصُومُ الدَّهْرَ، ... قَالَ أَبُو عُمَرَ البَصْرِيُّ: كَانَ رَأْسُ مَالِ عُتْبَةَ فِلْساً، يَشْتَرِي بِهِ خُوصاً ، يَعْمَلُه وَيَبِيْعُه بِثَلاَثَةِ فُلُوسٍ، فَيَتَصَدَّقُ بِفِلْسٍ، وَيَتَعَشَّى بِفِلْسٍ، وَفِلْسٌ رَأْسُ مَالِه. , ... وَعَنْهُ، قَالَ: إِنَّمَا أَبْكِي عَلَى تَقْصِيرِي. قَالَ مُسْلِمُ بنُ إِبْرَاهِيمَ: رَأَيتُ عُتْبَةَ، وَكَانَ يُقَالُ: إِنَّ الطَّيْرَ تُجِيبُهُ. ( سير أعلام النبلاء للحافظ الذهبي )
74- وقال عطاء : خرجنا مع عُتْبَة الغُلاَم وفينا كهول وشبان يصلون صلاة الفجر بطهور العشاء قد تورّمت أقدامهم من طول القيام وغارت أعينهم في رءوسهم ولصقت جلودهم على عظامهم وبقيت العروق كأنها الأوتار يصبحون كأن جلودهم قشور البطيخ وكأنهم قد خرجوا من القبور يخبرون كيف أكرم الله المطيعين وكيف أهان العاصين فبينما هم يمشون إذ مر أحدهم – ( عتبة ) - بمكان - ( هناك )- فخر مغشيا عليه فجلس أصحابه حوله يبكون في يوم شديد البرد وجبينه يرشح عرقا فجاءوا بماء فمسحوا وجهه فأفاق وسألوه عن أمره فقال إني ذكرت أني كنت عصيت الله في ذلك المكان ( إحياء علوم الدين , 4 / 186 )
🔅🔅🔅
*ഗുണപാഠം:*
അല്ലാഹുവിനെ സ്മരിക്കലാണ് അവരുടെ ജോലി. അതല്ലാത്ത ഒരു സമയം അവര്‍ക്കുണ്ടായിട്ടുള്ളതായി ചരിത്രത്തിനറിയില്ല. പക്ഷെ, ജീവിതത്തില്‍ തങ്ങള്‍ ചെയ്യുന്ന നന്മകളും സല്‍പ്രവര്‍ത്തികളുമൊന്നുമല്ല അവര്‍ ഓര്‍ത്തുവെക്കുന്നത്. *വല്ലപ്പോഴും അബദ്ധ വശാല്‍ സംഭവിച്ചു പോയ ഒരു തെറ്റോര്‍ത്ത് ജീവിത കാലം മുഴുവന്‍ കരഞ്ഞും ബോധം നഷ്‌പ്പെട്ടും അവര്‍ ജീവിച്ചു തീര്‍ക്കുകയാണ്.*
*എന്നാല്‍ നമ്മളോ! ജീവിതത്തില്‍ നന്മ ചെയ്യുന്ന സമയം വളരെ കുറവാണ്.* *തെറ്റുമായിട്ടാണ് കൂടുതല്‍ ഇടപഴക്കം; എന്നിട്ടും നമുക്ക് നമ്മള്‍ ചെയ്ത സല്‍പ്രവര്‍ത്തനങ്ങളുടെ കണക്കെണ്ണാനെ നേരമുള്ളൂ. അതിന്റെ ഊറ്റം പറഞ്ഞ് നെഞ്ചളവ് കൂട്ടാനാണ് നമ്മള്‍ ദൃതിപ്പെടുന്നത്. യാ....റബ്ബ്....*
➖➖➖
©Copy Right:
*URAVA PUBLICATIONS*
Swalath Nagar, Malappuram,