തലയണമന്ത്രം - ഭാഗം - 19
അതും പറഞ്ഞോണ്ട് സീനത്ത് ചായ പാത്രം എടുത്തോണ്ട് സിറ്റ് ഔട്ടിലേക്ക് നടന്നു... ^_______^^______^__________^^_____ കുളിയും നിസ്കാരവും കയിഞ്ഞ് പുറത്തിറങ്ങിയപ്പോളാണ് ശിഫ പാത്തുവിനെ തിരയുന്നത് മിണ്ടാനും പറയാനും ആരുമില്ലാത്ത പോലെ ഉമ്മ പാത്തു എവടെ.... സിറ്റ് ഔട്ടിൽ ഇരിക്കുന്ന ഉമ്മാനോട് വാതിൽ പടിയിൽ നിന്നും ശിഫ മെല്ലെ ചോദിച്ചു അവള് മുഹ്‌സിന്റെ വീട്ടിലേക്ക് പോയിക്കണ് കുറച്ച് മുന്നേ നിന്നെ തിരഞ്ഞു മുഹ്സി വന്നിരുന്നു ഇവിടെ, അപ്പൊ അവളെ കൂടെ പോയി പാത്തു അത് കേട്ട പാടെ ശിഫ മുഹ്‌സിന്റെ വീട്ടിലേക്ക് നടന്നു സൂറ താത്ത......... പുറത്തെ അടുക്കള ഭാഗത്ത് നിന്ന് ശാന്ത ചേച്ചിയോട് വർത്തമാനം പറയുന്ന മുഹ്‌സിന്റെ ഉമ്മാനെ വിളിച്ചു ശിഫ ആരിത്... ശിഫ മോളെ..... എന്തെ മോളെ മുഹ്സി എവിടെന്നു.... ഓളും പാത്തുവും കൂടെ കുമാരേട്ടന്റെ അടക്കാ തോട്ടത്തിന്റെ അങ്ങോട്ട് പോയിരുന്നു അല്ല മോളെ... നിന്റെ ക്ലാസ്സിലെ കുട്ടിക്ക് എങ്ങനെയുണ്ട് ഇപ്പൊ ശാന്ത ചേച്ചി ഇടക്ക് കേറി ചോദിച്ചു റൂമിലേക്ക് മാറ്റിയിക്കണ് ഇപ്പൊ...... ഓഹ്.... പാവം ശാന്ത ചേച്ചി നെടുവീർപ്...