തലയണമന്ത്രം - ഭാഗം - 18
ആളൊഴിഞ്ഞ കിഴക്കേ ഭാഗത്തെ വരാന്തയിലൂടെ റാഹില നടന്നു
വരാന്തയുടെ അവസാനമുള്ള ആ കോണി റൂമിന്റെ മൂലയിൽ എത്തിയപ്പോൾ റാഹില തല ഉയർത്തി നോക്കി
ശിഫ വേഗത്തിൽ കാന്റീനിലേക്ക് നടന്നു വരുന്നു
തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത ഷിഫയെ ഇമ വെട്ടാതെ നോക്കി ആ വരാന്തയുടെ മൂലെയുള്ള കോണി റൂമിന്റെ സൈഡിൽ അവളെ തന്നെ നോക്കി നിൽക്കുന്ന ആഷിഖ്
റാഹിലക്ക് ഒന്നും മനസ്സിലായില്ല.....
എന്ത് പറ്റി ശിഫ.........
നിങ്ങള് ഒന്നും സംസാരിച്ചില്ലേ
മ്മ്.... സംസാരിച്ചല്ലോ....
എന്തെ.....
പിന്നെ എന്താടി വെടി കൊണ്ട പന്നിയെ പോലെ ആ മൂലയിൽ തന്നെ ആഷിഖ് നില്കുന്നെ
റാഹില ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ ശിഫ ഒന്ന് തിരിഞ്ഞു നോക്കി
ഇമ വെട്ടാതെ അവളെ തന്നെ നോക്കി നിൽക്കുന്ന ആഷിഖിനെ കണ്ടപ്പോൾ ശിഫയുടെ ചുണ്ടിൽ ചിരി വിടർന്നു
മതി... വാ പോകാം...
ഉമ്മ തിരക്കും
ആഷിഖിനെ തന്നെ നോക്കി നിൽക്കുന്ന ശിഫയുടെ കൈ പിടിച്ച് റാഹില തിരിഞ്ഞു നടന്നു
കുറെ നേരം ഞാൻ കാന്റീനിൽ നോക്കി.. കാണാതായപ്പോളാ തിരഞ്ഞു വന്നേ..
എന്തായിരുന്നു രണ്ടാൾക്കും ഇത്രെയും പറയാനുണ്ടായിരുന്നെ
റാഹിലയുടെ ചോദ്യം ശിഫയുടെ മുഖത്ത് പുഞ്ചിരി വിടർത്തി
എന്നെ കുറിച്ച് എല്ലാം അവന് അറിയുമത്രെ
ഉപ്പാനെ കണ്ടത്തി താരമെന്നൊക്കെ പറഞ്ഞു
പാവാണ്....
എന്നെ ഒത്തിരി ഇഷ്ടാണ്
അച്ചോടാ..... എന്താ പെണ്ണിന്റെ ഒലിപ്പിക്കല്
റാഹില കളിയാക്കി
നീ കളിയാക്കണ്ട.... അങ്ങനെ ഒലിപ്പിച്ചു നടക്കാനൊന്നും എന്നെ കിട്ടില്ല
ഞാൻ ഉള്ളത് പറഞ്ഞെ അവനൊരു പാവം ആണെന്ന്
ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്
കൊഞ്ചി കുഴയാനും ആടി പാടാനും ഒന്നും എന്നെ കിട്ടില്ല എനിക്കൊരു ലക്ഷ്യമുണ്ട് അതെ ഇപ്പൊ എന്റെ മനസ്സിൽ ഒള്ളു എന്ന്
അതെന്ത് ലക്ഷ്യം ആടി... ഞാനറിയാത്ത ഒരു ലക്ഷ്യം
റാഹില വീണ്ടും കുത്തി തിരിപ്പുണ്ടാക്കാൻ നോക്കി
കുന്തം.... അത് തന്നെ....
എന്തെ....
അത് ലുട്ടാപ്പിയുടെ കയ്യിലല്ലേ
അത് കണ്ടത്തലാണോ നിന്റെ ലക്ഷ്യം
റാഹില ചിരിച്ചോണ്ട് വീണ്ടും കളിയാക്കി
ഏടി... എനിക്ക് ദേഷ്യം വരുന്നിണ്ടിട്ടൊ
റാഹിലയുടെ കളിയാക്കൽ ഷിഫക്ക് തീരെ പിടിച്ചില്ല
ന്റെ പൊന്നോ.... എന്നോട് പറയാൻ പറ്റുന്നതാണേൽ പറഞ്ഞാൽ മതി
റാഹില പുച്ഛഭാവത്തോടെയുള്ള സംസാരം ഷിഫക്ക് വല്ലാത്ത വേദന നൽകി
അതൊന്നുമല്ല റാഹില....
നിനക്ക് അറിയുന്നതല്ലേ
എനിക്ക് പഠിക്കണം... നല്ല ജോലി നേടണം
എന്റെ ഉമ്മനെയും അനിയത്തിയേയും പൊന്നു പോലെ നോക്കണം... പിന്നെ എന്റെ ഉപ്പാനെ...............
കൂടുതൽ പറയാൻ ഷിഫക്ക് കഴിഞ്ഞില്ല
അപ്പോളേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു
വാക്കുകൾ ഇടറി
ശിഫയുടെ മുഖഭാവം കണ്ടപ്പോൾ റാഹില ആകെ അസ്വസ്ഥയായി
ശിഫ........
ഞാൻ ചുമ്മാ കളിയാക്കിയതല്ലേ....
റാഹില അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു
^______^^______^^________^
തെസ്‌രിയെ കാണാൻ ഒത്തിരി ആഗ്രമുണ്ടായിരുന്നെങ്കിലും
സംസാരിക്കാൻ കഴിയാതെ അവള് അടുത്ത് കിടക്കുന്നത് കണ്ടപ്പോൾ ശിഫയുടെ കണ്ണുകൾ നിറയാൻ തുടങ്ങി
പരസ്പരം ഒന്നും പറയാതെ ശിഫയു റാഹിലയും
കൂടെ തെസ്‌രിയുടെ അടുത്ത് തന്നെ ഇരുന്നു
മോളെ....
നിറ കണ്ണുകളോടെ ഇരിക്കുന്ന റാഹിലയെ ഉമ്മ നീട്ടി വിളിച്ചു
പോവാ നമുക്ക്.... ഇനിയും വൈകിയാൽ നേരം ഇരുട്ടും
ഉമ്മാടെ വാക്കിന് മറുപടി പറയാതെ
തെസ്‌രിയെ ഒന്ന് നോക്കി റാഹില
തല ഇളകാതെ കിടക്കുന്ന അവളുടെ കണ്ണുകൾ ഇരുഭാഗത്തേക്കും വാർന്നൊലിക്കുന്നുണ്ടായിരുന്നു
പോകല്ലേ എന്ന് പറയാൻ ശ്രേമിക്കുന്നുണ്ട് തെസ്‌രി
പക്ഷെ താടി എല്ലും തലയും കൂടെ കെട്ടിയത് കൊണ്ട് ഒന്നും പറയാൻ കഴിയുന്നില്ല
പോട്ടെ.. തെസ്‌രി........
വാർന്നൊലിക്കുന്ന തെസ്‌രിയുടെ നിറ കണ്ണുകളെ
നോക്കി റാഹില അത് പറയുമ്പോൾ ശിഫയുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി ചുടു നീര് തെസ്‌രിയുടെ കവിളിൽ ഇറ്റി വീണു
ഷിഫക്ക് കണ്ട് നിൽക്കാൻ കഴിയുമായിരുന്നില്ല തെസ്‌രിയുടെ അവസ്ഥ
അവള് മെല്ലെ അവിടെ നിന്ന് എണീറ്റു
അവളുടെ അടുത്ത് നിന്ന് പോകാൻ ആഗ്രഹമുണ്ടായിട്ടല്ല
ഇരുട്ടുന്ന മുന്നേ വീട്ടിലെത്തണം എന്ന സുബൈറിന്റെ വാക്കുകൾ ആലോചിച്ചപ്പോൾ
പിന്നെ അവിടെ ഇരിക്കാൻ മനസ്സ് വന്നില്ല ഷിഫക്ക്
തെസ്‌റിയുടെ ഉമ്മനോടും യാത്ര പറഞ്ഞപ്പോൾ ഷിഫയെ മാറോട് അണച്ചു പൊട്ടി കരഞ്ഞു ഉമ്മ
ഇടക്കൊക്കെ വരണേ മോളെ.... നിങ്ങളെയൊക്കെ കാണുമ്പോ ന്റെ കുട്ടിക്ക് വെല്ല്യ സന്തോഷാവും
മകളുടെ അവസ്ഥയിൽ വയ്യാതെ ഇരിക്കുന്ന ഉമ്മയുടെ ഇടറിയ വാക്കുകൾക്ക് എന്ത് മറുപടി കൊടുക്കണം എന്ന അറിയാതെ തല കുനിച്ചു നിന്നു ശിഫ
മറുത്തൊന്നും പറയാതെ അവർ അവിടെ നിന്നിറങ്ങി
വരാന്തയിലേക്കിറങ്ങി ശിഫ കണ്ണുകൾകൊണ്ട് നാല് ഭാഗവും ചുഴറ്റി നോക്കി
ഇല്ല ആഷിഖും യാസിറും അവടെ ഇല്ല
ശിഫയുടെ മുഖം വിളറി
മതി ഇങ്ങനെ നോക്കിയത്....
ഉമ്മയുണ്ട്
ഉമ്മാനെ ചൂണ്ടി റാഹില അത് പറഞ്ഞപ്പോൾ
ശിഫ ഒന്നും പറയാതെ റാഹിലയുടെ കൈ പിടിച്ച് ആ വരാന്തയിലൂടെ നടന്നു
നീയല്ലേ പറഞ്ഞത് ലക്ഷ്യം മാത്രമാണ് മനസ്സിൽ എന്ന്
പിന്നെ എന്തിനാ എപ്പോളും അവനേ തിരയുന്നെ
മുൻപിൽ നടക്കുന്ന ഉമ്മ കേള്ക്കാതെ റാഹില മെല്ലെ ശിഫയുടെ കാതിൽ ചോദിച്ചു
അത് പിന്നെ......
ഏത് പിന്നെ.......
കളിക്കല്ലേ പെണ്ണെ..... മനസ്സിൽ മൂടി വെച്ച് പ്രണയിക്കുന്നതിനേക്കാൾ നല്ലത് പരസ്പരം മനസ്സിലുള്ളത് തുറന്ന്പറഞ്ഞ് പ്രണയിക്കുന്നതാണ്
നീ കേട്ടിട്ടില്ലേ സൂര്യ പ്രകാശം കിട്ടുന്ന ഭാഗത്തേക്ക് ചെടികൾ പോകുമെന്ന്
അതെ പോലെയാണ് ആണിന്റെ മനസ്സ്
ഇന്ന് നീ നിരസിക്കുന്ന ഇഷ്ടം മറ്റൊരു നാൾ വേറെ ഏതേലും പെൺകുട്ടി അവനോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ അവന് നേരെ അങ്ങോട്ടെ പോകു....
അതാ പറഞ്ഞത് ഉള്ളിലുള്ളതൊക്കെ തുറന്ന് പറഞ്ഞ് പരസ്പരം പ്രണയിക്കാൻ...
അല്ലേൽ അവനോട് തുറന്ന് പറ ഒന്നും വേണ്ട.... എനിക്ക് പഠിക്കണം ഇനി ശല്ല്യം ചെയ്യരുത് എന്ന്
കാര്യാ ഗൗരവത്തിലെന്ന പോലെ റാഹില പറഞ്ഞ ഓരോ വാക്കുകളും ശിഫയുടെ ഹൃദയത്തിൽ പതിഞ്ഞു
ഞാൻ അവനോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടൊന്നുമില്ല റാഹില
പിന്നെ കൊറേ നേരം ആ കോണി റൂമിന്റെ സൈഡിൽ ഇരുന്ന് സൊറ പറഞ്ഞെന്ന് നീ തന്നെ അല്ലെ പറഞ്ഞെ
ഏടി സംസാരിച്ചെന്ന് പറഞ്ഞത് സത്യമാണ്....
എനിക്ക് പഠിക്കണം എന്ന് പറഞ്ഞു ഞാൻ അവനോട്
പിന്നെ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല
അപ്പോളേക്കും എന്റെ എല്ലാ കാര്യങ്ങളും അവന് എനിക്ക് തന്നെ പറഞ്ഞു തന്നു
അത്രക്ക് ഇഷ്ടാടി അവൻക്ക് എന്നെ
ആ അവന്റെ മുഖത്ത് നോക്കി എങ്ങനെയടി
ശല്യമാണെന്ന് പറയുക
ഞാൻ ഒരു അഹങ്കാരി എന്ന് കരുതില്ലേ അവന്
എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ട് എന്നെ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടേൽ അവന്ക്ക് എത്രത്തോളം ഇഷ്ടം ഉണ്ടാകും എന്നോട്
നീ തന്നെ ഒന്ന് ആലോചിച്ചു നോക്
റാഹില.....
നിങ്ങള് എന്താ പിറു പിറുത്ത് വരുന്നേ
വേഗം വരാൻ നോക്കീം അല്ലേൽ ബസ്സ് കിട്ടില്ല...
സാവധാനം നടന്നു വരുന്ന രണ്ടാളുടെയും മുഖത്തേക്ക് തറപ്പിച്ചു നോക്കി പറഞ്ഞു ഉമ്മ
ഹോസ്പിറ്റലിലെ എല്ലാ മുക്കും മൂലയും ശിഫയുടെ കണ്ണുകൾ പരതി ...
ഒന്ന് നേരിൽ കണ്ടാൽ
എല്ലാം തുറന്ന് പറഞ്ഞു അവനോട് കാത്തിരിക്കാൻ കഴിയുമെങ്കിൽ കാത്തിരിക്കണം എന്ന് പറയാൻ അവൾ ആഗ്രഹിച്ചു
പക്ഷെ ബസ്സ് കയറുന്ന വരെ അവനേ കണ്ടില്ല
ഹോസ്പിറ്റലിന്റെ മുൻപിൽ ബസ്സ് നിറുത്തിയപ്പോ അവള് ഒന്ന് കൂടെ തിരിഞ്ഞു നോക്കി
പക്ഷെ അവളെ തന്നെ നോക്കി നിൽക്കുന്ന അവനേ അവള് കണ്ടില്ല അവിടെ എവിടെയും
^_______^^_________^^__________^
ബസ്സിൽ ഇരുന്ന് നേരം പോയതറിഞ്ഞില്ല
4:05 ആയപ്പൊളേക്കും ബസ്സ് ഇറങ്ങി അവർ
ശിഫ ഒരുപാട് നിർബന്ധിച്ചെങ്കിലും റാഹില വീട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല.. പിന്നീട് ഒരിക്കൽ ആകാം എന്ന് പറഞ്ഞ് ഉമ്മയുടെ കൂടെ അവള് വീട്ടിലേക്ക് നടന്നു
ഇരുട്ടാകും മുൻപേ എത്തിയ സന്തോഷത്തിൽ അവള് വീട്ടിലേക്ക് നടന്നു
ഗേറ്റ് തുറന്ന് അകത്തോട്ട് കയറി മുന്നറത്തേക്ക് നോക്കുമ്പോൾ
സിറ്റ് ഔട്ടിൽ വെല്ലിമ്മയും വെല്ലിപ്പയും സൊറ പറഞ്ഞിരിക്കുന്നുണ്ടായിരുന്നു
അകത്തോട്ട് കയറിയ പാടെ വെല്ലിമ്മാനോടും വെല്ലിപ്പാനോടും തെസ്‌രിയെ കുറിച്ച് പറഞ്ഞു ശിഫ
തെസ്‌രിയുടെ അവസ്ഥയിൽ ഇപ്പോളും ഷിഫക്ക് സങ്കടമുണ്ടേലും
അവളെ പോയി കണ്ട സന്തോഷം ശിഫയുടെ മുഖത്ത് കണ്ടപ്പോൾ വെല്ലിമ്മാക്ക് ഒത്തിരി സന്തോഷമായി
ചെവിയിൽ അസർ ബാങ്ക് മുഴങ്ങി
ളുഹർ ( ഉച്ചക്കത്തെ പ്രാർത്ഥന ) കളാഹ് ആയിട്ടുണ്ടാകുമെന്ന് പേടിച്ച അവള് വേഗം അകത്തേക്ക് ഓടി
അകത്തൊന്നും ആരെയും കണ്ടില്ല
അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ കല പില ശബ്ദം കാതിൽ പതിഞ്ഞപ്പോൾ ഉമ്മ ഇവിടെ തന്നെ ഉണ്ടെന്ന് അവള് മനസ്സിലാക്കി
നേരെ അടുക്കളയിലേക്ക് കയറി ചെന്നു
വെല്ലിപ്പക്കും വെല്ലിമ്മക്കും വൈകുന്നേര ചായ ഉണ്ടാക്കി കൊണ്ടിരിക്കുവായിരുന്ന സീനത്തിനെ വയറ് ചുറ്റി കെട്ടിപിടിച്ചു ശിഫ
എന്താണ് പാത്തോ ഇത്.... തിളച്ച ചായ യാണ് കയ്യില്
ശിഫ പിടി വിട്ടു.. സീനത്ത് തിരിഞ്ഞു നോക്കി
അള്ളാഹ്..... ഇയ്യ് ഇത്ര വേഗം വന്നോ
ഞാൻ കരുതി പാത്തു ആണെന്ന്
അല്ലേലും പാത്തു വന്നപ്പോ ഇങ്ങൾക്ക് എന്നോട് സ്നേഹം കുറഞ്ഞിക്കണ്
ഇച്ചിരി കുറുമ്പ് കാട്ടി പറഞ്ഞു ശിഫ
അത് പിന്നെ അങ്ങനെ തന്നെ അല്ലെ
അവളല്ലേ ഇളയത്... അല്ലാതെ എല്ലാ സമയവും നിന്നെ ഇങ്ങനെ കൊഞ്ചിച്ചോണ്ട് നടന്ന മതിയോ
പിടിച്ചതിനെക്കാളും വലുതാണല്ലോ മടയിൽ എന്ന് പറഞ്ഞ പോലെ ആയി ശിഫയുടെ അവസ്ഥ
ഒരു കുറുമ്പ് കാട്ടി പറഞ്ഞപ്പോ
വെടിയുണ്ട പോലെ സീനത്ത് തിരച്ചടിച്ചപ്പോ ശിഫ പത്തി മടക്കി മിണ്ടാതിരുന്നു
തെസ്‌രിക്ക് എങ്ങനെയുണ്ട് മോളെ...
സംസാരിച്ചോ അവള്
സീനത്തിന്റെ ചോദ്യം ശിഫയുടെ ചിന്ത മാറ്റി മറിച്ചു
സംസാരിക്കാനൊന്നും പറ്റില്ല ഉമ്മ... തലയിലെ മുറിവ് ഉണങ്ങിയാലേ താടിയിൽ നിന്നുള്ള കെട്ട് അയിക്കൊള്ളൂ
ഇപ്പൊ ഭക്ഷണമെല്ലാം ജ്യൂസ് അടിച്ചാണ് കൊടുക്കുന്നത്
അള്ളാഹുവേ...... എന്താകും ആ ഉമ്മാന്റെ ഒരു അവസ്ഥ
സീനത്ത് അള്ളാഹനെ നീട്ടി വിളിച്ചോണ്ട് പറഞ്ഞു
ഞാൻ വരാൻ നേരം എന്നെ കെട്ടിപിടിച്ചു കരഞ്ഞു അവളെ ഉമ്മ
ആ ഉമ്മാടെ കണ്ണീര് പടച്ചോൻ കാണൂല്ലേ ഉമ്മ....
നിറ കണ്ണുകളോടെ ശിഫ അത് ചോദിക്കുമ്പോൾ ഉത്തരം പറയാതെ സീനത്ത് തല തായ്ത്തി
9 കൊല്ലമായിട്ട് ഇത് വരെ സീനത്തിന്റെയും ഉമ്മന്റേയും കണ്ണു നീരിന് എന്ത് ഉത്തരമാണ് അള്ളാഹു തന്നത് എന്ന ചോദ്യം ശിഫയുടെ മനസ്സിൽ തെളിഞ്ഞില്ല
ശിഫ നീ ളുഹർ നിസ്കരിച്ചിക്കണോ
അള്ളാഹ് ഇല്ല ഉമ്മ...
എന്ന വേഗം മേല് കഴുകി.. നിസ്കരിക്കാൻ നോക്ക്
അതും പറഞ്ഞോണ്ട്
സീനത്ത് ചായ പാത്രം എടുത്തോണ്ട് സിറ്റ് ഔട്ടിലേക്ക് നടന്നു...
(തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳
Comments
Post a Comment