തലയണമന്ത്രം - ഭാഗം - 16


     തിരക്കെല്ലാം കഴിഞ്ഞു വീട്ടിലേക്ക് കയറി  വന്ന സുബൈർ റൂമിൽ കിടക്കുന്ന  താഹിറയോട് ഒന്നും മിണ്ടാതെ നേരെ ബാത്റൂമിലേക്ക്  കയറി

സുബൈറിന് ഇപ്പോളും ദേഷ്യം ഉണ്ടെന്ന് മനസ്സിലാക്കിയ  താഹിറ  തീരെ വയ്യാത്ത പോലെ അഭിനയം നടിച്ച് ബെഡിൽ കരഞ്ഞുകൊണ്ട് കിടന്നു

താഹിറ.......
ഏടി........
കുളി കഴിഞ്ഞിറങ്ങിയ സുബൈറിന്റെ വിളി കേട്ട താഹിറ സുബൈറിന് അഭിമുഖമായി തിരിഞ്ഞു കിടന്നു

എന്താ ഇക്ക..........
പതിഞ്ഞ സ്വരത്തിൽ മെല്ലെ വിളിച്ചവൾ

എന്താ....എന്തുപറ്റി
കിടക്കുന്നെ

തീരെ വയ്യ ഇക്ക.....  വയറിനു തീരെ സുഖല്ല്യ...
ഇന്ന് രാവിലെ കഴിച്ച ഫുഡ്‌ പറ്റിയിട്ടില്ലാന്ന് തോന്നുന്നു


നിനക്ക് ഇടക്കിടക്കുണ്ടല്ലോ ഇങ്ങനെ ഓരോന്ന്...
വൈകുന്നേരം ഞാൻ പോണ വരെ ഒന്നുമില്ലായിരുന്നല്ലോ... പിന്നെ എന്താ ഇത്ര പെട്ടന്ന്
സുബൈർ കുറച്ച് ദേഷ്യത്തിലെന്ന പോലെ പറഞ്ഞു

എന്താ ഇക്ക ഇങ്ങള് പറയുന്നേ
ഞാൻ മനപ്പൂർവ്വം വരുത്തുന്നതാണോ അസുഖങ്ങൾ...
എനിക്ക് തീരെ വയ്യാത്തത് കണ്ട സഫിയ താത്തയാ എന്നോട് കിടക്കാൻ പറഞ്ഞെ
നിറഞ്ഞിറ്റുന്ന  മുതല കണ്ണീരിനെ തുടച്ച് നീക്കി കൊണ്ട് പറഞ്ഞവൾ

എന്ന വാ എണീക്ക്...... 
നമുക്ക് ഡോക്ടറെ അടുത്ത് പോവാം
എന്തേലും ദഹിക്കാതെ കിടക്കുന്നുണ്ടാകും അതാകും ഇങ്ങനെ ഇടക്കിടക്ക് വേദന വരുന്നേ
 ലുങ്കി ചുറ്റുന്നതിനിടക്ക് കണ്ണ് വെട്ടി  അവളെ നോക്കി കൊണ്ട് പറഞ്ഞു

ഡോക്ടറേ അടുത്ത് രാവിലെ പോകാം ഇക്ക
ഇപ്പൊ എണീറ്റ് വരാൻ എനിക്ക് വയ്യാത്തോണ്ടാണ്...

 ഇങ്ങളിപ്പോ കുറച്ച് നേരം എന്റെ അടുത്തൊന്ന് കിടക്കോ,  വയറിന് വല്ലാത്ത വേദന
ഇക്ക വയറ്റത്ത് ഒന്ന് മുറുക്കി കെട്ടി പിടിച്ചാൽ മതി അപ്പൊ മാറും എന്റെ വേദന

പതിഞ്ഞ സ്വരത്തിൽ കൊഞ്ചിയുള്ള അവളുടെ 
സംസാരം സുബൈറിന് അവളോട് വല്ലാത്ത പാവം തോന്നിപ്പിച്ചു

കുളി കഴിഞ്ഞ ആ നനവോടെ ലുങ്കി ഉടുത്ത് താഹിറ അരികിൽ ചേർന്ന് കിടന്നു സുബൈർ

അവന്റെ കൈകൾ അവള് അവളുടെ വയറിൽ വെച്ചമർത്തി

എന്ത് പറ്റി ന്റെ പെണ്ണിന് ....
അവളെ അരികിൽ അവളെ വാരി പുണർന്നുകൊണ്ട്  ചോദിച്ചു

ഇക്ക ഞാൻ മരിച്ചാൽ
ഇക്ക വേറെ കല്യാണം കഴിക്കുമോ
എന്നോട് വെറുപ്പല്ലേ ഇപ്പൊ ഇക്കാക് .....

നിറ കണ്ണുകളോടെ ഇടറിയ ശബ്ദത്തിൽ താഹിറ അങ്ങനെ ചോദിക്കുമ്പോൾ

 സുബൈറിന്റെ കൈകൾ  അവളുടെ വയറിൽ  ഒന്നുടെ അമർത്തി  മുറുക്കി പുണർന്നു അവനിലേക്ക് അടുപ്പിച്ചു കിടത്തി

താഹിറ......  എന്തൊക്കെയാണ് നീ ഈ പറയുന്നേ
നിന്നോട് വെറുപ്പോ...?  എന്തിന്?

ആ വെറുപ്പെന്നെ...
അതോണ്ടല്ലേ ഇന്ന് എന്നെ തല്ലാൻ കൈ ഓങ്ങിയെ
പാത്തു വന്നില്ലായിരുന്നെങ്കിൽ ഇക്ക എന്നെ തല്ലുമായിരുന്നില്ലേ
താഹിറയുടെ ചിണുങ്ങിയുള്ള സംസാരം കേട്ടപ്പോൾ സുബൈറൊന്നു ചിരിച്ചു

അള്ളാഹ്...  ഞാൻ നിന്നെ തല്ലിയിട്ടുണ്ടോ പെണ്ണെ ഇത്ര കാലമായിട്ട്
പെട്ടന്ന് എന്തോ ഒരു ദേഷ്യം വന്നപ്പോ നിന്നെ ഒന്ന് പേടിപ്പിച്ചതല്ലേ പൊന്നെ......
പുഞ്ചിരി നിറഞ്ഞ സുബൈറിന്റെ സംസാരം താഹിറയുടെ പേടി എല്ലാം മാറ്റി....

എന്ന എനിക്കൊരു ഉമ്മ കട്ടിക്കാണിമ്
കൊഞ്ചികൊണ്ട് ചോദിച്ചു താഹിറ

അവളെ മുറുകെ കെട്ടിപിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു സുബൈർ

ബാബു........ 
മോനെ........

ഉമ്മ കതകിൽ മുട്ടി ഉറക്കെ  വിളിച്ചപ്പോളാണ് സുബൈർ താഹിറയുടെ വയറിൽ നിന്ന് പിടി വിടുന്നെ

കട്ടിലിൽ നിന്ന് എണീറ്റ് ലുങ്കി ശെരിക്കെടുത്ത്
സുബൈർ കതക് തുറന്നു

എന്താ ഉമ്മ......

അല്ല മോന് വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ
താഹിറ ആണേൽ വയ്യാ എന്നും പറഞ്ഞ് ഒരു ചപ്പാത്തി തിന്ന് കിടന്നേ
എന്തെ നീ കഴിക്കുന്നില്ല......

സ്‌നേഹം നിറഞ്ഞ ഉമ്മാടെ സംസാരം കേട്ട സുബൈർ ഉമ്മാടെ കൂടെ ഹാളിലേക്ക് നടന്നു

^_______^_____^________^__________^

വെല്ലിമ്മ സുബൈറിനെ കൂട്ടി കൊണ്ട് വരുന്നത് കണ്ട ശിഫ പുറത്തിറങ്ങാതെ  റൂമിന്റെ വാതിലിനോട് ചേർന്ന് നിന്നു

എല്ലാം മറഞ്ഞിരുന്നു കേട്ട താഹിറ സുബൈറിനോട്  എന്തേലും പറഞ്ഞ് മുടക്കിയിട്ടുണ്ടാകും എന്ന വേവലാതി അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു

തെസ്‌രിയെ കാണാൻ പോകാൻ സുബൈർ സമ്മതിക്കുമോ...? ഇല്ലയോ...?

 എന്താകും സുബൈറിന്റെ മറുപടി എന്ന് അറിയാൻ വാതിൽ മറവിൽ നിന്നും
ഹാളിലേക്കു കാത് കൂർപ്പിച്ചു വെച്ചു ശിഫ...

ഇത് ഒന്നുമറിയാത്ത സീനത്ത് അടുക്കളയിൽ നിന്ന് ചപ്പാത്തിയും കറിയും ടേബിളിലേക്ക് കൊടുന്ന് വെച്ചു 

ഭക്ഷണം കഴിക്കാൻ ഇരുന്ന സുബൈറിന്റെ മുന്നിലുള്ള ഗ്ലാസ്സിലേക്ക് ഉമ്മ വെള്ളം ഒഴിച്ചു

ബാബുക്കാ.... പാത്തൂന് മുട്ടായി കൊടുന്നിട്ടില്ലേ
ചപ്പാത്തി കഴിക്കുന്ന സുബൈറിന്റെ അരികിലേക്ക് ഓടി വന്ന് ചോദിച്ചു  പാത്തു

അള്ളാഹ്....  ഞാൻ മറന്നല്ലോ പാത്തോ
നാളെ കൊണ്ടോരണ്ട്

മ്മ്
പാത്തു ഒന്ന് മൂളി

വെല്ലിമ്മ എനിക്കും വേണം ചപ്പാത്തി
പാത്തു സ്റ്റൂളിൽ കയറി ഇരുന്ന്
ടേബിളിൽ തല കമയ്ത്തി വെച്ച പ്ലേറ്റ് നേരെയാക്കി ചോദിച്ചു

    പാത്തുവിന് ചപ്പാത്തി ഇട്ട് കൊടുക്കുന്നതിനിടക്ക് ഉമ്മ സുബൈറിനെ വിളിച്ചു

ബാബു.....

എന്തെ  ഉമ്മ...

മോനെ ശിഫന്റെ  കൂട്ടുകാരി ആക്‌സിഡന്റ് ആയിരുന്നില്ലേ

ആ താഹിറ പറഞ്ഞിരുന്നു.. 
അതിന് ഇപ്പൊ എന്തെ

അല്ല ആ കുട്ടിക്ക് ബോധം വന്നെന്ന് പറഞ്ഞ് അവളെ കൂട്ടുകാരി വിളിച്ചിരുന്നു
നാളെ അവര് മെഡിക്കൽ കോളേജിലേക്ക് പോകുന്നുണ്ടാല
അപ്പൊ ഷിഫയും കൂടെ പോട്ടെ എന്ന് ചോദിച്ചു

ഞാൻ പറഞ്ഞൂ ബാബുക്കനോട് ചോദിച്ചിട്ട് പൊക്കോ എന്ന്...

പൊക്കോട്ടെ അല്ലെ ബാബു.......

ഉമ്മയുടെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ സുബൈർ ഒരു കഷ്ണം ചപ്പാത്തി വായയിലേക്ക് ഇട്ടു

സുബൈറിന്റെ മറുപടി എന്താകുമെന്നറിയാതെ
കതകിന് മറവിൽ കണ്ണും പൂട്ടി കാത് കൂർപ്പിച്ചു നിന്നു ശിഫ

ഇതെല്ലാം കേൾക്കുന്ന സീനത്ത്
അടുക്കള മറവിൽ നിന്ന് സുബൈറിനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു

സുബൈർ തല ഉയർത്തി ഉമ്മാനെ ഒന്ന് നോക്കി
ക്ലാസ് എടുത്ത് ഒരു ഇറക്ക് വെള്ളം കുടിച്ചു

ശിഫയുടെ നെഞ്ചിടിപ്പ് കൂടി
പടച്ചോനെ ബാബുക്ക സമ്മധിക്കണേ എന്ന് അവള് മനമുരുകി പ്രാർത്ഥിച്ചു 

ഈ നേരം റൂമിൽ നിന്ന് താഹിറ ഹാളിലേക്ക് നടന്നു വന്നു

അത് കണ്ട സീനത്ത്  വാതിൽ പടിയിൽ നിന്നും അടുക്കളയുടെ അകത്തേക്ക് കയറി....

അല്ല ഉമ്മ..... അതിപ്പോ അവള് ഒറ്റക്ക് പോയാൽ എങ്ങനെയാ

സുബൈർ വെള്ളം കുടിച്ച ക്ലാസ് അവിടെ വെച്ചോണ്ട് ഉമ്മാനോട് ചോദിച്ചു

ഒറ്റക്കല്ലല്ലോ മോനെ...  അവളുടെ കൂട്ട് കാരിയും ഉമ്മയും ഇല്ലേ

ഉമ്മയുടെ സംസാരം കേട്ട് വന്ന താഹിറ സുബൈറിന്റെ തോളിൽ കൈ വെച്ചോണ്ട് നിന്നു

എന്താ ഉമ്മ.... 
ആര് എങ്ങോട്ട് പോണ കാര്യാ ഉമ്മ ഇങ്ങള്  പറയുന്നേ 

അള്ളാഹ്......

താഹിറയുടെ ശബ്ദം കേട്ട ശിഫ കതകിന് മറവിൽ നിന്ന് തല വെളിയിലേക്കിട്ടു അള്ളാനെ നീട്ടി വിളിച്ചു......

 അത് വരെ ഉണ്ടായിരുന്ന ശിഫയുടെ എല്ലാ പ്രതീക്ഷകളും തകർത്തെറിഞ്ഞ പോലെ ആയിരുന്നു താഹിറയുടെ ആ നിൽപ്പ്......

അതൊന്നുല്ല്യ താഹിറ
നാളെ ശിഫയുടെ കൂട്ടുകാരിയെ കാണാൻ മെഡിക്കൽ കോളേജിൽ പോകുന്ന കാര്യം പറഞ്ഞതാ

ഉമ്മ അത് പറഞ്ഞപ്പോൾ താഹിറ ചുറ്റിലും ഒന്ന് കണ്ണോടിച്ചു

ആ നിമിഷം ശിഫയുടെ മനസ്സ് ആകെ തളർന്നിരുന്നു

അവൾക്ക് ഉറപ്പായിരുന്നു താഹിറ അത് സമ്മതിക്കില്ല എന്ന്

മനസ്സിലെ നോവുകളെ ഉള്ളിലൊതുക്കി കണ്ണ് നിറഞ്ഞ് വീണ്ടും അവള്  ആ കതകിന് പിറകിലേക്ക്
മറഞ്ഞു നിന്നു

 അവളുടെ ഇരു കണ്ണുകളും ചാലിട്ടൊഴുകി...

 ബാബു....  എന്താ ഇയ്യൊന്നും പറയാത്തെ...

ഉമ്മയുടെ ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ
കസേരയുടെ പിറകിൽ നിന്നിരുന്ന താഹിറ സുബൈറിനെ ഒന്ന് തോണ്ടി

അല്ലെങ്കിലോ വയ്യാത്തതാണ്.........
ഓളിപ്പോ അത്ര ധൃതി പിടിച്ച്  അത്ര ദൂരത്തേക്കൊന്നും  പോവണ്ട

സുഖായല്ലോ ആ കുട്ടിക്ക്.....
അപ്പൊ എന്തായാലും വീട്ടിലേക്ക് കൊണ്ട് വരും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ
 എന്നിട്ട് കണ്ടാൽ മതി

ഉമ്മയുടെ മുഖം വിളറി...
മറുത്തൊന്നും പറയാതെ പാത്തുവിന് ചപ്പാത്തി വാരി കൊടുത്ത് തല തായ്ത്തി നിന്നു

ശിഫ വാതിൽ മറവിൽ നിന്നും ബെഡിലേക്ക് മുഖം പൊത്തി വീണു

അവൾക്ക് അറിയാമായിരുന്നു അവളുടെ ആഗ്രഹങ്ങളെല്ലാം ഈ നാല് ചുമരുകൾക്കുള്ളിൽ തളച്ചിട്ടുവെന്ന്....
ആഗ്രഹങ്ങളെ കടിച്ചമർത്തി ആ തലയിണയിൽ മുഖം പൊത്തി കരഞ്ഞു അവള്

നാളെ ഏതായാലും ക്ലാസ്സൊന്നുമില്ലല്ലോ
ശിഫ മോള് പോയി വന്നോട്ടെ ഇക്കാ...
താഹിറയുടെ ഈ വാക്കുകളെ ഷിഫക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.....

മുഖമുയർത്തി ഉമ്മ സുബൈറിനെ ഒന്ന് കൂടെ നോക്കി

ഒരു ഭാവ വെത്യാസവുമില്ലാതെ ടേബിളിൽ നിന്നും എണീറ്റ് കൈ കഴുകി സുബൈർ റൂമിലോട്ട് പോയി

താഹിറ ഒന്ന് പറി മോളെ.....  ഓള് അത്രക്കും പൂതി വെച്ചിക്കണ് 

ഉമ്മ താഹിറയോട് സമ്മതിപ്പിക്കാൻ പറയുന്നത് കേട്ടപ്പോൾ അവൾക്ക് നന്നായി സുഖിച്ചു

ഉമ്മ....  ഓൾക്ക് വയ്യാത്തതല്ലേ അതാണ് ബാബുക്ക സമ്മതിക്കാത്തത് അല്ലാതെ പോണത് ഇഷ്ടല്ല്യഞ്ഞിട്ടല്ല

അതാ നോമ്പിന്റെ ക്ഷീണം അല്ലെ....
അതൊക്കെ മാറീക്കണ്

ഇത് സമ്മതിപ്പിച്ചാൽ ഉമ്മാക്ക് ഒരു പ്രേത്യേക ഇഷ്ടം ഉണ്ടാവുമെന്ന് മനസ്സിൽ കരുതിയ താഹിറ നേരെ സുബൈറിനെ ലക്ഷ്യമാക്കി  റൂമിലേക്ക് നടന്നു

ശിഫ മോളെ  .............
വെല്ലിമ്മ ഹാളിൽ നിന്ന് നീട്ടി വിളിച്ചു...

വാർന്നൊലിക്കും കണ്ണുകളെ ഷാള്കൊണ്ട് തുടച്ച് വാഷ് റൂമിൽ കയറി മുഖമെല്ലാം കഴുകി മെല്ലെ  ഹാളിലേക്ക് വന്നു ശിഫ
     

നാളെ എപ്പോളാ മോളെ പോണ്ടത്

മുഖത്തടിച്ച പോലെ റൂമിൽ നിന്ന് ഹാളിലേക്ക് കയറി വരുമ്പോൾ തന്നെയുള്ള താഹിറയുടെ ചോദ്യം ശെരിക്കും അവളെ കളിയാക്കുന്ന പോലെ തോന്നി ഷിഫക്ക്

അവൾ താഹിറയെ തറപ്പിച്ചൊന്നു നോക്കി

എന്താ മോളെ ഇങ്ങനെ നോക്കുന്നെ.....
ബാബുക്കാ സമ്മതിച്ചിക്ക്ണ്

ചിരി തൂകികൊണ്ട് താഹിറ അത് പറയുമ്പോൾ ഷിഫക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല

ഷിഫക്ക് നേരെ 500 രൂപ നീട്ടി താഹിറ..

ന്നാ അവരെ കൊണ്ട് പൈസ കൊടുപ്പിക്കണ്ട നിന്റേത് നീ തന്നെ കൊടുക്കാൻ പറഞ്ഞു ബാബുക്കാ...

സമ്മതം മാത്രമല്ല പോയി വരാനുള്ള പൈസയും കൂടി  തരുന്നത് കണ്ടപ്പോൾ  എന്താ നടക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും ഷിഫക്ക് മനസ്സിലായില്ല....

അവൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം......
താഹിറയുടെ മുഖത്തേക്ക് നോക്കി അവള് പോലും അറിയാതെ പുഞ്ചിരിച്ചു പോയി

പിന്നെ അങ്ങോട്ട് ഉറങ്ങാൻ കിടക്കുന്ന വരെ പാത്തുവിനോട്  നാളെ തെസ്‌രിയെ കാണാൻ പോകുന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു ശിഫ.. 
                               (   തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳

Comments