തലയണമന്ത്രം - ഭാഗം - 17
പിന്നെ അങ്ങോട്ട് ഉറങ്ങാൻ കിടക്കുന്ന വരെ പാത്തുവിനോട് നാളെ തെസ്‌രിയെ കാണാൻ പോകുന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു ശിഫ..
^________^^__________^^_____________^
മോളെ.....
എണീക്ക് മോളെ.......
സുബ്ഹിന്റെ നേരമായപ്പോൾ സീനത്ത് ഷിഫയെ തട്ടി വിളിച്ചു
തൊട്ടടുത്ത് ഒരു ബോംബ് പൊട്ടിയാൽ പോലും അറിയാത്ത അവസ്ഥയിലാണ് ശിഫയുടെ ഉറക്കം.....
നോമ്പിന്റെ ക്ഷീണം അത് ശെരിക്കും ശിഫയുടെ ഈ ഉറക്കം കാണുമ്പോൾ മനസ്സിലാവുന്നുണ്ടായിരുന്നു സീനത്തിന്
പാത്തു തെസ്‌രി എന്നൊക്കെ എന്തോ ഉറക്കത്തിൽ പിച്ചും പായും പറഞ്ഞ് തിരിഞ്ഞു കിടന്നു ശിഫ
പനി പിടിച്ചാലും അല്ലേൽ നല്ല ഉറക്ക ക്ഷീണം ഉള്ളപ്പോളെല്ലാം ശിഫ ഇങ്ങനെയാണ്
ഉറക്കത്തിൽ ആരേലും പെട്ടന്ന് തട്ടി വിളിച്ചാൽ അപ്പൊ അവരെ ചീത്ത വിളിക്കും ചവിട്ടും അങ്ങനെ എന്തൊക്കെയോ ഒരു വിക്രസുകളുണ്ട് ഷിഫക്ക്
അഞ്ച് മണി മുതൽ അഞ്ചേ ഇരുപത് വരെ സീനത്ത് തട്ടിയും തലോടിയും ഒക്കെ വിളിച്ചു നോക്കി ,
ചീത്ത വിളിയും ചവിട്ടലും അല്ലാതെ വേറെ ഒരു മാറ്റവും ഇല്ലാ അവൾക്ക്
സഹി കെട്ട സീനത്ത് പാത്തു ഉറങുന്നത് കാര്യമാക്കാണ്ട് ഫാനും ഓഫാക്കി
ലൈറ്റ് ഓണാക്കി ബാത്റൂമിലേക്ക് പോയി
ചൂട് കൂടിയപ്പോ പാത്തു കരയാൻ തുടങ്ങി...
ചൂടും പാത്തുവിന്റെ കരച്ചിലും എല്ലാം കൂടിഎ പൊറുതി മുട്ടിയ ശിഫ ബെഡിൽ നിന്നും പൊന്തി
ആഹ് ഇയ്യ് എണീറ്റ......
കുറച്ച് നേരം കൂടെ ഉറങ്ങിക്കൂടായിരുന്നോ
സീനത്തിന്റെ കളിയാക്കിയ സംസാരത്തിൽ ശിഫ ചിരിച്ചു.....
ഫാൻ ഓണാക്കി ശിഫ ബാത്‌റൂമിൽ കയറി...
തിരിച്ചു വരുമ്പോൾ പാത്തുവും എണീറ്റിരുന്നു
പിന്നെ നിസ്കാരവും ഓത്തും എല്ലാം കൂടെ വീട് ഉണർന്നു
രാവിലെ 7:10 ന്റെ ശാരദ ബസ്സിന് കോഴിക്കോട്ടേക്ക് പോകണമെന്ന് റാഹില ഇന്നലെ രാത്രി തന്നെ പറഞ്ഞുറപ്പിച്ചതായിരുന്നു
ധൃതിയിൽ എല്ലാം പണിയും കഴിച്ച് ഒരു നേന്ത്ര പഴവും കട്ടൻ ചായയും കുടിച്ച് ശിഫയും സീനത്തും കൂടെ ബസ്സ് സ്റ്റോപ്പിലേക്ക് വേഗം നടന്നു....
ഷിഫയും സീനത്തും ബസ്സ് സ്റ്റോപ്പിൽ എത്തി കുറച്ച് കഴിഞ്ഞിട്ടാണ് റാഹിലയും ഉമ്മയും വരുന്നത്...
ഷിഫയെ അവരെ കയ്യിലേൽപ്പിച്ചപ്പോൾ സീനത്തിന് പകുതിയിലേറെ സമാധാനമായി....
ഇരുട്ടാകും മുൻപേ വരാൻ നോക്കണേ എന്നും പറഞ്ഞ് അവര് ബസ്സ് കയറിയതിന് ശേഷമാണ് സീനത്ത് വീട്ടിലേക്ക് തിരിച്ചു പോയത്....
ആശുപത്രിയിൽ എത്തുവോളം റാഹിലയും ഷിഫയും തെസ്‌രിയെ കുറിച്ച് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു
ആശുപത്രിയിൽ ആഷിഖും യാസിറും ഉണ്ടാകുമോ എന്ന ആകാംഷ ഷിഫയെ വല്ലാതെ സന്തോഷാവധിയാക്കി
ഒത്തിരി ദിവസമായി ആഷിഖിനെ അവൾക്ക് ഒത്തിരി മിസ്സ് ചെയ്യുന്നുണ്ടായിരുന്നു
കാണണം എന്ന് ഒത്തിരി ആഗ്രഹിക്കുന്ന സമയത്തൊന്നും അവനേ കാണാറില്ലല്ലോ അത് കൊണ്ട് ഇന്ന് ആശുപത്രിയിലും ഉണ്ടാകില്ലാന്ന് വിശ്വസിച്ചു അവള്
^_______^^_________^__________^^_________^^
മെഡിക്കൽ കോളേജിന് മുൻപിൽ ബസ്സിറങ്ങി
ബസ്സിറങ്ങി റാഹിലയുടെ കൈ പിടിച്ചു ആശുപത്രിയുടെ മുൻപിലേക്ക് നടക്കുമ്പോൾ നേരിയ കയറ്റം പോലെ തോന്നി ഷിഫക്ക്
ആദ്യമായിട്ടാണ് അവള് മെഡിക്കൽ കോളേജ് ആശുപത്രി കാണുന്നത് അതിന്റെ എല്ലാ ഭാവ വ്യത്യാസങ്ങളും അവളുടെ മുഖത്ത് ഉണ്ടായിരുന്നു
നേരെ കയറി ചെല്ലുന്ന മുൻപിൽ തന്നെ തടിച്ചു കൂടിയ ആളുകളുടെ ബഹളവും...
ആംബുലൻസിൽ നിന്ന് രോഗികളെ ഇറക്കുന്ന രംഗവും...
നിരത്തിയിട്ട എണ്ണമില്ലാത്ത സ്‌ട്രെക്ക്ചറുകളും എല്ലാം കൂടെ ഒറ്റയടിക്ക് കണ്ടപ്പോൾ അവളുടെ രണ്ട് കണ്ണുകളും അത്ഭുതം കൊണ്ട് പുറത്തേക്ക് ചാടി....
റാഹിലയുടെ കൈ വിരലുകളെ മുറുകെ പിടിച്ച ശിഫ മന്ദം മന്ദം നടന്നു
ഒരു ബ്ലോക്കിൽ നിന്ന് മറ്റൊന്നിലേക്ക് മാറി
മുന്നിലൂടെ വരുന്ന ഓരോ മുഖങ്ങളിലും ശിഫ ആഷിഖിനെ തിരഞ്ഞു
റാഹിലയുമായി ആഷിഖിന്റെ ഒരുപാട് കാര്യങ്ങൾ പങ്ക് വെച്ചത് കൊണ്ടാകും ശിഫയുടെ മനസ്സിൽ ആഷിഖിനെ കാണാനുള്ള ആഗ്രഹവും മോഹവും വാനോളം ഉയർന്നു
റൂമുകളുടെ വരാന്തയിലൂടെ തെസ്‌രിയുടെ റൂമും നോക്കി മൂന്ന് പേരും നടന്നു
ശിഫ......
ആരോ അവളെ പിറകിൽ നിന്ന് നീട്ടി വിളിച്ചു
മൂന്ന് പേരുടെ നടത്തത്തിനും വേഗത കുറഞ്ഞു....
രണ്ടാമതും ആ വിളി മുഴങ്ങിയപ്പോൾ മൂന്ന് പേരും കൂടെ ഒരുമിച്ച് തിരിഞ്ഞു നോക്കി
ആഷിഖ് ആകും എന്ന പൂർണ പ്രതീക്ഷയോടെ ശിഫയുടെ നോട്ടം ചെന്ന് പതിച്ചത് പിയൂൺ വർഗീസേട്ടന്റെ മുഖത്തേക്ക്
മക്കള് വരുന്ന വഴിയാണോ..... ഞാൻ കുറെ നേരമായി നോക്കുന്നു റൂം നമ്പർ ഓർമയില്ല....
വാ വർഗീസേട്ട...
റൂം നമ്പർ 312 ആണ്......
അവരുടെ കൂടെ വർഗീസേട്ടനും കൂടി
അവളുടെ റൂമിന്റെ തൊട്ട് അടുത്തെത്തിയപ്പോൾ ആളുകൾ കൂട്ടം കൂടി നില്കുന്നു
അധികവും ഷിഫക്ക് പരിചയമുള്ള മുഖങ്ങൾ
എല്ലാവരുടെ കണ്ണും നിറഞ്ഞ് കവിഞ്ഞു നിൽക്കുവാണ്
ആ ആൾക്കൂട്ടത്തിനിടയിൽ രണ്ട് കണ്ണുകൾ അവളെ തന്നെ നോക്കി നിൽക്കുന്ന പോലെ തോന്നി ഷിഫക്ക്
തോളിൽ കിടക്കുന്ന യാസിറിന്റെ തല മുടിയിൽ തലോടിക്കൊണ്ട് ആഷിഖ് ഷിഫയെ ഇമ വെട്ടാതെ നോക്കി നിന്നു
കണ്ണുകളിൽ മുഹബ്ബത്ത് ചൊരിഞ്ഞ ആഷിഖിന്റെ നോട്ടം അവളുടെ ഖല്ബിലെ തേന് ഇശലിന് ഈണം ചേർത്ത പോലെ തോന്നി അവൾക്ക്
മനസ്സ് നിറഞ്ഞൊരു പുഞ്ചിരി ആഷിഖിന് തൂകി അവളാ റൂമിനകത്തേക്ക് കയറി ചെന്നു
തലയും താടിയും കൂടെ കൂടി കെട്ടി കയ്യിൽ പ്ലാസ്റ്ററിട്ട് മറ്റേ കയ്യിൽ കൂടെ ഗ്ളൂക്കോസ്സും കയറ്റി നിറ കണ്ണുകളാൽ അനങ്ങാതെ കിടക്കുന്ന തെസ്‌രിയെ കണ്ടപ്പോൾ ശിഫയുടെ കണ്ണ് നിറഞ്ഞു....
തല ഇളക്കരുത് എന്ന ഡോക്ടറുടെ കർശന ഉത്തരവുള്ളത് കൊണ്ട് ആരും അവളെ കൊണ്ട് സംസാരിപ്പിക്കാൻ ശ്രേമിക്കുന്നില്ല....
അവളെ തന്നെ നോക്കി ഒന്നും സംസാരിക്കാതെ
ഉമ്മയും ഉപ്പയും എളീമയും എല്ലാവരും തെസ്‌രിയുടെ കട്ടിലിന് ചുറ്റും ഇരിക്കുന്നു
ഉമ്മയുടെ മറവിലൂടെ തെസ്‌റിയുടെ മുഖത്തേക്ക് നോക്കിയ ഷിഫയെ കണ്ണ് വെട്ടി നോക്കി തെസ്‌രി......
തെസ്‌രി ചിരിച്ചു....
കണ്ണുകൾ നിറഞ്ഞൊഴുകി........
തെസ്‌റിയുടെ പുഞ്ചിരി കണ്ടപ്പോൾ ഇത് വരെ ഇല്ലാത്ത ഒരു മാനസ്സിക സന്തോഷം തോന്നി ഷിഫക്ക്... അവൾ നിറകണ്ണുകൾ തുടച്ച്
തെസ്‌രിയുടെ അടുത്തേക്ക് ചേർന്നിരുന്നു....
ഒന്നുമില്ല എല്ലാം വേഗം ബേധപെടും എന്ന ആശ്വാസ ചിന്തയോടെ തെസ്‌രിയെ നോക്കി ഇരുന്നു ശിഫ
സമയം കടന്ന് പോയി....
ഷിഫക്ക് ആഷിഖിനെ കണ്ട് സംസാരിക്കണം എന്ന
ആഗ്രഹം പറഞ്ഞപ്പോൾ റാഹില അവരുടെ ഇടയിൽ നിന്ന് ഷിഫയേയും കൊണ്ട് കാന്റീന്ലേക്കെന്നും പറഞ്ഞ് റൂമിൽ നിന്നും മെല്ലെ വെളിയിലേക്കിറങ്ങി
പുറത്തുറങ്ങിയ ശിഫയുടെ കണ്ണുകളുടെ പരവേശം ആഷിഖ് കാണുന്നുണ്ടായിരുന്നു
വരാന്തയിലെ ഗ്രിൽസിനോട് ചേർന്ന് പുറത്തേക്കെന്ന മട്ടിൽ നോക്കി നിൽക്കുന്ന ആശിഖിന്റെ കണ്ണുകളിലേക്ക് ശിഫയുടെ കണ്ണുകൾ ഉടക്കി
ആഷിഖിനെ മാടി വിളിക്കുന്ന പോലെ തോന്നി ആ നോട്ടം
തിരിഞ്ഞൊന്ന് നോക്കുക പോലും ചെയ്യാതെ റാഹിലയും ഷിഫയും ആ വരാന്തയിലൂടെ നടന്നു
ആഷിഖ് പരിസരം നോക്കി......
ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന യാസിറിനോട് ഇപ്പോ വരാം എന്ന് പറഞ്ഞ് അവരുടെ കുറച്ച് പിറകിലായിട്ട് അവനും നടന്നു
ഒരുപാട് നാളത്തെ ആഗ്രഹമാണ് ഷിഫയോട് മനസ്സ് തുറന്ന് ഒന്ന് സംസാരിക്കണം എന്നത്
ആഷിഖ് നടത്തത്തിന്റെ വേഗത കൂട്ടി....
കോണി പടിയുടെ അടുത്തെത്തിയപ്പോൾ
രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി
ശിഫയുടെ കണ്ണിൽ ജ്വലിക്കുന്ന പ്രണയ ഗോളങ്ങളാണ് ആഷിഖ് കണ്ടത്
സംസാരിക്കാൻ രണ്ട് പേർക്കും അടങ്ങാത്ത ആഗ്രഹമുണ്ടായിട്ടും നാവ് അനങ്ങാതെ നിന്നു
ഇമ വെട്ടാതെയുള്ള രണ്ട് പേരുടെയും നോട്ടം കണ്ട റാഹില മെല്ലെ അവിടെ നിന്ന് തടിയൂരി
ഞാൻ കാന്റീനിൽ ഉണ്ടാകും എന്ന് പറഞ്ഞവൾ വേഗത്തിൽ കോണി പടി ഇറങ്ങി
ആഷിഖ് ശിഫ എന്ന് വിളിക്കാൻ നാവ് പൊന്തിക്കുന്ന സമയം
എനിക്ക് പഠിക്കണം..........
എന്ന ഒറ്റ പറച്ചിലായിരുന്നു ശിഫ.....
ഒരു നേരത്തേക്ക് ആഷിഖ് ഒന്നും മിണ്ടിയില്ല......
എന്റെ ഒരു കാര്യവും ഇയാൾക്ക് അറിയില്ല.....
എനിക്ക് ഉപ്പ ഇല്ലാ..........
എന്റെ....
ശിഫ........ വേണ്ട
നിന്റെ എല്ലാ കാര്യവും എനിക്കറിയാം.....
ഇന്നെന്റെ ഏറ്റവും വലിയ സ്വപനം എന്താണെന്ന് അറിയോ ശിഫ
അവളൊന്നും മിണ്ടാതെ അവന് പറയുന്നത് നോക്കി നിന്നു
നിന്റെ ഉപ്പാനെ കണ്ടത്തലാണ്.......
ശിഫയുടെ മുഖം തുടുത്തു കണ്ണ് നിറഞ്ഞു
അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം...
എല്ലാം അറിഞ്ഞിട്ടും എന്റെ ഉപ്പാനെ തേടി കണ്ടത്താൻ ആ മനസ്സ് ആഗ്രഹിക്കുന്നുണ്ടേൽ എന്നോടുള്ള ഇഷ്ടം സത്യസന്ധമാകുമെന്ന് മനസ്സിരുത്തി വിശ്വസിച്ച ശിഫയുടെ മുഖത്ത് പുഞ്ചിരി വിടർന്നു
ക്യാന്റീനിനോട് ചേർന്നിട്ടുള്ള വരാന്തയിലൂടെ പിന്നെയും ഒരുപാട് നേരം സംസാരിച്ചു നടന്നു അവർ.....
ശിഫ അതിക നേരവും സംസാരിച്ചത് ഉപ്പാനെ കുറിച്ചും പിന്നെ പരീക്ഷയെ കുറിച്ചും മാത്രമായിരുന്നു
ഒരു മരം ചുറ്റി പ്രണയമൊന്നുമല്ല അവളുടെ മനസ്സിലേന്നുള്ളത് മനസ്സിലാക്കിയ ആഷിഖ് മറുത്തൊന്നും അവളോട് പറഞ്ഞില്ല
എല്ലാം മൂളി കേട്ടു...
ഒരുപാട് നേരമായിട്ടും കാന്റീനിന്റെ അകത്തോട്ട് കാണാത്ത അവരെ തേടി റാഹില പുറത്തേക്കിറങ്ങി
ആളൊഴിഞ്ഞ കിഴക്കേ ഭാഗത്തെ വരാന്തയിലൂടെ റാഹില നടന്നു
വരാന്തയുടെ അവസാനമുള്ള ആ കോണി റൂമിന്റെ മൂലയിൽ എത്തിയപ്പോൾ
( തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳
Comments
Post a Comment