തലയണമന്ത്രം - ഭാഗം - 19
അതും പറഞ്ഞോണ്ട്
സീനത്ത് ചായ പാത്രം എടുത്തോണ്ട് സിറ്റ് ഔട്ടിലേക്ക് നടന്നു...
^_______^^______^__________^^_____
കുളിയും നിസ്കാരവും കയിഞ്ഞ് പുറത്തിറങ്ങിയപ്പോളാണ് ശിഫ പാത്തുവിനെ തിരയുന്നത്
മിണ്ടാനും പറയാനും ആരുമില്ലാത്ത പോലെ
ഉമ്മ പാത്തു എവടെ....
സിറ്റ് ഔട്ടിൽ ഇരിക്കുന്ന ഉമ്മാനോട് വാതിൽ പടിയിൽ നിന്നും ശിഫ മെല്ലെ ചോദിച്ചു
അവള് മുഹ്‌സിന്റെ വീട്ടിലേക്ക് പോയിക്കണ്
കുറച്ച് മുന്നേ നിന്നെ തിരഞ്ഞു മുഹ്സി വന്നിരുന്നു ഇവിടെ, അപ്പൊ അവളെ കൂടെ പോയി പാത്തു
അത് കേട്ട പാടെ ശിഫ മുഹ്‌സിന്റെ വീട്ടിലേക്ക് നടന്നു
സൂറ താത്ത.........
പുറത്തെ അടുക്കള ഭാഗത്ത് നിന്ന് ശാന്ത ചേച്ചിയോട് വർത്തമാനം പറയുന്ന മുഹ്‌സിന്റെ ഉമ്മാനെ വിളിച്ചു ശിഫ
ആരിത്... ശിഫ മോളെ.....
എന്തെ മോളെ
മുഹ്സി എവിടെന്നു....
ഓളും പാത്തുവും കൂടെ കുമാരേട്ടന്റെ അടക്കാ തോട്ടത്തിന്റെ അങ്ങോട്ട് പോയിരുന്നു
അല്ല മോളെ... നിന്റെ ക്ലാസ്സിലെ കുട്ടിക്ക് എങ്ങനെയുണ്ട് ഇപ്പൊ
ശാന്ത ചേച്ചി ഇടക്ക് കേറി ചോദിച്ചു
റൂമിലേക്ക് മാറ്റിയിക്കണ് ഇപ്പൊ......
ഓഹ്.... പാവം
ശാന്ത ചേച്ചി നെടുവീർപ്പിട്ട് പറഞ്ഞു..
ശിഫ കൂടുതലൊന്നും പറയാതെ മുഹ്‌സിനെ കാണട്ടെ എന്നും പറഞ്ഞ് അവടെ നിന്ന് കുമാരേട്ടന്റെ അടക്ക തോട്ടം ലക്ഷ്യമാക്കി നടന്നു
ഈ മൂച്ചി പെണ്ണിന് ഇരുപത്തി നാല് മണിക്കൂറും മരം കയറൽ തന്നെ... സ്കൂൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് തന്നെ അവസ്ഥ
ഓരോന്ന് പിറുപിറുത്തു കൊണ്ട് നടന്നു ശിഫ
ആ വളവ് കഴിഞ്ഞ അടക്കാ തോട്ടം എത്തുന്നതിന് മുൻപ് അവൾ നടത്തത്തിന്റെ വേഗത കുറച്ചു
പരിചയമുള്ള ബുള്ളറ്റിന്റെ ശബ്ദം പോലെ
ഒരു നിമിഷം അവിടെ തന്നെ അനങ്ങാതെ നിന്നു ശിഫ
ഒരു ഹോൺ അടിയുടെ ശബ്ദം കേട്ട ഉടനെ അവള് പിറകിലോട്ട് നോക്കി........
ബാബുക്ക ..
അവളുടെ ചുണ്ടുകൾ പതുക്കെ പറഞ്ഞു
നി എന്താ ഇടെ...
എപ്പൊ എത്തി കോഴിക്കോട് നിന്ന്...
ബുള്ളറ്റിന്റെ ശബ്‌ദത്തൽ സുബൈറിന്റെ ചോദ്യം അവൾ ശെരിക്കും കേട്ടില്ലയിരുന്നു.....
ഷിഫ സുബൈറിന്റെ മുഖത്തു തന്നെ നോക്കി നിന്നു .
എന്താ നി ചോദിച്ചത് കേട്ടില്ലേ ?
സുബൈറിന്റെ ശബ്ദത്തിനു കനം കൂടി
പെട്ടന്ന് ഷിഫ ഒന്ന് ഞെട്ടി...
എന്താ ബാബുക്ക.....
നി എപ്പോഴ എത്തിയെ എന്ന്....???
സുബൈർ വീണ്ടും കനപ്പിച്ച ശബ്ദത്തിൽ ചോദ്യമുയർത്തി
ഇപ്പൊ എത്തിയെ ഉള്ളു ബാബുക്കാ....
ഷിഫ പതുക്കെ ശബ്ദം തായ്ത്തി പറഞ്ഞു
എത്തിയതും അപ്പൊ തന്നെ നടുചുറ്റാനിറങ്ങിയോ നീ
സംസാരത്തിൽ ഗൗരവം വിടാതെ ശബ്ദത്തിൽ ചോദിച്ചു സുബൈർ ...
ശിഫ ചെറുതായൊന്ന് പേടിച്ചു....
ഞാൻ പാത്തുനെ തിരക്കി വന്നതാ ബാബുക്കാ ..
ഷിഫ കുമാരേട്ടന്റെ അടക്ക തൊടിയിലേക്ക് കൈ ചൂണ്ടി പറഞ്ഞു ...
മമ്.....
അവളെയും കൂട്ടി വേഗം വീട്ടിലേക്ക് വരാൻ നോക്ക്....
ശിഫയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ സുബൈർ ബൈക്കും എടുത്ത് പോയി......
ഷിഫ മുഹ്‌സിനെയും പാത്തുനെ തിരക്കി അടക്കാ തോട്ടത്തിന് ഉള്ളിലേക്ക് കടന്നു ...
ഓർമകൾക്ക് നിറമേകുന്ന ആ തോട്ടത്തിലൂടെ നടക്കുമ്പോൾ അവളുടെ മനസ് മുഴുവനും ആഷിഖും ഓർമകളും മാത്രമായിരുന്നു
ഓർമകളിലെ പ്രണയ ജോഡികളെ പോലെ ആ തോട്ടത്തിലൂടെ ആഷിഖിന്റെ കയ്യും പിടിച്ച് നടക്കുന്നത് അവളുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു
അവളുടെ ചുണ്ടിൽ പതിനാലാം രാവുദിച്ച ചിരി വിടർന്നു
ഇത്താ..........
എന്ന ഒരു വിളി അവളുടെ ചെവിയിൽ മുഴങ്ങികേട്ടു.....
ചിറകുകൾ ഏകിയ സ്വപ്നം അധിക സമയം നീണ്ടു നിന്നില്ല
ഇത്താ... എന്ന് വീണ്ടും വിളിചോണ്ട് പാത്തു ഓടി വന്നു ശിഫയുടെ അരികിലേക്ക്
നീയും മുഹ്‌സിയെ പോലെ മരം കയറി ആയോടി പാത്തു
ഹേയ്... ഞാൻ മരത്തിൽ കയറിയിട്ടൊന്നുമില്ല
ചിരിച്ചു കൊണ്ട് പാത്തു മരത്തിന്റെ മുകളിലേക്കു നോക്കി..
അത് ശെരി... എന്നിട്ട് മുഹ്സി എവടെ...
പാത്തു ഒരു ജാതി മരത്തിലേക് കൈ ചൂണ്ടി പറഞ്ഞു ........
ദേ ഈ മൂച്ചി പെണ്ണ്
ഷിഫക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല
ഇങ് ഇറങ്ങി വാടി മൂച്ചി ...
തിരിച്ചു ഷിഫയോട് എന്തോ പറയുന്നുണ്ടായിരുന്നു മുഹ്സി. വായിൽ ജാതിക്ക ഉണ്ടായിരുന്നത് കൊണ്ട് എന്താണ് പറയുന്നതെന്ന് ഒന്നും മനസ്സിലായില്ല
പക്ഷെ ഒന്ന് അറിയാമായിരുന്നു അവളെ ചീത്ത പറഞ്ഞതാണെന്ന്
എന്താടി നി പറയുന്നേ ഇങ്ങു ഇറങ്ങി വാ പെണ്ണെ
ഷിഫ അത് പറഞ്ഞു തീരും മുൻപേ കൈയിൽ കുറെ ജാതിക്കയുമായി അവൾ ഇറങ്ങി വന്നു...
മൂച്ചി പെണ്ണ് നിന്റെ....
മുഴുവനും പറഞ്ഞില്ല മുഹ്സി........
എത്ര തവണ പറഞ്ഞതാണ് എന്നെ അങ്ങനെ വിളിക്കരുതെന്ന്
നീ വിളിക്കുന്നത് കേട്ടിട്ട് ഇപ്പൊ പാത്തുവും....
പറഞ്ഞു മുഴുമിക്കും മുമ്പേ ഷിഫ ചിരിച്ചോണ്ട് പാത്തുനെ നോക്കി കണ്ണിറുക്കി........
പാത്തു നിന്റെ ഇത്തക്ക് ഇപ്പൊ കുറെ ആയി എന്നെ കളിയാക്കൽ കൂടിയിട്ടുണ്ട്,
പാത്തുനു നേരെ ഒരു ജാതിക്ക നീട്ടിക്കൊണ്ട് മുഹസി പറഞ്ഞു..
നി ഇങ്ങനെ കുമാരേട്ടന്റെ ജാതിക്ക ഒക്കെ കക്കുന്നോണ്ടല്ലേ മുഹസി ഞാൻ അങ്ങനെ പറഞ്ഞേ
ശിഫ പാത്തുനെ നോക്കി ഒരു കള്ള ചിരി ചിരിച്ചോണ്ട് പറഞ്ഞു...
അല്ല മുഹസി ഇന്ന് എന്താ വൈകുന്നേരം വന്നേ രാവിലെ എന്തു പറ്റി...
രാവിലെയും വന്നിരുന്നു ഇത്ത
പാത്തു ഇത് പറഞ്ഞപ്പോ മുഹസി പാത്തുനെ ഒളികണ്ണാൽ നോക്കി ..
അമ്പടി കള്ളി.... പിന്നെ എന്തിനാണ് മൂച്ചി നീ വീണ്ടും വന്നേ...
ശിഫ അത്ഭുതം നിറഞ്ഞ ഭാവത്തോടെ ചോദിച്ചു
നാളെ ഞായറാഴ്ച്ച അല്ലെ...
അതിന് എന്തെ ....
അല്ല കുമാരേട്ടൻ ഫുള്ള് ടൈം തൊടിയിൽ ഉണ്ടാകും അതൊണ്ടനു ഞാൻ ഇപ്പൊ തന്നെ വന്നേ
അവൾ ഇത് പറഞ്ഞതും ഒരു ജാതിക്ക കടിച്ചതും ഏതാണ്ട് ഒരുമിച്ചായിരുന്നു...
നമിച്ചു മോളെ നിന്നെ ഞാൻ...
ശിഫ മുഹ്‌സിക്ക് മുന്നിൽ കൈ കൂപ്പി
ഇത് കണ്ട പാത്തു പൊട്ടി ചിരിച്ചു......
നീ ചിരിക്കണ്ട... നിനക്കും ഇത് തന്നെ അല്ലെ പണി
ശിഫ പാത്തുവിനെയും കളിയാക്കി തോട്ടത്തിന് വെളിയിലേക്ക് നടന്നു
^________^^__________^^___________^
ഷിഫെ.... എങ്ങനെയുണ്ടെടി തെസ്‌രിക്ക്
നടക്കുന്നതിനിടയിൽ മുഹ്സി വിശേഷങ്ങൾ തിരക്കി
പാവാടി തെസ്‌രി.....
ഒന്നും സംസാരിക്കാൻ അവൾക്കു പറ്റില്ല ഇപ്പോളും, താടിയും തലയും ചേർത്തി കെട്ടിയിരിക്കുകയാണ്..
അതൊന്നുമല്ല.. അവളുടെ ഉമ്മയുടെ അവസ്ഥയാണ് ഏറ്റവും സങ്കടം......
അത് കണ്ട നിൽക്കാൻ ആർക്കും കഴിയില്ല മുഹസി...
ഇത് പറഞ്ഞു തീരും മുമ്പേ ശിഫയുടെകണ്ണുകൾ ചലിട്ടൊഴുകി...
നീ വിഷമിക്കല്ലേ ഷിഫ എല്ലാം പടച്ചോൻ നേരെ ആക്കും...
നീ കണ്ണ് തുടക്ക്.അവൾക് പെട്ടന്ന് ഭേദമാകും..
മ്മ്..
ശിഫ ഒന്ന് മൂളി കൊണ്ട് കണ്ണുകൾ തുടച്ചു
ഓരോന്നു പറഞ്ഞ് ഷിഫയും മുഹ്‌സിയും സാവധാനം നടന്നു വരുമ്പോളേക്കും
പാത്തു ഓടി വീട് എത്തിയിരുന്നു
ബാങ്ക് വിളിക്കാൻ നേരമായി വേഗം നടക്ക് മുഹസി
ഷിഫ നടത്തത്തിന്റെ വേഗത കൂട്ടികൊണ്ട് പറഞ്ഞു...
ഷിഫ വീട്ടിലേക് കയറി ചെന്നു .......
വെല്ലിമ്മ സിറ്റൗട്ടിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു
ആടി പാടിയുള്ള ശിഫന്റെ വരവുകണ്ട് വെല്ലിമ്മ ചോദിച്ചു
മോള് വന്നിട്ട് വല്ലോം കഴിച്ചോ?
ഇല്ല ഞാൻ പാത്തുനെ നോക്കി പോയതാ..
എന്നിട്ട് ഓൾ നേരത്തെ വന്നല്ലോ നി എവിടെ ആയിരുന്നു..
ഞാൻ മുഹസിനോട് തെസ്‌രിയുടെ കാര്യങ്ങൾ പറഞ്ഞു വരുവായിരുന്നു
മമ്....
നി പോയി വല്ലോം കഴിക്ക് മോളെ ഒത്തിരി യാത്ര ചെയ്തതല്ലേ
ക്ഷീണം കാണും......
എനിക് ഒരു ക്ഷീണമൊന്നുമില്ല എന്നും പറഞ്ഞ് വല്ലിമ്മടെ കവിളത്തൊരു ഉമ്മയും കൊടുത്തുകൊണ്ട് അവൾ അടുക്കളയിലേക്ക് ചെന്നു
ഈ പെണ്ണിന് ഇതെന്തു പറ്റി
വല്ലിമ്മ കവിളത്ത് തടവികൊണ്ട് പറഞ്ഞു..
ശിഫ അടുക്കളയിൽ എത്തിയപ്പോ സീനത്ത് അവിടെ ഇല്ല
അവള് ഉമ്മാ എന്നും വിളിച്ചു ഹാളിലേക്ക് നടന്നു
എന്താ നി ഇങ്ങനെ വിളിച് കൂവുന്നെ പെണ്ണെ..
ഇച്ചിരി ദേഷ്യത്തിലെന്ന പോലെയുള്ള സീനത്തിന്റെ സംസാരം ഷിഫക്ക് സങ്കടമായി...
ഒന്നൂല്ല്യ ഉമ്മ.... ഇങ്ങളെ കാണാഞ്ഞപ്പോ വിളിച്ചതാണ്
ഞാൻ പാത്തുനെ കുളിപ്പികയായിരുന്നു ..
ബാബുക്കയും അമ്മായിയും ഇല്ലാത്ത നിന്റെ ഭാഗ്യം... അല്ലേൽ മഹ്രിബ് ആയിട്ടും നിന്നെ കണ്ടില്ലേൽ ഇവിടെ പുകില് ആയേനെ
ബാബുക്കാനേ കുറച്ചു മുന്നേ ഞാൻ കണ്ടല്ലോ... അവരൊക്കെ എവടെ പോയി
നാളെ താഹിറ യുടെ കുടുംബത്തിൽ ഒരു കല്യാണം ഉണ്ട്.. അങ്ങോട്ട് പോയതാണ്
ഇനി നാളെ വൈകീട്ടെ വരൂ
ഉച്ചക്ക് നമുക്കും പോകണം കല്യാണത്തിന്
അത് വിട്.. മോളെന്തിനാ ഉമ്മനെ ഇങ്ങനെ വിളിചിരുന്നേ
പാത്തുനോട് ഡ്രസ് എടുത്തു ഇടാൻ പറഞ്ഞിട്ട് സീനത്ത് ശിഫയുടെ അടുത്ത് വന്ന് ചോദിച്ചു..
എന്ത എനിക് ഇങ്ങളെ ഉമ്മാന്നും വിളിച്ചൂടെ
എന്നും പറഞ്ഞ് മുഖത്ത് ശുണ്ഠി വരുത്തി മഹ്‌റിബ് നിസ്കരിക്കാനുള്ള ശുദ്ധി വരുത്താൻ അവള് വാഷ് റൂമലേക്ക് പോയി
പാത്തുനോടുള്ള സീനത്തിനെ കൊഞ്ചൽ ആണ് ശിഫാന്റെ പരിഭാവത്തിനു കാരണം എന്ന് സീനത്തിനു മനസിലായി
എന്റെ കാന്താരി നിന്നെ കൊണ്ട് ഞാൻ തോറ്റു..
സീനത്ത് മനസിൽ പറഞ്ഞു...
പാത്തു ഡ്രെസ്സെല്ലാം മാറി നല്ല കുട്ടിയായി ഖുർആൻ ഉറക്കെ പാരായണം ചെയ്യാൻ തുടങ്ങി...
ഷിഫ നിസ്കാരകുപ്പായം എടുത്തു റൂമിൽ കയറി ..
നിസ്ക്കാരം കഴിഞ്ഞു പ്രാർത്ഥിക്കാൻ കൈ ഉയർത്തിയപ്പോൾ തെസ്‌രിയുടെ ഉമ്മാടെ മുഖം അവളുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു
ആ ഉമ്മടെ കണ്ണുനീരിനു നീ ഉത്തരം നൽകണേ എന്ന് മാത്രമായിരുന്നു അവളുടെ മനസ്സ് മുഴുവൻ
അവളറിയാതെ തന്നെ അവളുടെ കണ്ണുകളും ചലിട്ടൊഴുകി...
പ്രാർത്ഥന കഴിഞ് ഷിഫ കുറച്ചു നേരം കൂടെ നിസ്കാരപായയിൽ തന്നെ ഇരുന്നു
അവൾ യാസിറിനെ ഓർത്തു
അവന് തെസരിയോട് ഇത്രക്ക് സ്നേഹമുണ്ടെന്നു അവളൊരിക്കലും ചിന്തിച്ചിരിന്നില്ല...
തെസ്‌രിയുടെയും യാസിറിന്റെയും കാര്യങ്ങൾ ചിന്തിച്ചവളുടെ മനസ്സിലേക്ക് ആഷിഖ് ഓടി വന്നു
അത് അവളുടെ ചുണ്ടിൽ ചിരി പടർത്തി..
ഉപ്പയെ കണ്ടെത്തി തരാൻ എങ്ങനെ ഏലും പാസ്പോർട്ട്‌ന്റെ നമ്പർ വേണമെന്ന് ആഷിഖ് പറഞ്ഞത് അവളുടെ മനസ്സിൽ തെളിഞ്ഞു
അവളുടെ മനസ്സ് മുഴുവനും അവന്റെ ഓർമയിൽ അലിഞ്ഞ പോലെ
അവളുടെ ചുണ്ടുകൾ അവന്റെ പേര് പറയാൻ കൊതിച്ചു..
അവളുടെ കാതുകൾ അവന്റെ വിളി കേൾക്കാൻ കൊതിച്ചു..
അവൾ കണ്ണുകൾ തുറന്ന് സ്വപനം കാണാൻ തുടങ്ങിയിരിക്കുന്നു
പെട്ടന്ന് ഉമ്മടെ ശിഫ ... എന്ന നീട്ടിയുള്ള വിളി കേട്ട് അവൾ ആഷിഖിൽ നിന്നും ഉണർന്നു..
( തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳
Comments
Post a Comment