പുല്ല് പച്ചയോ നീലയോ

കഴുത കടുവയോട് പറഞ്ഞു: "പുല്ല് നീലയാണ്."
"പുല്ലു പച്ചയാണ്"എന്ന് ടൈഗർ.
തുടർന്ന് അവർ തമ്മിലുള്ള സംഭാഷണം തീവ്രമായി. ഇരുവരും സ്വന്തം വാക്കുകളിൽ ഉറച്ചു നിൽക്കുന്നു. ഈ തർക്കം അവസാനിപ്പിക്കാൻ ഇരുവരും സിംഹത്തിന്റെ അടുത്തു വന്നു.

മൃഗങ്ങളുടെ മധ്യത്തിൽ, സിംഹാസനത്തിൽ സിംഹരാജാവ് ഇരിക്കുകയായിരുന്നു. കടുവയ്ക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് കഴുത പറഞ്ഞു തുടങ്ങി. "അല്ലയോ രാജാവേ, പുല്ല് നീലയാണ്. ഇതല്ലേ ശരി?"
സിംഹം പറഞ്ഞു:"അതേ..പുല്ല് നീലയാണ്. "

കഴുത: "ഈ കടുവ വിശ്വസിക്കുന്നില്ല. അവൻ പറയുന്നു പച്ചയാണെന്ന്.. അസത്യം പ്രചരിപ്പിച്ചതിന് അവൻ ശരിയായി ശിക്ഷിക്കപ്പെടണം."
രാജാവ് പ്രഖ്യാപിച്ചു:" കടുവയെ ഒരു വർഷം ജയിലിൽ ഇടാൻ വിധിക്കുന്നു"
രാജാവിന്റെ വിധി കഴുത കേൾക്കുകയും കാട്ടിലൂടെ സന്തോഷത്തിൽ തുള്ളിച്ചാടി നടക്കുകയും ചെയ്തു."കടുവക്ക് ഒരു വർഷം തടവ് ശിക്ഷ ലഭിച്ചു."

കടുവ സിംഹത്തിന്റെ അടുത്തു പോയി ചോദിച്ചു, "അല്ലയോ പ്രഭോ ഇതെന്താണ്? പുല്ല് ശരിക്കും പച്ചയല്ലേ?"
സിംഹം പറഞ്ഞു:"പുല്ല് പച്ചയാണ്." ടൈഗർ പറഞ്ഞു:"പിന്നെ ഞാൻ എന്തിനാണ് ജയിലിൽ പോകുന്നത്? '

സിംഹം പറഞ്ഞു:
"പുല്ല് പച്ചയോ നീലയോ ആയതിനല്ല നിങ്ങൾ ശിക്ഷിക്കപ്പെടുന്നത് മറിച്ച് ആ വിഡ്ഢി കഴുതയുമായി വാദപ്രതിവാദത്തിൽ ഏർപ്പെട്ടതിനാണ്..നിങ്ങളെപ്പോലെ ബുദ്ധിയും ധൈര്യവുമുള്ള ഒരു ജീവി ഇത്തരം മണ്ടൻ വാഗ്വാദങ്ങളിൽ ഏർപ്പെട്ടു തീരുമാനത്തിനായി ഇവിടെ വരെ വന്നതിനാണ് നിങ്ങളെ ശിക്ഷിക്കുന്നത്"

Comments