മനഃസുഖം
ഒരു പ്രമാണിയായിരുന്നു ഏലിയാബ്. പണവും പ്രൗഢിയും വേണ്ടതിലേറെ. ശുശ്രൂഷിക്കുവാന്‍ ദാസവൃന്ദവും. പക്ഷേ, അദ്ദേഹത്തിനല്പംപോലും മനഃസമാധാനമില്ലായിരുന്നു. എങ്ങനെയെങ്കിലും മരിച്ചാല്‍ മതിയെന്നായി ചിന്ത. ഒരിക്കല്‍ ഒരു പുണ്യപുരുഷന്‍ അദ്ദേഹത്തെ കാണുവാനെത്തി. സംസാരത്തിനിടയില്‍, തന്റെ കൈവശമുണ്ടായിരുന്ന ഒരു പച്ചമരുന്ന് ഏലിയാബിനെ അദ്ദേഹം കാണിച്ചു. വിവിധ രോഗങ്ങള്‍ സുഖപ്പെടുത്തുന്ന അദ്ഭുതശക്തിയുള്ള ഒരു മരുന്നായിരുന്നു അത്. പക്ഷേ, ഏലിയാബ് പറഞ്ഞു: ''അത്ഭുതശക്തിയുള്ള ഔഷധംകൊണ്ട് എനിക്കെന്തു പ്രയോജനം? എന്റെ ശരീരത്തിനു നല്ല ആരോഗ്യമുണ്ട്. എന്നാല്‍, എന്റെ ആത്മാവിന്റെ സ്ഥിതി അതല്ല. എന്റെ ആത്മാവിനെ എന്തോ തീരാരോഗം ഗ്രസിച്ചിരിക്കുന്നു. എന്റെ മനസിലാണെങ്കില്‍ എപ്പോഴും അസ്വസ്ഥതകള്‍ മാത്രം. ഞാന്‍ എത്രയുംവേഗം മരിച്ചിരുന്നെങ്കില്‍!'' അപ്പോള്‍ ആ പുണ്യപുരുഷന്‍ പറഞ്ഞു: ''നിങ്ങള്‍ വിഷമിക്കേണ്ട. തീര്‍ച്ചയായും ഈ പച്ചമരുന്ന് നിങ്ങളുടെ ആത്മാവിനു ഗുണംചെയ്യും. അതുപോലെ ഈ മരുന്ന് നിങ്ങളുടെ അസ്വസ്ഥമായ മനസിനു കുളിര്‍മ നല്കുകയും ചെയ്യും.'' ഒരു പച്ചമരുന്ന് എങ്ങനെയാണ് ആത്മാവിനും മനസിനും ഗുണം ചെയ്യുക എന്ന് ഏലിയ...