അധ്യാപകൻ
ഒരിക്കൽ ക്ലാസിലെ വാച്ച്കെട്ടിയ കുട്ടിയെ കണ്ടപ്പോൾ ഒരുത്തനൊരു മോഹം, ഒരൂസം ഒരുതവണ മാത്രം വാച്ചൊന്ന് കെട്ടണമെന്ന്. സമ്മതിച്ചില്ല അവൻ. അങ്ങനെ അവനത് മോഷ്ടിച്ച് കീശയിലിട്ടു.ആരും കാണാതെ ഒരിക്കൽമാത്രം കൈയ്യിലൊന്ന് കെട്ടാൻവേണ്ടി മാത്രം. വാച്ച് നഷ്ടപ്പെട്ട കുട്ടി കരച്ചിലോടു കരച്ചിൽ.അധ്യാപകൻ എല്ലാവരെയും നിരയായി നിർത്തി.കള്ളനെ എങ്ങനെ കണ്ടെത്തും? മോഷ്ടിച്ചവൻ പടച്ചവൻ സകല പേരുകളേയും പ്രാർത്ഥിച്ച് ധൈര്യമെല്ലാം ചോർന്നങ്ങനെ നിൽപ്പാണ്. എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു അധ്യാപകൻ. എല്ലാവരുടെ കീശയിലും തപ്പി. കിട്ടി ഒരുത്തന്റെ കീശയിൽനിന്ന് കിട്ടി. തിരച്ചിൽ നിർത്തിയില്ല ആ അധ്യാപകൻ. എന്നിട്ട് ഒടുവിൽ എല്ലാവരുടെ കീശയിലും തിരഞ്ഞതിന് ശേഷം അധ്യാപകൻ വാച്ച് ഉടമയ്ക്ക് തിരികെ നൽകി.അവൻ സന്തോഷവാനായി. മോഷ്ടിച്ചവൻ അന്ന് ശരിക്കും രക്ഷകനെ കണ്ടു അധ്യാപകന്റെ രൂപത്തിൽ. ഒന്നും ചോദിച്ചില്ല, ശാസിച്ചില്ല,പക്ഷെ ഒരിക്കൽപോലും ഇനി മോഷ്ടിക്കില്ലെന്ന് മനസുകൊണ്ട് പ്രതിജ്ഞയെടുത്തിരുന്നു.ഇതുപോലൊരു അധ്യാപകനാവാൻ അവൻ കൊതിച്ചു. പഠിച്ച് പഠിച്ച് അവനിപ്പോൾ ഒരു അധ്യാപകനാണ്. കാലം ഏറെ കഴിഞ്ഞപ്പോൾ തന്നെ അധ്യാപകനാക്കിയ ആ ഗുരുവിനെ അ...