തമ്പുരാക്കന്മാരോട്



വംശീയ സവർണ പ്രിവിലെജു കൊണ്ട് നടക്കുന്ന തമ്പുരാക്കന്മാരോട് ഒരിക്കൽ ആ മനുഷ്യൻ ഇങ്ങനെ പറഞ്ഞു.

"വെളുത്ത നിറമുള്ള കാറിന് കറുത്ത നിറമുള്ള ടയർ ഉപയോഗിക്കുന്ന കാലമത്രയും വംശീയത തുടർന്നുകൊണ്ടേയിരിക്കും..

വെളുപ്പ് സമാധാനത്തിന്റെയും കറുപ്പ് അശാന്തിയുടെയും പ്രതീകമായി ജനങ്ങൾ ഉപയോഗിക്കുന്ന കാലത്തോളം വംശീയത അവസാനിക്കുകയില്ല..

മംഗല്യത്തിനു വെളുത്തവസ്ത്രങ്ങളും ദുഃഖസൂചകമായി കറുപ്പ് തുവ്വാലയും ഉപയോഗിക്കുന്നിടത്തോളം വംശീയത അതിന്റെ പാരമ്യതയിൽ നില്ക്കുക തന്നെ ചെയ്യും..

ബ്ലാക്ക്മണിയും ബ്ലാക്ക്ലിസ്റ്റും ബ്ലാക്ക്മാർക്കും നെഗറ്റീവ് അർത്ഥം കയ്യാളുന്ന കാലത്തോളം വംശീയത അവസാനിക്കുമെന്ന് പ്രത്യാശിക്കാനാവുകയില്ല..

പക്ഷെ, എന്റെ കറുത്തചന്തി ശുദ്ധിയാക്കാൻ വെളുത്ത ടോയിലെറ്റ് പേപ്പര് ഉപയോഗിക്കുന്ന കാലത്തോളം ഞാനതൊന്നും കാര്യമാക്കുന്നില്ല..!!"