തേൻതുള്ളി
"നബിയേ..... കട്ടെടുത്ത ഒട്ടകവുമായാണയാൾ അങ്ങയെ കാണാൻ വന്നത്...!!!"
കൂടി നിന്ന ജനക്കൂട്ടമത് പറഞ്ഞപ്പോൾ മുത്ത്നബിയും അസ്വസ്ഥമായി.
വളരെ ദൂരെ നിന്നേതോ മലഞ്ചെരിവിൽ നിന്ന് ഹബീബരെ കാണാൻ വന്ന ഗ്രാമീണനായ അതിഥി കുറിച്ചങ്ങനെ പറഞ്ഞാൽ മനസ്സ് അസ്വസ്ഥമാവാതിരിക്കുവതെങ്ങനെ ....
*"യാ റബ്ബ്... ഞാനെന്താണീ കേൾക്കുന്നത്.....?"*
ആഗതന് തന്റെ ചെവികളെ വിശ്വസിക്കാനായില്ല.
സന്തോഷത്തോടെ മദീനാ പള്ളിയിലെത്തി ഒട്ടകത്തെ പള്ളിക്കു മുന്നിൽ മുട്ടുകുത്തിച്ച്, മുത്ത്നബിയോട് മനസ്സും തുറന്ന് തിരിച്ചിറങ്ങുമ്പോഴാണല്ലോ അപ്രതീക്ഷിതമായ ഈ ആരോപണം കേൾക്കേണ്ടി വരുന്നത്.
അദ്ദേഹം ചുറ്റും നോക്കി. എല്ലാ കണ്ണുകളും തന്നിലേക്ക് തന്നെയാണ്. ഒരു പരിചിത മുഖവും കാണാനുമില്ല.
'എന്റെ ഹബീബ് എന്നെപ്പറ്റി എന്തു വിചാരിക്കും.....?
കൂടി നിന്ന സ്വഹാബയുടെ മുന്നിൽ ഞാനൊരു പെരുങ്കള്ളനാവുമല്ലോ .....?'
ചുറ്റും ഇരുൾ മൂടുകയാണ്. ആൾക്കൂട്ടത്തിൽ തനിച്ചാവുകയാണല്ലോ എന്നോർത്ത് മനസ്സ് വിങ്ങുകയാണ്.
*"നിങ്ങൾക്കെന്താ ഒന്നും പറയാനില്ലേ.....?"*
മുത്ത് നബിയാണ് ചോദിക്കുന്നത്. മറുപടി പറയാനാഞ്ഞു നോക്കി. ആവുന്നില്ല. മിണ്ടാനാവുന്നില്ല. നാവ് മരവിച്ചിട്ടുണ്ട്.
നിലയില്ലാക്കയത്തിൽ പെട്ടിരിക്കുന്നു.
അദ്ദേഹം ഒന്നും മിണ്ടാതെ തലയും താഴ്ത്തിയിരുന്നു. ചുണ്ടുകളെന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്.
*"യാ റസൂലല്ലാഹ് ....."*
പൊടുന്നനെ വാതിലിന് പിന്നിൽ നിന്നൊരു ശബ്ദം!
മുത്ത്നബിയും കൂടി നിന്നവരും അങ്ങോട്ട് നോക്കി; ആരാണെന്നറിയാൻ
*സുബ്ഹാനല്ലാഹ്......!!*
ഒട്ടകമാണ് സംസാരിക്കുന്നത്. കേട്ടവർ കേട്ടവർ പരസ്പരം കൺ വിടർത്തി നോക്കി.
*"യാ റസൂലല്ലാഹ്.... അങ്ങയെ നിയോഗിച്ച അല്ലാഹു തന്നെ സത്യം...!! അദ്ദേഹമെന്നെ മോഷ്ടിച്ചതല്ല നബിയേ ...."*
*"മറ്റൊരാൾ എന്നെ മോഷ്ടിച്ച് ഇദ്ദേഹത്തിന് വിറ്റതാണ്. തീർത്തും നിരപരാധിയാണദ്ദേഹം"*
ഒട്ടകം പറഞ്ഞു നിർത്തി.
മാ ശാ അല്ലാഹ്..... സന്തോഷം കൊണ്ടയാളുടെ കൺതടം നിറഞ്ഞു.
കൂടി നിന്നവരുടെ നിശ്വാസമടങ്ങി.
മുത്ത് നബി മൃദുലമായി പുഞ്ചിരിച്ചോണ്ട് ചോദിച്ചു:
*"കൂട്ടുകാരാ .... നിന്റെ നിരപരാധിത്വത്തിനായി നിന്റെ തന്നെ ഒട്ടകത്തെ സംസാരിപ്പിച്ച അല്ലാഹുവിനെ മുൻ നിർത്തി ഞാൻ ചോദിക്കട്ടേ.... നീ തലയും താഴ്ത്തി താഴേക്ക് നോക്കിയിരുന്നപ്പോൾ മണലിൽ ഇരുകൈകളും വെച്ച് നീ മനസ്സിൽ മന്ത്രിച്ചതെന്താണ് .......?"*
*"നബിയേ ... ഞാൻ പറഞ്ഞതിതാണ്*
*اللَّهُمَّ إِنَّكَ لَسْتَ بِرَبٍّ اسْتَحْدَثْنَاكَ وَلَا مَعَكَ إِلَهٌ أَعَانَكَ عَلَى خَلْقِنَا وَلَا مَعَكَ رَبٌّ فَنَشُكُّ فِي رُبُوبِيَّتِكَ أَنْتَ رَبُّنَا كَمَا نَقُولُ وَفَوْقَ مَا يَقُولُ الْقَائِلُونَ أَسْأَلُكَ أَنْ تُصَلِّيَ عَلَى مُحَمَّدٍ وَأَنْ تُبَرِّئَنِي بِبَرَاءَتِي*
(അല്ലാഹ്"..... ഞങ്ങൾ നിർമ്മിച്ചുണ്ടാക്കിയ ഇലാഹല്ലല്ലോ നീ. സൃഷ്ടികർമ്മത്തിന് നിന്നോടൊപ്പം ആരുമില്ലല്ലോ. നീയാണ് അല്ലാഹ് ഞങ്ങടെ റബ്ബ്. എനിക്ക് നിന്നോട് ചോദിക്കാനൊന്നേയുള്ളൂ .. മുത്ത്നബിയുടെ മേൽ നീ സ്വലാത്ത് ചൊരിയണേ. കൂടെ എന്റെ നിരപരാധിത്വവും തെളിയിച്ചു തരണേ...)
*"അല്ലാഹു സത്യം. നീയത് മൊഴിഞ്ഞപ്പോ മദീനയുടെ എല്ലാ ഊടുവഴികളിലും അതെഴുതിയെടുക്കാനായി തിരക്ക് കൂട്ടുന്ന മാലാഖക്കൂട്ടങ്ങളെയാണ് ഞാൻ കണ്ടത്. അതിനാൽ സ്വലാത്ത് വർധിപ്പിച്ചോളൂ."*
*"ഇതുപോലെ ദുരാരോപണങ്ങളിലോ കള്ളക്കേസിലോ പെടുന്നുവെങ്കിൽ ഇത് ചൊല്ലുന്ന പക്ഷം നിരപരാധിത്വം തെളിയും തീർച്ച....!!*
മുത്ത്നബി പറഞ്ഞു നിർത്തി.
അവലംബം:
المستدرك للحاكم،
الروض الفائق
----------------------------------
അല്ലാഹ്.......
ഈ ലോകത്ത് നീ അനേകായിരം കോടി നാവുകളെ പടച്ചല്ലോ അല്ലാഹ് .... അതിലൽപം നാവുകൾക്കല്ലേ നീ സ്വലാത്ത് ചൊല്ലാനുള്ള ഭാഗ്യം നൽകീട്ടുള്ളൂ പടച്ചോനേ.. അതിലീ പാപിയുടെ നാവും നീ തെരഞ്ഞെടുത്തല്ലോ അല്ലാഹ്....
എന്റെ അല്ലാഹ് ..... തീർത്താൽ തീരാത്ത ഹംദ് നിനക്കുണ്ട് പടച്ചോനേ... ശുക്റുണ്ട് അല്ലാഹ്.
ആ ഭാഗ്യം നിലനിർത്തണേ അല്ലാഹ്. ഈ രാവിൽ, നീ സുവർഗവും ഭൂമിയും അലങ്കരിച്ച ഈ രാവിൽ സ്വലാതിന്റെ മധുരം ഒന്ന് തരൂലേ അല്ലാഹ്. സ്വലാത് ചൊല്ലുന്ന ചുണ്ടിലെല്ലാം മുത്ത്നബി മുത്തം വെക്കുമെന്നല്ലേ ....... ആ മുത്തം കിട്ടിയിട്ടല്ലാതെ നീ വിളിക്കല്ലേ അല്ലാഹ് .......
✍🏻 ഉമറുൽ ഫാറൂഖ് സഖാഫി