പുളി രസമുള്ള ഓറഞ്ചിന്റെ മാധുര്യം
അയാൾ പതിവായി ആ വയസ്സായ സ്ത്രീയുടെ കയ്യിൽ നിന്നും ഓറഞ്ചുകൾ വാങ്ങിക്കുമായിരുന്നു. തൂക്കി നോക്കി, കാശുകൊടുത്ത് വാങ്ങി, തന്റെ ബാഗിൽ ഇട്ടതിന് ശേഷം, പതിവായി അതിൽ നിന്ന് ഒരു ഓറഞ്ച് എടുത്ത് പൊളിച്ച് ഒരു അല്ലി കഴിച്ചതിന് ശേഷം, പുളി ആണെന്ന് പറഞ്ഞ് അത് ആ സ്ത്രീക്ക് തന്നെ തിരിച്ചു കൊടുക്കുമായിരുന്നു. വൃദ്ധ അതിൽ നിന്ന് ഒരു അല്ലി എടുത്ത് കഴിച്ചിട്ട് “ഇതിനു മധുരം ആണല്ലോ?” എന്ന് ചോദിക്കുന്നുണ്ടാവും, പക്ഷെ അപ്പോഴേക്കും തന്റെ ആ ബാഗും എടുത്ത് അയാൾ പോയിരിക്കും. പലപ്പോഴും ഈ കഥ വീട്ടിലെത്തി അയാൾ ഭാര്യയോട് പറയുകയും ചെയ്യും. അയാളുടെ ഭാര്യ എപ്പോഴും അയാളോട് ചോദിക്കും? “ഓറഞ്ചിന് എപ്പോഴും നല്ല മധുരം ആണല്ലോ? പിന്നെ എന്തിനാണ് ഈ നാടകം?” അയാൾ ചിരിച്ചുകൊണ്ട് പറയും “ആ സ്ത്രീ മധുരമുള്ള ഓറഞ്ചുകള്‍ വില്ക്കു ന്നുണ്ടെങ്കിലും, അതിൽ നിന്നും ഒരണ്ണം എങ്കിലും അവർ കഴിക്കുന്നില്ല, ഇങ്ങനെ ആകുമ്പോൾ കാശ് നഷ്ടപ്പെടാതെ തന്നെ ഒരെണ്ണം എങ്കിലും, അവർക്ക് കഴിക്കുവാന്‍ സാധിക്കുമല്ലോ” എല്ലാ ദിവസ്സവും ഇത് കാണുന്ന, തൊട്ടടുത്ത് പച്ചക്കറികൾ വില്ക്കുന്ന മറ്റൊരു സ്ത്രീ, വയസ്സായ സ്ത്രീയോട് ചോ...