അല്ലാമാ_അശൈഖ്_ഇമാദുദ്ദീൻ_അലിയ്യു_ശാലിയാത്തി (റ)
💚💙💛
വിജ്ഞാന കടൽ
#അല്ലാമാ_അശൈഖ്_ഇമാദുദ്ദീൻ_അലിയ്യു_ശാലിയാത്തി (റ)
ചാലിയം .
വൈജ്ഞാനിക കേന്ദ്രങ്ങളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ദേശം. ഒത്തിരി പ്രതിഭകൾ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശം .
വൈജ്ഞാനിക - ആത്മീയ രംഗങ്ങളിലെ പ്രോജ്വല
താരകമായിരുന്നു ശൈഖ് അലിയ്യു ശാലിയാത്തി (റ)
ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ദർസുകളിൽ ഒന്നായിരുന്നു ശൈഖ് അലിയ്യു ശാലിയാത്തി (റ) യുടേത്. വിജ്ഞാന സമ്പാദനത്തിനായ് ജനം ചാലിയത്തേക്ക് ഒഴുകുകയായിരുന്നു. ഒട്ടനവധി ത്വരീഖത്തുകളുടെ ശൈഖ് കൂടിയായിരുന്നു മഹാനവർകൾ . ഒട്ടേറെ രചനകൾ നിർവ്വഹിച്ചിട്ടുണ്ട്.
ചാലിയത്തെ അസ്ഹരിയ്യ ഖുതുബ് ഖാനയിൽ
അത് സംരക്ഷിക്കപ്പെട്ടു വരുന്നു.
പ്രസിദ്ധിയാർജ്ജിച്ച കോഴിക്കോട് കോയമരക്കാരകം തറവാട്ടിൽ മഹാനായ
മുഹ്യിദ്ദീൻ കാലിക്കൂത്തി (റ) യുടെ മകനായി
ഇമാദുദ്ദീൻ അലി (റ) ജനിച്ചു. മാതാപിതാക്കളുടെ
പ്രത്യേക ശ്രദ്ധയാൽ ചെറുപ്രായത്തിൽ തന്നെ
ഒട്ടേറെ ഫന്നുകളിൽ അവഗാഹം നേടി. ആത്മജ്ഞാനികളുമായുള്ള നിരന്തര സഹവാസത്താൽ വലിയ ഒരു ലോകമാണ് തന്റെ കൈകുമ്പിളിലേക്ക് ഒതുക്കിയത്.
ഇമാം ഗസ്സാലി (റ) തന്റെ മിൻഹാജുൽ ആബിദീനിൽ
പറഞ്ഞത് പോലെ " ചില വ്യക്തികൾ നിമിഷ നേരം കൊണ്ട് എല്ലാ അഖബകളും വിട്ടു കടക്കും '' . ഇത്
അന്വർത്ഥമാക്കിയ മഹാപ്രതിഭയാണ് അലിയ്യു ശാലിയാത്തി (റ) . അതീന്ദ്രിയ ലോകത്തെ സുൽത്വാൻ ഇമാം ഗസ്സാലി (റ) യുമായി ആത്മീയ ദർശനങ്ങൾ സമ്പാദിച്ചു. അവസാന കാലങ്ങളിൽ
ശൈഖ് അലിയ്യു ശാലിയാത്തി (റ) ഭക്ഷണം ഒന്നും കഴിക്കുന്നില്ലായിരുന്നു. അവിടുന്ന് പറയുമായിരുന്നു
എനിക്ക് ഇമാം ഗസ്സാലി (റ) ഭക്ഷണം നൽകാറുണ്ടായിരുന്നു. ആത്മീയ ബന്ധങ്ങൾക്ക് അതിരുകളില്ലല്ലോ .
كما عن غزالي اتاه مأكل
മർസിയ്യത്തിൽ ഇത് പ്രതിപാദിക്കുന്നുണ്ട് .
ജീവിത വിശുദ്ധിയിൽ കനത്ത കരുതലുമായുള്ള ജീവിതം വലിയ വലിയ സ്ഥാനങ്ങൾ നേടിക്കൊടുത്തു. ഏറ്റവും വലിയൊരു സൗഭാഗ്യവും
സ്വായത്തമാക്കി.
ഇമാം ഇബ്നു ഹജറുൽ ഹൈതമി (റ) തന്റെ ഫതാവൽ കുബ്റയിൽ പറഞ്ഞത് പോലെ
يحضر جنازة صالح امته
തന്റെ ഉമ്മത്തിലെ സ്വാലിഹുകളുടെ ജനാസയിൽ
മുത്ത് നബി ﷺ പങ്കെടുക്കും.
ശൈഖ് അലിയ്യ് ശാലിയാത്തി (റ) പറയുമായിരുന്നു.
എന്റെ ജനാസ നിസ്കാരത്തിൽ
മുത്ത് നബി ﷺ
പങ്കെടുക്കും. എനിക്ക് സന്തോഷ വാർത്ത കിട്ടിയിട്ടുണ്ട്.
ഇമാം ഹാഫിളു സ്വുയൂഥി (റ) തങ്ങളും തന്റെ അൽ ഹാവിയിൽ പറയുന്നുണ്ട് . " സ്വാലിഹീങ്ങൾ വഫാത്താകുമ്പോൾ മുത്ത് നബി ﷺ യുടെ സാന്നിധ്യം ഉണ്ടാകും ."
ചാലിയം ജുമാ മസ്ജിദിന്റെ വടക്കുവശത്തായി അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുനാ അലിയ്യു
ശാലിയാത്തി (റ) യുടെ പ്രിയപ്പെട്ട മകനാണ്
പ്രശസ്തനായ
മുസ്നിദ് മലൈബാർ ഇമാം അഹ്മദ് കോയ ശാലിയാത്തി (റ) തന്റെ പിതാവിൽ നിന്നുമാണ് ഒട്ടേറെ ഫന്നുകളിൽ വിജ്ഞാനം കരഗതമാക്കിയത്. ഖാദിരിയ്യ ത്വരീഖത്തും സ്വീകരിച്ചത്. പിതാവിൽ നിന്നും പകർന്നെടുത്ത പ്രകാശം ഇമാം ശാലിയാത്തിയിലൂടെ സമൂഹം
അനുഭവിക്കുകയാണ്. ആത്മീയ ആനന്ദം ആസ്വദിക്കുകയാണ്.
' തന്റെ പിതാവിന്റെ മർസിയ്യത്ത് ഇമാം ശാലിയാത്തി (റ) എഴുതിയിട്ടുണ്ട്. ഇമാം ശാലിയാത്തി (റ) പറയുകയാണ്.
പിതാവ് വഫാത്താകുന്നതിന്റെ ഒരു മണിക്കൂർ മുമ്പ് മക്കളെയെല്ലാം വിളിച്ച് കൂട്ടി , ഉപദേശങ്ങൾ നൽകുകയും , ദുആ ചെയ്ത് കൊടുക്കുകയും ചെയ്തു.
തന്റെ പിതാവിന്റെ ജനാസ കുളിപ്പിക്കുന്ന നേരത്ത് രണ്ട് കണ്ണുകളും ഇടക്കിടെ തുറന്ന് തന്നെ നോക്കുകയും തനിയെ തന്നെ കണ്ണടക്കുകയും ചെയ്തിരുന്നു. മക്കളെ കണ്ട് പൂതി തീരാത്തത് പോലെയുള്ള നോട്ടം.
ഖബറിൽ വെക്കാനുള്ള മീസാൻ കല്ല് ഇമാം ശാലിയാത്തി വെല്ലൂർ ലതീഫിയ്യയിൽ നിന്ന് കൊണ്ട് വന്നതാണ് .
അതിൽ കൊത്തിവെച്ച لموت العالم باالله موت العالم
("അല്ലാഹുവിനെ കൊണ്ട് അറിഞ്ഞ ആലിമിന്റെ മരണം ലോകത്തിന്റെ മരണമാണ് .")
എന്ന വാചകത്തിന്റെ അബ്ജദിയായ കണക്ക് 1334 ആണ് . ഇതായിരുന്നു മഹാനവർകളുടെ വഫാത്തിന്റെ വർഷം.
ഹിജ്‌റ1334 റമളാൻ24 നായിരുന്നു ശൈഖ് അലിയ്യു ശാലിയത്തി (റ) യുടെ വഫാത്ത്.
മഹാനവർകളുടെ
#106_മത്_ഉറൂസ്_മുബാറക്ക്
2019 മെയ് 29 ബുധൻ 4 pm ന്
ചാലിയം മസ്ജിദുൽ അസ്ഹറിൽ
വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.
[ Contact : Uടman Amjadi 9847805299]
ഇവിടെ സ്മരിക്കപ്പെട്ട മുഴുവൻ വ്യക്തിത്വങ്ങളുടേയും
പ്രത്യേകിച്ച് ശൈഖ് അലിയ്യു ശാലിയാത്തി (റ) യുടേയും മദദ് നൽകി അനുഗ്രഹീതരിൽ ഞങ്ങളെ
ഉൾപ്പെടുത്തണേ .... ആമീൻ .
ഫാതിഹ ഓതി ദുആ ചെയ്യുക.
post വായിക്കുന്നവർ കുടുംബങ്ങളിൽ മഹാനെ സ്മരിക്കുകയും , ദുആ ചെയ്യുകയും വേണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ
മുഹമ്മദ് സാനി നെട്ടൂർ
9 5 6 7 7 8 5 6 5 5