ഒരു മുട്ടയ്ക്ക് അഞ്ച് രൂപ
ഒരു സ്ത്രീ റോഡ് സൈഡിലെ മുട്ട വിൽപ്പനക്കാരനെ സമീപിച്ചു ചോദിച്ചു : " നിങ്ങൾ എന്തു വിലക്കാണ് മുട്ടകൾ വിൽക്കുന്നത് ...?" " ഒരു മുട്ടയ്ക്ക് അഞ്ച് രൂപ , മാഡം " വൃദ്ധനായ വിൽപനക്കാരൻ പറഞ്ഞു ... അവൾ പറഞ്ഞു , "25 രൂപയ്ക്ക് 6 മുട്ട താരമെങ്കിൽ ഞാൻ എടുക്കാം ..., അല്ലെങ്കിൽ എനിക്ക് വേണ്ട ..." വൃദ്ധനായ വിൽപനക്കാരൻ മറുപടി പറഞ്ഞു ..., " നിങ്ങൾക്കാവശ്യമുള്ള വിലയ്ക്ക് വാങ്ങിക്കൊള്ളുക , ദൈവം നമ്മെ അനുഗ്രഹിക്കട്ടെ , ഒരു പക്ഷേ : ഇത് ഒരു നല്ല തുടക്കമായേക്കാം ..., കാരണം ഞാൻ ഇതുവരെ ആർക്കും വിറ്റിട്ടില്ല ..." ഞാൻ വിജയിച്ചു എന്ന ചിന്തയോടെ അതും വാങ്ങിച്ചു അവൾ പോയി ... അവൾ തന്റെ ഫാൻസി കാറിൽ കയറി തന്റെ സുഹൃത്തിന്റെ അടുത്തേക്ക് പോയി ..., അവളെ റെസ്റ്റോറന്റിനിലേക്ക് ക്ഷണിച്ചു . അവളും സുഹൃത്തും അവിടെ ചെന്നിരുന്നിട്ട് അവർക്കു ഇഷ്ടമുള്ളത് ഓർഡർ ചെയ്തു . ഓർഡർ ചെയ്തതിൽ അവർ കുറച്ചുമാത്രം കഴിക്കുകയും , അധികവും ബാക്കി വെക്കുകയും ചെയ്തു . എന്നിട്ട് ബിൽ അടയ്ക്കാൻ പോയി . ബില്ലിൽ 1,200 രൂപയായി...