ഒരു ദിവസം ഒരു അദ്ധ്യാപകൻ ബോർഡിൽ എഴുതി


ഒരു ദിവസം ഒരു അദ്ധ്യാപകൻ ബോർഡിൽ എഴുതി
9x1=7
9x2=18
9x3=27
9x4=36
9x5=45
9x6=54
9x7=63
9x8=72
9x9=81
9x10=90
അദ്ദേഹം തിരിഞ്ഞു വിദ്യാർത്ഥികളെ നോക്കി ,എല്ലാവരും അദ്ധേഹത്തെ നോക്കി ചിരിച്ചു പരിഹസിച്ചു കാരണം അദ്ദേഹം എഴുതിയ ഒരു സമവാക്യം തെറ്റായിരുന്നു.അപ്പൊ അദ്ദേഹം പറഞ്ഞു ഞാൻ ആദ്യം തെറ്റായത് എഴുതിയത് പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങൾ മനസ്സിലാക്കാൻ  വേണ്ടിയാണ്.ഇപ്പൊ എങ്ങനെ നിങ്ങൾ എന്നെ പരിഹസിച്ചത് അത് പോലെ പുറംലോകം  നിങ്ങളെ കൈകാര്യം ചെയ്യുക എന്നറിയാൻ വേണ്ടി. ഞാൻ 9 പ്രാവശ്യം ശരി ആയ ഉത്തരം എഴുതി എന്നത് നിങ്ങൾക്കറിയാം അതിൽ ആരും എന്നെ അഭിനദിച്ചില്ല പക്ഷെ ഞാൻ എഴുതിയ ഒരു തെറ്റിനു നിങ്ങൾ എന്നെ പരിഹസിച്ചു .ഇതാണ് ഇതിലെ പാഠം.നിങ്ങൾ ഒരു ലക്ഷം  പ്രാവശ്യം ചെയ്യുന്ന നന്മയെ ലോകം ഒരിക്കലും വിലമതിക്കില്ല,പക്ഷെ നിങ്ങൾ ചെയ്യുന്ന തെറ്റായ ഒരു കാര്യത്തെ വിമർശിക്കും ...എന്നാൽ നിരാശപ്പെടരുത് എപ്പോഴും എല്ലാ പരിഹാസങ്ങളെയും വിമർശനങ്ങളെയും അതിജീവിച്ചു ശക്‌തമായി മുന്നേറുക

Comments