Posts

Showing posts from December, 2019

ജൂലിയസ് സീസർ

23-ആം വയസ്സിൽ, ജൂലിയസ് സീസർ ഒരു ജൂനിയർ രാഷ്ട്രീയക്കാരനായിരുന്നു. എന്നാൽ അദ്ദേഹത്തിന് ഒരു നേട്ടമുണ്ടായിരുന്നു: ആത്മവിശ്വാസവും തലച്ചോറും. ഈജിയൻ കടലിനു കുറുകെ കപ്പൽ കയറിയ അദ്ദേഹത്തെ സിസിലിയൻ കടൽക്കൊള്ളക്കാർ പിടികൂടി. അവർ മോചനദ്രവ്യം ആവശ്യപ്പെട്ടു: 20 ടാലന്റ് വെള്ളി. (അത് ഏകദേശം 620 കിലോഗ്രാം, ഏകദേശം, 600,000.00 ഡോളർ) അവർ പരിഹാസ്യരാണെന്ന് സീസർ അവരോട് പറഞ്ഞു. ഇത്രയും വിലകുറഞ്ഞ മോചനദ്രവ്യം നേടാൻ അദ്ദേഹത്തിന് അനുവദിക്കാനാവില്ല. കടൽക്കൊള്ളക്കാർ മടിച്ചു, അവർ ആശയക്കുഴപ്പത്തിലായി. പകരം 50 ടാലന്റ് വെള്ളിയായി ഉയർത്തണമെന്ന് സീസർ തറപ്പിച്ചുപറഞ്ഞു. (ഏകദേശം 1,550 കിലോഗ്രാം, ഏകദേശം 1.5 ദശലക്ഷം ഡോളർ വിലമതിക്കുന്നു.) ഇത് എന്ത് ചെയ്യണമെന്ന് ഇപ്പോൾ കടൽക്കൊള്ളക്കാർക്ക് അറിയില്ല. സാധാരണഗതിയിൽ, അവരുടെ ബന്ദികൾ കഴിയുന്നത്ര വിലകുറപ്പിച്ച്  മോചന ദ്രവ്യം കൊടുത്ത്  രക്ഷപ്പെടാൻ ശ്രമിച്ചു വരുന്നതാണ് പതിവ്.. എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് മനസ്സിലായില്ല. പണം സ്വരൂപിക്കാൻ അവർ സീസറിന്റെ ആളുകളെ റോമിലേക്ക് മടങ്ങാൻ അനുവദിച്ചു. റോമിൽ, അദ്ദേഹത്തിന്റെ അഭാവത്തിൽ, സീസർ പെട്ടെന്ന് വളരെ പ്രസ...

വാക്കുകള്‍ക്ക് ശക്തിയുണ്ട്

വനത്തിലൂടെ പോവുകയായിരുന്നു തവളകളുടെ ഒരു സംഘം. പെട്ടെന്ന് രണ്ടെണ്ണം ഒരു കുഴിയില്‍ വീണു. കരയ്ക്കു കയറാന്‍ പറ്റാത്ത ആഴം. മറ്റു തവളകള്‍ കുഴിയുടെ വക്കില്‍ ഇരുന്ന് പറഞ്ഞു. 'നോക്ക്, നിങ്ങളുടെ കാര്യം തീര്‍ന്നു. കയറി വരാന്‍ കഴിയാത്ത വിധം ആഴമുണ്ട് കുഴിക്ക്." രണ്ടു തവളകളും അതു കേള്‍ക്കാതെ എല്ലാ ശക്തിയുമെടുത്ത് കരയിലേക്കു ചാടിക്കൊണ്ടിരുന്നു. കരയിലിരുന്ന കൂട്ടുകാര്‍ വീണ്ടും വിളിച്ചു പറഞ്ഞു. 'രക്ഷയില്ല. അവിടെ കിടന്നു ചാവുകയേ മാര്‍ഗ്ഗമുള്ളു.' കുറേനേരം ചാട്ടം തുടര്‍ന്നപ്പോള്‍ അതില്‍ ഒരു തവള ചാട്ടത്തിന്‍റെ ഊക്കുകുറഞ്ഞ് ഒടുവില്‍ കുഴഞ്ഞുവീണു. താമസിയാതെ ചാവുകയും ചെയ്തു. എന്നാല്‍ മറ്റേ തവള ശ്രമം നിറുത്തിയില്ല. മാത്രമല്ല നിരുത്സാഹപ്പെടുത്തിക്കൊണ്ട് കൂട്ടുകാര്‍ എത്ര ഒച്ചയിട്ടിട്ടും അതിന്‍റെ ചാട്ടത്തിന് ഊക്കു കൂടിക്കൊണ്ടിരുന്നു. കൂടെയുള്ള തവള ചത്തു വീണതു പോലും അതിന്‍റെ ശ്രമത്തിന് തടസ്സമായില്ല. ഒടുവില്‍ ഒരു കുതിപ്പ്. ആ തവള കുഴിയുടെ വക്കില്‍ വന്നു പറ്റിപ്പിടിച്ചു. പിന്നെ പതുക്കെ കരയിലേക്കു പിടിച്ചു കയറി. മറ്റു തവളകള്‍ക്ക് തങ്ങളുടെ അത്ഭുതമടക്കാനായില്ല. അവര്‍ ചോദിച്ചു 'കൂട്ടുകാരാ, ന...

നാലു പക്ഷികളും വ്യക്തിത്വവും

കഴിഞ്ഞ ഒന്നുരണ്ടു ശതാബ്ദങ്ങള്‍ക്കിടയില്‍ ആവിഷ്ക്കരിക്കപ്പെട്ട വിവിധ വ്യക്തിത്വ സിദ്ധാന്തങ്ങളില്‍ ഏറ്റവും ഋജുവും ലളിതവുമാണ് നാല് പക്ഷികളുടെ സ്വഭാവ സവിശേഷതകളെ മനുഷ്യരുടെ വ്യക്തിത്വവുമായി ബന്ധപ്പെടുത്തി ഡോ. ഗാരി കൗട്ടര്‍ ആവിഷ്ക്കക്കരിച്ച ഡോപ് (DOPE) സിദ്ധാന്തം. വ്യക്തിയുടെ അടിസ്ഥാന സ്വഭാവങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഡോപ് സിദ്ധാന്തത്തെക്കുറിച്ച് ഈ അധ്യായത്തില്‍ വിശകലനം ചെയ്യുന്നു. ഡോ. കൗട്ടറുടെ സിദ്ധാന്തത്തില്‍ പ്രാവ് (Dove), മൂങ്ങ (Owl), മയില്‍ (Peacock), പരുന്ത് (Eagle) എന്നീ പക്ഷികളെയാണ് മനുഷ്യന്‍റെ വ്യക്തിത്വവുമായുള്ള താരതമ്യത്തിന് സ്വീകരിച്ചിരിക്കുന്നത്.Dove, Owl, Peacock, Eagle  എന്നീ പദങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ഡോ. കൗട്ടര്‍ DOPE എന്ന പദം ആവിഷ്ക്കരിച്ചത്. ഡോ. കൗട്ടര്‍ മനു ഷ്യന്‍റെ വ്യക്തിത്വം നിര്‍ണ്ണയിക്കാന്‍ താരതമ്യപഠനത്തിന് പക്ഷികളെത്തന്നെ എന്തുകൊണ്ട് തെരഞ്ഞെടുത്തു? ഈ വ്യക്തിത്വസവിശേഷതകള്‍ നമുക്ക് നിത്യമായി ഉപയോഗിക്കത്തക്കവിധം ഓര്‍മ്മിക്കാന്‍ എളുപ്പവും പരിചിതവുമായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധ മായിരുന്നു. മനുഷ്യര്‍ക്കു പരിചിതമായ പക്ഷികളുമായി താരതമ്യ പ...