നാലു പക്ഷികളും വ്യക്തിത്വവും


കഴിഞ്ഞ ഒന്നുരണ്ടു ശതാബ്ദങ്ങള്‍ക്കിടയില്‍ ആവിഷ്ക്കരിക്കപ്പെട്ട വിവിധ വ്യക്തിത്വ സിദ്ധാന്തങ്ങളില്‍ ഏറ്റവും ഋജുവും ലളിതവുമാണ് നാല് പക്ഷികളുടെ സ്വഭാവ സവിശേഷതകളെ മനുഷ്യരുടെ വ്യക്തിത്വവുമായി ബന്ധപ്പെടുത്തി ഡോ. ഗാരി കൗട്ടര്‍ ആവിഷ്ക്കക്കരിച്ച ഡോപ് (DOPE) സിദ്ധാന്തം. വ്യക്തിയുടെ അടിസ്ഥാന സ്വഭാവങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഡോപ് സിദ്ധാന്തത്തെക്കുറിച്ച് ഈ അധ്യായത്തില്‍ വിശകലനം ചെയ്യുന്നു.
ഡോ. കൗട്ടറുടെ സിദ്ധാന്തത്തില്‍ പ്രാവ് (Dove), മൂങ്ങ (Owl), മയില്‍ (Peacock), പരുന്ത് (Eagle) എന്നീ പക്ഷികളെയാണ് മനുഷ്യന്‍റെ വ്യക്തിത്വവുമായുള്ള താരതമ്യത്തിന് സ്വീകരിച്ചിരിക്കുന്നത്.Dove, Owl, Peacock, Eagle  എന്നീ പദങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ഡോ. കൗട്ടര്‍ DOPE എന്ന പദം ആവിഷ്ക്കരിച്ചത്. ഡോ. കൗട്ടര്‍ മനു ഷ്യന്‍റെ വ്യക്തിത്വം നിര്‍ണ്ണയിക്കാന്‍ താരതമ്യപഠനത്തിന് പക്ഷികളെത്തന്നെ എന്തുകൊണ്ട് തെരഞ്ഞെടുത്തു? ഈ വ്യക്തിത്വസവിശേഷതകള്‍ നമുക്ക് നിത്യമായി ഉപയോഗിക്കത്തക്കവിധം ഓര്‍മ്മിക്കാന്‍ എളുപ്പവും പരിചിതവുമായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധ മായിരുന്നു. മനുഷ്യര്‍ക്കു പരിചിതമായ പക്ഷികളുമായി താരതമ്യ പഠനം നടത്തുമ്പോള്‍ ആ അറിവുകള്‍ ദൃശ്യപരമായി മസ്തിഷ്കത്തില്‍ ശേഖരിക്കപ്പെടുന്നതിനാല്‍ പിന്നീട് അവ വളരെവേഗം ഓര്‍ത്തെടുക്കാനാവും.
മനുഷ്യരുടെ പെരുമാറ്റങ്ങളുടെയും ശീലങ്ങളുടെയും സമ്പര്‍ക്ക രീതിയുടെയും സവിശേഷതകളെല്ലാം കണക്കിലെടുത്താണ് ഡോ. കൗട്ടര്‍ വ്യക്തിത്വത്തെ പ്രാവ്, മൂങ്ങ, മയില്‍, പരുന്ത് എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നത്. ഇതില്‍ ഏത് വ്യക്തിത്വഘടനയാണ് നമുക്കുള്ളതെന്ന് കണ്ടുപിടിക്കാന്‍ ഒരു ടെസ്റ്റും കൗട്ടര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.

പക്ഷികളുടെ സവിശേഷതകള്

ഡോപ് ടെസ്റ്റില് പറഞ്ഞിരിക്കുന്ന ഓരോ പക്ഷികളുടെയും സ്വഭാവസവിശേഷതകള് വിശകലനം ചെയ്തു നോക്കാം.

1. പ്രാവ്: ഹൃദയാലുക്കളും സമാധാനപ്രിയരുമായ വ്യക്തികള്. ജനസമ്മതിയും സൗഹൃദവും കഠിനാദ്ധ്വാനവും വിശ്വസ്തതയും നേതൃപാടവവും കൈമുതലായുള്ളവര്. അതേസമയം മാറ്റങ്ങളെയും എതിര്പ്പുകളെയും നഷ്ടസാധ്യതകളെയും കുറിച്ച്  ആശങ്കപുലര്ത്തുന്നവര്. സ്വന്തം തീരുമാനങ്ങള് നടപ്പിലാക്കാന് അധൈര്യപ്പെടുന്നവര്.

2. മൂങ്ങ: യുക്തിയും  കൃത്യതയുമുള്ള സമീപനം. നിയമങ്ങള് അനുസരിക്കുകയും പൂര്ണത ആഗ്രഹിക്കുകയും ചെയ്യുന്നവര്. കരുതലും ശ്രദ്ധയും ഉള്ളവര്. വിശദാംശങ്ങളില് ഊന്നല് നല്കുന്നവര്. പരാജത്തെക്കുറിച്ച് ആശങ്കപ്പെടുന്നവര്.

3. മയില്: ബാഹ്യമോടിയും പ്രകടനപരതയുമാണ് ഇവരുടെ പ്രകൃതം. പ്രവൃത്തിയേക്കാള് സംസാരം. സൂക്ഷ്മതയും സമയനിഷ്ഠയുമാണ് ഇവരുടെ മേന്മകള്.

4. പരുന്ത്: ധീരര്, ഉന്നതശീര്ഷര്, ശക്തന്, വെല്ലുവിളികള് അവരെ ആവേശം കൊള്ളിക്കുന്നു. ഉറച്ചതും നേരെയുള്ളതും വിട്ടുവീഴ്ചക്കു തയാറില്ലാത്തതുമായ നിലപാടുകള്. അതുകൊണ്ട് കാര്യങ്ങളെ വിശാലമായി കാണാനോ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനോ ഇവര് ശ്രമിച്ചെന്നു വരില്ല. പരുന്തുകള് സ്വാഭാവികവിജയികളായിരിക്കും.

#drppvijayan #lifelinemcs #dopetest #goal #motivationarticle #lifecoaching #successcoaching