ശീസ് (അ), ഇദ് രീസ് (അ) 07
ഉപദേശങ്ങൾ ... (1)
അല്ലാഹുവിനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ശീസ് (അ) അഗാധ ജ്ഞാനം നേടിയിരുന്നു. അല്ലാഹുവിനെക്കുറിച്ച് വളരെ നേരം സംസാരിക്കുമായിരുന്നു. കേൾവിക്കാരുടെ മനസ്സിളകിമറിയും. കണ്ണുകൾ നിറയും. ഗ്രീക്ക് തത്വശാസ്ത്രജ്ഞന്മാർ ശീസ് (അ)ന്റെ പാഠങ്ങളെ വളരെയേറെ ആദരിച്ചിരുന്നു. പൗരാണിക ഗ്രീക്ക് ചരിത്രം വളരെ പ്രസിദ്ധമാണ്. ഗ്രീസിലെ നഗര രാഷ്ട്രങ്ങളിലാണ് ആദ്യമായി ജനാധിപത്യം വന്നത് എന്നാണ് ലേക ചരിത്രം പറയുന്നത്...
അവിടത്തെ തത്വശാസ്ത്രജ്ഞന്മാർ വളരെ പ്രസിദ്ധരാണ്. അവരുടെ വചനങ്ങൾ ലോകം മുഴുവൻ ഉദ്ധരിക്കപ്പെടാറുണ്ട്. അവർക്ക് വെളിച്ചം ലഭിച്ചതാവട്ടെ ശീസ് (അ), ഇദ് രീസ് (അ) എന്നിവർ പഠിപ്പിച്ച പാഠങ്ങളിൽ നിന്നും. ശീസ് (അ) പഠിപ്പിച്ച പാഠങ്ങൾ പ്രസിദ്ധമാണ്. ഗ്രീക്കുകാരും മറ്റ് വിഭാഗങ്ങളും ആ പാഠങ്ങൾ പഠിച്ചു. സ്വജീവിതത്തിൽ പകർത്തുകയുണ്ടായി. ആ പാഠങ്ങൾ വികസിപ്പിച്ചു. പിൽക്കാലത്ത് ലോകത്തിന്ന് നൽകി...
ശീസ് (അ) തന്റെ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: ഒരു സത്യവിശ്വാസി പതിനാറ് കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഓരോരുത്തരുടെയും ജീവിതത്തിൽ അത് ഉണ്ടാവുകയും വേണം...
*1)* അല്ലാഹുവിനെ അറിയുക: ഏറ്റവുമാദ്യം വേണ്ടത് അതാണ്. മനസ്സിൽ തൗഹീദ് ഉറപ്പിക്കുക. അല്ലാഹുവിന്റെ ഗുണവിശേങ്ങൾ (സ്വിഫത്തുകൾ) പഠിച്ചറിയണം...
*2)* വസ്തുക്കളിൽ നല്ലതും ചീത്തയും തിരിച്ചറിയുക: ഹലാലും ഹറാമും വ്യക്തമായി മനസ്സിലാക്കുക...
*3)* രാജാവിനെ അനുസരിക്കുക: നാട്ടിൽ നീതിയും സമാദാനവും നിലനിൽക്കണമെങ്കിൽ അനുസരണ ശീലം വേണം. കയ്യൂക്കുള്ളവൻ കാര്യക്കാരനാവാൻ പാടില്ല. നിയമങ്ങൾ എല്ലാവരും അനുസരിക്കണം. എല്ലാവരും നിയമത്തിന്ന് വിധേയരാണ്. നിയമം അല്ലാഹുവിൽ നിന്നാണ്...
*4)* മാതാപിതാക്കൾക്ക് നന്മ ചെയ്യുക: ഇത് എല്ലാ പ്രവാചകന്മാരും സമുദായങ്ങളെ പഠിപ്പിച്ചതാണ്. മാതാപിതാക്കൾ മക്കളെ സംബന്ധിച്ച് തൃപ്തരായിരിക്കണം. അവിടെയാണ് അല്ലാഹുവിന്റെ തൃപ്തി...
*5)* എല്ലാവരോടും നന്മ പ്രവർത്തിക്കുക: തിന്മ ചെയ്യരുത്. തിന്മക്ക് പ്രോത്സാഹനം നൽകരുത്. ജനങ്ങളെ നന്മയുടെ ഭാഗത്ത് ഉറപ്പിച്ചു നിർത്തണം. ഉന്നതന്മാർ നന്മയോടൊപ്പം നിന്നാൽ സാധാരണക്കാർ അവരെ പിന്തുടരും. അങ്ങനെ നാട്ടിൽ നന്മ വാഴും. തിന്മ നശിക്കും...
*6)* സാധുക്കളോടും, സഹായം തേടിവരുന്നവരോടും കരുണ കാണിക്കുക: എല്ലാ സമൂഹത്തിലും ദരിദ്രരുണ്ടാവും. അവർക്ക് മറ്റുള്ളവരുടെ സഹായം പലപ്പോഴും ആവശ്യമായി വരും. അത് നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുക. ജനങ്ങളെ ലുബ്ധരാവാൻ അനുവദിക്കരുത്. ദാനശീലം വളർത്തുക. ഔദാര്യശീലം സമ്പത്തിനെ ശുദ്ധീകരിക്കും. ഐശ്വര്യം കൊണ്ട് വരും...
*7)* യാത്രക്കാരെ ആദരിക്കുക: ജീവിതം തന്നെ യാത്രയാണ്. യാത്രയില്ലാതെ ജീവിതമില്ല. നാം യാത്രക്കാരനാവുമ്പോൾ മറ്റുള്ളവരിൽ നിന്ന് സഹകരണവും സഹായവും പ്രതീക്ഷിക്കും. നാം ആദ്യം അത് നൽകണം. അപ്പോൾ മറ്റുള്ളവർ നമ്മെ സഹായിക്കും. ആദരിക്കും...
*8)* അല്ലാഹുവിനെ ആരാധിക്കുന്നതിൽ പരിശ്രമിക്കുക: രാത്രിയിലും പകലിലും ഇബാദത്തിൽ മുഴുകുക...
*9)* ദുഷ് പ്രവർത്തികളിൽ നിന്ന് അകന്നിരിക്കുക: ശൈത്വാൻ നമ്മെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കും. ശരീരം അതിന്നു വഴങ്ങിയേക്കും. ശരീരേച്ഛയുമായി നാം സമരം നടത്തി ജയിക്കണം.
*10)* ആപത്തുകളിൽ ക്ഷമിക്കുക: ക്ഷമാശീലർക്കാണ് സകല വിജയങ്ങളും. അസ്വസ്ഥരാവരുത്. ക്ഷുഭിതരാവരുത്. ഏത് സഹചര്യത്തിലും ക്ഷമ മുറുകെ പിടിക്കുക...
*11)* എപ്പോഴും സത്യം പറയുക: ശൈത്വാൻമാർ കളവ് പറയാൻ പ്രേരിപ്പിക്കും. അനുസരിക്കരുത്. സത്യം മാത്രമേ പറയാവൂ. അതിൽ നിർബന്ധബുദ്ധി തന്നെ കാണിക്കണം...
*12)* നീതി പാലിക്കുക: ഒരു സാഹചര്യത്തിലും നീതികേട് വന്ന് പോവരുത്. നീതി കാണിച്ചാൽ നാം ശക്തരായി. നീതികേട് കാണിച്ചാൽ ശൈത്വാൻമാർ ശക്തരാവും. നാം ദുർബ്ബലരുമായിത്തീരും. അങ്ങനെ സംഭവിക്കരുത്...
*13)* അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുക: എണ്ണിയാൽ തീരാത്തത്ര അനുഗ്രഹങ്ങളാണ് അല്ലാഹു മനുഷ്യർക്കു നൽകുന്നത്. മതിയായ രീതിയിൽ നന്ദി പ്രകടിപ്പിക്കുവാൻ മനുഷ്യന്ന് കഴിയില്ല. കഴിയും പ്രകാരം നന്ദി പ്രകടിപ്പിക്കണം. അല്ലാഹുവിന്റെ കല്പനകൾ പാലിക്കുക. നിരോധിച്ചതെല്ലാം കൈവെടിയുക...
*14)* ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ പരിശീലിക്കുക: ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ കഴിഞ്ഞാൽ അവിടെയാണ് സംതൃപ്തി. ഇല്ലാത്തതിന്ന് മോഹിക്കരുത്. ശരീരേച്ഛകളാണ് മോഹങ്ങൾ ഉണ്ടാകുന്നത്. സ്വയം നിയന്ത്രിക്കാൻ കഴിവാർജ്ജിക്കണം. ഉള്ളത്കൊണ്ട് തൃപ്തിപ്പെടുന്ന അവസ്ഥയിൽ എത്തിച്ചേരും.
*15)* ശാന്തിയും സമാധാനവും കൈ ക്കൊള്ളുക: കുടുംബ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇത് അനിവാര്യമാണ്. വികാരത്തിന്നധീനപ്പെടരുത്. പ്രക്ഷുബ്ധമായ അവസ്ഥ ഉണ്ടാകരുത്. പ്രകോപനം അരുത്. ഇവ മനസ്സിന് ശാന്തി നൽകുന്നു. സ്വയം ശാന്തനാവുക. മറ്റുള്ളവർക്കും ശാന്തി നൽകുക...
*16)* എല്ലാ സമയവും അല്ലാഹുവിനെ ഓർക്കുക: നന്ദി ചെയ്യുക മനസ്സിലെപ്പോഴും അല്ലാഹുവിനെ കുറിച്ചുള്ള ഓർമ്മ വേണം. തൗഹീദിലായി ഓരോ ശ്വാസവും കടന്നു പോവണം. അല്ലാഹുവിനോട് നന്ദിയുള്ളവനായിരിക്കുക. അപരിചിതനെ സ്നേഹിക്കണമെന്നും പ്രധാനപൂർവ്വം ഉപദേശിച്ചിരുന്നു ...
ശീസ് (അ), ഇദ് രീസ് (അ) 08

Comments
Post a Comment