കസ്തൂരിയുടെ ഗന്ധമുള്ള യുവാവ്
മഹാനായ യാഫീഈ (റ) ഒരു യുവാവിനെ പരിചയപെടുത്തുന്നു. കസ്തൂരിയുടെ സുഗന്ധമാണ് ആ യുവാവിനെ എപ്പോഴും! പള്ളിയിലും മറ്റും വന്നാൽ അയാളിരിക്കുന്ന ഭാഗം മാത്രം നല്ല കസ്തൂരിയുടെ സുഗന്ധം അടിച്ചു വീശും. യാഫിഈ (റ) അയാളോട് അന്വേഷിച്ചു : "സഹോദരാ... ഇങ്ങനെ കസ്തൂരിയിൽ കുളിച്ചു നടക്കാൻ എത്ര പണമാണ് നിങ്ങൾ ചിലവഴിക്കുന്നത്? "ഞാൻ ഇതിന് വേണ്ടി ഒന്നും ചിലവാക്കിയിട്ടില്ല. ഒരു സുഗന്ധവും ഉപയോഗിക്കാറുമില്ല". യാഫിഈ (റ) അതിശയത്തോടെ അദ്ദേഹത്തെ നോക്കി. അയാൾ തുടർന്നു: "ഈ സുഗന്ധം എനിക്ക് ലഭിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്......" ആ യുവാവ് തന്റെ കഥ പറഞ്ഞു: "ഞാൻ ചെറുപ്പത്തിലേ നല്ല ഭംഗിയുള്ള ആളായിരുന്നു. കച്ചവടക്കാരനായിരുന്ന ഉപ്പയെ എപ്പോഴും ജോലിയിൽ സഹായിക്കും. ഒരു ദിവസം ഒരു കിഴവി ഞങ്ങളുടെ കടയിൽ വന്നു. "കുറച്ചു സാധനങ്ങളുമായി എന്റെ കൂടെ വരാമോ? വീട്ടിൽ കാണിച്ച് സെലക്ട് ചെയ്യാം, ബാക്കി തിരിച്ചു കൊണ്ടു വരാം" എന്നു പറഞ്ഞപ്പോൾ കച്ചവടം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി ഞാൻ അവരുടെ കൂടെ പോയി. ചെന്നു നോക്കുമ്പോൾ ഒരു വർണക്കൊട്ടാരം! കിഴവി എന്നെ അകത്തേക്കു കൂട്ടികൊണ്ടു പോയി. അകത്തളത്തിലെ ഒരു റൂമിലേക്കാണ് അ...