Posts

Showing posts from August, 2021

ഉബുണ്ടു എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ ?

എന്താണ് ഉബുണ്ടു ? മൂന്ന് വർഷം മുമ്പ് ഒരു  സുഹൃത്തിന്റെ വീട് സന്ദർശിച്ചപ്പോഴുണ്ടായ ഒരനുഭവം പറഞ്ഞു കൊണ്ട് വിശദമാക്കാം.   ആ സുഹൃത്തിനൊരു മകളുണ്ട്. . ഒരു മിടുക്കി പെൺകുട്ടി .  ഒമ്പതു വയസ്സുകാരി .  നാലാം ക്ലാസ്സിൽ പഠിക്കുന്ന അവളുടെ വായനാമുറിയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു അതു കണ്ടപ്പോ ഞാൻ ഒരു വൃത്തികെട്ട ചോദ്യം ചോദിച്ചു പോയി " ഓ ഇത്രയുമൊക്കെ മോള് വായിക്കാറുണ്ടോ . അപ്പോ ക്ലാസില് ഫസ്റ്റായിരിക്കുമല്ലോ?. " ഫസ്റ്റാവുക എന്നതാണ് ജീവിത നേട്ടം എന്നതാണല്ലോ നമ്മുടെ പൊതുബോധം . അതു കരുതി ചോദിച്ചതാണ്. പക്ഷേ  അതിനവൾ   പറഞ്ഞ മറുപടി സത്യത്തിൽ എന്നെ ലജ്ജിപ്പിച്ചു കളഞ്ഞു. " ഞാനുണ്ടല്ലോ ഉണ്ണിയങ്കിളേ  നാലാം ക്ലാസിലാ പഠിക്കുന്നേ..എന്നാ ഒരു നാലാം ക്ലാസുകാരിയേക്കാള്‍ ബുദ്ധിയൊക്കെ  എനിക്കുണ്ട്  കേട്ടോ . അതുകൊണ്ട്  വേണമെങ്കി എനിക്ക്  ഈസിയായി ക്ലാസില്‍ ഫസ്റ്റാകാവുന്നതേയുള്ളൂ.  പക്ഷേ ഞാന്‍ അങ്ങനെ ഫസ്റ്റാകത്തില്ല. അതെന്താന്നറിയാവോ ?.ഞാൻ ഫസ്റ്റായാ എന്റെ കൂട്ടുകാരന്‍ ആൽബിൻ  വിഷമിക്കും. ആൽബിന്‍ പരീക്ഷേല് രണ്ടാമതായാല്‍ അവന്റെ പപ്പ അവന്റെ  മമ്മിയെ...