ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടർ

 ▪️ഒരിക്കലും ഉന്നം പിഴക്കില്ല, മനസിലെ ലക്ഷ്യം പതറാത്തതും അചഞ്ചലവും ആണെങ്കിൽ. കരോളി ടാക്കാസ് ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടർ ആയത് അദ്ദേഹം വെടിവെച്ചിട്ടത് ദുരന്തത്തെ ആയിരുന്നു എന്നതുകൂടി കൊണ്ടാണ്. ആർക്കും പ്രചോദനമാകുന്ന ആ ജീവിതത്തിലേക്ക് ഒരു യാത്ര... 1938-ൽ കരോളി ടക്കാസിന്റെ 28-ആം വയസിൽ ഹംഗേറിയൻ സൈന്യത്തിൽ ജോലി ചെയ്യവേ, ഒരു സൈനിക പരിശീലനത്തിൽ വച്ച് വലതുകയ്യിലെ ഗ്രനേഡ് പൊട്ടിതെറിച്ചായിരുന്നു ആ ദുരന്തം സംഭവിച്ചത് ! അതിന് ശേഷം ആ ഷൂട്ടറുടെ വലതുകയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. ” കരോളി ടക്കാസിന് വലതു കൈ നഷ്ടപ്പെട്ടിരിക്കുന്നു ” കാതുകളിൽ നിന്ന് കാതുകളിലേക്കും ഹംഗേറിയൻ ഗ്രാമ ഗ്രാമാന്തരങ്ങളിലേക്കും ആ വാർത്ത ഒഴുകിപ്പരന്നു. ” എന്ത്..? രാജ്യത്തെ ഏറ്റവും മികച്ച ഷൂട്ടർക്ക് തന്റെ ‘ഷൂട്ടിങ്ങ് ഹാന്റ് ‘ നഷ്ടപ്പെട്ടു എന്നോ … ? “ കേട്ടവരെല്ലാം ആശ്ചര്യപ്പെട്ടു! ചിലർ വിധിയെ പഴിച്ചു ! പലരും ടക്കാസിനെയോർത്ത് കണ്ണീർ പൊഴിച്ചു !*


*1936 ന് മുന്നേ തന്നെ രാജ്യത്തിന്റെ ഏറ്റവും മികച്ച ഷൂട്ടർമാരുടെ നിരയിലേക്ക് ഉയർന്നു വന്ന ടക്കാസിന് ആ വർഷത്തെ Olympics ന് പങ്കെടുക്കാനുള്ള അവസരം തഴയപ്പെട്ടതാണ്. ഹംഗേറിയൻ സൈനൈത്തിലെ കീഴുദ്യോഗസ്ഥർക്ക് അതിനുള്ള അവസരം സൈന്യം അക്കാലത്ത് അനുവദിച്ചിരുന്നില്ല. പക്ഷെ ആ വർഷത്തോടെ ആ ‘ മണ്ടൻ നിയമം ‘സൈന്യം നീക്കം ചെയ്യുകയുണ്ടായി അതോടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ‘ Olympic Gold ‘ എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള അവസരം ടക്കാസിന് വീണ്ടും തെളിഞ്ഞു വന്നു. പക്ഷെ ഖേദകരം എന്ന് പറയട്ടെ 1940 – ലെ Olympics ന് വേണ്ടി തയ്യാറെടുക്കുമ്പോഴായിരുന്നു ആ ദുരന്തം നടന്നത്. പിന്നീട് 1939 ലെ National shooting championship-ൽ വച്ച് കരോളി ടക്കാസിനെ വീണ്ടും ജനങ്ങളും ഷൂട്ടർമാരും കാണുകയുണ്ടായി. തീർത്തും സഹതാപത്തോടെ!!*

*പ്രോൽസാഹിപ്പിക്കാനെങ്കിലും നീ വന്നല്ലോ.. “ എന്ന് ഷൂട്ടർമാരിലൊരാൾ ടക്കാസ് നോട് നന്ദി പൂർവ്വം പറഞ്ഞു. അതിന് ടക്കാസ്സ് നൽകിയ മറുപടി ഏവരെയും അമ്പരപ്പിച്ചു അത് ഇപ്രകാരമായിരുന്നു ” ഞാൻ വന്നത് മത്സരിക്കാണ് “ ഷൂട്ടിങ്ങ് ഹാന്റ് നഷ്ടപ്പെട്ടിട്ടും നഷ്ടപ്പെടാത്ത മനശക്തി കൊണ്ട് ടക്കാസ് ഒഴുക്കിയ ചുവന്ന വിയർപ്പിന്റെ ഗന്ധമുണ്ടായിരുന്നു ആ വാക്കുകളിൽ. അന്ന് ഇടം കൈ കൊണ്ട് ടക്കാസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി അങ്ങനെ 36 – ൽ സൈന്യവും 38 ൽ വിധിയും തഴയാൻ ശ്രമിച്ച Olympic മോഹങ്ങളിലേക്ക് അദ്ദേഹം ഒരു പടി കൂടി അടുത്തു . പക്ഷെ 1940 ൽ രണ്ടാം ലോകമഹായുദ്ധം മൂലം Olympics മാറ്റിവെക്കപ്പെട്ടു ! വീണ്ടും Olympics നഷ്ടമായിരിക്കുന്നു. പക്ഷെ അതും ടക്കാസിനെ തളർത്തിയില്ല അദ്ദേഹം 1944- ന് വേണ്ടി തയ്യാറായി . മുറതെറ്റാത്ത കഠിന പരിശ്രമങ്ങൾ അദ്ദേഹം കാഴ്ചവച്ചു. പക്ഷെ 1944 ൽ ലോക മഹായുദ്ധം അവസാനിക്കാത്തതുമൂലം വീണ്ടു Olympics മാറ്റിവച്ചു ! ഇപ്പോൾ പ്രായം 34 ആയിരിക്കുന്നു ! ഇനി മറ്റൊരു Olympics 38 ആം വയസിൽ മാത്രം !പുതിയ താരങ്ങൾ വരും. അതും ചെറുപ്പക്കാർ ! അവർക്കെല്ലാം കയ്യുമുണ്ട് ! തന്റെ ഷൂട്ടിങ്ങ് ഹാന്റ് പ്രവർത്തനക്ഷമമല്ലല്ലോ ഇത്തരം ചിന്തകൾ അദ്ദേഹത്തെ കീഴടക്കിയില്ല എന്ന് വേണം കരുതാൻ കഠിന പരിശ്രമങ്ങൾ വീണ്ടും നടന്നു കൊണ്ടേയിരുന്നു. അങ്ങനെ 1948 ൽ ടക്കാസ് Olympics ൽ മൽസരിക്കാനെത്തി. മുൻപ് സംഭവിച്ച അപകടം അറിഞ്ഞതു കൊണ്ടാവണം മത്സരത്തിന് മുൻപേ നിലവിലെ ലോക ചാമ്പ്യൻ Saenz Valiente ടക്കാസിന്റെ അടുത്തെത്തി ചോദിച്ചു ” താങ്കൾ എന്താണ് ഇവിടെ ? “ ടക്കാസ് മറുപടി പറഞ്ഞു ” ലോക റെക്കോഡ് സ്ഥാപിക്കുന്നത് പഠിക്കാൻ വന്നതാണ് " മത്സരത്തിലും ആ ആത്മവിശ്വാസം പ്രതിഫലിച്ചു ‘ 25 m rapid fire pistol ‘ Olympic സ്വർണ്ണ മെഡൽ രൂപത്തിൽ വിധിയെ ടക്കാസ് വെടിവെച്ച് വീഴ്ത്തി .! മത്സരശേഷം Saenz Valiente വീണ്ടും ടക്കാസിനടുത്തെത്തി ശേഷം അഭിനന്ദങ്ങളോടെ പറഞ്ഞു ” താങ്കൾ ആവശ്യത്തിന് പഠിച്ചിരിക്കുന്നു “ അതൊരു അവസാനമായിരുന്നില്ല ടക്കാസ് വീണ്ടും ഇടം കൈ ഷൂട്ടിങ്ങിന്റെ മൂർച്ച രാകി മിനുക്കിക്കൊണ്ടിരുന്നു ആ ഷൂട്ടറിന്റെ പിസ്റ്റണിന്റെ മൂർച്ചയിൽ 1952 ലും Olympic സ്വർണ്ണ മെഡലും വിധിയും കടപുഴകി വീണു. അന്ന് വീണ്ടും Saenz Valiente ടക്കാസിനടുത്തെത്തി ഇങ്ങനെ പറഞ്ഞു ” നിങ്ങൾ ആവശ്യത്തിലധികം പഠിച്ചിരിക്കുന്നു ഇനി എന്നെ പഠിപ്പിക്കാനുള്ള സമയമായിരിക്കുന്നു “ തുടർച്ചയായ 12 വർഷം വിവിധ രൂപത്തിൽ Olympics Gold എന്ന ജീവിത ലക്ഷ്യം തഴയപ്പെട്ടിട്ടും , അതിനിടയിൽ വലം കൈ നഷ്ടപ്പെട്ടിട്ടും വിധിയെ വെടിവച്ചു വീഴ്ത്തിയ കരോളി ടക്കാസ് പാഠമാവുന്നത് Valiente ന് മാത്രമാവില്ല, പ്രതിസന്ധികളിലും പരാജയങ്ങളിലും തളർന്നു പോകുന്ന മനുഷ്യകുലത്തിനാകെയാണ്.

Comments