Posts

Showing posts from August, 2020

ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടർ

 ▪️ഒരിക്കലും ഉന്നം പിഴക്കില്ല, മനസിലെ ലക്ഷ്യം പതറാത്തതും അചഞ്ചലവും ആണെങ്കിൽ. കരോളി ടാക്കാസ് ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടർ ആയത് അദ്ദേഹം വെടിവെച്ചിട്ടത് ദുരന്തത്തെ ആയിരുന്നു എന്നതുകൂടി കൊണ്ടാണ്. ആർക്കും പ്രചോദനമാകുന്ന ആ ജീവിതത്തിലേക്ക് ഒരു യാത്ര... 1938-ൽ കരോളി ടക്കാസിന്റെ 28-ആം വയസിൽ ഹംഗേറിയൻ സൈന്യത്തിൽ ജോലി ചെയ്യവേ, ഒരു സൈനിക പരിശീലനത്തിൽ വച്ച് വലതുകയ്യിലെ ഗ്രനേഡ് പൊട്ടിതെറിച്ചായിരുന്നു ആ ദുരന്തം സംഭവിച്ചത് ! അതിന് ശേഷം ആ ഷൂട്ടറുടെ വലതുകയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. ” കരോളി ടക്കാസിന് വലതു കൈ നഷ്ടപ്പെട്ടിരിക്കുന്നു ” കാതുകളിൽ നിന്ന് കാതുകളിലേക്കും ഹംഗേറിയൻ ഗ്രാമ ഗ്രാമാന്തരങ്ങളിലേക്കും ആ വാർത്ത ഒഴുകിപ്പരന്നു. ” എന്ത്..? രാജ്യത്തെ ഏറ്റവും മികച്ച ഷൂട്ടർക്ക് തന്റെ ‘ഷൂട്ടിങ്ങ് ഹാന്റ് ‘ നഷ്ടപ്പെട്ടു എന്നോ … ? “ കേട്ടവരെല്ലാം ആശ്ചര്യപ്പെട്ടു! ചിലർ വിധിയെ പഴിച്ചു ! പലരും ടക്കാസിനെയോർത്ത് കണ്ണീർ പൊഴിച്ചു !* *1936 ന് മുന്നേ തന്നെ രാജ്യത്തിന്റെ ഏറ്റവും മികച്ച ഷൂട്ടർമാരുടെ നിരയിലേക്ക് ഉയർന്നു വന്ന ടക്കാസിന് ആ വർഷത്തെ Olympics ന് പങ്കെടുക്കാനുള്ള അവസരം തഴയപ്പെട്ടതാണ്. ഹംഗേറിയൻ സൈനൈത്തില...